കേരള മുസ്ലിം നവോഥാന നായകന്‍ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നീണ്ട 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യു. എ. ഇ യിലെത്തുന്ന ധന്യ മുഹൂര്‍ത്തത്തില്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം വെബ് എഡിറ്റര്‍ ടി. സി. ഇസ്മായില്‍, സിറാജ് ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ ജൂണ്‍ 29 നു എഴുതിയ ലേഖനം.
വലുതായി കാണുവാന്‍ ഇമേജിന് മേല്‍ ക്ലിക്ക് ചെയ്യുക
Page 2
Page 3
================================
എണ്‍പതാം വര്‍ഷവും മുടങ്ങാതെ പുത്തലത്തെ കുത്ത് റാതീബ്
ഉദിനൂര്: എട്ട് പതിറ്റാണ്ടിലധികമായി മുടങ്ങാതെ നടക്കുന്ന ഉദിനൂര് പുത്തലത്തെ കുത്ത് റാതീബ് ഈ വര്‍ഷവും സമുചിതമായി നടന്നു.
നിരവധി ഉദ്ദേശ സാഫല്യങ്ങള്‍ കൊണ്ട് ഉദിനൂരിലെയും പരിസര മഹല്ല്കളിലെയും ജന ശ്രദ്ധ ആകര്‍ഷിച്ച ഈ കുത്ത് റാതീബിന്റെ ഉല്‍ഭവ പാശ്‌ചാത്തലം ഇങ്ങിനെയാണ് : ഏകദേശം എട്ട് പതിറ്റാണ്ട്കള്‍ക്ക് മുമ്പ് പുത്തലത്തെ നഫീസു എന്നവരുടെ ആങ്ങള അന്ത്രു ഹാജിച്ചാക്കു ബാംഗളൂറില്‍ വെച്ചു വസൂരി രോഗം ബാധിച്ചു. നാട്ടിലെത്തിയ അദ്ധേഹം രോഗ ശതമനത്തിനു മറ്റു വഴികള്‍ ഇല്ലാതായപ്പോള്‍ ഏതോ ഒരു സുമനസ്സിന്റെ നിര്‍ദ്ദേശ പ്രകാരം തറവാട്ട് വീട്ടില്‍ വെച്ചു ഒരു കുത്ത് റാതീബു നടത്താന്‍ നേര്‍ച്ച യാക്കി. അത്ഭുതം എന്നു പറയട്ടെ അതോടു കൂടി അദ്ധേഹത്തിന്റെരോഗം സുഖപ്പെടുകയും ചെയ്തു. പിന്നീട് അദ്ധേഹം തന്റെ ആയുഷ്ക്കാലം മുഴുവനും ഈ റാതീബ് മുടങ്ങാതെ നടത്താന്‍ ബന്ധുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
റാതീബിന്റെ പുണ്യത്തെക്കുറിച്ചും, അതു വഴി പലര്‍ക്കും ഉണ്ടായ ഉദ്ദേശ സാഫല്യത്തെക്കുറിച്ചും മണത്തറിഞ്ഞ പലരും സദസ്സിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. ചിലര്‍ ഉദ്ദേശ സാഫല്യത്തിനായി നേര്‍ച്ച ആക്കാനും തുടങ്ങി. അങ്ങിനെയിരിക്കെ അന്ത്രു ഹാജിച്ച തന്റെ ബന്ധുക്കളെ വിളിച്ചു പറഞ്ഞു: 'ഈ റാതീബ് എന്റെ കാല ശേഷവും മുടങ്ങാതെ നടത്തണം.' റാതീബിന്റെ ചിലവിലേക്കായി തന്റെ സ്വത്തില്‍ നിന്നും ഒരു ഭാഗം അദ്ദേഹം നീക്കി വെക്കുകയും ചെയ്തു.
അന്ന് മുതല്‍ ഇന്നു വരെ ഒരു വര്‍ഷം പോലും മുടങ്ങാതെ പുത്തലത്തെ കുത്ത് റാതീബ് നടന്നു വരുന്നു. ഈ കുത്ത് റാതീബ് വര്‍ഷാ വര്‍ഷം നടത്തുന്നതില്‍ പുത്തലത്തെ നഫീസുവിന്റെ ഭര്‍ത്താവ് കുഞ്ഞിക്കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ എന്നവരും, അദ്ദേഹത്തിന്റെ മക്കളായ അമീര്‍, മുഹമ്മദ് കുഞ്ഞി, ഹൈദര്‍, അബ്ദുല്‍ റഹീം, സിദ്ദീഖ്, സൈനബി, അസ്മ, മൈമൂന, അകാലത്തില്‍ പൊലിഞ്ഞു പോയ മര്‍ഹൂം ഇബ്രാഹിം എന്നിവരും, കാരണവന്മാരായ മൊയ്തീന്‍ ഹാജിയും, സഹോദരങ്ങളായ മുഹമ്മദ് കുഞ്ഞി ഹാജിച്ച ബാവ ഇച്ച തുടങ്ങിയവരും മറ്റ് ബന്ധുക്കളും ബദ്ധ ശ്രദ്ധരായിരുന്നു.
ഉദിനൂര് ബ്ലോഗ് ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഒരിക്കലും ജമാഅത്തിനെതിരെ ആയിരുന്നില്ല മറിച്ച് ജമാഅത്ത് കമിറ്റിയെയും ലജ്നതിനെയും പിന്‍ സീറ്റിലേക്ക് മാറ്റി മറ്റു ചില സംഘടനകളെ മുന്‍ നിരയിലേക്ക് കൊണ്ട് വന്നതിനെയായിരുന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നത്. മലയാള ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുളള ഏതൊരാള്‍ക്കും ഇത് വായിച്ചാല്‍ ബോധ്യപ്പെടും എന്നിരിക്കെ സെക്രട്ടറി മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ജമാഅത്ത് കമ്മിറ്റിയെയും, കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടികളെയും പലപ്പോഴായി ഗ്രൂപ്പ്, രാഷ്ട്രീയ വല്‍ക്കരണം നടത്തുകയും ഇതിനെതിരെ ശബ്ദമുയരുമ്പോള്‍ കമ്മിറ്റിയെയും, പ്രസിടന്റിനെയും വിമര്‍ശിക്കുന്നു എന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ വികാരം ഇളക്കി വിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ നയം തിരിച്ചറിയാന്‍ മാത്രം ഉത്ബുദ്ധരാണ് ഉദിനൂര്‍ മഹല്ലിലെ ജനങ്ങള്.
കിസ്രയുടെയും, കൈസറിന്റെയും സിംഹാസനം അടക്കി ഭരിച്ച ഖലീഫാ ഉമര്‍ (റ) യുടെ കുപ്പായത്തിന്റെ നീളം കൂടിയത് പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് മുസ്ലിം ഉമ്മത്തിനുള്ളത് എന്നിരിക്കെ നിങ്ങളുടെ എല്ലാ ചെയ്തികളും ചോദ്യം ചെയ്യപ്പെടാതെ കണ്ണടച്ച് അംഗീകരിച്ചു തരണമെന്ന പൂതിയാണ് മനസ്സിലെങ്കില്‍ തല്‍ക്കാലം ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി.
ഒരു മഹല്ല് ജമാഅത്തിന്റെ അലങ്കാരമാണ് അവിടുത്തെ ദര്സ്. പ്രസ്തുത ദര്സ് നന്നായി നടക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല ഗുണം ലഭിച്ചിരുന്നത്, മറിച്ച് പള്ളി ഖബര്‍സ്ഥാനില്‍ മറപെട്ടു കിടക്കുന്ന മയ്യിത്തുകള്‍ക്കു പോലും നിത്യേന ഉസ്താദിന്റെയും, ശിഷ്യന്മാരുടെയും വകയായി നിരവധി യാസീനുകളും, ദുആകളും ലഭിച്ചിരുന്നു. പ്രസ്തുത ദുആ അടക്കം പലതും
തുനീഷ്യയിലും, ഈജിപ്തിലും, ലിബിയയിലും, യമനിലും ആഞ്ഞു വീശിയ ജനകീയ മുന്നേറ്റം ഏവര്‍ക്കും പാഠമാകട്ടെ !
ആ പ്രസ്താവന ഖേദകരം: ടി.പി. അബ്ദുല്‍ സലാം ഹാജി
ദുബായ്: മഹല്ല് ജമാഅത്തിന്റെ ഔദ്യോഗിക വേദിയില്‍ വെച്ച് ചില കാരണവന്മാരെ അധിക്ഷേപിച്ചു കൊണ്ട് സെക്രട്ടറി നടത്തിയ പ്രസംഗം അങ്ങേയറ്റം വേദനാജനകമായിപ്പോയി എന്ന് ദുബായ് ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് പ്രസിടന്റ്റ് ടി.പി.അബ്ദുല്‍ സലാം ഹാജി അറിയിച്ചു.
ജമാഅത്തിന് വേണ്ടി വര്‍ഷങ്ങളായി മലേഷ്യയിലും, സിന്ഗപ്പൂരിലും, ഗള്‍ഫ് രാജ്യങ്ങളിലും, മറ്റു പ്രദേശങ്ങളിലും കഷ്ടപ്പെടുകയും, പള്ളി മദ്രസ്സുകള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്ത കാരണവന്മാര്‍ തഴയപ്പെടുന്ന അവസ്ഥ മഹല്ലിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദിനൂര്‍ ബ്ലോഗിന്റെ വെബ് എഡിറ്റര്‍ കഴിഞ്ഞ കാലങ്ങളില്‍ ദുബായ് ശാഖാ ജമാഅത്തിന് വേണ്ടി ചെയ്ത സേവനങ്ങളും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും ബുദ്ധിയുള്ള ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. നാട്ടിലെ സെക്രട്ടറിയുടെ സഹകാരിയായ ഒരാളുടെ നിരുത്തരവാദപരമായ സമീപനം കാരണം 5 വര്‍ഷത്തിലധികം ഒരു യോഗം പോലും കൂടാതെ നിര്‍ജ്ജീവമായിക്കിടന്ന ദുബായ് ശാഖാ ജമാഅത്ത് കമ്മിറ്റിയെ സജീവമാക്കുന്നതില്‍ ഉദിനൂര്‍ ബ്ലോഗിന്റെ വെബ് എഡിറ്റര്‍ക്കുള്ള പങ്ക് പരിശോധിച്ചാല്‍ മാത്രം മതി ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെടാന്‍.
വാര്‍ത്താ മീഡിയകള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടുക സ്വാഭാവികമാണ്. അങ്ങിനെ ചൂണ്ടിക്കാടുമ്പോള്‍ വ്യക്തികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ശൈലി സ്വീകരിക്കുന്നതിനു പകരം തെറ്റുകള്‍ തിരുത്താനുള്ള സന്മനസ്സു കാണിക്കുകയാണ് വേണ്ടത്. ഉദിനൂര്‍ ബ്ലോഗില്‍ വന്ന വാര്‍ത്ത ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിയുടെ സൃഷ്ടിയല്ല, മറിച്ച് മഹല്ലിലെ ഉമ്മമാരടക്കം വലിയ വിഭാഗം ജനങ്ങളുടെ വികാരമാണ് അതിലൂടെ പ്രതിഫലിച്ചതെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്.
മുട്ടിനു താഴെ തുണി കയറ്റി ഉടുത്ത്, നാല് മീറ്റര്‍ നീളത്തിലുള്ള ഓയില്‍ മുണ്ട് തലയില്‍ ചുറ്റി, കാട് മൂടിക്കിടക്കുന്ന ഏതോ ഒരു ജുമാമസ്ജിദിന്റെ ചെരുവില്‍ മോല്യാര്‍ കുട്ടികള്‍ക്ക് കിതാബ് ചോല്ലിക്കൊടുക്കെണ്ടിയിരുന്ന ഒരു മുസ്ലിയാര്‍...! ഇന്ത്യന്‍ മുസ്ലിംകളുടെ വിശിഷ്യ കേരളക്കരയിലെ മുസ്ലിം ജന സാമന്യതിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ വളര്‍ച്ചക്ക് ചുക്കാന്‍ പിടിചെങ്കില്‍... മൂന്നു പതിറ്റാണ്ട് മുമ്പ് കാരന്തൂരില്‍ ഒരു കോടി രൂപ ചിലവില്‍ ഒരു ഇസ്ലാമിക സാംസ്കാരിക കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു എന്ന് കേട്ടപ്പോഴേക്കും കയറെടുത് ചാടി പുറപ്പെട്ട ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്. സമൂഹത്തില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന കുരുന്നു അഗതികളെയും, അനാഥരേയും, ഉപ്പയുടെയും ഉമ്മയുടെയും ലാളനയെല്‍ക്കാന്‍ സോഭാഗ്യം ഇല്ലാതെ പോയ ആയിരക്കണക്കിന് യതീം മക്കളുടെയും സാരഥ്യം ഏറ്റെടുത് വിദ്യയുടെ ലോകത്തേക്ക് കയ്പിടിചു ഉയര്‍ത്തി വളര്‍ത്തി വലുതാക്കി വീടും, ജോലിയും,നല്‍കി കുടുംബവുമാക്കി മാറ്റി അവരെ സമൂഹ മധ്യത്തിലേക്ക് ...ജീവിതത്തിലേക്ക് ..ഉയര്‍ത്തി കൊണ്ട് വരാന്‍ പ്രയത്നിക്കുമ്പോള്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ വെള്ളമടിച്ചും അല്ലാതെയും തിണ്ണയില്‍ കിടന്നുരങ്ങുന്നവരെ കുറിച്ച ആലോചിക്കാന്‍ കാന്തപുരം എന്ന പണ്ഡിതന് സമയം തികയാതെ വന്നിരിക്കാം.
ഇനി അതല്ല പള്ളിക്കും മറ്റുമായി കോടികള്‍ മുടക്കുന്നതിനാണ് പരാതി എങ്കില്‍ ഒന്ന് കേള്‍ക്കുക....
എഴായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മര്‍കസ് എന്നാ ഒരു സ്ഥാപനത്തിന് തന്നെ മാസത്തില്‍ ഒരു കോടി രൂപയിലടികം ചെലവ് വരുമ്പോള്‍ അതിന്റെ മുപ്പത് ശതമാനം ലഭിക്കുന്നത് കോഴിക്കോട് നഗര മധ്യത്തിലെ മര്‍കസ് കൊമേര്‍സ്യല്‍ കോംപ്ലക്സ് എന്നാ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ. അന്നും തരിശായ ചതുപ്പ് നിലത്തില്‍ കാന്തപുരം കോടികള്‍ വിതറി കോണ്‍ക്രീറ്റ് സൌധം ഉണ്ടാക്കി ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊട്ടും കുരവയുമായി നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.
പത്തു വര്ഷം മുമ്പ് കോഴിക്കൊടിന്റെയും വയനാടിന്റെയും മലയോരങ്ങളില്‍ പട്ടിണിയും പരിവട്ടവുമായി കൂരകളില്‍ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട മുസ്ലിം കുടുംബങ്ങളെ കനേഡിയന്‍ ഡോളറിന്റെ ബലത്തില്‍ മതം മാറ്റാന്‍ ക്രിസ്തിയന്‍ മിഷനറിമാര്‍ നടത്തിയ ഗൂഡ ലക്‌ഷ്യം മനസ്സിലാക്കിയ കാന്തപുരം, സമൂഹത്തിലെ ധര്മിഷ്ടരായ സമ്പന്നരുടെ നിര്‍ലോഭമായ സഹായത്തിലൂടെ
സമുഥാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീടും, പള്ളിയും,സ്കൂളും , മദ്രസയും, നിര്‍മിച് കുടുംബ നാഥന്മാര്‍ക്ക് ജോലിയും നല്‍കി അവര്‍ക്ക് അഭയം നല്‍കിയപ്പോള്‍... നിങ്ങളുടെ ഭാഷയില്‍ "പ്രസാദം" വാങ്ങാനും ആണ്ടിനും നേര്ച്ചക്കും ക്യൂ നില്‍ക്കാനും , തക്ബീര്‍ ചെല്ലാനും ആളുണ്ടാവണം എന്ന സങ്കുചിത ചിന്ത അല്ലായിരുന്നു ആ പണ്ഡിതന് ഉണ്ടായിരുന്നത്. അന്നും സമ്പന്നരെ കബളിപ്പിച് കാന്തപുരം കോടികള്‍ സമ്പാദിക്കുന്നു എന്ന് പാടി നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.മറ്റൊന്ന് കാന്തപുരം സമൂഹ മദ്ധ്യേ ഇറങ്ങിതിരിക്കുന്നതിന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസ്ഥാനങ്ങളും,മാസികകളും, സ്ഥാപനങ്ങളുമായി ഇറങ്ങി തിരിച്ച രണ്ടു കൂട്ടര്‍ ഇന്ന് റിവേര്സ് ഗിയരിലാണ് ഓടുന്നത് എന്ന കാര്യമാണ് .കാരണം കാന്തപുരതിനെതിരെ എന്നും ഇല്ലാത്ത കോടികളുടെ കോഴ കഥകള്‍ നാട്ടില്‍ പാട്ടാക്കലായിരുന്നു ഇവരുടെ പ്രധാന ഹോബി. ഒരു ടീം (ടീം തൌഹീദ്) സകല മുസല്മാന്മാരെയും കുരാഫിയും, കാഫിരുമാക്കി നടന്നു അവസാനം മനുഷ്യന്റെയും ജിന്നിന്റെയും പേരില്‍ തമ്മില്‍ തെറ്റി മിണ്ടാപ്രാണികളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മറു ഗ്രൂപ്കാരെ തെറി അഭിഷേകം നടത്തി സമുദായത്തെ സേവിക്കുന്നവര്‍ !! സെക്കന്റ് ടീം മയിലമ്മയും പ്ലാച്ചിമടയും ചെങ്ങരയും കിനലൂരുമൊക്കെ ആയി അങ്ങിനെ സമുദായ സേവനം!! നടത്തി നീങ്ങുന്നു . ഇവരൊക്കെ ഗ്രൂപ്പ് കളിക്കും, സമ്മേളനത്തിന് പകരം സമ്മേളനത്തിനും,തിരഞ്ഞെടുപ്പിനും കോടികള്‍ തുലക്കുന്നതില്‍ ഒരു സമുദായസഹോദരങ്ങള്‍ക്കും പരിഭവമോ പരാതിയോ ഇല്ല.കാന്തപുരം ഒരു വിദേശ കാറില്‍ കയറിപ്പോയാല്‍ അത് ശരീഅത് വിരുദ്ധം!! ഇതൊക്കെ പറഞ്ഞു നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.
ഇനി ഷഹ്രെ മുബാറക് ഗ്രാന്റ് മോസ്കിലെക്ക് പോവാം .....
ലോക ഇസ്ലാമിക ഭൂപടത്തില്‍ വര്‍ത്തമാന കാല ഇന്ത്യയുടെ ,കേരളത്തിന്റെ, കോഴിക്കോടിന്റെ പങ്ക്
ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഏക പണ്ഡിതന്‍ ഇന്ന് കേരളത്തില്‍ കാന്തപുരം മാത്രമേ ഉള്ളൂ എന്ന നഗ്ന സത്യം മറച്ചു വെക്കരുത് .ടീം തൌഹീടിന്റെയും ടീം ഹുകൂമാതിന്റെയും ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാതങ്ങള്‍ അകലെയാണ് കാന്തപുരത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും. (സംശയമുണ്ടെങ്കില്‍ ജനുവരി ലക്കം പ്രബോധനം വായിക്കുക.) അവര്‍ സ്വപ്നം കാണുമ്പോള്‍ കാന്തപുരം പ്രവര്ത്തികമാക്കുന്നു.അതാണ് വ്യത്യാസം .ഇവിടെയാണ് നാപ്പത് കോടിയില്‍ ഷഹ്രെ മുബാറക് ഗ്രാന്റ് മസ്ജിദ് ചര്ച്ചയാവുന്നത് .
കുത്തബ് മീനാരും, ചാര്‍മിനാറും,റെഡ് ഫോര്‍ട്ടും നമ്മോട് പറയുന്നത് കോടികളുടെ കഥയല്ല . മറിച് ഒരു കാലഘട്ടത്തിന്റെ വിശിഷ്യ ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികള്‍ നടത്തിയ തെരോട്ടങ്ങളുടെ ചരിത്ര സത്യങ്ങളയിരുന്നു.നമുക്ക് ശേഷം പ്രളയമല്ല..അടുത്ത തലമുറക്കും ചരിത്ര സത്യങ്ങളില്‍ നിന്ന് പാഠം ഉള്‍ കൊള്ളേണ്ടതുണ്ട് . അത് കൊണ്ട് തന്നെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടിരുന്ന ഒരു സമുദായം വിദ്യഭ്യാസ വിപ്ലവത്തിന്റെ തേരിലേറി നാല് പതിറ്റാണ്ട് കാലം കൊണ്ട് നടത്തിയ
സാംസ്കാരിക പരിച്ചേദാനത്തിന്റെ മായാത്ത ദീപ സ്തംബമായാണ് ഷഹ്രെ മുബാറക് അറിയപ്പെടുക .
കേവലം നിസ്കരിക്കാനുള്ള പള്ളി എന്നത് മാത്രമല്ല …. ഒരു സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ സംഗമ ഭൂമികയാവും ഇത്. (കാന്തപുരം വിഭാവനം ചെയ്യുന്ന നോളജ് സിറ്റി എന്ന പദ്ധതി കൂടി യാതാര്ത്യമാവുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംഗമ ഭൂമിയായി നോളജ് സിറ്റി മാറുമ്പോള്‍, ലോകത്തിന്റെ കണ്ണും കാതും കോഴിക്കോട് എന്ന പട്ടണത്തിലേക്ക് തിരിയുമ്പോള്‍ അന്നൊരു പക്ഷെ ഈ ഗ്രാന്‍ഡ് മോസ്ക് അല്പം ചെറുതായിപ്പോയി എന്നാവും ചരിത്രം നമ്മോട് പറയുക.) ലോക മുസ്ലിം സമൂഹം ഇന്ത്യന്‍ മുസ്ലിം സമൂഹവുമായി സംവദിക്കുന്നതിന്റെ മുഹൂര്തങ്ങള്‍ക്ക് സാക്ഷിയാവും ഈ ഗ്രാന്റ് മോസ്ക് ...
അതിനു കുളിരേകുന്നത് തിരു നബിയുടെ തിരു കേശവും. അത് കൊണ്ട് തന്നെയാണ് മക്കയിലെയും അബൂദബിയിലെയും പണ്ഡിത സമൂഹം തിരു കേശം സൂക്ഷിക്കാനുള്ള ഒരു അവകാശി ആയി കാന്തപുരത്തെ തിരഞ്ഞെടുത്തത് .
തിരു കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍ കേശം കയ്മാറിയവര്‍ സില്സിലയില്‍ കാന്തപുരത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത് കാണാതെ പോയത് സ്വാഭാവികം! മാത്രം. അതായത് ആരിലൂടെ തിരു കേശം അവരുടെ കയ്യില്‍ എത്തി എന്നതിന്റെ കിറു കിറുത്യമായ രേഘകള്‍ പോലും അവര്‍ കയ്മാറി. അതിന്റെ പവിത്രതയും സൂക്ഷിപ്പും എല്ലാരെക്കാളും ഉപരി കാന്തപുരത്തിന് അറിയാമല്ലോ ..
പിന്നെ എന്തിനു ഈ പരിഭവങ്ങള്‍ ? (ഒരിക്കലും നഷ്ടപ്പെടാത്ത തല മുടി തന്റെ അനുയായികള്‍ക്ക് നബി (സ) ഹജ്ജത്തുല്‍ വിദാഇല്‍ വെച്ച് കൈമാറിയത് തന്നെ കാണാന്‍ ഭാഗ്യം ലഭിക്കാത്ത അനുയായികള്‍ക്ക് ഖിയാമത്ത് നാള്‍ വരെ അവിടുന്നിന്റെ സാമീപ്യം ലഭിക്കാന്‍ വേണ്ടിയാണ് എന്ന് കൂടി ഓര്‍ക്കുക.)
നിങ്ങളുടെ ഭാഷ കടമെടുത്താല്‍ "കേശ പൂജ കേന്ദ്രം" എന്നൊക്കെ പറയുമ്പോള്‍ സ്നേഹത്തോടെ ഉണര്താനുള്ളത് കാന്തപുരതോടുള്ള വിരോധം, തിരു നബിയോടുള്ള അനാദരവ് ആയി ഭവിക്കാതിരിക്കട്ടെ എന്നാണ്. പദ പ്രയോഗത്തില്‍ അമുസ്ലികളെ പോലും കടത്തി വെട്ടി "കേശ പൂജ" തുടങ്ങാന്‍ എന്നൊക്കെ എഴുതുമ്പോഴും കാന്തപുരം എന്ന പണ്ഡിതന്‍ പുഞ്ചിരിക്കുകയാണ് . കാരണം പിന്നിട്ട മൂന്നു പതിറ്റാണ്ടില്‍ എന്ധെല്ലാം കണ്ടു കേട്ടു....കനല്‍ പഥങ്ങളിലൂടെ നടന്നു നീങ്ങിയപ്പോള്‍ പരിഹാസവും കബന്ധങ്ങളും അദ്ദേഹത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുകയായിരുന്നു . കല്ലെറിഞ്ഞവര്‍ പോലും പൂമാല ചാര്‍ത്താന്‍ തയ്യാറായത് ആ മനീഷിയുടെ വിശാല മനസ്കതയും ആത്മാര്‍ഥതയും തൊട്ടറിഞ്ഞത് കൊണ്ടാണ്.
കാന്തപുരം കാരണം ജീവിതം ലഭിക്കാന്‍ സൌഭാഗ്യം ലഭിച്ച പതിനായിരങ്ങളെ കാണാന്‍ കണ്ണ് തുറന്നു ലോകംമുഴുക്കെ സഞ്ചരിക്കുക. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ബംഗാളിലെ മുസ്ലിം സമുദായത്തിന്റെ പിന്നോക്ക അവസ്ഥ വായിച്ചു സമുദായത്തിന്റെ പ്രതിഷേധം കേവലം കളക്ടറെറ്റ് മാര്‍ച്ചുകളില്‍ ഒതുങ്ങിയപ്പോള്‍ ബംഗാളില്‍ മാത്രം 100 പള്ളികളും അനാഥ അഗതി മന്ധിരങ്ങളുമാണ് കാന്തപുരം പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. സുനാമി നക്കിത്തുടച്ച ആന്തമാന്‍ ദീപില്‍ ആദ്യമായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയും അവിടുത്തെ പള്ളി മദ്രസകള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തത് കാന്തപുരം ആയിരുന്നു.
കാശ്മീരിലെ നിരാലംഭാരായ നൂറുകണക്കിന് കുട്ടികള്‍ക്ക് പുനര്‍ജ്ജന്മം നല്‍കാനായി മര്കസിനു കീഴില്‍ കോഴിക്കോട് പ്രത്യേക കാശ്മീരി ഭവനും, കാശ്മീരില്‍ മാര്‍ക്സി ന്റെ ബ്രാഞ്ചും ആരംഭിച്ചിരിക്കുന്നു കാന്തപുരം. മുസ്ലിംകളുടെ രക്തം കൊണ്ട് നയാഗ്ര വെള്ളച്ചാട്ടം സൃഷ്‌ടിച്ച നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ കലാപത്തിനു ശേഷം ആദ്യമായി കയറി ചെന്ന് അവിടെ മര്കസുകള്‍ സ്ഥാപിച്ചത് കാന്തപുരവും അദ്ധേഹത്തിന്റെ പുത്രന്‍ (ഹാഫിളും, ഡോക്ടറും, മത പഠനത്തില്‍ അസ്ഹരി ബിരുദ ധാരിയും, ബഹു ഭാഷ പണ്ഡിതനും, ആയ) അബ്ദുല്‍ ഹകീം അസ്ഹരിയുമാണ്. ആ സേവന ശൃംഘല കേരളത്തിന് പുറത്ത് കര്‍ണാടകയിലും, തമിഴ്നാട്ടിലും, മഹാരാഷ്ട്രയിലും, ഗുജറാത്തിലും, യു.പി.യിലും, ഒറീസ്സയിലും, നേപ്പാളിലും, കാശ്മീരിലും തുടങ്ങി ഇന്ത്യയിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുന്നു. സമകാലിക ചരിത്രത്തില്‍ ഇത്രയൊക്കെ സേവന നിരതനായ ഒരു പണ്ഡിതന്‍ ഇല്ലെന്നിരിക്കെ മുസ്ലിം സഹോദരങ്ങളെ നാം എന്തിനു ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ ന്യൂന പക്ഷത്തിന്റെ വാക്ക് കേട്ട് നമ്മുടെ വിശ്വാസം നഷ്ടപ്പെടുത്തണം ? അവരോടു സഹതാപ പൂര്‍വ്വം നമുക്ക് പറയാം..
കോടികള്‍ മുടക്കി സ്വന്തം ഭവനം നിര്‍മ്മിക്കുമ്പോഴും, ലക്ഷങ്ങള്‍ മുടക്കി ആര്ഭാടക്കല്യണം നടത്തുമ്പോഴും എന്തെ നിങ്ങള്‍ക്കും വയനാടന്‍ ചുരം കയറി ഒരു ആദിവസിക്കെങ്കിലും പുതു ജീവന്‍ നല്കരുതോ ?
അന്നൊക്കെ ഇല്ലാത്ത ഒരു ദരിദ്ര ജന സ്നേഹം എന്തെ നിങ്ങള്ക്ക് അല്ലാഹുവിന്റെ ഭവനം നിര്‍മ്മിക്കുമ്പോള്‍ മാത്രം തിളച്ചു മറിയുന്നു ?
ഇത്രയൊക്കെ ആളുകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് ഇത്രയൊക്കെ സേവനങ്ങള്‍ കാന്തപുരത്തിന് ചെയ്യാന്‍ കഴിഞ്ഞിട്ടുന്ടെങ്കില്‍ മുസ്ലിം സമുദായം ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരൊറ്റ മുസ്ലിമും പട്ടിണി കിടക്കേണ്ടി വരില്ല.
എം.എ. യൂസഫലി സാഹിബ് പറഞ്ഞ പോലെ: കുറെ ആളുകള്‍ കാന്തപുരം ഉസ്താദിനെ കുറിച്ച് നല്ലത് മാത്രം പറയുന്നു. കുറെ ആളുകള്‍ കാന്തപുരം ഉസ്താദിനെ കുറിച്ച് ചീത്ത മാത്രം പറയുന്നു. സത്യം എന്താണെന്ന് വെച്ചാല്‍ എല്ലാവരും കാന്തപുരം ഉസ്താദിനെ കുറിച്ച് മാത്രം പറയുന്നു എന്നതാണ്.
ഓര്‍ക്കുക ! കാന്തപുരത്തെ അല്ലാഹു ഏല്‍പിച്ച ദൌത്യം അദ്ദേഹം ഭംഗിയായി നിറവേറ്റുന്നു. മറ്റുള്ളവരെ gഏല്‍പ്പിച്ച പണി മറ്റുള്ളവരും ചെയ്യുന്നു ......................
ഗുണ പാഠം: ഹന്തഖിന്റെ രണഭൂമിയില്‍ വിശപ്പ് കൊണ്ട് വയറ്റത്ത് ഓരോ കല്ല് വെച്ച് കെട്ടിയത് സഹാബികള്‍ നബി (സ) തങ്ങളെ കാണിച്ചപ്പോള്‍ സ്വന്തം വയറ്റത്ത് കെട്ടിയ 2 കല്ലുകള്‍ കാണിച്ചു കൊടുത്ത പ്രവാചകര്‍ ഈ സമുദായത്തിന് നല്‍കിയ സന്ദേശം പള്ളയല്ല പ്രശ്നം ആദര്‍ശ സംസ്ഥാപനമാണ് എന്നതാണ് .......
=========================================================================
അബ്‌ദുല്‍വദൂദ്
ജീവിവിതച്ചെലവ് അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല.
ഖലീഫയാകുന്നതിനു മുമ്പ് കച്ചവടമായിരുന്നു ഉമറിന്റെ ജീവിതമാര്‍ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുലര്‍ന്നുപോന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്റെയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്‍പക്കത്തിനൊപ്പിച്ച് ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും ഖലീഫയുടെ ശമ്പളവര്‍ധനവിനെപ്പറ്റി ഉമര്‍ ഓര്‍ത്തതേയില്ല.
ഉസ്‌മാന്‍, അലി, ത്വല്‍ഹ, സുബൈര്‍ -ഉമറിന്റെ സുഹൃത്തുക്കളും സഹചാരികളുമാണ്. അവര്‍ ഒരുമിച്ചിരുന്ന് ആലോചിച്ചു; ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഖലീഫയുടെ ദരിദ്ര ജീവിതം ഇസ്‌ലാമിക രാഷ്‌ട്രത്തിനാകമാനം വിഷമമാണെന്ന് അവര്‍ക്ക് തോന്നി. എല്ലാവര്‍ക്കും ഒരേ അഭിപ്രായം; ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക് ശമ്പളമായി ലഭിക്കണം!
പോംവഴി കണ്ടെത്താന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ വേഗത്തിലാകില്ല. വിഷയം ഉമറിന്റേതാണല്ലോ! പൊതുഖജനാവില്‍ നിന്ന് ഏറ്റവും ചെറിയ സംഖ്യ അനുഭവിക്കുന്നത് താനായിരിക്കണമെന്ന് ഉമറിന് നിര്‍ബന്ധമുണ്ട്. അങ്ങനെയുള്ള ഖലീഫക്കു മുമ്പില്‍ ആരാണ് വിഷയമവതരിപ്പിക്കുക?
ഉമര്‍ കര്‍ശന സ്വഭാവിയാണ്; വിശേഷിച്ചും സ്വന്തം തീരുമാനങ്ങളില്‍. മതപരമായ വിഷയങ്ങളില്‍ അതിലേറെയും! ഉസ്‌മാന്‍(റ) ഒരു നിര്‍ദേശം പറഞ്ഞു:
``ഖലീഫയുടെ മകള്‍ ഹഫ്‌സ സഹായിക്കുമോ?''
അവര്‍, എല്ലാവരും ഹഫ്‌സയെ സമീപിച്ച്, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍ ഒറ്റക്കിരുന്ന സമയം നോക്കി ഹഫ്‌സ വിഷയമവതരിപ്പിച്ചു.
എല്ലാം നിശബ്‌ദമായി കേട്ട ഉമര്‍, പതുക്കെ എഴുന്നേറ്റു. ഹഫ്‌സയുടെ മനസ്സില്‍ ഉത്‌കണ്‌ഠ! കര്‍ക്കശമായ മുഖഭാവത്തോടെ ഉമര്‍ ചോദിച്ചു:
``ഹഫ്‌സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്റെ വാക്കുകളല്ല എന്നെനിക്കറിയാം, ആരോ ഇതിനു പിന്നിലുണ്ട്. അവരെ ഞാന്‍ `വെറുതെ വിടില്ല!'
ഉമര്‍ തുടര്‍ന്നു: ``മോളെ, നീ പ്രവാചകന്റെ പത്‌നിയായിരുന്നല്ലോ, ഒന്നു ചോദിക്കട്ടെ; അദ്ദേഹത്തിന് ആകെ എത്ര വസ്‌ത്രങ്ങളുണ്ടായിരുന്നു?''
``രണ്ട്''
``അദ്ദേഹം ഭക്ഷിച്ച ഏറ്റവും നല്ല ആഹാരമേതായിരുന്നു?''
``നെയ് പുരട്ടിയ ഗോതമ്പുറൊട്ടി.''
``പ്രവാചകന്റെ വിരിപ്പ് എങ്ങനെയുള്ളതായിരുന്നു?''
``ഒരു പരുക്കന്‍ തുണി. ചൂടുള്ളപ്പോള്‍ അത് വിരിക്കും. തണുപ്പായാല്‍ പകുതി വിരിക്കും, പകുതി പുതയ്‌ക്കും.''
``ഹഫ്‌സാ, നിന്നെ പറഞ്ഞു വിട്ടവരോട് നീയിത് പറയണം. റസൂലിന്റെയും അബൂബക്‌റിന്റെയും ജീവിതം അത്രമാത്രം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു, എന്ന്. പ്രവാചക തിരുമേനി, അവിടുത്തെതിനു പിന്നില്‍ അബൂബക്‌ര്‍, അവരുടെ പിന്നില്‍ ഈ പാവം ഉമര്‍! എന്റെ മുന്‍ഗാമികളായ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്‌കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ് അവരുടെ വിജയ രഹസ്യം, ഇനി എന്റെ ഊഴമാണ് ഹഫ്‌സാ, ഖുര്‍ആനിനെ മറക്കരുത്.
``നിങ്ങളുടെ ഇഹജീവിതത്തില്‍ വെച്ചു തന്നെ നല്ല വസ്‌തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട് നിങ്ങള്‍ സുഖമനുഭവിച്ചു.'' (46:20) -മോളേ, ഈ താല്‌ക്കാലിക സുഖത്തിന്റെ പിന്നാലെ ഞാന്‍ പോയ്‌ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗം സ്വീകരിച്ചാല്‍ ഞാന്‍ തോറ്റുപോകും!''
പിതാവിനോട് പിന്നൊന്നും മകള്‍ക്ക് പറയാനില്ലായിരുന്നു. കണ്ണു നിറഞ്ഞ്, ഗദ്‌ഗദത്തോടെ അവള്‍ തിരിച്ചുപോന്നു!
ലളിതജീവിതവും ഉന്നത ചിന്തയുമാണ് മഹത്വത്തിന്റെ വഴിയെന്ന് ഉമര്‍(റ) തിരിച്ചറിഞ്ഞു. അസംതൃപ്‌തിയും അമിതാഗ്രഹങ്ങളുമാണ് നാശത്തിന്റെ കാരണങ്ങള്‍. ചുറ്റുപാടിനൊപ്പിച്ച് ജീവിക്കാന്‍ ശീലിക്കുമ്പോള്‍ ഉള്ള ജീവിതത്തിന്റെ രസമാണ് തകരുന്നത്!
മക്കാനിവാസികള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് മുഖ്യമായി ആശ്രയിച്ചിരുന്നത് യമാമ ദേശക്കാരെയാണ്. അവരുടെ നേതാവായ ഥുമാമതുബ്നു അഥാല്‍ ഇസ്ലാം ആശ്ളേഷിച്ചു. അതോടെ അദ്ദേഹം, പ്രവാചകനെയും അനുചരന്മാരെയും അത്യധികം പ്രയാസപ്പെടുത്തിക്കൊണടിരിക്കുന്ന മക്കാനിവാസികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചു. അതിനാല്‍, തന്റെ നാട്ടുകാരോടിങ്ങനെ നിര്‍ദേശിച്ചു: 'മക്കയിലേക്കിനി ഒരുമണി ധാന്യവും കൊടുത്തയക്കരുത്.'
ആഹാരപദാര്‍ഥങ്ങളുടെ അഭാവം മക്കാനിവാസികളെ നന്നായി ബാധിച്ചു. അവര്‍ പട്ടിണികൊണട് പൊറുതിമുട്ടി. ആയിടെയാണ് ഥുമാമ തീര്‍ഥാടനാര്‍ഥം മക്കയില്‍ ചെന്നത്. ഈയവസരമുപയോഗിച്ച് ഖുറൈശിപ്രമുഖര്‍ അദ്ദേഹത്തെ ചെന്നുകണടു. ധാന്യം നല്‍കുകയില്ല എന്ന നിലപാട് മാറ്റാന്‍ ആവശ്യപ്പെട്ടു. ഒപ്പമിങ്ങനെ പരിതപിക്കുകയും ചെയ്തു: 'താങ്കള്‍ ഞങ്ങളുടെ മതമുപേക്ഷിച്ചുവല്ലോ.'
'അതെ, അതിലെന്താണിത്ര സംശയം! ലോകത്തിലെ ഏറ്റം ഉത്കൃഷ്ട മതമാണിസ്ലാം. ഞാന്‍ അതംഗീകരിച്ചിരിക്കുന്നു. ഇനി സത്യത്തില്‍നിന്ന് അസത്യത്തിലേക്ക് തിരിച്ചുപോകില്ല. നിങ്ങള്‍ക്കൊരു മണി ധാന്യം തരുകയുമില്ല' - ഥുമാമ തറപ്പിച്ചുപറഞ്ഞു.
മുഹമ്മദിന്റെ നിര്‍ദേശമില്ലാതെ ഥുമാമ തീരുമാനം മാറ്റുകയില്ലെന്ന് ഖുറൈശി പ്രമുഖര്‍ക്ക് ബോധ്യമായി. പക്ഷേ, മുഹമ്മദ് തങ്ങളോട് കരുണ കാണിക്കുമോ? പച്ചവെള്ളംപോലും കൊടുക്കാതെ മൂന്ന് കൊല്ലം അദ്ദേഹത്തെയും അനുയായികളെയും പട്ടിണിക്കിട്ടവരല്ലേ നമ്മള്‍? സാമൂഹിക ബഹിഷ്കരണമേര്‍പ്പെടുത്തി, അവരെ പച്ചില തിന്ന് ജീവിക്കാന്‍ നിര്‍ബന്ധിതരാക്കിയവര്‍. ഇപ്പോള്‍ തങ്ങള്‍ ആഹാരപദാര്‍ഥങ്ങള്‍ കിട്ടാതെ കഷ്ടപ്പെടുന്നുവെന്നറിയുമ്പോള്‍ മുഹമ്മദ് പൊട്ടിച്ചിരിക്കുകയല്ലേ ചെയ്യുക? അവ്വിധമൊക്കെയാണവര്‍ ആലോചിച്ചതെങ്കിലും ഒന്നു പരീക്ഷിച്ചുനോക്കാന്‍ തന്നെ തീരുമാനിച്ചു. അതിനാലവര്‍ നബി തിരുമേനിക്കെഴുതി: 'ഞങ്ങള്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നത് നിരോധിച്ചുകൊണട് യമാമക്കാരോട് ഥുമാമ നല്‍കിയ നിര്‍ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടാലും. ഈ പ്രയാസത്തില്‍നിന്ന് ഞങ്ങളെയൊന്ന് രക്ഷിക്കണം. രക്തബന്ധത്തിന്റെ പേരിലെങ്കിലും.'
കത്തുവായിച്ച നബി തിരുമേനി ഥുമാമക്ക് ഒരു സന്ദേശമയച്ചു. അതിലെ പ്രസക്തഭാഗമിങ്ങനെയായിരുന്നു: ദൈവം തന്നെ തള്ളിപ്പറയുന്നവരോടും തന്നില്‍ പങ്ക് ചേര്‍ക്കുന്നവരോടും കരുണ കാണിക്കുന്നവനാണ്. നാമും ഉള്‍ക്കൊള്ളേണടത് അതാണ്. അതിനാല്‍ 'മക്കയിലേക്കുള്ള ധാന്യക്കടത്ത് നിര്‍ത്തരുത്.'
മദീനയിലേക്കുള്ള വഴി, മദീനയുടെ വഴിയും
കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര്
(മധ്യമം 15.02.2010)
1968ലാണ് ഞാന് ആദ്യമായി മദീനയിലെത്തിയത്. മുഹമ്മദ്നബിയുടെ അന്ത്യവിശ്രമസ്ഥാനമായ വിശുദ്ധറൌദയും മദീനയും സൃഷ്ടിച്ച ആത്മീയാനുഭൂതി ഇന്നും മനസ്സില് തെളിഞ്ഞുനില്‍ക്കുന്നു. തിരുനബി ജീവിക്കുകയും ഒരു ജനതയെ സമ്പൂര്‍ണമായി സംസ്കരിക്കുകയും ചെയ്ത മദീനയുടെ മണ്ണ് ഒരുപാട് കഥകള് നമ്മോട് പറയുന്നു. വിശ്വസ്തന് (അല്‍അമീന്) ആയി സര്‍വരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത മുത്തുനബി നടന്നുനീങ്ങിയ വഴിയും സഞ്ചരിച്ച പാതയും അവിടത്തെ വിശുദ്ധജീവിതം തൊട്ടറിഞ്ഞ മരുഭൂമിയും ആ വസന്തകുസുമത്തിന്റെ സൌരഭ്യം നുകര്‍ന്ന ഈത്തപ്പനത്തോട്ടങ്ങളും മനസ്സില് സൃഷ്ടിക്കുന്ന വൈകാരികത അവര്‍ണനീയമാണ്. ഇന്നും ദിനംപ്രതി പതിനായിരക്കണക്കിന് വിശ്വാസികളാണ് മക്കയിലും മദീനയിലും എത്തിച്ചേരുന്നത്. തിരുനബിയോടുള്ള അടങ്ങാത്ത സ്നേഹവും അതിരറ്റ ബഹുമാനവും അവിടത്തോടുള്ള പ്രതിബദ്ധതയുംതന്നെ കാരണം.പ്രവാചകസ്നേഹത്താല് തരളിതരായി മദീനയിലൂടെ കുതിരപ്പുറത്ത് യാത്ര ചെയ്യാന് മടിച്ചവര്, ആ തിരുനാമം കേള്‍ക്കുമ്പോള് കണ്ണീര് വാര്‍ത്തവര്, തിരുശരീരം കണ്ടമാത്രയില് ബോധരഹിതരായവര്, റസൂലിന്റെ പേരെഴുതാന് ശ്രമിച്ചപ്പോള് കൈവിറച്ചവര്^ഇങ്ങനെ ചരിത്രത്തിന്റെ ചുമരില് പതിഞ്ഞ ഒട്ടേറെ ചിത്രങ്ങളുണ്ട്.
സ്നേഹത്തിന്റെ ഉദാത്തവും ഉല്‍കൃഷ്ടവുമായ ജീവിതപാഠങ്ങളാണ് സ്വജീവിതത്തിലൂടെ തിരുനബി ലോകത്തിന് പകര്‍ന്നത്. സാംസ്കാരികവും ധാര്‍മികവുമായി മനുഷ്യസമൂഹം ധര്‍മച്യുതിയില് അഭിരമിച്ച ഒരു കാലത്ത് നിയതവും നീതിനിഷ്ഠവുമാര്‍ന്ന ഒരു ദര്‍ശനത്തിലൂടെ പ്രവാചകന് ലോകത്തെ ധാര്‍മികമായി സംസ്കരിച്ചെടുത്തു. മനുഷ്യഹൃദയത്തില് സ്നേഹത്തിന്റെ കൈത്തിരി കൊളുത്തിയാണ് തിരുനബി ജനതയെ നേര്‍വഴിയിലേക്ക് നയിച്ചത്.
നന്മയെ സ്നേഹിക്കുകയും തിന്മയെ വെറുക്കുകയും ചെയ്യുക എന്ന ഇസ്ലാമികദര്‍ശനത്തിന്റെ സമ്പൂര്‍ണപാഠങ്ങളെ നെഞ്ചിലേറ്റിയപ്പോള് തിന്മയുടെ വാഹകരായിരുന്ന ഒരു സമൂഹം നന്മയുടെയും സത്യത്തിന്റെയും വക്താക്കളായി മാറി. മനുഷ്യന്റെ മനോഭാവത്തില് മൌലികമാറ്റം വരുത്തിയാണ് റസൂല്(സ) ഈ സ്നേഹവിപ്ലവം സൃഷ്ടിച്ചത്. ഗോത്രങ്ങളെയും കുലങ്ങളെയും സമൂഹകൂട്ടായ്മകളെയും അതിന്റെ പാഥേയങ്ങളില് നിലനിറുത്തുകയും മനസ്സിനെ വിമലീകരിക്കുകയുമാണ് മുഹമ്മദ് നബി ചെയ്തത്. ഇതോടെ ഇസ്ലാമികദര്‍ശനത്തിലേക്ക് ജനങ്ങള് ഒന്നൊന്നായി ഒഴുകിയെത്തി. സത്യവിശ്വാസികള്‍ക്ക് അഭയവും ആശ്വാസകേന്ദ്രവുമായി പ്രവാചകന്. എല്ലാറ്റിനെയും എല്ലാവരെയും അവിടുന്ന് സ്നേഹിച്ചു. സഹവര്‍ത്തിത്വത്തോടെ പെരുമാറുകയും സാന്ത്വനത്തിന്റെയും കാരുണ്യത്തിന്റെയും കരസ്പര്‍ശംകൊണ്ട് അവരെ അനുഗ്രഹിക്കുകയും ചെയ്തു. തങ്ങള് ഉന്നതമായ സ്വഭാവത്തിന്റെ ഉടമയാണെന്ന ഖുര്‍ആനികവചനം സ്വജീവിതത്തിലൂടെ അന്വര്‍ഥമാക്കി. സ്നേഹം നല്‍കിയവര്‍ക്ക് സ്നേഹം തിരിച്ചുകിട്ടുമെന്ന് അരുള് ചെയ്തു. ഈ സ്നേഹപാഠങ്ങളാണ് എന്നും മാനവരാശിയുടെ വിമോചനമന്ത്രവും വിജയനിദാനവും.ഒരാള്, മറ്റൊരാളെ സ്നേഹിക്കുന്നതിന് കാരണമായി മൂന്ന് കാര്യങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സൌന്ദര്യം തുടങ്ങിയ ബാഹ്യഗുണങ്ങള്, വിജ്ഞാനം തുടങ്ങിയ ആന്തരികഗുണങ്ങള്, അയാളില്‍നിന്ന് ലഭിക്കുന്ന നന്മകളും ഉപകാരങ്ങളും. ഒരു വ്യക്തിയില് ഒത്തുചേരുന്ന ഗുണങ്ങളുടെ എണ്ണത്തിന്റെയും വണ്ണത്തിന്റെയും അനുപാതമനുസരിച്ചായിരിക്കും സ്നേഹത്തിന്റെ ഏറ്റക്കുറച്ചില്. സുന്ദരനോടും അതിസുന്ദരനോടുമുള്ള സ്നേഹം തുല്യമല്ല. പണ്ഡിതനോടും, മഹാപണ്ഡിതനോടുമുള്ള സ്നേഹങ്ങള് തമ്മിലുമുണ്ട് അന്തരം. അപ്രകാരം തന്നെ ചെറിയ ഗുണം ചെയ്തവരോടുള്ള സ്നേഹമാവില്ല വലിയ ഗുണം ചെയ്തവരോട്.
എന്നാല്, സ്നേഹത്തിനുള്ള എല്ലാ നിമിത്തങ്ങളും സമഗ്രമായി ഒരു വ്യക്തിയില് ഒത്തുചേര്‍ന്നാലോ? ആ വ്യക്തി ലോകത്ത്, എല്ലാവരാലും, എപ്പോഴും, ഏറ്റവും സ്നേഹിക്കപ്പെടാന് അര്‍ഹനായിരിക്കുമെന്ന കാര്യത്തില് തര്‍ക്കമില്ല. അങ്ങനെ ഒരു വ്യക്തി പക്ഷേ ഉണ്ടാകുമോ? അതു സംഭവ്യമാണോ? അതേ, സംഭവ്യമാണ്. ലോകം ആ വ്യക്തിയെ നേര്‍ക്കണ്ണില് കണ്ടു. ആ അതുല്യമായ വ്യക്തിപ്രഭാവത്തെ ശത്രുമിത്ര ഭേദമെന്യേ രേഖപ്പെടുത്തി. ബുദ്ധി, സൌന്ദര്യം, പ്രസന്നത, പ്രതിഭാശക്തി, സദാചാരം, സദ്സ്വഭാവം, സഹനം, സഹിഷ്ണുത, വിശാലമനസ്കത, വിശാലവീക്ഷണം, ദീര്‍ഘദര്‍ശനം, കാരുണ്യം, മഹാമനസ്കത, ധൈര്യം, സ്ഥൈര്യം, സാഹസികത, ഭരണം, നേതൃത്വം, സ്വാധീനം, നയതന്ത്രം, നീതിന്യായം, യുദ്ധപാടവം, സൈന്യാധിപത്യം, അധ്യാപനം, സംസ്കരണം, സമുദ്ധാരണം, പ്രസംഗം, ഉപദേശം, ശിക്ഷണം, സ്ഥിരോത്സാഹം, ആത്മാര്ഥത, പ്രവര്‍ത്തനം, സേവനം, സംഘാടനം, എല്ലാ മഹദ് ഗുണങ്ങളിലും അക്ഷരാര്‍ഥത്തില് അതുല്യമായ ഒരു മഹാവ്യക്തിത്വത്തെ നാം ചരിത്രത്തില് കാണുന്നു. അതാണ് ലോക പ്രവാചകനായ മുഹമ്മദ്നബി (സ).
മനുഷ്യസമൂഹത്തിന്റെ മോക്ഷത്തിനും സമുദ്ധാരണത്തിനും നബി ചെയ്ത ഏറ്റവും വലിയ സേവനമാണ് ഏറ്റം ശ്രദ്ധേയം. ഏതൊരു പരിഷ്കര്‍ത്താവിനും അസാധ്യമായ വിപ്ലവമാണ് തിരുനബി സാധിച്ചത്. പ്രവാചകരുടെ പ്രഥമസംബോധിതരായ അറബികളുടെ ദുരവസ്ഥയേക്കാള് ദയനീയമായിരുന്നു റോമാ പേര്‍ഷ്യന് സാമ്രാജ്യങ്ങളുടെയും യൂറോപ്പിന്റെയും സ്ഥിതി. എച്ച്.ജി.വെല്‍സിന്റെ വരികളില്: 'ബൈസാന്റിയന് സാമ്രാജ്യവും പേര്‍ഷ്യന്‍സാമ്രാജ്യവും നശീകരണപോരാട്ടങ്ങളിലായിരുന്നു. ഇന്ത്യയാകട്ടെ തദവസരം ഛിദ്രതയിലും ദുഃസ്ഥിതിയിലുമായിരുന്നു' (A Short History of the World p. 244). അഞ്ചാം നൂറ്റാണ്ടുമുതല് പത്താം നൂറ്റാണ്ടുവരെ യൂറോപ്പിലുടനീളം തമോരാത്രി വ്യാപിച്ചിരുന്നുവെന്ന് റോബര്‍ട്ട് ബ്രിഫോള്‍ട്ട്. നാഗരിക ലോകം മുഴുവന് അക്കാലത്ത് നാശവക്ത്രത്തിലെത്തിയിരുന്നുവെന്നാണ് ജെ. എച്ച്. ഡെനിസന് പറയുന്നത്.ഈ തലതിരിഞ്ഞ ലോകത്തിന്റെ ഗതിക്കു മാറ്റം വരുത്തി ഒരു വിശ്വോത്തര സമുദായത്തെ വാര്‍ത്തെടുക്കുക ക്ഷിപ്രസാധ്യമല്ല. പ്രസിദ്ധ ഫ്രഞ്ച്സാഹിത്യകാരനായ ലാമാര്‍ട്ടിന് നബിയുടെ നിരുപമവിജയത്തിനു മുമ്പില് തലകുനിക്കുന്നു: 'ഇത്രയും മഹോന്നതമായ ഒരു ലക്ഷ്യത്തിനായി ഒരു മനുഷ്യനും ഇറങ്ങിത്തിരിച്ച ചരിത്രമില്ല. കാരണം ഈ ലക്ഷ്യം മനുഷ്യ കഴിവിന് അതീതമായിരുന്നു. മനുഷ്യന്റെയും സ്രഷ്ടാവിന്റെയും ഇടയ്ക്കു സൃഷ്ടിക്കപ്പെട്ട മിഥ്യാഭിത്തികള് തകര്‍ക്കുകയും മനുഷ്യനെ കൈപിടിച്ച് നാഥന്റെ പടിവാതില്‍ക്കലേക്ക് ആനയിക്കുകയും ഉജ്വലവും സംശുദ്ധവുമായ ഏകദൈവസിദ്ധാന്തം, സര്‍വവ്യാപകമായ വിഗ്രഹാരാധനയുടെയും ഭൌതികദൈവങ്ങളുടെയും കാര്‍മേഘാന്തരീക്ഷത്തില്, യാഥാര്‍ഥ്യമാക്കുകയുമായിരുന്നു ആ പരമോന്നത ലക്ഷ്യം. ചെറുതും നിസ്സാരവുമായ ഉപാധികളുമായി ഇവ്വിധം ദുര്‍വഹവും എന്നാല്, അതിപ്രധാനവും അത്യുദാത്തവുമായ ഉത്തരവാദിത്തം മറ്റൊരു മനുഷ്യനും ഏറ്റെടുത്ത സംഭവമുണ്ടായിട്ടില്ല'.
ഇക്കാരണം കൊണ്ടു തന്നെയാണ് ഇരുനൂറ് വര്‍ഷംമുമ്പ് തോമസ് കാര്‍ലൈല് സകല പ്രവാചകന്മാരുടെയും കൂട്ടത്തില് നിന്ന് മുഹമ്മദ് നബിയെ ഏറ്റവും വലിയ ചരിത്രപുരുഷനായി തിരഞ്ഞെടുത്തത്. ഇരുപതാംനൂറ്റാണ്ടിന്റെ അന്ത്യത്തില് മൈക്കല് എച്ച്. ഹാര്‍ട്ട് ചരിത്രത്തില് ഏറ്റം സ്വാധീനം ചെലുത്തിയ നൂറ് മഹാന്മാരുടെ ചരിത്ര പട്ടികയുള്‍ക്കൊള്ളിച്ചു ഗ്രന്ഥമെഴുതിയപ്പോള് നബിക്ക് പ്രഥമസ്ഥാനം നല്‍കിയതിന്റെ കാരണവും മറ്റൊന്നല്ല.
വിശ്വവിമോചകനായ മുഹമ്മദ്നബിയെ സ്നേഹിക്കാന് ലോകം മുഴുവന് കടപ്പെട്ടിരിക്കുന്നു. 'സകലലോകത്തിനും അനുഗ്രഹമായിട്ടു മാത്രമാണ് താങ്കളെ നിയോഗിച്ചിട്ടുള്ളത്' എന്നാണ് ഖുര്‍ആന്റെ പ്രസ്താവന. മനുഷ്യന്റെ പ്രഥമമായ പരമസ്നേഹം സ്രഷ്ടാവായ അല്ലാഹുവോടായിരിക്കണം. അടുത്ത പടി അല്ലാഹുവിന്റെ പ്രവാചകരായ തിരുനബിയോട്. അഥവാ സൃഷ്ടികളില് ഏറ്റം വലിയ സ്നേഹം പ്രവാചകരോട്. ഈ സ്നേഹം സത്യവിശ്വാസത്തിന്റെ മൌലികഘടകമാണ്. 'പറയുക, നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബങ്ങളും സമ്പാദിച്ച സ്വത്തുക്കളും മാന്ദ്യം ഭയപ്പെടുന്ന കച്ചവടച്ചരക്കുകളും ഇഷ്ടപ്പെട്ട മണിമാളികകളുമാണ്, അല്ലാഹുവേക്കാളും പ്രവാചകനേക്കാളും അവന്റെ മാര്‍ഗത്തിലെ ധര്‍മസമരത്തേക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില് അല്ലാഹു അവന്റെ കല്പന നടപ്പില് വരുത്തുന്നതുവരെ നിങ്ങള് കാത്തിരിക്കുക. അതിക്രമികളായ ജനതയെ അല്ലാഹു സന്മാര്‍ഗത്തിലാക്കുകയില്ല' (ഖുര്‍ആന് 9:24).
തന്റെ സന്താനങ്ങള്, മാതാപിതാക്കള്, മറ്റു ജനങ്ങള് ഇവരെല്ലാവരേക്കാളും എന്നെ സ്നേഹിക്കുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ലെന്ന തിരുനബിയുടെ പ്രസ്താവന സുപ്രസിദ്ധമാണ്. ഉമര് ഫാറൂഖ് ഒരിക്കല് നബിയോട് പറഞ്ഞു: 'അല്ലാഹുവാണ്, ഞാന് അങ്ങയെ, എന്റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളെക്കാളും പ്രിയങ്കരമായി കാണുന്നു.' അപ്പോള് നബി പറഞ്ഞു: സ്വന്തം ആത്മാവിനേക്കാളും ഞാന് ഒരാള്‍ക്ക് പ്രിയങ്കരനാകുന്നതുവരെ ഒരാളും സത്യവിശ്വാസിയാവുകയില്ല. ഉടനെ ഉമര് ഇങ്ങനെ പ്രതികരിച്ചു: അങ്ങേക്ക് വിശുദ്ധഗ്രന്ഥം അവതരിപ്പിച്ചവന് തന്നെ സത്യം, എന്റെ ശരീരത്തിലെ ആത്മാവിനേക്കാളും അങ്ങ് എനിക്ക് പ്രിയങ്കരനാണ്.'
എന്താണ് സ്നേഹത്തിന്റെ ലക്ഷണം? പ്രവാചകസ്നേഹത്തിന്റെ പ്രഥമ ലക്ഷണം അനുസരണവും അനുകരണവുമാണ്. വിശുദ്ധ ഖുര്‍ആന് പറയുന്നു: 'നബീ, പറയുക, നിങ്ങള് അല്ലാഹുവെ സ്നേഹിക്കുന്നുവെങ്കില് എന്നെ അനുഗമിക്കുക. എങ്കില് അല്ലാഹു നിങ്ങളെ സ്നേഹിക്കും.'
അപ്പോള്, നബിചര്യ ജീവിതത്തില് പകര്‍ത്തണം. മനോധര്‍മങ്ങളില് നബിയെ അനുകരിക്കണം. അതാണ് സ്നേഹത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷണം. തിരുനബി അനസുബ്നു മാലിക് എന്ന ശിഷ്യനു നല്‍കിയ ഉപദേശം കാണുക: 'കുഞ്ഞുമകനേ, നിന്റെ മനസ്സില് ഒരാളോടും അസൂയയും പകയുമില്ലാതെ, പ്രഭാതത്തെയും പ്രദോഷത്തെയും അഭിമുഖീകരിക്കാന് ശ്രമിക്കുക. അതെന്റെ ചര്യയില്‍പെട്ടതാണ്. എന്റെ ചര്യ വല്ലവനും ജീവിപ്പിച്ചാല് അവന് എന്നെ സ്നേഹിച്ചു. എന്നെ ആരെങ്കിലും സ്നേഹിച്ചാല് അവന് എന്നോടൊപ്പം സ്വര്‍ഗത്തിലായി'.
കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര്
മുന്‍ കാലങ്ങളില്‍ കടപ്പുറത്തുള്ള സംഘമായിരുന്നു റാതീബിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ അഞ്ചാറു വര്‍ഷക്കാലമായി കണ്ണൂര്‍ താഴെ തെരുവിലെ അബ്ദുറഷീദ് ഉസ്താദ് ആണ് റാതീബിന് നേതൃത്വം നല്‍കി വരുന്നത്. ഈ രംഗത്ത് 32 കൊല്ലത്തെ പരിചയം ഉണ്ട് അദ്ദേഹത്തിന്. 11 പേര്‍ അടങ്ങുന്ന സംഘമാണ് അദ്ദേഹത്തിന്റേത്.
റാതീബിന്റെ ഭാഗമായുള്ള കുത്ത് വളരെയധികം ഉദ്വേഗ ജനകമാണ്. നിരവധി തവണ ഗ്രഹനാഥനായ കുഞ്ഞിക്കുണ്ടില്‍ അബ്ദുല്‍ ഖാദര്‍ എന്നവര്‍ കുത്ത് ഏറ്റ് വാങ്ങിയിട്ടുണ്ട്. വീട്ടുകാര്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ മാത്രമേ കുത്ത് എന്ന ചടങ്ങ് നിര്‍വ്വഹിക്കാറുള്ളൂ എന്ന് റഷീദ് ഉസ്താദ് ഉദിനൂര് ബ്ലോഗ്സ്പോട്ടിനോട് പറഞ്ഞു. സമൂഹം വിസ്മരിക്കുന്ന മഹത്തായൊരു സത്കര്‍മ്മം നില നിര്‍ത്തിപ്പോരുന്നതില്‍ പുത്തലത്ത് തറവാട്ടുകാര്‍ കാണിക്കുന്ന അതീവ താല്‍പര്യം അങ്ങേയറ്റം പ്രശംസനാര്ഹമാണെന്ന് മഹല്ലിലെ ദീനീ തല്പ്പരരായ പലരും അഭിപ്രായപ്പെട്ടു.
സൈനുല്‍ ആബിദ് പി.
===========================================================
ജനങ്ങളെ വിഡ്ഢികളാക്കരുത്
ഉദിനൂര്‍: മഹല്ലിലെ ചില കാരണവന്മാരും, വിദേശത്തുള്ള ഒരു വ്യക്തിയും ജമാഅത്തിനെതിരെ നീക്കം നടത്തുന്നു എന്ന് കഴിഞ്ഞ ദിവസം ജമാഅത്ത് സെക്രട്ടറി നടത്തിയ പ്രസംഗം വാസ്ത വിരുദ്ധവും, ദുരുദ്ധേശപരവും ആണെന്ന് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു. ഉദിനൂര്‍ ബ്ലോഗ് ഡോട്ട് കോമില്‍ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഒരിക്കലും ജമാഅത്തിനെതിരെ ആയിരുന്നില്ല മറിച്ച് ജമാഅത്ത് കമിറ്റിയെയും ലജ്നതിനെയും പിന്‍ സീറ്റിലേക്ക് മാറ്റി മറ്റു ചില സംഘടനകളെ മുന്‍ നിരയിലേക്ക് കൊണ്ട് വന്നതിനെയായിരുന്നു റിപ്പോര്‍ട്ടില്‍ വിമര്‍ശിച്ചിരുന്നത്. മലയാള ഭാഷയില്‍ പ്രാഥമിക പരിജ്ഞാനമുളള ഏതൊരാള്‍ക്കും ഇത് വായിച്ചാല്‍ ബോധ്യപ്പെടും എന്നിരിക്കെ സെക്രട്ടറി മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ജമാഅത്ത് കമ്മിറ്റിയെയും, കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടികളെയും പലപ്പോഴായി ഗ്രൂപ്പ്, രാഷ്ട്രീയ വല്‍ക്കരണം നടത്തുകയും ഇതിനെതിരെ ശബ്ദമുയരുമ്പോള്‍ കമ്മിറ്റിയെയും, പ്രസിടന്റിനെയും വിമര്‍ശിക്കുന്നു എന്ന് പ്രചരിപ്പിച്ച് ജനങ്ങളുടെ വികാരം ഇളക്കി വിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ നയം തിരിച്ചറിയാന്‍ മാത്രം ഉത്ബുദ്ധരാണ് ഉദിനൂര്‍ മഹല്ലിലെ ജനങ്ങള്‍.
ജനറല്‍ ബോഡിയില്‍ ചോദ്യമുന്നയിക്കുന്നതിനെതിരെ പ്രസംഗത്തില്‍ സെക്രട്ടറി നടത്തിയ ഈര്ഷ്യത അദ്ദേഹത്തിനു പൊതു പ്രവര്‍ത്തനത്തിന്റെ ബാല പാഠം അറിയാത്തത് കൊണ്ടോ, അതല്ല മറ്റാരോ എഴുതിക്കൊടുത്ത പ്രസംഗം അപ്പടി മനപ്പാഠം ആക്കിയത് കൊണ്ടോ വന്ന അബദ്ധമാണ്. മഹല്ല് ജമാഅത്തിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ചോദിച്ചറിയാനുള്ള വേദിയാണ് വാര്‍ഷിക ജനറല്‍ബോഡി. മഹല്ല് ജമാഅത്തിന് വരിസംഖ്യയും മറ്റു സാമ്പത്തിക സഹായവും നല്‍കി വരുന്ന കാലത്തോളം ഈ അവകാശം ഓരോ കാരണവന്മാരും, നന്മ കാംക്ഷിക്കുന്ന ഓരോ മഹല്ല് നിവാസിയും ഉപയോഗപ്പെടുത്തുക തന്നെ ചെയ്യും. ജനറല്‍ ബോഡിയില്‍ മഹല്ല് നിവാസികള്‍ ചോദ്യമുന്നയിക്കുന്നത് അസഹനീയമായി തോന്നുന്നുവെങ്കില്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തിവെച്ചു വീട്ടിലിരിക്കലാണ് അത്തരക്കാര്‍ക്കു പറ്റിയ പണി.
കിസ്രയുടെയും, കൈസറിന്റെയും സിംഹാസനം അടക്കി ഭരിച്ച ഖലീഫാ ഉമര്‍ (റ) യുടെ കുപ്പായത്തിന്റെ നീളം കൂടിയത് പോലും ചോദ്യം ചെയ്ത പാരമ്പര്യമാണ് മുസ്ലിം ഉമ്മത്തിനുള്ളത് എന്നിരിക്കെ നിങ്ങളുടെ എല്ലാ ചെയ്തികളും ചോദ്യം ചെയ്യപ്പെടാതെ കണ്ണടച്ച് അംഗീകരിച്ചു തരണമെന്ന പൂതിയാണ് മനസ്സിലെങ്കില്‍ തല്‍ക്കാലം ആ പൂതി മനസ്സില്‍ വെച്ചാല്‍ മതി.
മഹല്ലില്‍ വര്‍ഷങ്ങളായി പവിത്രമായ ദര്സ് സംവിധാനത്തിന് നേതൃത്വം നല്‍കിയ അഭിവന്ദ്യനായ ഒരു പണ്ഡിതനെയും അദ്ധേഹത്തിന്റെ കീഴിലുള്ള നിരവധി മുതഅല്ലിമുകളെയും കേവലം ഒരു മെമ്പറുടെ അഭിമാന സംരക്ഷണത്തിന് വേണ്ടി നിന്ദിക്കുകയും, മുന്‍ ഖത്തീബ് റഫീഖ് അഹ്സനി ഉസ്താദിനേയും, നൂറുല്‍ ഹുദാ പള്ളിയിലെ 2 ഇമാമുമാരെയും ഇകഴ്ത്തുകയും ചെയ്തവര്‍ പണ്ഡിത സ്നേഹം പറഞ്ഞു ഇപ്പോഴത്തെ ഖത്തീബ് ഉസ്താദിനേയും, മുക്രി ഉസ്താദിനേയും വാഴ്തുന്നതിലെ യുക്തി സമൂഹം നന്നായി തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു മഹല്ല് ജമാഅത്തിന്റെ അലങ്കാരമാണ് അവിടുത്തെ ദര്സ്. പ്രസ്തുത ദര്സ് നന്നായി നടക്കുമ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് മാത്രമല്ല ഗുണം ലഭിച്ചിരുന്നത്, മറിച്ച് പള്ളി ഖബര്‍സ്ഥാനില്‍ മറപെട്ടു കിടക്കുന്ന മയ്യിത്തുകള്‍ക്കു പോലും നിത്യേന ഉസ്താദിന്റെയും, ശിഷ്യന്മാരുടെയും വകയായി നിരവധി യാസീനുകളും, ദുആകളും ലഭിച്ചിരുന്നു. പ്രസ്തുത ദുആ അടക്കം പലതും
മുടക്കിയതിനെ അവരുടെ അനന്തരാവകാശികള്‍ ചോദ്യം ചെയ്യുക തന്നെ ചെയ്യും. എല്ലാം കണ്ടും കേട്ടും മൌനം അവലംബിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഒറ്റക്കെട്ടായി ഈ നടപടികള്‍ക്കെതിരെ രംഗത്ത് വരുന്ന കാലം അനതി വിദൂരമല്ല.
തുനീഷ്യയിലും, ഈജിപ്തിലും, ലിബിയയിലും, യമനിലും ആഞ്ഞു വീശിയ ജനകീയ മുന്നേറ്റം ഏവര്‍ക്കും പാഠമാകട്ടെ !
ആ പ്രസ്താവന ഖേദകരം: ടി.പി. അബ്ദുല്‍ സലാം ഹാജി
ദുബായ്: മഹല്ല് ജമാഅത്തിന്റെ ഔദ്യോഗിക വേദിയില്‍ വെച്ച് ചില കാരണവന്മാരെ അധിക്ഷേപിച്ചു കൊണ്ട് സെക്രട്ടറി നടത്തിയ പ്രസംഗം അങ്ങേയറ്റം വേദനാജനകമായിപ്പോയി എന്ന് ദുബായ് ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് പ്രസിടന്റ്റ് ടി.പി.അബ്ദുല്‍ സലാം ഹാജി അറിയിച്ചു.
ജമാഅത്തിന് വേണ്ടി വര്‍ഷങ്ങളായി മലേഷ്യയിലും, സിന്ഗപ്പൂരിലും, ഗള്‍ഫ് രാജ്യങ്ങളിലും, മറ്റു പ്രദേശങ്ങളിലും കഷ്ടപ്പെടുകയും, പള്ളി മദ്രസ്സുകള്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുകയും ചെയ്ത കാരണവന്മാര്‍ തഴയപ്പെടുന്ന അവസ്ഥ മഹല്ലിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദിനൂര്‍ ബ്ലോഗിന്റെ വെബ് എഡിറ്റര്‍ കഴിഞ്ഞ കാലങ്ങളില്‍ ദുബായ് ശാഖാ ജമാഅത്തിന് വേണ്ടി ചെയ്ത സേവനങ്ങളും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും ബുദ്ധിയുള്ള ആര്‍ക്കും പരിശോധിച്ചാല്‍ മനസ്സിലാകുന്നതാണ്. നാട്ടിലെ സെക്രട്ടറിയുടെ സഹകാരിയായ ഒരാളുടെ നിരുത്തരവാദപരമായ സമീപനം കാരണം 5 വര്‍ഷത്തിലധികം ഒരു യോഗം പോലും കൂടാതെ നിര്‍ജ്ജീവമായിക്കിടന്ന ദുബായ് ശാഖാ ജമാഅത്ത് കമ്മിറ്റിയെ സജീവമാക്കുന്നതില്‍ ഉദിനൂര്‍ ബ്ലോഗിന്റെ വെബ് എഡിറ്റര്‍ക്കുള്ള പങ്ക് പരിശോധിച്ചാല്‍ മാത്രം മതി ഈ യാഥാര്‍ത്ഥ്യം ബോധ്യപ്പെടാന്‍.
വാര്‍ത്താ മീഡിയകള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടുക സ്വാഭാവികമാണ്. അങ്ങിനെ ചൂണ്ടിക്കാടുമ്പോള്‍ വ്യക്തികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന ശൈലി സ്വീകരിക്കുന്നതിനു പകരം തെറ്റുകള്‍ തിരുത്താനുള്ള സന്മനസ്സു കാണിക്കുകയാണ് വേണ്ടത്. ഉദിനൂര്‍ ബ്ലോഗില്‍ വന്ന വാര്‍ത്ത ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തിയുടെ സൃഷ്ടിയല്ല, മറിച്ച് മഹല്ലിലെ ഉമ്മമാരടക്കം വലിയ വിഭാഗം ജനങ്ങളുടെ വികാരമാണ് അതിലൂടെ പ്രതിഫലിച്ചതെന്നും ബന്ധപ്പെട്ടവര്‍ ഓര്‍ക്കുന്നത് നന്ന്.
===============================================================
15.02.2011
പള്ള പ്രശ്നം പറഞ്ഞു പിള്ള ചമയല്ലേ...!!!
മുട്ടിനു താഴെ തുണി കയറ്റി ഉടുത്ത്, നാല് മീറ്റര്‍ നീളത്തിലുള്ള ഓയില്‍ മുണ്ട് തലയില്‍ ചുറ്റി, കാട് മൂടിക്കിടക്കുന്ന ഏതോ ഒരു ജുമാമസ്ജിദിന്റെ ചെരുവില്‍ മോല്യാര്‍ കുട്ടികള്‍ക്ക് കിതാബ് ചോല്ലിക്കൊടുക്കെണ്ടിയിരുന്ന ഒരു മുസ്ലിയാര്‍...! ഇന്ത്യന്‍ മുസ്ലിംകളുടെ വിശിഷ്യ കേരളക്കരയിലെ മുസ്ലിം ജന സാമന്യതിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ വിപ്ലവകരമായ വളര്‍ച്ചക്ക് ചുക്കാന്‍ പിടിചെങ്കില്‍... മൂന്നു പതിറ്റാണ്ട് മുമ്പ് കാരന്തൂരില്‍ ഒരു കോടി രൂപ ചിലവില്‍ ഒരു ഇസ്ലാമിക സാംസ്കാരിക കേന്ദ്രത്തിനു തുടക്കം കുറിക്കുന്നു എന്ന് കേട്ടപ്പോഴേക്കും കയറെടുത് ചാടി പുറപ്പെട്ട ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്. സമൂഹത്തില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന കുരുന്നു അഗതികളെയും, അനാഥരേയും, ഉപ്പയുടെയും ഉമ്മയുടെയും ലാളനയെല്‍ക്കാന്‍ സോഭാഗ്യം ഇല്ലാതെ പോയ ആയിരക്കണക്കിന് യതീം മക്കളുടെയും സാരഥ്യം ഏറ്റെടുത് വിദ്യയുടെ ലോകത്തേക്ക് കയ്പിടിചു ഉയര്‍ത്തി വളര്‍ത്തി വലുതാക്കി വീടും, ജോലിയും,നല്‍കി കുടുംബവുമാക്കി മാറ്റി അവരെ സമൂഹ മധ്യത്തിലേക്ക് ...ജീവിതത്തിലേക്ക് ..ഉയര്‍ത്തി കൊണ്ട് വരാന്‍ പ്രയത്നിക്കുമ്പോള്‍ കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ വെള്ളമടിച്ചും അല്ലാതെയും തിണ്ണയില്‍ കിടന്നുരങ്ങുന്നവരെ കുറിച്ച ആലോചിക്കാന്‍ കാന്തപുരം എന്ന പണ്ഡിതന് സമയം തികയാതെ വന്നിരിക്കാം.
ഇനി അതല്ല പള്ളിക്കും മറ്റുമായി കോടികള്‍ മുടക്കുന്നതിനാണ് പരാതി എങ്കില്‍ ഒന്ന് കേള്‍ക്കുക....
എഴായിരത്തോളം കുട്ടികള്‍ പഠിക്കുന്ന മര്‍കസ് എന്നാ ഒരു സ്ഥാപനത്തിന് തന്നെ മാസത്തില്‍ ഒരു കോടി രൂപയിലടികം ചെലവ് വരുമ്പോള്‍ അതിന്റെ മുപ്പത് ശതമാനം ലഭിക്കുന്നത് കോഴിക്കോട് നഗര മധ്യത്തിലെ മര്‍കസ് കൊമേര്‍സ്യല്‍ കോംപ്ലക്സ് എന്നാ സ്ഥാപനത്തില്‍ നിന്ന് മാത്രമാണ. അന്നും തരിശായ ചതുപ്പ് നിലത്തില്‍ കാന്തപുരം കോടികള്‍ വിതറി കോണ്‍ക്രീറ്റ് സൌധം ഉണ്ടാക്കി ബിസിനസ് സാമ്രാജ്യം ഉണ്ടാക്കുന്നു എന്ന് പറഞ്ഞു കൊട്ടും കുരവയുമായി നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.
പത്തു വര്ഷം മുമ്പ് കോഴിക്കൊടിന്റെയും വയനാടിന്റെയും മലയോരങ്ങളില്‍ പട്ടിണിയും പരിവട്ടവുമായി കൂരകളില്‍ ജീവിതം തള്ളി നീക്കുന്ന പാവപ്പെട്ട മുസ്ലിം കുടുംബങ്ങളെ കനേഡിയന്‍ ഡോളറിന്റെ ബലത്തില്‍ മതം മാറ്റാന്‍ ക്രിസ്തിയന്‍ മിഷനറിമാര്‍ നടത്തിയ ഗൂഡ ലക്‌ഷ്യം മനസ്സിലാക്കിയ കാന്തപുരം, സമൂഹത്തിലെ ധര്മിഷ്ടരായ സമ്പന്നരുടെ നിര്‍ലോഭമായ സഹായത്തിലൂടെ
സമുഥാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വീടും, പള്ളിയും,സ്കൂളും , മദ്രസയും, നിര്‍മിച് കുടുംബ നാഥന്മാര്‍ക്ക് ജോലിയും നല്‍കി അവര്‍ക്ക് അഭയം നല്‍കിയപ്പോള്‍... നിങ്ങളുടെ ഭാഷയില്‍ "പ്രസാദം" വാങ്ങാനും ആണ്ടിനും നേര്ച്ചക്കും ക്യൂ നില്‍ക്കാനും , തക്ബീര്‍ ചെല്ലാനും ആളുണ്ടാവണം എന്ന സങ്കുചിത ചിന്ത അല്ലായിരുന്നു ആ പണ്ഡിതന് ഉണ്ടായിരുന്നത്. അന്നും സമ്പന്നരെ കബളിപ്പിച് കാന്തപുരം കോടികള്‍ സമ്പാദിക്കുന്നു എന്ന് പാടി നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.മറ്റൊന്ന് കാന്തപുരം സമൂഹ മദ്ധ്യേ ഇറങ്ങിതിരിക്കുന്നതിന്നു വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസ്ഥാനങ്ങളും,മാസികകളും, സ്ഥാപനങ്ങളുമായി ഇറങ്ങി തിരിച്ച രണ്ടു കൂട്ടര്‍ ഇന്ന് റിവേര്സ് ഗിയരിലാണ് ഓടുന്നത് എന്ന കാര്യമാണ് .കാരണം കാന്തപുരതിനെതിരെ എന്നും ഇല്ലാത്ത കോടികളുടെ കോഴ കഥകള്‍ നാട്ടില്‍ പാട്ടാക്കലായിരുന്നു ഇവരുടെ പ്രധാന ഹോബി. ഒരു ടീം (ടീം തൌഹീദ്) സകല മുസല്മാന്മാരെയും കുരാഫിയും, കാഫിരുമാക്കി നടന്നു അവസാനം മനുഷ്യന്റെയും ജിന്നിന്റെയും പേരില്‍ തമ്മില്‍ തെറ്റി മിണ്ടാപ്രാണികളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ മറു ഗ്രൂപ്കാരെ തെറി അഭിഷേകം നടത്തി സമുദായത്തെ സേവിക്കുന്നവര്‍ !! സെക്കന്റ് ടീം മയിലമ്മയും പ്ലാച്ചിമടയും ചെങ്ങരയും കിനലൂരുമൊക്കെ ആയി അങ്ങിനെ സമുദായ സേവനം!! നടത്തി നീങ്ങുന്നു . ഇവരൊക്കെ ഗ്രൂപ്പ് കളിക്കും, സമ്മേളനത്തിന് പകരം സമ്മേളനത്തിനും,തിരഞ്ഞെടുപ്പിനും കോടികള്‍ തുലക്കുന്നതില്‍ ഒരു സമുദായസഹോദരങ്ങള്‍ക്കും പരിഭവമോ പരാതിയോ ഇല്ല.കാന്തപുരം ഒരു വിദേശ കാറില്‍ കയറിപ്പോയാല്‍ അത് ശരീഅത് വിരുദ്ധം!! ഇതൊക്കെ പറഞ്ഞു നടന്ന ഒരു പാട് പേര്‍ എല്ലാം കണ്ടും കെട്ടും ഇന്നും ഇവിടെയൊക്കെ തന്നെയുണ്ട്.
ഇനി ഷഹ്രെ മുബാറക് ഗ്രാന്റ് മോസ്കിലെക്ക് പോവാം .....
ലോക ഇസ്ലാമിക ഭൂപടത്തില്‍ വര്‍ത്തമാന കാല ഇന്ത്യയുടെ ,കേരളത്തിന്റെ, കോഴിക്കോടിന്റെ പങ്ക്
ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഏക പണ്ഡിതന്‍ ഇന്ന് കേരളത്തില്‍ കാന്തപുരം മാത്രമേ ഉള്ളൂ എന്ന നഗ്ന സത്യം മറച്ചു വെക്കരുത് .ടീം തൌഹീടിന്റെയും ടീം ഹുകൂമാതിന്റെയും ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും കാതങ്ങള്‍ അകലെയാണ് കാന്തപുരത്തിന്റെ ചിന്തകളും പ്രവര്‍ത്തികളും. (സംശയമുണ്ടെങ്കില്‍ ജനുവരി ലക്കം പ്രബോധനം വായിക്കുക.) അവര്‍ സ്വപ്നം കാണുമ്പോള്‍ കാന്തപുരം പ്രവര്ത്തികമാക്കുന്നു.അതാണ് വ്യത്യാസം .ഇവിടെയാണ് നാപ്പത് കോടിയില്‍ ഷഹ്രെ മുബാറക് ഗ്രാന്റ് മസ്ജിദ് ചര്ച്ചയാവുന്നത് .
കുത്തബ് മീനാരും, ചാര്‍മിനാറും,റെഡ് ഫോര്‍ട്ടും നമ്മോട് പറയുന്നത് കോടികളുടെ കഥയല്ല . മറിച് ഒരു കാലഘട്ടത്തിന്റെ വിശിഷ്യ ഇന്ത്യയിലെ മുസ്ലിം ഭരണാധികാരികള്‍ നടത്തിയ തെരോട്ടങ്ങളുടെ ചരിത്ര സത്യങ്ങളയിരുന്നു.നമുക്ക് ശേഷം പ്രളയമല്ല..അടുത്ത തലമുറക്കും ചരിത്ര സത്യങ്ങളില്‍ നിന്ന് പാഠം ഉള്‍ കൊള്ളേണ്ടതുണ്ട് . അത് കൊണ്ട് തന്നെ പാര്‍ശ്വ വല്ക്കരിക്കപ്പെട്ടിരുന്ന ഒരു സമുദായം വിദ്യഭ്യാസ വിപ്ലവത്തിന്റെ തേരിലേറി നാല് പതിറ്റാണ്ട് കാലം കൊണ്ട് നടത്തിയ
സാംസ്കാരിക പരിച്ചേദാനത്തിന്റെ മായാത്ത ദീപ സ്തംബമായാണ് ഷഹ്രെ മുബാറക് അറിയപ്പെടുക .
കേവലം നിസ്കരിക്കാനുള്ള പള്ളി എന്നത് മാത്രമല്ല …. ഒരു സമുദായത്തിന്റെ സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ സംഗമ ഭൂമികയാവും ഇത്. (കാന്തപുരം വിഭാവനം ചെയ്യുന്ന നോളജ് സിറ്റി എന്ന പദ്ധതി കൂടി യാതാര്ത്യമാവുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സംഗമ ഭൂമിയായി നോളജ് സിറ്റി മാറുമ്പോള്‍, ലോകത്തിന്റെ കണ്ണും കാതും കോഴിക്കോട് എന്ന പട്ടണത്തിലേക്ക് തിരിയുമ്പോള്‍ അന്നൊരു പക്ഷെ ഈ ഗ്രാന്‍ഡ് മോസ്ക് അല്പം ചെറുതായിപ്പോയി എന്നാവും ചരിത്രം നമ്മോട് പറയുക.) ലോക മുസ്ലിം സമൂഹം ഇന്ത്യന്‍ മുസ്ലിം സമൂഹവുമായി സംവദിക്കുന്നതിന്റെ മുഹൂര്തങ്ങള്‍ക്ക് സാക്ഷിയാവും ഈ ഗ്രാന്റ് മോസ്ക് ...
അതിനു കുളിരേകുന്നത് തിരു നബിയുടെ തിരു കേശവും. അത് കൊണ്ട് തന്നെയാണ് മക്കയിലെയും അബൂദബിയിലെയും പണ്ഡിത സമൂഹം തിരു കേശം സൂക്ഷിക്കാനുള്ള ഒരു അവകാശി ആയി കാന്തപുരത്തെ തിരഞ്ഞെടുത്തത് .
തിരു കേശത്തിന്റെ ആധികാരികത ചോദ്യം ചെയ്യുമ്പോള്‍ കേശം കയ്മാറിയവര്‍ സില്സിലയില്‍ കാന്തപുരത്തെ കൊണ്ട് ഒപ്പ് ഇടുവിക്കുന്നത് കാണാതെ പോയത് സ്വാഭാവികം! മാത്രം. അതായത് ആരിലൂടെ തിരു കേശം അവരുടെ കയ്യില്‍ എത്തി എന്നതിന്റെ കിറു കിറുത്യമായ രേഘകള്‍ പോലും അവര്‍ കയ്മാറി. അതിന്റെ പവിത്രതയും സൂക്ഷിപ്പും എല്ലാരെക്കാളും ഉപരി കാന്തപുരത്തിന് അറിയാമല്ലോ ..
പിന്നെ എന്തിനു ഈ പരിഭവങ്ങള്‍ ? (ഒരിക്കലും നഷ്ടപ്പെടാത്ത തല മുടി തന്റെ അനുയായികള്‍ക്ക് നബി (സ) ഹജ്ജത്തുല്‍ വിദാഇല്‍ വെച്ച് കൈമാറിയത് തന്നെ കാണാന്‍ ഭാഗ്യം ലഭിക്കാത്ത അനുയായികള്‍ക്ക് ഖിയാമത്ത് നാള്‍ വരെ അവിടുന്നിന്റെ സാമീപ്യം ലഭിക്കാന്‍ വേണ്ടിയാണ് എന്ന് കൂടി ഓര്‍ക്കുക.)
നിങ്ങളുടെ ഭാഷ കടമെടുത്താല്‍ "കേശ പൂജ കേന്ദ്രം" എന്നൊക്കെ പറയുമ്പോള്‍ സ്നേഹത്തോടെ ഉണര്താനുള്ളത് കാന്തപുരതോടുള്ള വിരോധം, തിരു നബിയോടുള്ള അനാദരവ് ആയി ഭവിക്കാതിരിക്കട്ടെ എന്നാണ്. പദ പ്രയോഗത്തില്‍ അമുസ്ലികളെ പോലും കടത്തി വെട്ടി "കേശ പൂജ" തുടങ്ങാന്‍ എന്നൊക്കെ എഴുതുമ്പോഴും കാന്തപുരം എന്ന പണ്ഡിതന്‍ പുഞ്ചിരിക്കുകയാണ് . കാരണം പിന്നിട്ട മൂന്നു പതിറ്റാണ്ടില്‍ എന്ധെല്ലാം കണ്ടു കേട്ടു....കനല്‍ പഥങ്ങളിലൂടെ നടന്നു നീങ്ങിയപ്പോള്‍ പരിഹാസവും കബന്ധങ്ങളും അദ്ദേഹത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുകയായിരുന്നു . കല്ലെറിഞ്ഞവര്‍ പോലും പൂമാല ചാര്‍ത്താന്‍ തയ്യാറായത് ആ മനീഷിയുടെ വിശാല മനസ്കതയും ആത്മാര്‍ഥതയും തൊട്ടറിഞ്ഞത് കൊണ്ടാണ്.
കാന്തപുരം കാരണം ജീവിതം ലഭിക്കാന്‍ സൌഭാഗ്യം ലഭിച്ച പതിനായിരങ്ങളെ കാണാന്‍ കണ്ണ് തുറന്നു ലോകംമുഴുക്കെ സഞ്ചരിക്കുക. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ബംഗാളിലെ മുസ്ലിം സമുദായത്തിന്റെ പിന്നോക്ക അവസ്ഥ വായിച്ചു സമുദായത്തിന്റെ പ്രതിഷേധം കേവലം കളക്ടറെറ്റ് മാര്‍ച്ചുകളില്‍ ഒതുങ്ങിയപ്പോള്‍ ബംഗാളില്‍ മാത്രം 100 പള്ളികളും അനാഥ അഗതി മന്ധിരങ്ങളുമാണ് കാന്തപുരം പണി കഴിപ്പിച്ചു കൊണ്ടിരിക്കുന്നത്. സുനാമി നക്കിത്തുടച്ച ആന്തമാന്‍ ദീപില്‍ ആദ്യമായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുകയും അവിടുത്തെ പള്ളി മദ്രസകള്‍ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തത് കാന്തപുരം ആയിരുന്നു.
കാശ്മീരിലെ നിരാലംഭാരായ നൂറുകണക്കിന് കുട്ടികള്‍ക്ക് പുനര്‍ജ്ജന്മം നല്‍കാനായി മര്കസിനു കീഴില്‍ കോഴിക്കോട് പ്രത്യേക കാശ്മീരി ഭവനും, കാശ്മീരില്‍ മാര്‍ക്സി ന്റെ ബ്രാഞ്ചും ആരംഭിച്ചിരിക്കുന്നു കാന്തപുരം. മുസ്ലിംകളുടെ രക്തം കൊണ്ട് നയാഗ്ര വെള്ളച്ചാട്ടം സൃഷ്‌ടിച്ച നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ കലാപത്തിനു ശേഷം ആദ്യമായി കയറി ചെന്ന് അവിടെ മര്കസുകള്‍ സ്ഥാപിച്ചത് കാന്തപുരവും അദ്ധേഹത്തിന്റെ പുത്രന്‍ (ഹാഫിളും, ഡോക്ടറും, മത പഠനത്തില്‍ അസ്ഹരി ബിരുദ ധാരിയും, ബഹു ഭാഷ പണ്ഡിതനും, ആയ) അബ്ദുല്‍ ഹകീം അസ്ഹരിയുമാണ്. ആ സേവന ശൃംഘല കേരളത്തിന് പുറത്ത് കര്‍ണാടകയിലും, തമിഴ്നാട്ടിലും, മഹാരാഷ്ട്രയിലും, ഗുജറാത്തിലും, യു.പി.യിലും, ഒറീസ്സയിലും, നേപ്പാളിലും, കാശ്മീരിലും തുടങ്ങി ഇന്ത്യയിലുടനീളം വ്യാപിച്ചു കൊണ്ടിരിക്കുന്നു. സമകാലിക ചരിത്രത്തില്‍ ഇത്രയൊക്കെ സേവന നിരതനായ ഒരു പണ്ഡിതന്‍ ഇല്ലെന്നിരിക്കെ മുസ്ലിം സഹോദരങ്ങളെ നാം എന്തിനു ഇരുട്ട് കൊണ്ട് ഓട്ട അടക്കാന്‍ ശ്രമിക്കുന്ന ഒരു ചെറിയ ന്യൂന പക്ഷത്തിന്റെ വാക്ക് കേട്ട് നമ്മുടെ വിശ്വാസം നഷ്ടപ്പെടുത്തണം ? അവരോടു സഹതാപ പൂര്‍വ്വം നമുക്ക് പറയാം..
കോടികള്‍ മുടക്കി സ്വന്തം ഭവനം നിര്‍മ്മിക്കുമ്പോഴും, ലക്ഷങ്ങള്‍ മുടക്കി ആര്ഭാടക്കല്യണം നടത്തുമ്പോഴും എന്തെ നിങ്ങള്‍ക്കും വയനാടന്‍ ചുരം കയറി ഒരു ആദിവസിക്കെങ്കിലും പുതു ജീവന്‍ നല്കരുതോ ?
അന്നൊക്കെ ഇല്ലാത്ത ഒരു ദരിദ്ര ജന സ്നേഹം എന്തെ നിങ്ങള്ക്ക് അല്ലാഹുവിന്റെ ഭവനം നിര്‍മ്മിക്കുമ്പോള്‍ മാത്രം തിളച്ചു മറിയുന്നു ?
ഇത്രയൊക്കെ ആളുകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ട് ഇത്രയൊക്കെ സേവനങ്ങള്‍ കാന്തപുരത്തിന് ചെയ്യാന്‍ കഴിഞ്ഞിട്ടുന്ടെങ്കില്‍ മുസ്ലിം സമുദായം ഒറ്റക്കെട്ടായി അദ്ദേഹത്തിനു പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയില്‍ ഒരൊറ്റ മുസ്ലിമും പട്ടിണി കിടക്കേണ്ടി വരില്ല.
എം.എ. യൂസഫലി സാഹിബ് പറഞ്ഞ പോലെ: കുറെ ആളുകള്‍ കാന്തപുരം ഉസ്താദിനെ കുറിച്ച് നല്ലത് മാത്രം പറയുന്നു. കുറെ ആളുകള്‍ കാന്തപുരം ഉസ്താദിനെ കുറിച്ച് ചീത്ത മാത്രം പറയുന്നു. സത്യം എന്താണെന്ന് വെച്ചാല്‍ എല്ലാവരും കാന്തപുരം ഉസ്താദിനെ കുറിച്ച് മാത്രം പറയുന്നു എന്നതാണ്.
ഓര്‍ക്കുക ! കാന്തപുരത്തെ അല്ലാഹു ഏല്‍പിച്ച ദൌത്യം അദ്ദേഹം ഭംഗിയായി നിറവേറ്റുന്നു. മറ്റുള്ളവരെ gഏല്‍പ്പിച്ച പണി മറ്റുള്ളവരും ചെയ്യുന്നു ......................
ഗുണ പാഠം: ഹന്തഖിന്റെ രണഭൂമിയില്‍ വിശപ്പ് കൊണ്ട് വയറ്റത്ത് ഓരോ കല്ല് വെച്ച് കെട്ടിയത് സഹാബികള്‍ നബി (സ) തങ്ങളെ കാണിച്ചപ്പോള്‍ സ്വന്തം വയറ്റത്ത് കെട്ടിയ 2 കല്ലുകള്‍ കാണിച്ചു കൊടുത്ത പ്രവാചകര്‍ ഈ സമുദായത്തിന് നല്‍കിയ സന്ദേശം പള്ളയല്ല പ്രശ്നം ആദര്‍ശ സംസ്ഥാപനമാണ് എന്നതാണ് .......
=========================================================================
ഇതാ, ഇതാണ് മഹത്വം!
അബ്‌ദുല്‍വദൂദ്
ജീവിവിതച്ചെലവ് അമിതമായി കുതിച്ചുയര്‍ന്നപ്പോള്‍ ഖലീഫ ഉമര്‍(റ) ഉദ്യോഗസ്ഥരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കി. ജീവനക്കാര്‍ക്കെല്ലാം അതൊരാശ്വാസമായി, എന്നാല്‍ ഖലീഫയുടെ ശമ്പളം മാത്രം അദ്ദേഹം വര്‍ധിപ്പിച്ചില്ല.
ഖലീഫയാകുന്നതിനു മുമ്പ് കച്ചവടമായിരുന്നു ഉമറിന്റെ ജീവിതമാര്‍ഗം. സാമാന്യം നല്ല രീതിയില്‍ കുടുംബം പുലര്‍ന്നുപോന്നു. ഖലീഫയായ ശേഷം അധികകാലം കച്ചവടം തുടരാന്‍ കഴിഞ്ഞില്ല. പൊതുസ്വത്തില്‍ നിന്നുള്ള ചെറിയ തുക കൊണ്ടാണിപ്പോള്‍ ഖലീഫയുടെയും കുടുംബത്തിന്റെയും ജീവിതം. ധാരാളിത്തം ആഗ്രഹിച്ചില്ല, ആര്‍ത്തിയില്ലാതെ കഴിഞ്ഞുകൂടി; അയല്‍പക്കത്തിനൊപ്പിച്ച് ജീവിച്ചില്ല. സാധനവില കുതിച്ചുകയറിയപ്പോള്‍ അധികം വിഷമിക്കേണ്ടി വന്നു. പലപ്പോഴും കടം വാങ്ങേണ്ടിയും വന്നു. അപ്പോഴും ഖലീഫയുടെ ശമ്പളവര്‍ധനവിനെപ്പറ്റി ഉമര്‍ ഓര്‍ത്തതേയില്ല.
ഉസ്‌മാന്‍, അലി, ത്വല്‍ഹ, സുബൈര്‍ -ഉമറിന്റെ സുഹൃത്തുക്കളും സഹചാരികളുമാണ്. അവര്‍ ഒരുമിച്ചിരുന്ന് ആലോചിച്ചു; ഖലീഫയുടെ വിഷമങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഖലീഫയുടെ ദരിദ്ര ജീവിതം ഇസ്‌ലാമിക രാഷ്‌ട്രത്തിനാകമാനം വിഷമമാണെന്ന് അവര്‍ക്ക് തോന്നി. എല്ലാവര്‍ക്കും ഒരേ അഭിപ്രായം; ജീവിതവൃത്തിക്കാവശ്യമായ തുക ഖലീഫക്ക് ശമ്പളമായി ലഭിക്കണം!
പോംവഴി കണ്ടെത്താന്‍ എളുപ്പമാണെങ്കിലും നടപ്പിലാക്കാന്‍ വേഗത്തിലാകില്ല. വിഷയം ഉമറിന്റേതാണല്ലോ! പൊതുഖജനാവില്‍ നിന്ന് ഏറ്റവും ചെറിയ സംഖ്യ അനുഭവിക്കുന്നത് താനായിരിക്കണമെന്ന് ഉമറിന് നിര്‍ബന്ധമുണ്ട്. അങ്ങനെയുള്ള ഖലീഫക്കു മുമ്പില്‍ ആരാണ് വിഷയമവതരിപ്പിക്കുക?
ഉമര്‍ കര്‍ശന സ്വഭാവിയാണ്; വിശേഷിച്ചും സ്വന്തം തീരുമാനങ്ങളില്‍. മതപരമായ വിഷയങ്ങളില്‍ അതിലേറെയും! ഉസ്‌മാന്‍(റ) ഒരു നിര്‍ദേശം പറഞ്ഞു:
``ഖലീഫയുടെ മകള്‍ ഹഫ്‌സ സഹായിക്കുമോ?''
അവര്‍, എല്ലാവരും ഹഫ്‌സയെ സമീപിച്ച്, ഖലീഫയെ അറിയിക്കേണ്ട കാര്യം പറഞ്ഞു. ഉമര്‍ ഒറ്റക്കിരുന്ന സമയം നോക്കി ഹഫ്‌സ വിഷയമവതരിപ്പിച്ചു.
എല്ലാം നിശബ്‌ദമായി കേട്ട ഉമര്‍, പതുക്കെ എഴുന്നേറ്റു. ഹഫ്‌സയുടെ മനസ്സില്‍ ഉത്‌കണ്‌ഠ! കര്‍ക്കശമായ മുഖഭാവത്തോടെ ഉമര്‍ ചോദിച്ചു:
``ഹഫ്‌സാ, നീയിപ്പോള്‍ പറഞ്ഞ വാക്കുകള്‍ നിന്റെ വാക്കുകളല്ല എന്നെനിക്കറിയാം, ആരോ ഇതിനു പിന്നിലുണ്ട്. അവരെ ഞാന്‍ `വെറുതെ വിടില്ല!'
ഉമര്‍ തുടര്‍ന്നു: ``മോളെ, നീ പ്രവാചകന്റെ പത്‌നിയായിരുന്നല്ലോ, ഒന്നു ചോദിക്കട്ടെ; അദ്ദേഹത്തിന് ആകെ എത്ര വസ്‌ത്രങ്ങളുണ്ടായിരുന്നു?''
``രണ്ട്''
``അദ്ദേഹം ഭക്ഷിച്ച ഏറ്റവും നല്ല ആഹാരമേതായിരുന്നു?''
``നെയ് പുരട്ടിയ ഗോതമ്പുറൊട്ടി.''
``പ്രവാചകന്റെ വിരിപ്പ് എങ്ങനെയുള്ളതായിരുന്നു?''
``ഒരു പരുക്കന്‍ തുണി. ചൂടുള്ളപ്പോള്‍ അത് വിരിക്കും. തണുപ്പായാല്‍ പകുതി വിരിക്കും, പകുതി പുതയ്‌ക്കും.''
``ഹഫ്‌സാ, നിന്നെ പറഞ്ഞു വിട്ടവരോട് നീയിത് പറയണം. റസൂലിന്റെയും അബൂബക്‌റിന്റെയും ജീവിതം അത്രമാത്രം ലളിതവും ക്ലേശം നിറഞ്ഞതുമായിരുന്നു, എന്ന്. പ്രവാചക തിരുമേനി, അവിടുത്തെതിനു പിന്നില്‍ അബൂബക്‌ര്‍, അവരുടെ പിന്നില്‍ ഈ പാവം ഉമര്‍! എന്റെ മുന്‍ഗാമികളായ രണ്ടു പേരും ജീവിതലക്ഷ്യം സാക്ഷാത്‌കരിച്ചു. അവര്‍ നയിച്ച ജീവിതരീതിയാണ് അവരുടെ വിജയ രഹസ്യം, ഇനി എന്റെ ഊഴമാണ് ഹഫ്‌സാ, ഖുര്‍ആനിനെ മറക്കരുത്.
``നിങ്ങളുടെ ഇഹജീവിതത്തില്‍ വെച്ചു തന്നെ നല്ല വസ്‌തുക്കളെ നിങ്ങള്‍ പാഴാക്കിക്കളഞ്ഞു. അവയെക്കൊണ്ട് നിങ്ങള്‍ സുഖമനുഭവിച്ചു.'' (46:20) -മോളേ, ഈ താല്‌ക്കാലിക സുഖത്തിന്റെ പിന്നാലെ ഞാന്‍ പോയ്‌ക്കൂടാ. മുന്‍ഗാമികളുടെ വിശുദ്ധിയുടെ മാര്‍ഗം ഞാന്‍ പിന്തുടര്‍ന്നാല്‍ സംശയമേതുമില്ല, ഞാനും വിജയത്തിലേക്കുയരും. മറിച്ചൊരു മാര്‍ഗം സ്വീകരിച്ചാല്‍ ഞാന്‍ തോറ്റുപോകും!''
പിതാവിനോട് പിന്നൊന്നും മകള്‍ക്ക് പറയാനില്ലായിരുന്നു. കണ്ണു നിറഞ്ഞ്, ഗദ്‌ഗദത്തോടെ അവള്‍ തിരിച്ചുപോന്നു!
ലളിതജീവിതവും ഉന്നത ചിന്തയുമാണ് മഹത്വത്തിന്റെ വഴിയെന്ന് ഉമര്‍(റ) തിരിച്ചറിഞ്ഞു. അസംതൃപ്‌തിയും അമിതാഗ്രഹങ്ങളുമാണ് നാശത്തിന്റെ കാരണങ്ങള്‍. ചുറ്റുപാടിനൊപ്പിച്ച് ജീവിക്കാന്‍ ശീലിക്കുമ്പോള്‍ ഉള്ള ജീവിതത്തിന്റെ രസമാണ് തകരുന്നത്!
ശത്രുക്കള്‍ക്കും സഹായം