Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

Obituary

28.3.2013

എ. കെ ആയിഷ നിര്യാതയായി
 
ഉദിനൂര്: പരേതനായ കെ.എം  അബ്ദുല് മജീദ്‌ ഹാജിയുടെ മകള് എ. കെ ആയിഷ നിര്യാതയായി. അസുഖം കാരണം ഏറെ നാളായി ചികിത്സയിലായിരുന്നു. മകളുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള് നടക്കുന്നതിനിടെ ഇന്ന് അസുഖം മൂര്ച്ചിക്കുകയും ത്രിക്കരിപ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയില് വെച്ച് മരണം സംഭവിക്കുകയുമായിരുന്നു. ഉമ്മ എ കെ ഫാത്തിമ, മക്കള് : ഉസ്മാന്, മജീദ്‌, സല്മത്ത്, ഫാത്തിമ. മരുമകന്: മുഹമ്മദ്‌ അലി തലയില്ലത്ത് (ദുബൈ).




24.02.2012

ടി. റുഖിയ ഹജ്ജുമ്മ നിര്യാതയായി
ഉദിനൂര്‍: പരത്തിച്ചാലിലെ എ.ബി യൂസഫ്‌ ഹാജിയുടെ ഭാര്യ ടി. റുഖിയ ഹജ്ജുമ്മ നിര്യാതയായി. ഇന്നലെ രാത്രി ദേഹാസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍ ടി.മുസ്തഫ, ശുക്കൂര്‍, മുത്തലിബ്, നജ്മുദ്ധീന്‍, സുലൈഖ, നഫീസ. ഖബറടക്കം ജുമാ നിസ്കാരത്തിനു മുമ്പായി നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 
=================================================

01.01.2011

കുറിയോന്‍ കദീസ്ത നിര്യാതയായി

ഉദിനൂര്‍: പരത്തിച്ചാലിലെ ടി.കെ കദീസുമ്മ എന്ന കുറിയോന്‍ കദീസ്ത നിര്യാതയായി ഇന്ന് (1 - 1 - 12 ഞായര്‍) കാലത്ത് പരത്തിച്ചാലിലെ സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം.
=========================================================

8.12.2011

എഞ്ചിനീയര്‍ എ.കെ.അബ്ദുല്‍ ലത്തീഫ് ഓര്‍മ്മയായി

ഉദിനൂര്‍: ഉദിനൂര്‍ ജുമാ മസ്ജിദിനു സമീപത്തെ എ.കെ.അബ്ദുല്‍ ലത്തീഫ് (എഞ്ചിനീയര്‍) ഓര്‍മ്മയായി. ഇന്ന് (വ്യാഴം) ഉച്ചക്ക് മൂന്ന് മണിക്ക് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് റീജനല്‍ പവര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകനും കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ ഓഫീസിലെ അസിസ്റ്റന്റ്റ് എക്സിക്യുട്ടീവ്‌ എഞ്ചിനീയറുമായ അബ്ദുല്‍ ലത്തീഫ് വ്യാഴാഴ്ച കാലത്ത് അസിസ്റ്റന്റ്റ് എഞ്ചിനീയര്‍മാര്‍ക്കുള്ള പരിശീലന പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചക്ക് മൂന്നോടെ മരണം സംഭവിക്കുകയായിരുന്നു.

ഏതാനും വര്‍ഷം മുന്‍പ്‌ ഹൃദ്രോഗ ബാധയെ തുടര്‍ന്ന് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. ഉപകരണം പ്രവര്‍ത്തന രഹിതമായതാണ് മരണത്തിനിടയാക്കിയതെന്ന് കരുതുന്നു. വൈകിട്ടോടെ മയ്യിത്ത്‌ ഉദിനൂരിലെ വസതിയില്‍ എത്തിച്ചു. കുവൈത്തില്‍ നിന്നും സഹോദരന്‍ ഷാഹുല്‍ ഹമീദും, ദുബായില്‍ നിന്നും ഭാര്യാ സഹോദരങ്ങളും നാട്ടിലെത്തിയാല്‍ മയ്യിത്ത് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ഉദിനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കു മെന്നു ബന്ധുക്കള്‍ അറിയിച്ചു.

നേരത്തെ തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്ത അദ്ദേഹം ഇപ്പോള്‍ കുടുംബ സമേതം കോഴിക്കോട് താമസിക്കുകയായിരുന്നു. ഭാര്യ: റസീന, മക്കള്‍ നിബ്റാസ്, നിഹാല്‍. സഹോദരങ്ങള്‍: മുഹമ്മദ്‌ കുഞ്ഞി, ശാഹുല്‍ ഹമീദ്.


=========================================================

11.5.2011
എ.കെ.ഇബ്രാഹിം ഹാജി നിര്യാതനായി.

മെട്ടമ്മല്‍: ഉദിനൂരിലെ ടി.സി.ഖാദറിന്റെയും, ടി.സി.മുഹമ്മദ്‌ സാനിയുടെയും പിതാവ് എ.കെ.ഇബ്രാഹിം ഹാജി മെട്ടമ്മല്‍ നിര്യാതനായി. ഏറെ കാലമായി രോഗ ബാധിതനായി കിടപ്പിലായിരുന്നു. രണ്ടു വിവാഹം കഴിച്ചിരുന്നു. മെട്ടമ്മല്‍ ഉള്ള ഭാര്യ മക്കളോടോപ്പം ആയിരുന്നു താമസിച്ചിരുന്നത്‌.

----------------------------------------------------------------------------------------------------
18.4.2011
എന്‍. സൈനബ (ബത്തക്ക) നിര്യാതയായി


ഉദിനൂര്: പരതതിച്ചാലിലെ എന്‍. സൈനബ (68) ഇന്നു കാലത്ത് (18.4.2011) നിര്യാതയായി. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എങ്കിലും അവിടെ വെച്ച്‌ മരണം സംഭവിക്കുകയായിരുന്നു.

ബത്തക്ക സൈന്‍ത എന്ന പേരില്‍ വിഖ്യാതായായ സൈന്‍തയുടെ സാന്നിധ്യം ഇല്ലാത്ത നേര്‍ച്ചപ്പുരകളും കല്യാണ വീടുകളും‍ ഉദിനൂരില് ചുരുക്കം. വാര്‍ദ്ധക്യത്തിലും കടിനമായി അധ്വാനിക്കുക സൈന്‍തയുടെ സ്വഭാവം ആയിരുന്നു.

മക്കള്‍: യൂസുഫ്‌, മജീദ്‌, സലാമ്, നാഫീസ, കുഞ്ഞാമി, ഖദീജ, ജമീല. സൈന്‍തയുടെ ആകസ്മിക നിര്യാണത്തില്‍ ഉദിനൂര് മഹല്ല് SYS, UWC, SSF കമ്മിറ്റികള്‍ ബന്ധുക്കളെ അനുശൊചനം അറിയിച്ചു.

===============================================================
16.4.2011
യു.പി. കുഞ്ഹമ്മദ്‌ ഹാജി നിര്യാതനായി


തൃക്കറിപ്പൂര്‍: സ്റ്റേഷന്‍ റോഡിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ന്യൂ മുഹമ്മദ്‌ അലി സ്റ്റോര്‍ ഉടമയും പൌര പ്രമുഖനുമായ യു.പി. കുഞ്ഹമ്മദ്‌ ഹാജി നിര്യാതനായി. വാര്‍ദ്ധക്യ സഹചമായ രോഗം കാരണം പരിയാരാം മെഡിക്കല്‍ കോളേജില്‍ അഡ്മിട് ചെയ്തിരുന്ന അദ്ധേഹത്തിന്റെ അന്ത്യം വെള്ളിയാഴ്ച ഉച്ചക്ക്‌ ശേഷം ആണ് സംഭവീച്ചത്‌.

നീലംബം ഹൈദ്രോസ് പള്ളി പ്രസിഡന്റ്, തൃക്കറിപ്പൂര്‍ അല്‍ മുജമ്മ ഖജാന്ജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ കുഞ്ഞാമിന മക്കള്‍ അബ്ദുല്‍ സലാം, ഫുലൈല്‍, ബീഫാഥിമ, ഹഫ്സത്ത്‌, സാബിറ, സുലൈഖ. ഖബറടക്കം ബീരിച്ചേരി ജുമാ മസ്ജിദില്‍. ഹാജിയുടെ നിര്യാണത്തില്‍ അല്‍ മുജമ്മ ഭാരവാഹികള്‍ കടുത്ത ദുഖവും, അനുശോചനവുമ് രേഖപ്പെടുത്തി.
================================================================
24.4.2011
അനിലയ്ക്ക് സഹപാടികളുടെയും നാട്ടുകാരുടെയും
കണ്ണീരില്‍ കുതിര്‍ന്ന വിട.

ഉദിനൂര്‍: വെള്ളിയാഴ്ച ആത്മഹത്യ ചെയ്‌ത ത്രിക്കരിപ്പൂര്‍ പോളിടെക്-വിദ്യാര്ത്ഥിനിപരത്തിച്ചാലിലെ ടി.അനിലക്ക് സഹപാടികളുടെയും നാട്ടുകാരുംടെയും കണ്ണീരില്‍ കുതിര്‍ന്ന വിട . വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ കിടപ്പ് മുറിയിലാണ് അനിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പഠനത്തില്‍ ഏറെ മുന്നിലായിരുന്ന അനില നല്ല പെരുമാറ്റത്തിന്റെ ഉടമയുമായിരുന്നുവെന്ന് സുഹൃത്തുക്കളും നാടുക്കാരും പറയുന്നു . അനിലയുടെ മരണം ഈ കൊച്ചുഗ്രാമത്തെ ഏറെ ദു:ഖത്തിലാഴ്ത്തി. സ്ഥലം എം എല്‍ എ കെ.കുഞ്ഞിരാമന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ അനിലയുടെ സംസ്കാര ചടങ്ങില്‍ സംബന്ധിച്ചു

===================================================================

29.1.2011
എ.കെ. മറിയം ഹജ്ജുമ്മ പെരിയോത് നിര്യാതയായി 
ഉദിനൂര്‍: പെരിയോത്തെ എ.കെ. മറിയം ഹജ്ജുമ്മ നിര്യാതയായി. വാര്‍ധക്യ സാഹചമായ രോഗമാണ് മരണ കാരണം. പരേതനായ ടി.സുലൈമാന്‍ ഹാജിയുടെ ഭാര്യ ആണ്. എ.കെ.മജീച്ച, എ.കെ. സലാം ഹാജി, എ.കെ. സലാഹുദ്ധീന്‍, എ.കെ.ബഷീര്‍ തുടങ്ങിയവര്‍ മക്കളാണ്.

=====================================================================


നിര്യാതനായി


ഉദിനൂര്‍: നടക്കാവിലെ മസ്ജിദു റഹ്മാന് സമീപം താമസിക്കുന്ന എം.ബി.ഹുസൈന്‍ നിര്യാതനായി. തങ്കയം സ്വദേശി ആണ് ഇദ്ദേഹം. ഭാര്യ എം.ടി.പി. ബീഫാതിമ, മക്കള്‍ മുഹമ്മദ്‌ കുഞ്ഞി (ഷാര്‍ജ), കുഞായിഷ.
(Posted on 27.10.2010)
===================================================================

====================================================================

മറ്ഹൂം ടി.സി.അബ്ദുല് റഹിമാന് മാസ്റ്ററുടെ എളേമ്മ നിര്യാതയായി

ത്രിക്കരിപ്പൂറ്: മറ്ഹൂം ടി.സി.അബ്ദുല് റഹിമാന് മാസ്റ്ററുടെ എളേമ്മ നീലംബത്തെ ടി.സി.നഫീസ ഹജ്ജുമ്മ (80) ഇന്ന് (ഞായറ്) കാലത്ത് നിര്യാതയായി.

വാറ്ദ്ധക്യ സഹചമായ അസുഖം കാരണം കഴിഞ്ഞ മാസം ആശുപത്രിയിലാക്കിയിരുന്നുവെങ്കിലും ഇപ്പോള് തീറ്ത്തും ആരോഗ്യവതിയായി കാണപ്പെട്ടിരുന്നു.

മക്കള് ടി.സി.ശംസുദ്ധീന്, ടി.സി.മൈമൂന. പുത്രിയുടെ ഭറ്ത്താവ് എന്.പി.ഹസ്സന് ഗനി. പൌത്രന്മാറ് ടി.സി.ജാഫറ് (മസ്കത്ത്), ടി.സി.നജ് മു (സൗദി), ടി.സി.ശംസീന ഷാജഹാന് (ദുബൈ). ഖബറടക്കം ഇന്ന് ഉച്ചക്ക് ബീരിച്ചേരി ജുമാ മസ്ജിദില്.
 
 


കോഴിക്കോട്‌: പ്രമുഖ പണ്ഡിതനും മര്‍കസ്‌ പ്രസിഡണ്റ്റും മുന്‍ വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനുമായ സയ്യിദ്‌ ശിഹാബ്‌ അല്‍ ജിഫ്‌രി അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ കോഴിക്കോട്‌ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട്‌ ൫ മണിക്ക്‌ കോഴിക്കോട്‌ നടക്കും. സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസല്‍ തങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്യ്ര സമരവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിച്ചിരുന്നു. മൂന്ന്‌ നൂറ്റാണ്ട്‌ മുമ്പ്‌ യമനിലെ ഹളര്‍ മൌത്തില്‍ നിന്നും കേരളത്തിലെത്തിയ ജിഫ്‌രി സയ്യിദ്‌ വംശത്തിലെ പ്രധാന കണ്ണിയാണ്‌ സയ്യിദ്‌ ഫസല്‍ ജിഫ്‌രി


കുറ്റിച്ചിറ ജിഫ്‌രിഹൌസിന്‌ സ്വാതന്ത്യ്ര സമരത്തിലും കേരളത്തിലെ ഇസ്ളാമിക സംഘ മുന്നേറ്റ ചരിത്രത്തിലും നിര്‍ണ്ണായക സ്വധീനമുണ്ട്‌. ജിഫ്‌രി ഹൌസിണ്റ്റെ അവസാന സാരഥിയായിരുന്നു ഫസല്‍ തങ്ങള്‍. കോഴിക്കോട്‌ സിറ്റി എസ്‌വൈ എസിണ്റ്റെ പ്രസിഡണ്റ്റായി സംഘടനാ രംഗത്തെത്തിയ തങ്ങല്‍ പിന്നീട്‌ താലൂക്ക്‌ പ്രസിഡണ്റ്റ്‌, കോഴിക്കോട്‌ ജില്ലയുടെ പ്രഥമ പ്രസിഡണ്റ്റ്‌ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം എസ്‌വൈ എസ്‌ ഉപാധ്യക്ഷനായിരുന്നു.  മുന് വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാനായിരുന്നു. ‍ മര്‍കസ്‌ സ്ഥാപിക്കുമ്പോള്‍ തന്നെ അതിണ്റ്റെ കമ്മിറ്റി അംഗമായിരുന്ന തങ്ങള്‍ പിന്നീട്‌ വൈസ്‌ പ്രസിഡണ്റ്റും ഒടുവില്‍ പ്രസിഡണ്റ്റുമായി പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും ഉന്നതമായ വിദ്യാഭ്യാസ സമുച്ചയമയി വളര്‍ന്ന മര്‍കസിണ്റ്റെ വളര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ളിയാരോടൊപ്പം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. സുന്നി സംഘടനകള്‍ക്ക്‌ ഓഫീസില്ലാതിരുന്ന കാലത്ത്‌ കോഴിക്കോട്‌ കുറ്റിച്ചിറയിലെ ജിഫ്‌രി ഹൌസായിരുന്നു ആസ്ഥാനം. സമസ്തയുടെ പല നിര്‍ണായക യോഗങ്ങളും ജിഫ്‌രി ഹൌസിലാണ്‌ ചേര്‍ന്നത്‌. നിലവിലുള്ള നേതാക്കള്‍ക്ക്‌ പുറമെ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ളിയാരടക്കമുള്ള എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. സംസ്ഥാനത്തെ മത സാംസ്കാരിക രംഗങ്ങളിലെല്ലാം നിറസാന്നിധ്യമായിരുന്ന തങ്ങളുടെ വിയോഗം കേരളത്തിനു കനത്ത നഷ്ടമാണ്‌. മരണ വിവരമറിഞ്ഞയുടനെ കോഴിക്കോട്‌ ജിഫ്‌രി ഹൌസിലേക്ക്‌ ജനപ്രവാഹം തുടങ്ങി. ഖദീജമുല്ല ബീവിയാണ്‌ ഭാര്യ. സയ്യിദ്‌ ഹാശിം ശിഹാബ്‌, സയ്യിദ്‌ ജഅ്ഫര്‍ ശിഹാബ്‌, ശരീഫ ഹഫ്സ, സയ്യിദ്‌ സ്വാലിഹ്‌ ശിഹാബ്‌, സയ്യിദ്‌ അനസ്‌ ശിഹാബ്‌, സയ്യിദ്‌ സിറാജ്‌ ശിഹാബ്‌, സയ്യിദ്‌ നൌഫല്‍ ശിഹാബ്‌, സയ്യിദ്‌ സഹല്‍ ശിഹാബ്‌ എന്നിവര്‍ മക്കളാണ്‌. ഈജിപ്തിലായിരുന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ളിയാര്‍ കോഴിക്കോട്ടെത്തി. വൈകിട്ട്‌ ൪ന്‌ മിസ്കാല്‍ പള്ളിയില്‍ വെച്ച്‌ മയ്യിത്ത്‌ നിസ്കാരം നടക്കും. തുടര്‍ന്ന്‌ ജിഫ്‌രി ഹൌസില്‍ തങ്ങല്‍ അന്ത്യ വിശ്രമം കൊള്ളും