അബൂദാബി: ലക്ഷക്കണക്കിന് മലയാളികളുടെ പോറ്റുമ്മയായ യു.എ.ഇ നാല്‍പ്പതാം ദേശീയ ദിനത്തിന്റെ നിറവില്‍. നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് വേറിട്ട് കിടന്നിരുന്ന വിവിധ പ്രവിശ്യകളെ ഐക്യമത്യം മഹാബലം എന്ന മുദ്രാവാക്യവുമായി ഇത് പോലൊരു ഡിസംബര്‍ രണ്ടിന് ഒരു സമ്പൂര്‍ണ്ണ രാജ്യമാക്കിയത് ശൈഖ് സായിദ് എന്ന മഹാനായ രാജ്യ തന്ത്രജ്ഞന്റെ പരിശ്രമ ഫലമായിരുന്നു.
നാല്‍പ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം വിവിധങ്ങളായ ആഘോഷ പരിപാടികളാല്‍ വീര്‍പ്പുമുട്ടുകയായിരുന്നു. എങ്ങും
വര്‍ണ്ണാലംകൃതമായ കാഴ്ച നയന മനോഹരമായിരുന്നു. മൂന്നു ദിവസത്തെ അവധി കൂടി ആയപ്പോള്‍
തെരുവുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷ ലഹരിയില്‍ മുങ്ങിക്കുളിച്ചു. വിവിധ മലയാളി സംഘടനകളും ആഘോഷ പരിപാടികളില്‍ പങ്ക് ചേര്‍ന്നിരുന്നു.