Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഡിസംബർ 31, ശനിയാഴ്‌ച

NEW YEAR GREETINGS



പുതു വത്സര ദിനം കണക്കെടുപ്പിന്റെതാകണം. പോയ വര്‍ഷത്തെ കച്ചവടത്തിന്റെ ലാഭ നഷ്ടങ്ങള്‍ മാത്രം നാം കണക്കെടുത്താല്‍ പോര, സ്വജീവിതത്തിലെ നന്മ തിന്മകളുടെയും കൂടി കണക്കെടുക്കാന്‍ തയ്യാറാകണം. നന്മകളെക്കാള്‍ കൂടുതല്‍ തിന്മയാണ് നാം വിറ്റഴിച്ചതെങ്കില്‍ കച്ചവടം പൂട്ടാനും, നന്മകള്‍ മാത്രം വില്‍ക്കുന്ന പുതിയൊരു സ്ഥാപനം തുടങ്ങുവാനും സമയമായിരിക്കുന്നു.  അല്ല സമയം അതിക്രമിച്ചിരിക്കുന്നു...‍

സസ്നേഹം : വെബ് ടീം....  ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം

====================================================

കുറിയോന്‍ കദീസ്ത നിര്യാതയായി

ഉദിനൂര്‍: പരത്തിച്ചാലിലെ ടി.കെ കദീസുമ്മ എന്ന കുറിയോന്‍ കദീസ്ത നിര്യാതയായി ഇന്ന് (1 - 1 - 12 ഞായര്‍) കാലത്ത് പരത്തിച്ചാലിലെ സ്വ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹ ചമായ  രോഗം കാരണം കുറച്ചു കാലമായി ചികിത്സയില്‍ ആയിരുന്നു. സഹോദരിമാര്‍ സൈനബ, മര്‍ഹൂം  കുഞ്ഞാമിന, സഹോദരങ്ങള്‍ അസൈനാര്‍, മര്‍ഹൂം സാവാന്‍. ഖബറടക്കം ഉച്ചയോടെ ഉദിനൂര്‍ ജുമാ മസ്ജിദില്‍ നടക്കും.   

================================================        
                

2011, ഡിസംബർ 30, വെള്ളിയാഴ്‌ച

സഅദിയ സമ്മേളന ജാഥക്ക് സ്വീകരണം നല്‍കി

ഉദിനൂര്‍: ജനുവരി 14 - 15 തിയ്യതികളില്‍  നടക്കുന്ന കാസര്‍ഗോഡ്‌  ജാമിയ  സഅദിയ അറബിയ സമ്മേളന  പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സന്ദേശ ജാഥക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ സ്വീകരണം നല്‍കി. ഡിസംബര്‍ 24 നു തുടക്കം കുറിച്ച ജാഥ 150 ഓളം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റു വാങ്ങിയ ശേഷമാണ് ഉദിനൂരില്‍ എത്തിയത്. 

ജില്ലാ പ്രചാരണ സമിതി കണ്‍-വീനര്‍ ഹമീദ് ക്ലായിക്കോട്, ജാഥാ കോര്‍ഡിനേറ്റര്‍ ഇസ്മായില്‍ സഅദി പാറപ്പള്ളി ടി.പി. മഹമൂദ് ഹാജി, ടി.അബ്ദുള്ള മാസ്റര്‍, എന്‍.യൂസുഫ് ഹാജി, എം.ടി.പി അബൂബക്കര്‍ മൌലവി, ടി.പി.അബ്ദുസ്സലാം ഹാജി, എ.ജി അസിനാര്‍, നൌഫല്‍ ഉദിനൂര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. ജാഥ ഉജ്ജ്വല പരിപാടികളോടെ തൃക്കരിപ്പൂര്‍ ടൌണില്‍ സമാപിച്ചു.



==============================================

2011, ഡിസംബർ 27, ചൊവ്വാഴ്ച

നേത്ര പരിശോധനാ ക്യാമ്പും സൌജന്യ ശസ്ത്രക്രിയയും

ഉദിനൂര്‍: പരത്തിച്ചാല്‍ ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോഴ്സ് ക്ലബ്ബിന്റെയും, കാഞ്ഞങ്ങാട് അഹല്യ  ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നേത്ര പരിശോധനാ ക്യാമ്പും സൌജന്യ ശസ്ത്രക്രിയയും സംഘടിപ്പിക്കുന്നു. 

'തെളിമയുള്ള കാഴ്ചയിലേക്ക് കൈ പിടിച്ചാനയിക്കാന്‍' എന്ന തലക്കെട്ടില്‍ നടക്കുന്ന ക്യാമ്പ് 2012 ജനുവരി 8 ഞായര്‍ കാലത്ത് 9 മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍   ബ്രദേഴ്സ് ക്ല്ബ് പ്രസിടന്റ്റ് എം.കെ മുനീറിന്റെ അദ്ധ്യക്ഷതയില്‍ പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിടന്റ്റ്  സി.കുഞ്ഞി കൃഷ്ണന്‍ മാസ്റര്‍ ഉദ്ഘാടനം ചെയ്യും. വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസ നേരും.

പ്രഗല്‍ഭ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ തെരഞ്ഞെടുക്കുന്ന രോഗികള്‍ക്ക് സൌജന്യ ശസ്ത്രക്രിയയും, കണ്ണട നിര്‍ദ്ദേശിക്കപ്പെടുന്ന രോഗികള്‍ക്ക് സൌജന്യ നിരക്കില്‍ കണ്ണടയും ലഭ്യമാകും. ശാസ്ത്ര ക്രിയ നിര്‍ദ്ദേ ശിക്കപ്പെടുന്ന രോഗികളുടെ യാത്ര, ഭക്ഷണം എന്നിവക്കുള്ള ചിലവുകള്‍ ക്ലബ്ബ് വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മറ്റു നേത്ര രോഗമുള്ളവര്‍ക്ക് സൌജന്യ നിരക്കില്‍ തുടര്‍ ചികിത്സയും ലഭ്യമാകും.

ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജനുവരി 7 നു മുമ്പ് രജിസ്ടര്‍  ചെയ്തിരിക്കണം.  രജിസ്ട്രേഷന്‍ കേന്ദ്രങ്ങള്‍: എ.കെ.സ്റൊഴ്സ് (പരത്തിച്ചാല്‍), സമീര്‍ സ്റൊഴ്സ്,  (നിയര്‍ ജുമാ മസ്ജിദ്), പവിത്രന്‍ ഷോപ്പ് (ഉദിനൂര്‍ സെന്‍ട്രല്‍), നെരൂദ തിയറ്റേഴ്സ് (നടക്കാവ്), ഷാഹു സ്റൊഴ്സ് (പേക്കടം) എന്നിവയാണ്. വിശദ വിവരങ്ങള്‍ക്ക്; 9605016915 - 9995944409 - 9747494130 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.  

ഇത് സംബന്ധമായി ചേര്‍ന്ന ആലോചനാ യോഗത്തില്‍ എം.കെ.മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.നൌഫല്‍,  പി.വി.പ്രകാശന്‍, കിഷോര്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.                                                                  
================================================           

2011, ഡിസംബർ 25, ഞായറാഴ്‌ച

BUSINESS NEWS

അല്‍ഫലാഹ് അഗ്രിക്കള്‍ച്ചറല്‍ എക്വിപ്മെന്റ്റ് ട്രേഡിംഗ്
ഉദ്ഘാടനം ചെയ്തു

ഷാര്‍ജ: യു.എ.യിലെ വടക്കന്‍ എമിരേറ്റായ മദാമില്‍ പുതുതായി ആരംഭിച്ച അല്‍ ഫലാഹ് അഗ്രിക്കള്‍ച്ചറല്‍ എക്വിപ്മെന്റ്റ് ട്രേഡിങ്ങിന്റെ ഔപചാരിക  ഉദ്ഘാടനം വെള്ളിയാഴ്ച കാലത്ത് നടന്നു.

ഉദിനൂര്‍ സൌത്തിലെ എ.സി.മുഹമ്മദ്‌ ഷബീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വിവിധ അഗ്രിക്കള്‍ച്ചറല്‍ എക്വിപ്മെന്റുകള്‍ മൊത്തമായും ചില്ലറയായും ലഭിക്കും. മദാം റൌണ്ട് എബൌട്ടിനടുത്ത് അല്‍ ദൈദ് റോഡില്‍ നാഷണല്‍ ബാങ്ക് ഓഫ് അബുദാബിക്ക് എതിര്‍  വശത്താണ് സ്ഥാപനം. ഉത്ഘാടന വേളയില്‍ ബന്ധുക്കളും, നാട്ടുകാരുമായ നിരവധി പേര്‍ പങ്കെടുത്തു.

ഇവിടെ ഒരു കൈ നോക്കാം: മുഹമ്മദ്‌ ഷബീര്‍ തന്റെ സ്ഥാപനത്തില്‍
കൂടുതല്‍ ചിത്രങ്ങള്‍ക്ക്   ഇവിടെ ക്ലിക്ക് ചെയ്യുക   

==================================================

2011, ഡിസംബർ 21, ബുധനാഴ്‌ച

ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയം നവീകരിക്കുന്നു

ഉദിനൂര്‍: ശാഖാ എസ്.വൈ.എസ്, എസ്.എസ്.എഫ്, യു.ഡബ്ല്യു.സി തുടങ്ങിയ സംഘടനകളുടെ  ആസ്ഥാനമായ ഉദിനൂര്‍ സുന്നി സെന്ടരിനോടനുബന്ധിച്ചുള്ള ഓഡിറ്റോറിയം കൂടുതല്‍ സൌകര്യത്തോടെ നവീകരിക്കുന്നു. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.


സുന്നി സെന്ററില്‍ മാസാന്തം നടന്നു വന്നിരുന്ന ദിക്ര്‍ ഹല്‍ഖക്ക് എത്തുന്ന വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ സ്ഥല പരിമിതി നേരിട്ടപ്പോള്‍ 2007 ല്‍ അബൂദാബി ശാഖാ എസ്.വൈ.എസിന്റെ സഹകരണത്തോടെ  ആയിരുന്നു  സെന്ററില്‍ ഒരു ഓഡിറ്റോറിയം നിര്‍മ്മിച്ചത്.  ഇതോടനുബന്ധിച്ച് എസ്.വൈ.എസ്  മുന്‍ പ്രസിടന്റ്റ് പരേതനായ മര്‍ഹൂം ഓ.ടി.മമ്മു ഹാജിയുടെ സ്മരണാര്‍ത്ഥം അദ്ധേഹത്തിന്റെ മക്കള്‍  നിര്‍മ്മിച്ച ഒരു സ്റ്റേജും ഉള്‍ക്കൊള്ളുന്നു.


ദിക്ര്‍ ഹല്‍ഖക്ക് പുറമേ സംഘടനയുടെ പൊതു പരിപാടികളും ഈ ഓഡിറ്റോറിയത്തില്‍ നടന്നു വരാറുണ്ട്.നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ ഇതര സംഘടനകള്‍ക്കും  പരിപാടികള്‍ സംഘടിപ്പിക്കാനുള്ള സംവിധാനം ലഭ്യമാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സുന്നി സെന്ററില്‍ സ്ഥിരം ഓഫീസ് സെക്രട്ടറി

ഉദിനൂര്‍: സുന്നി സെന്ററിന്റെ ദിനം ദിന കാര്യങ്ങള്‍ നിയന്ത്രിക്കാനും, പ്രവര്‍ത്തനങ്ങള്‍  ഊര്‍ജ്ജിതപ്പെടുത്തുവാനും, ലൈബ്രറി സംവിധാനം കൂടുതല്‍ വിപുലീകരിക്കുവാനും ആയി ഒരു സ്ഥിരം ഓഫീസ് സെക്രട്ടറിയെ നിയോഗിച്ചു. തൃക്കരിപ്പൂര്‍ ഡിവിഷന്‍  എസ്.എസ്.എഫ് മുന്‍ സക്രട്ടറി ആയ മുഹമ്മദ്‌ ഷക്കീര്‍ ആണ് പുതുതായി ചുമതല ഏറ്റ ഓഫീസ് സെക്രട്ടറി.  സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയന്നും, പുതിയ നിര്‍ദ്ദേശങ്ങള്‍  സമര്‍പ്പിക്കാനും udinoorsys@yahoo.com എന്ന ഇ മയില്‍  വിലാസത്തിലോ, 2210986  എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.  
===============================================          

ഉദിനൂര്‍ പേക്കടം ശാഖാ മുസ്ലിം ലീഗ് സമ്മേളനം

ഉദിനൂര്‍: ശാഖാ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം.എസ്.എഫ് സമ്മേളനം ഡിസംബര്‍ 26 തിങ്കള്‍ കാലത്ത് 10 മണി  മുതല്‍ ഉദിനൂര്‍ ഖായിദെ  മില്ലത്ത്  സ്മാരക സൌദത്തിനു  സമീപം പ്രത്യേകം തയ്യാര്‍ ചെയ്ത  മര്‍ഹൂം എം.ടി.പി  അബ്ദുല്‍ കരീം നഗറില്‍ നടക്കുമെന്ന് സംഘാടക  സമിതി ഭാരവാഹികള്‍ അറിയിച്ചു.    

ഉത്ഘാടന സമ്മേളനം, ബോധവല്‍ക്കരണ ക്ലാസ്,  മുഖാമുഖം, പൊതു സമ്മേളനം എന്നിങ്ങനെ 4 സെഷനുകള്‍ ആയിട്ടാണ് പരിപാടി നടക്കുക.  ബോധവല്‍ക്കരണ  ക്ലാസ്സിനു ശരീഫ് മാസ്റര്‍ കോളയത്ത്,  മുഖാമുഖത്തിനു എ.ജി.സി ബഷീര്‍, ടി.എസ് നജീബ്  എന്നിവര്‍  നേതൃത്വം നല്‍കും. 

സമാപന സമ്മേളനത്തില്‍ എന്‍.എ.നെല്ലിക്കുന്ന്, സലിം മേമന, അയ്യപ്പന്‍ കോണാടന്‍,  അന്‍സാരി തില്ലങ്കേരി  തുടങ്ങിയവര്‍ സംബന്ധിക്കും.

2011, ഡിസംബർ 18, ഞായറാഴ്‌ച

ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം മൂന്നാം വയസ്സിലേക്ക്

അഭിമാനകരമായ രണ്ടു വര്‍ഷം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദിനൂര്‍ നിവാസികള്‍ക്ക് 'തങ്ങളുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ അറിയാന്‍' എന്ന മഹത് ലകഷ്യവുമായി പിറവിയെടുത്ത ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം സംഭവ ബഹുലമായ രണ്ടു വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏറെ മുന്നൊരുക്കങ്ങളോ, പ്രചണ്ടമായ പ്രചാരണങ്ങളോ ഇല്ലാതെ മനുഷ്യ സ്നേഹികളായ ഏതാനും സുഹൃത്തുക്കളുടെ സഹായ സഹകരണത്തോടെ വളരെ ലളിതമായിട്ടായിരുന്നു ഉദിനൂര്‍  ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ തുടക്കം.

ഉദിനൂരില്‍ മഹത്തായ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന ലകഷ്യവുമായി മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി സാഹിബ് 2009 ല്‍ നടത്തിയ യു.ഏ.ഇ സന്ദര്‍ശന വേളയില്‍ ആണ് 'വേണം നമുക്കും ഒരു വെബ് സൈറ്റ് ' എന്ന ആശയം ചര്‍ച്ചക്ക് വന്നത്. യുനീക് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള ഒരു സൈറ്റ് ആണ് അന്ന് ചര്‍ച്ചക്ക് വന്നത് എങ്കിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സൈറ്റിന്  വാര്‍ത്താ വിതരണ രംഗത്ത്‌ സുതാര്യമായി ഇടപെടാനുള്ള പരിമിതികള്‍ മനസ്സിലാക്കിയാണ് നമ്മുടെ നാട്ടിന്റെ സ്പന്ദനങ്ങള്‍ മറു നാട്ടില്‍ സുതാര്യമായി അറിയിക്കാന്‍ വെബ്‌ ലോകത്തെ കേമന്മാരായ ഗൂഗിള്‍ സേവന ദാതാക്കളായ ബ്ലോഗ്സ്പോട്ടില്‍ ഉദിനൂരിന്റെ പേരില്‍ ഞങ്ങള്‍ ഒരു ഡൊമൈന്‍ നെയിം രജിസ്റ്റര്‍ ചെയ്തത്. ഞങ്ങളുടെ പ്രഥമ വാര്‍ത്ത വെളിച്ചം കണ്ടിട്ട് ഈ ഡിസംബര്‍ 17 ന് രണ്ടു വര്‍ഷം തികഞ്ഞിരിക്കുകയാണ്.


എല്ലാം കുറ്റമറ്റതാണ് എന്ന അവകാശ വാദമൊന്നും ഞങ്ങള്‍ ഉന്നയിക്കുന്നില്ലെങ്കിലും രണ്ടു വര്‍ഷത്തിനിടെ വാര്‍ത്തകള്‍ വളരെ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വസ്തുതകള്‍ വളച്ചുകെട്ടില്ലാതെ രേഖപ്പെടുത്തിയത് ചിലര്‍ക്കെങ്കിലും വേദനയും പ്രതിഷേധവും ഉളവാക്കിയിട്ടുണ്ട്ടകാം. പക്ഷെ ഞങ്ങള്‍ ചൂണ്ടിക്കാട്ടിയ നിയമ ലംഘനങ്ങള്‍ അപ്പാടെ തിരുത്താന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരായത് സൈറ്റിന്റെ ഉജ്ജ്വല നേട്ടമായി ഞങ്ങളുടെ രേഖയില്‍ ഉല്ലേഖനം ചെയ്തു വെച്ചിട്ടുണ്ട്. നമ്മുടെ നാട്ടിന്റെ പരമോന്നത നീതിപീടമായ മഹല്ല് ജമാഅതിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വരെ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം ചര്‍ച്ചക്ക് വന്നു എന്നത് അങ്ങേയറ്റം ശ്രദ്ധേയമായ കാര്യമാണ്.

ബ്ലോഗിനോട് ശക്തമായ വിയോജിപ്പുള്ളവരും, ലേഖകന്മാരെ ഭീഷണിപ്പെടുത്തിയവര്‍ പോലും ബ്ലോഗിന്റെ സ്ഥിരം സന്ദര്‍ശകരാണെന്ന വസ്തുത അറിഞ്ഞപ്പോള്‍ അങ്ങേയറ്റം അഭിമാനം തോന്നുകയാണ്. ബ്ലോഗില്‍ വന്ന ഒരു വാര്‍ത്തയുടെ ആധികാരികതയെ ചില സുഹൃത്തുക്കള്‍ ചോദ്യം ചെയ്തപ്പോള്‍ മിനിട്ടുകള്‍ക്കകം തെളിവ് നിരത്തി സത്യം ബോധ്യപ്പെടുത്താന്‍ റബ്ബിന്റെ അനുഗ്രഹത്താല്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അങ്ങിനെ പലരും സത്യം ഗ്രഹിച്ചു സഹകാരികളായിട്ടുമുണ്ട്. ബ്ലോഗിന്റെ ഒന്നാം വാര്‍ഷിക ത്തോ ടനുബന്ധിച്ചു ദുബായില്‍ നടത്തിയ ഇസ്ലാമിക് കലാമേളയുടെ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രചോദനം നല്‍കിയിട്ടുണ്ട്. 

ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനെ സംബന്ധിച്ചേടത്തോളം ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ വാര്‍ത്ത മാത്രമേ കൊടുക്കൂ എന്ന ദുരുദ്ധേശമില്ല. എല്ലാ വിഭാഗങ്ങളുടെ വാര്‍ത്തകള്‍ക്കും ഞങ്ങള്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ആ നയം കൂടുതല്‍ വിപുലപ്പെടുതാന്‍ ഉദ്ദേശിക്കുകയും ചെയ്യുന്നു. ആര്‍ക്കും അവരവരുടെ വാര്‍ത്തകള്‍ ബ്ലോഗിലേക്ക് അയച്ചു തരാവുന്നതാണ്. 
രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് നമ്മുടെ നാട്ടിലെ  ജനങ്ങള്‍ക്കിടയില്‍ ഐക്യത്തിന്റെ  പാലം തീര്‍ക്കാന്‍ ബ്ലോഗിന് സാധിച്ചിട്ടുണ്ട്. മഹല്ലിലെ നന്മ  കാംഷിക്കുന്ന മുഴുവന്‍  ജനങ്ങളെയും  ഒരേ വേദിയില്‍ അണിനിരത്തുക എന്നത് ഞങ്ങളുടെ വലിയൊരു  സ്വപ്നമാണ്. പ്രസ്തുത സ്വപ്ന  സാക്ഷാല്‍ക്കാരതിനായുള്ള അണിയറ നീക്കങ്ങള്‍ വിജയത്തിന്റെ വക്കിലാണ്. അതിനായി നിങ്ങളോരോരുത്തരുടെയും ആത്മാര്‍ഥമായ പ്രാര്‍ത്ഥന ഉണ്ടാവണം എന്ന് സ്നേഹ പൂര്‍വ്വം ഉണര്ത്തട്ടെ.


കേവലം ഒരു ബ്ലോഗ്‌ കൊണ്ട് സമൂഹത്തില്‍ എത്ര മാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നതിന്റെ നേര്‍ സാകഷ്യം ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ നേരിട്ട് ബോധ്യപ്പെടുകയുണ്ടായി. ഇന്റര്‍നെറ്റ്  സംവിധാനത്തിന്  ലോകത്ത് പല പരിവര്‍ത്തനങ്ങളും ഉണ്ടാക്കാന്‍ കഴിയുമെന്ന്  നേരിട്ട് അനുഭവിച്ചരിഞ്ഞവരാണ് ആധുനിക സമൂഹം.  അത് കൊണ്ട് മാന്യ സന്ദര്‍ശകരോട് സ്നേഹ ബുദ്ധ്യാ  ഒരു കാര്യം ഉണര്‍ത്തട്ടേ ! സൈബര്‍ സംവിധാനത്തെ നന്മക്കു  വേണ്ടി മാത്രം നാം ഉപയോഗപ്പെടുത്തുക.  അല്ലെങ്കില്‍ അത് നമ്മുടെ ദുനിയാവും ആഖിറവും  നഷ്ടപ്പെടുത്തും !! നാഥന്‍ കാക്കുമാറാകട്ടെ ആമീന്‍. 

പിന്നിട്ട പാതയില്‍ സഹായങ്ങളും സഹകരണങ്ങളും നല്‍കിയവര്‍ക്കും, ബ്ലോഗിന്റെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും, പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അറിയിച്ചവര്‍ക്കും, സേവന തല്പരതയോടെ വാര്‍ത്തകള്‍ എത്തിച്ചു തരുന്ന ലേഖകന്മാര്‍ക്കും, വിവിധ സംഘടനാ ഭാരവാഹികള്‍ക്കും, ഇന്റര്‍നെറ്റ്‌ സേവന ദാതാക്കളായ ഗൂഗിള്‍ ബ്ലോഗ്സ്പോടിനും സഹോദര സൈറ്റുകള്‍ക്കും, ഹൃദയംഗമായ ഒരായിരം നന്ദി അറിയിക്കുകയാണ്. നാഥന്‍ നന്മയുടെ വിള നിലമാകാന്‍ നമുക്കേവര്‍ക്കും തൌഫീഖ് നല്കുമാറാകട്ടെ ...... ആമീന്‍

സസ്നേഹം
ടി.സി. ഇസ്മായില്‍, വെബ് എഡിറ്റര്‍


========================================================

2011, ഡിസംബർ 15, വ്യാഴാഴ്‌ച

പരിപാടികള്‍ ഇന്ന് (16 12 11 വെള്ളി) 

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് മാസാന്ത ദിക്ര്‍ ഹല്‍ഖ മഗരിബ് നിസ്കാര ശേഷം മര്‍ഹൂം ഒ.ടി.മമ്മു ഹാജി മെമ്മോറിയല്‍ ഓഡിറ്റോറിയം (സുന്നി സെന്റര്‍, ഉദിനൂര്‍).

മര്‍ഹൂം ടി.ഷക്കീര്‍ അലി, എന്‍ജിനീയര്‍ എ.കെ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്ക് വേണ്ടിയുള്ള ദിക്ര്‍ മജ്‌ലിസ് ഇന്ന് ജുമാ നിസ്കാരാനന്തരം ദേരാ ദുബായ് ജെസ്കോ സൂപ്പര്‍ മാര്‍കറ്റിന് സമീപമുള്ള ഉദിനൂര്‍ നിവാസികളുടെ ഫ്ലാറ്റില്‍.

=========================================================

2011, ഡിസംബർ 12, തിങ്കളാഴ്‌ച

സഅദിയ സമ്മേളനം: പ്രചാരണ സമിതിയായി

തൃക്കരിപ്പൂര്‍: ജനുവരി 14 - 15 തിയ്യതികളില്‍  നടക്കുന്ന കാസറഗോഡ് ജാമിയ സഅദിയ അറബിയയുടെ  42 ആം വാര്‍ഷിക സമ്മേളനത്തിന്റെ തൃക്കരിപ്പൂര്‍ മേഖലാ പ്രചാരണ സമിതിക്ക് രൂപം നല്‍കി.

അല്‍ മുജമ്മഉല്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രചാരണ സമിതി ഭാരവാഹികളായി എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി (ചെയര്‍മാന്‍), പി.കെ.അബ്ദുള്ള മൌലവി, എ.ബി അബ്ദുള്ള മാസ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി, ടി.പി.അബ്ദുല്‍ സലാം ഹാജി (വൈസ് ചെയര്‍), എം.ടി.പി ഇസ്മായില്‍ സഅദി (ജനറല്‍ കണ്‍-വീനര്‍), ജാബിര്‍ സഖാഫി, സൈനുല്‍ ആബിദ് പുത്തിലത്ത്, സദഖതുല്ല  ഉടുംബുന്തല, അബൂബക്കര്‍ മാണിയാട്ട് (ജോ: കണ്‍-വീനര്‍), ടി.പി ഷാഹുല്‍ ഹമീദ് ഹാജി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

===========================================================

2011, ഡിസംബർ 11, ഞായറാഴ്‌ച

ഓര്‍ഫനേജ് ഫെസ്റ്റിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഉദിനൂര്‍ :എടച്ചാക്കൈ അല്‍ അമീന്‍ യതീംഖാനയില്‍ ജനവരി ഏഴിന് നടക്കുന്ന ജില്ലാ ഓര്‍ഫനേജ് ഫെസ്റ്റിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയര്‍മാന്‍ ടി.അഹമ്മദ് മാസ്റ്ററും ഫണ്ട് ശേഖരണോദ്ഘാടനം ടി.കെ.സി.അബ്ദുള്‍ഖാദര്‍ ഹാജിയും നിര്‍വഹിച്ചു. യോഗം എം.സി.ഖമറുദ്ദീന്‍ ഉദ്ഘാടനംചെയ്തു. എ.കെ.അബ്ദുള്‍സലാം ഹാജി അധ്യക്ഷനായി.


പി.കെ.ഫൈസല്‍, ടി.ധനഞ്ജയന്‍, പി.രാമചന്ദ്രന്‍, ഇ.രാഘവന്‍, എ.സി.അത്താവുള്ള മാസ്റര്‍, എം.എ.അഹമ്മദ്, എം.രവി എന്നിവര്‍ പ്രസംഗിച്ചു. പി.പി.അസൈനാര്‍മൌലവി  സ്വാഗതവും പി.മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.

2011, ഡിസംബർ 9, വെള്ളിയാഴ്‌ച

എന്‍ജിനിയര്‍ അബ്ദുല്‍ ലത്തീഫിന്റെ ജനാസ ഖബറടക്കി

ഉദിനൂര്‍: ഇന്നലെ നിര്യാതനായ എന്‍ജിനിയര്‍ അബ്ദുല്‍ ലത്തീഫിന്റെ ജനാസ ഇന്ന് (വെള്ളി)  ഉച്ചയോടെ സഹ പ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍  ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.

വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഉദിനൂരിലെ അദ്ധേഹത്തിന്റെ തറവാട്ടു വീട്ടിലേക്കു  ജനം ഒഴുകുകയായിരുന്നു. നിറ മിഴികളോടെയായിരുന്നു അദ്ധേഹത്തിന്റെ സുഹൃത്തുക്കളും, സഹപാഠികളും ആ വാര്‍ത്ത ശ്രവിച്ചത്.  ഖബറടക്കത്തിനു ശേഷം കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഉദിനൂര്‍ ജുമാ മസ്ജിദ് പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ പ്രമുഖര്‍ സംബന്ധിച്ചു.

============================================================

2011, ഡിസംബർ 8, വ്യാഴാഴ്‌ച

എഞ്ചിനീയര്‍ എ.കെ.അബ്ദുല്‍ ലത്തീഫ് ഓര്‍മ്മയായി

ഉദിനൂര്‍: ഉദിനൂര്‍ ജുമാ മസ്ജിദിനു സമീപത്തെ എ.കെ.അബ്ദുല്‍ ലത്തീഫ് (എഞ്ചിനീയര്‍) ഓര്‍മ്മയായി. ഇന്ന് (വ്യാഴം) ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് റീജനല്‍ പവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനും കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ ഓഫീസിലെ അസിസ്റ്റന്റ്റ് എക്സിക്യുട്ടീവ്‌ എഞ്ചിനീയറുമായ അബ്ദുല്‍ ലത്തീഫ് വ്യാഴാഴ്ച കാലത്ത് അസിസ്റ്റന്റ്റ് എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.

ഏതാനും വര്‍ഷം മുന്‍പ്‌ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. ഉപകരണം പ്രവര്‍ത്തന രഹിതമായതാണ് മരണത്തിനിടയാക്കിയതെന്ന് കരുതുന്നു.  വൈകിട്ടോടെ മയ്യിത്ത്‌ ഉദിനൂരിലെ വസതിയില്‍ എത്തിച്ചു. കുവൈത്തില്‍ നിന്നും സഹോദരന്‍ ഷാഹുല്‍ ഹമീദും, ദുബായില്‍ നിന്നും ഭാര്യാ സഹോദരങ്ങളും നാട്ടിലെത്തിയാല്‍ മയ്യിത്ത് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഉദിനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കു മെന്നു ബന്ധുക്കള്‍ അറിയിച്ചു.

നേരത്തെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം ഇപ്പോള്‍ കുടുംബ സമേതം കോഴിക്കോട് താമസിക്കുകയായിരുന്നു. ഭാര്യ: റസീന, മക്കള്‍ നിബ്റാസ്, നിഹാല്‍. സഹോദരങ്ങള്‍: മുഹമ്മദ്‌ കുഞ്ഞി, ശാഹുല്‍ ഹമീദ്.
==========================================================

2011, ഡിസംബർ 5, തിങ്കളാഴ്‌ച

ദുബായ് സഅദിയ ദേശീയ ദിന റാലി ശ്രദ്ധേയമായി

ദുബായ്: യു.എ.ഇ യുടെ നാല്‍പ്പതാം ദേശീയ ദിനത്തോടനുബന്ധിച്ചു ദുബായ് ജാമിഅ: സഅദിയ  അറബിയ ഇന്ത്യന്‍ സെന്റര്‍ മദ്രസ്സയിലെ വിദ്യാര്തികളും, അദ്ധ്യാപകരും, രക്ഷിതാക്കളും നടത്തിയ  ദേശീയ ദിന റാലി പ്രവാസ ഭൂമിയില്‍ വേറിട്ട അനുഭവമായി. 

ദുബായ് ഖിസൈസിലെ ആസ്ഥാന മന്ദിരത്തില്‍ നിന്നും തുടക്കം കുറിച്ച റാലി നഗരം ചുറ്റിക്കറങ്ങിയ ശേഷം സഅദിയ സെന്ററില്‍ വിവിധ പരിപാടികളോടെ സമാപിച്ചു. നാട്ടിലെ ഒരു നബിദിന റാലിയെ  അനുസ്മരിപ്പിച്ച ദേശീയ ദിന റാലി വീക്ഷിക്കാന്‍ റോഡിനിരുവശവും സ്വദേശികള്‍ ഉള്‍പ്പെടെ  നിരവധി പേര്‍ തടിച്ചു കൂടി. 

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കാസറഗോഡ് ജാമിഅ: സഅദിയ ദുബായ് കമ്മിറ്റി  ഇവിടുത്തെ  പ്രവാസി സമൂഹത്തില്‍ നടത്തി വരുന്ന മാതൃകാ പരമായ പ്രവര്‍ത്തനത്തിനുള്ള  അംഗീകാരമായിട്ടാണ്  സെന്ററിനു ഇത്തരം  ഒരു റാലിക്ക് അനുമതി നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

ആശൂറാ ദിനം നാളെ: ഇന്നും നാളെയും നോമ്പ് സുന്നത്ത്

ഉദിനൂര്‍: ഇസ്ലാമിക ചരിത്രത്തിലെ സംഭവ ബഹുലമായ ആശൂറാ ദിനം അഥവാ മുഹറം 10 നാളെ (6 12 2011 ചൊവ്വാഴ്ച). പ്രപഞ്ചത്തിന്റെ ഉല്‍പത്തി, ആദം നബി (അ) യുടെ സൃഷ്ടിപ്പ്, ഫറോവയുടെ പതനം, കര്‍ബലാ യുദ്ധം, തുടങ്ങി ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ നടന്ന ഈ ദിവസം തന്നെയാണ് ലോകാവസാനം സംഭവിക്കുക എന്നും ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നു.

മറ്റു പ്രത്യേകതകള്‍:
ജിബ്‌രീല്‍ (അ) യെ സൃഷ്‌ടിച്ച ദിവസം, ലൗഹും ഖലമും പടച്ച ദിവസം, നൂഹു നബി (അ) യുടെ കപ്പല്‍ ജൂദി പര്‍വതത്തില്‍ നങ്കൂരമിട്ട ദിവസം, ഇബ്രാഹിം നബി (അ) യുടെ ജനനവും, നമ്രൂദിന്റെ അഗ്നി പരീക്ഷണത്തില്‍ നിന്നും രക്ഷ നേടുകയും ചെയ്ത ദിവസം, അയ്യൂബ് നബി (അ) യുടെ രോഗം ശിഫ ആയ ദിവസം, ആദ്യമായി മഴ വര്‍ഷിച്ച ദിവസം, ഈസ നബി (അ) യെ പടച്ച ദിവസം, യൂനുസ് നബി (അ) മത്സ്യ വയറ്റില്‍ നിന്നും രക്ഷപ്പെട്ട ദിവസം, യൂസുഫ് നബി (അ) തന്റെ പിതാവ് യഅഖൂബ് നബി (അ) യുമായി സന്ധിച്ച ദിവസം ഇങ്ങിനെ നീളുന്നു മുഹറം 10 ന്റെ സവിശേഷതകള്‍...


ഈ പുണ്യ ദിനത്തില്‍ വ്രതം അനുഷ്ടിക്കല്‍ പ്രത്യേക സുന്നത്താണ്. എന്നാല്‍ പവിത്രമായ മുഹറം 10 നു ജൂതന്മാര്‍ വ്രതം അനുഷ്ടിക്കുന്നത് കണ്ട പ്രവാചകര്‍ (സ) അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി: ഞങ്ങളുടെ പ്രവാചകനായ മൂസ (അ) യെ ഫറോവയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ദിനമായതിനാല്‍ ഞങ്ങള്‍ വ്രതം അനുഷ്ടിക്കുന്നു എന്നാണ്. ആ സമയത്ത് നബി (സ) അനുയായികളോട് പറഞ്ഞു: മൂസാ (അ) യോട് ജൂതന്മാരെക്കാള്‍ കടപ്പാടുള്ളത് നമുക്കാണ്. ആയതിനാല്‍ ഈ ദിനം നമുക്കും നോമ്പ് സുന്നത്താണ്. പക്ഷെ അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ മുഹറം ഒമ്പതിനും ഞാന്‍ നോമ്പ് അനുഷ്ടിക്കും, കാരണം ജൂതന്മാരുടെ ആചാരത്തിന് എതിരാകാന്‍ വേണ്ടി. (മുഹറം 9 നെ താസൂആ എന്ന് അറിയപ്പെടുന്നു).
ആ തിരുമൊഴികളെ അന്വര്‍ത്ഥമാക്കി കൊണ്ട് അടുത്ത വര്‍ഷത്തെ മുഹറം ആഗതമാകുന്നതിനു മുമ്പ് പ്രവാചകര്‍ (സ) ഈ ലോകത്തോട്‌ വിട പറഞ്ഞു. പക്ഷെ മുസ്ലിം ലോകം ഇന്നും ആശൂറാ, താസൂആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിച്ചു വരുന്നു.


ഗുണ പാഠം: ഒരു കാര്യം സുന്നത്ത് ആകണമെങ്കില്‍ പ്രവാചകര്‍ ചെയ്തു കാണിക്കണമെന്നില്ല.
============================================

2011, ഡിസംബർ 4, ഞായറാഴ്‌ച

തൃക്കരിപ്പൂരില്‍ വഹാബികള്‍ പരിപാടി നിര്‍ത്തിവെച്ചു

തൃക്കരിപ്പൂരില്‍ വെള്ളം കലക്കി മീന്‍ പിടിക്കാമെന്ന വഹാബിയന്‍ വ്യാമോഹത്തിന് കനത്ത തിരിച്ചടി. കഴിഞ്ഞ മാസം തൃക്കരിപ്പൂര്‍ ടൌണില്‍ വഹാബി നേതാവ് ഹുസൈന്‍ സലഫി നടത്തിയ പ്രസംഗത്തിലെ ആരോപണങ്ങള്‍ക്ക് സുന്നികള്‍ നല്‍കിയ മറുപടിക്ക് പകരമായി വീണ്ടും പരിപാടിക്ക് കോപ്പ് കൂട്ടിയ വഹാബികള്‍ ഒടുവില്‍ ഉള്‍വലിഞ്ഞു.


ഡിസംബര്‍ നാലിന് തൃക്കരിപ്പൂര്‍ ടൌണില്‍ മുഹമ്മദ്‌ അനസ് മൌലവി പ്രഭാഷണം നടത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ വഹാബികള്‍ പ്രചരണം നടത്തിയത്. എന്നാല്‍ വീണ്ടും  പരിപാടി വെക്കുകയാണെങ്കില്‍ സദസ്യരുടെ സംശയ നിവാരണത്തിന് അവസരം നല്‍കണമെന്ന്  ത്രിക്കരിപ്പൂരിലെ ഒരു വിഭാഗം യുവാക്കള്‍ സംഘാടകരോട് ആവശ്യപ്പെട്ടുവെങ്കിലും നിഷേധാത്മക സമീപനമായിരുന്നു  വഹാബികള്‍ക്ക്.    

എന്നാല്‍ വീണ്ടും ഒരു പരിപാടി വെക്കേണ്ടി വന്നാല്‍ സദസ്യരുടെ ഏത് ചോദ്യങ്ങള്‍ക്കും  മറുപടി നല്‍കാന്‍ സുന്നീ പക്ഷം തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. എങ്കില്‍ ഖണ്ടന  പരമ്പരകള്‍ നടത്തി ജനങ്ങളെ ആശയ കുഴപ്പത്തിലാക്കാന്‍ ത്രിക്കരിപ്പൂരിന്റെ മണ്ണ് അനുവദിക്കില്ലെന്ന്  പൌര  സമിതി ഭാരവാഹികള്‍ വഹാബികളോട് അസന്നിഗ്ദമായി പ്രഖ്യാപിച്ചപ്പോള്‍ വഹാബികള്‍ പരിപാടി നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.  
=========================================================

സ്‌കൂള്‍ കലോത്സവം: പിലിക്കോട് ജേതാക്കള്‍ യു.പി, എല്‍.പി- ഉദിനൂരിന്

തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിരീടം. ഇരുവിഭാഗത്തിലം രണ്ടാംസ്ഥാനം ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ്. യു.പി. വിഭാഗത്തിലും എല്‍.പി. വിഭാഗത്തിലും ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.ക്കാണ് ഒന്നാംസ്ഥാനം.

പോയിന്റ്‌നില: ഹൈസ്‌കൂള്‍ വിഭാഗം: പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി (140), ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി (132).
        ഹയര്‍ സെക്കന്‍ഡറി: പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി (124), ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി (112).
യു.പി. വിഭാഗം: ഉദിനൂര്‍ സെന്‍ട്രല്‍ (69), തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് (68).
സമാപനസമ്മേളനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.രവീന്ദ്രന്‍ അധ്യക്ഷനായി. എ.വി.രമണി, കെ.കരുണന്‍ മേസ്ത്രി, എ.ജി.സി.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.ഇ.ഒ. ശ്രീകൃഷ്ണ അഗ്ഗിത്തായ, പാചകവിദഗ്ധന്‍ ദാമോദരപൊതുവാള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കിയ ടി.വി.ബാലന്‍, ശോഭ മാണിയാട്ട്, ലോഗോ തയ്യാറാക്കിയ ശബരീനാഥ് എന്നിവരെ ആദരിച്ചു. കലോത്സവ വിജയികള്‍ക്ക് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ എ.ഇ.ഒ. കെ.വേലായുധന്‍ സ്വാഗതവും പി.ടി.വിജയന്‍ നന്ദിയും പറഞ്ഞു.


 രാഘവന്‍ മാണിയാട്ട്

2011, ഡിസംബർ 3, ശനിയാഴ്‌ച

യു.എ.ഇ നാല്‍പ്പതാം ദേശീയാഘോഷ നിറവില്‍

അബൂദാബി: ലക്ഷക്കണക്കിന്‌ മലയാളികളുടെ പോറ്റുമ്മയായ യു.എ.ഇ നാല്‍പ്പതാം ദേശീയ ദിനത്തിന്റെ നിറവില്‍. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വേറിട്ട്‌ കിടന്നിരുന്ന വിവിധ പ്രവിശ്യകളെ  ഐക്യമത്യം  മഹാബലം എന്ന മുദ്രാവാക്യവുമായി ഇത് പോലൊരു ഡിസംബര്‍ രണ്ടിന് ഒരു സമ്പൂര്‍ണ്ണ രാജ്യമാക്കിയത് ശൈഖ് സായിദ് എന്ന മഹാനായ രാജ്യ തന്ത്രജ്ഞന്റെ‍ പരിശ്രമ ഫലമായിരുന്നു.

നാല്‍പ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം വിവിധങ്ങളായ ആഘോഷ പരിപാടികളാല്‍ വീര്‍പ്പുമുട്ടുകയായിരുന്നു. എങ്ങും 
വര്‍ണ്ണാലംകൃതമായ കാഴ്ച നയന മനോഹരമായിരുന്നു. മൂന്നു ദിവസത്തെ അവധി കൂടി ആയപ്പോള്‍ 
തെരുവുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷ ലഹരിയില്‍ മുങ്ങിക്കുളിച്ചു. വിവിധ മലയാളി സംഘടനകളും ആഘോഷ പരിപാടികളില്‍ പങ്ക് ചേര്‍ന്നിരുന്നു. 

2011, ഡിസംബർ 1, വ്യാഴാഴ്‌ച

ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവം: ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും, എല്‍ പി വിഭാഗത്തിലും ഉദിനൂര്‍ മുന്നില്‍

തൃക്കരിപ്പൂര്‍: ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നുവരുന്ന ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ (40 പോയിന്റ്) മുന്നിട്ടു നില്‍ക്കുന്നു. ഗവ ഫിഷറീസ് ഹയര്‍ സെക്കണ്ടറി ചെറുവത്തൂരിനാണ് (24) രണ്ടാം സ്ഥാനം.

     എല്‍.പി വിഭാഗം: ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.എസ്. (20), നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി.എസ്.(16). യു.പി .വിഭാഗം : എ.യു.പി.എസ് ആലന്തട്ട, ജി.യു.പി.എസ് ഓലാട്ട് (ഇരുവര്‍ക്കും 19 പോയിന്റു വീതം). ഹൈസ്കൂള്‍ വിഭാഗം: ജി.എച്ച്.എസ്. പിലിക്കോട്(26), ജി.എച്ച്.എസ്.ഉദിനൂര്‍(23). എല്‍.പി. അറബിക് : എ.എല്‍.പി.എസ് തങ്കയം(30), ഐ.സി.ടി.പടന്ന(26). യു.പി അറബിക്: ജി.യു.പി.എസ്. പടന്ന(36), ജി.യു.പി.എസ് ചന്തേര, എ.യു.പി.എസ്. പടന്ന കടപ്പുറം, സെന്‍റ് പോള്‍സ് എ.യു.പി.സ്കൂള്‍(മൂന്നിനും 32 പോയിന്റു വീതം) .
      എച്ച്.എസ്. അറബിക്: എം.ആര്‍.വി.എച്ച്.എസ്,പടന്ന (51), ജി.എച്ച് എസ്.സൌത്ത് തൃക്കരിപ്പൂര്‍(47). യു.പി .സംസ്കൃതം: ജി.യു.പി.എസ് ചന്തേര(46), ജി.യു.പി.എസ്.ഓലാട്ട്(41). എച്ച്.എസ് സംസ്കൃതം: കെ.എം.വി.എച്ച്.എസ്, കൊടക്കാട്.(40), എം.കെ.എസ്.എച്ച്.എസ്. കുട്ടമത്ത്(41).


അനീസ് റഹ്മാന്‍ കര്‍ണ്ണാടക പ്രതിഭോല്‍സവില്‍ തിളങ്ങി

 ബാംഗ്ലൂര്‍: ഉദിനൂര്‍ മഹല്ല് എസ്.എസ്.എഫ് മുന്‍ സെക്രട്ടറിയും, ഉദിനൂര്‍ ബ്ലോഗ്‌  കറസ്പോണ്ടാന്റുമായ എ.സി. അനീസ് റഹ്മാന്‍ കര്‍ണ്ണാടക സംസ്ഥാന പ്രതിഭോല്‍സവില്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം  സ്ഥാനം കരസ്ഥമാക്കി.  കഴിഞ്ഞ ദിവസം 
കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നടന്ന പ്രതിഭോല്‍സവില്‍ ബാംഗ്ലൂര്‍ ജില്ലയെ പ്രതിനിധീകരിച്ച്   ആയിരുന്നു അനീസ്‌ മത്സരിച്ചത്.   

നേരത്തെ ശിവാജി നഗറില്‍ നടന്ന ഡിവിഷന്‍ പ്രതിഭോല്‍സവിലും, യശ്വന്തപുരത്ത് നടന്ന ജില്ലാ പ്രതിഭോല്‍സവിലും ഒന്നാം സ്ഥാനം നേടിയാണ്‌ അനീസ്‌ സംസ്ഥാന മത്സരത്തിനു  അര്‍ഹത നേടിയത്. കേരളത്തിലെ എസ്.എസ്.എഫ് സാഹിത്യോല്സവിന്റെ ചുവടു പിടിച്ചു കര്‍ണ്ണാടക സംസ്ഥാന എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന പരിപാടി ആണ് പ്രതിഭോല്‍സവ്.

ഉദിനൂര്‍ തെക്ക് പുറം സ്വദേശി ആയ അനീസിന്റെ പിതാവ് പരേതനായ എന്‍.ബി അഹമദ് ശരീഫും,  മാതാവ് 
ഹൈറുന്നിസയും ആണ്. സഹോദരന്‍ ഫസല്‍ റഹ്മാന്‍ സഹോദരി ഫാത്തിമത് സുഹറ.  ഉദിനൂര്‍ മഹല്ല് എസ്.എസ്.എഫിന്റെ കലാ സാഹിത്യ വിഭാഗമായ രിസാല സര്‍ഗ്ഗ വേദിയിലൂടെയാണ് അനീസ്‌ ഈ രംഗത്തേക്ക് കടന്നു വന്നത്. അനീസിന്റെ ഉജ്ജ്വല നേട്ടത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, എസ്.എസ്.എഫ്, യു.ഡബ്ല്യു.സി, യുനീക് ഭാരവാഹികള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

അനീസിന്റെ ഗാന വീഡിയോ കാണുക.

ശക്കീര്‍ അലിയുടെ ജനാസ നിസ്കാരം വെള്ളിയാഴ്ച യു.എ.യില്‍

ദുബായ്: കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിര്യാതനായ ഉദിനൂര്‍ പെക്കടത്തെ ശക്കീര്‍ അലിയുടെ ജനാസ നിസ്കാരം യു.എ.യിലെ വിവിധ പള്ളികളില്‍ നടക്കും.

വെള്ളിയാഴ്ച ജുമാ നിസ്കാര ശേഷം ബാര്‍ ദുബായ് മ്യൂസിയത്തിനടുത്തെ വലിയ പള്ളി, ദേരാ 
ദുബായിലെ അല്‍ ഫുതൈം പള്ളി, അബൂദാബിയിലെ ന്യൂ മെഡിക്കല്‍ സെന്‍റ റിനടുത്തെ ബിന്‍ ഹമൂദ മസ്ജിദ് എന്നിവിടങ്ങളിലാണ് മയ്യിത്ത്‌ നിസ്കാരം സംഘടിപ്പിച്ചിട്ടുള്ളത് എന്ന് ബന്ധുക്കള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 0558037244 , 0504292560