Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

Local News

മല എലിയെ പ്രസവിച്ചു  

ഉദിനൂര്‍: മഹല്ലിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും പൊതു വേദിയായ ജമാഅത്ത് കമ്മിറ്റിയുടെ നബിദിന റാലിയില്‍ പരിപാടിയുടെ സംഘാടകരായ ലജ്നത്തുലബയുടെയോ, ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെയോ പേര് വെക്കാതെ മഹല്ലില്‍ പുതുതായി രൂപം കൊണ്ട നാമ മാത്ര സംഘടനയായ എസ്.കെ.എസ്.എഫിന്റെ കൊടിയും, മഹല്ലില്‍ ഇല്ലാത്ത സംഘടനയായ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ബാനറും പിടിച്ചതിനെ കുറിച്ച് നാട്ടിലുള്ള ചില പ്രവാസി സുഹൃത്തുക്കള്‍ ജമാഅത്ത് കമ്മിറ്റിയുടെ ഉത്തരവാദ പ്പെട്ടവരോട് കഴിഞ്ഞ ദിവസം സൂചിപ്പിച്ചപ്പോള്‍ അന്വേഷിച്ചു ഉചിതമായ തീരുമാനം കൈക്കൊള്ളം എന്ന് ഉറപ്പു നല്‍കിയവര്‍ അവസാന ദിവസം വാക്ക് മാറ്റി.

എസ്.കെ.എസ്.എഫ് ജമാഅത്ത് അംഗീകൃത സംഘടന ആണെന്നും നിങ്ങള്ക്ക് എന്താ വേണ്ടത് എന്ന അര്‍ത്ഥത്തിലും ആണ് ഉത്തരവാദപ്പെട്ടവര്‍ സംസാരിച്ചത്. അനാരോഗ്യം കാരണം വിട്ടു നില്‍ക്കുന്ന പ്രസിഡന്ടിന്റെ സ്ഥാനത്ത് പ്രസിഡന്റിന്റെയും, സെക്രട്ടറിയുടെയും റോള്‍ കൈകാര്യം ചെയ്യുന്ന ഇദ്ദേഹം തുടക്കത്തില്‍ വളരെ മാന്യമായിട്ടായിരുന്നു പെരുമാറിയതെങ്കിലും പിന്നീട് സ്വരം മാറുകയായിരുന്നു.


റാലിയില്‍ പിടിച്ച എസ്.കെ.എസ്.എസ്.എഫ് പതാക
ഇരു വിഭാഗം സുന്നികളും ജീവിക്കുന്ന ഉദിനൂര്‍ മഹല്ലില്‍ സമസ്ത പിളര്‍പ്പിനെ തുടര്‍ന്ന് ഒരു ഒതുതീര്‍പ്പ് എന്ന നിലയില്‍ മാത്രമാണ് മുമ്പത്തെ സിലബസ് തന്നെ പഠിപ്പിച്ചു വരുന്നത്. പക്ഷെ കാല ക്രമേണ ചിലര്‍ ഇ.കെ സമസ്തയുടെ ഔദ്യോഗിക കാര്യങ്ങള്‍ മദ്രസ്സാ കേന്ദ്രീകരിച്ചു നടത്താന്‍ ശ്രമിച്ചുവെങ്കിലും ജമാ അത്തിന്റെ മുന്‍ കമ്മിറ്റികള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ഇരു സംഘടനകളുടെയും ഔദ്യോകിക കാര്യങ്ങള്‍ പള്ളി മദ്രസ്സകള്‍ കേന്ദ്രീകരിച്ചു നടത്തരുതെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നാളിതുവരെയായി മഹല്ലിലെ എല്ലാ സംഘടനകളും ഈ തീരുമാനം അംഗീകരിച്ചു വരുന്നതിനിടയിലാണ് കഴിഞ്ഞ വര്ഷം ഉദിനൂരില്‍ പുതുതായി രൂപം കൊണ്ട എസ്.കെ.ക്കാര്‍ മദ്രസ്സാ കൊമ്ബൌണ്ടില്‍ തങ്ങളുടെ പോസ്റര്‍ പതിച്ചത്. ഏറെ ഒച്ചപ്പാടുകള്‍ക്കിടയില്‍ ഒടുവില്‍ അവര്‍ക്ക് പോസ്റര്‍ എടുത്തു മാറ്റേണ്ടി വന്നു. പിന്നീട് കഴിഞ്ഞ മാസം അവസാനം തൃക്കരിപ്പൂര്‍ ടൌണില്‍ കാന്തപുരം ഉസ്താദിനേയും, എസ്.വൈ.എസിനെയും അധിക്ഷേപിച്ചു നടന്ന എസ്.കെ റാലിയില്‍ ഉദിനൂരിലെ ഖത്തീബ്  ഉസ്താദിനെ  അടക്കം പങ്കെടുപ്പിച്ചതില്‍ എസ്.വൈ.എസ് നേതൃത്വം പ്രസിടന്റിനോട് പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല ഈ മാസം ആദ്യത്തില്‍ ഉദിനൂരില്‍ വെച്ച് ഉള്ളാള്‍‍ തങ്ങളെയും, കാന്തപുരം ഉസ്താദിനേയും അനാദരിച്ചു കൊണ്ട് ഇതേ സംഘടന നടത്തിയ മാപ്പിളപ്പാട്ട് വേദിയില്‍ വെച്ച്  ഖത്തീബ്  ഉസ്താദും, മുക്രി ഉസ്താദും  ആദരവുകള്‍ ഏറ്റു വാങ്ങിയിരുന്നു. മണ്‍ മറഞ്ഞ നേതാക്കളുടെ ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച പ്രസ്തുത സ്റ്റേജില് ചെന്നിരുന്ന ഖതീബുസ്താദിനു  പക്ഷെ ആഴ്ചകള്‍ക്ക് മുമ്പ് കൊല്‍ക്കളിക്കെതിരെ നടത്തിയ ആവേശമൊന്നും ഈ അനാചാരത്തിനെതിരെ  ശബ്ദിക്കാന്‍ ബാക്കിയുണ്ടായിരുന്നില്ല. 


രാജ്യത്തെ ന്യൂനപക്ഷ അവകാശത്തിനു വേണ്ടി രാപകല്‍ സംസാരിക്കുന്ന ഒരു പാര്‍ട്ടിയുടെ  അനുഭാവികള്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ഉണ്ടെന്നു പറഞ്ഞു ഒരു മഹല്ലിലെ ന്യൂനപക്ഷമായ മറു പക്ഷത്തെ വര്‍ഷങ്ങളായി ചവിട്ടിത്തേക്കുന്ന സ്ഥിതി വിശേഷം ഏറെ കാലം തുടരാനാവില്ലെന്നും, എല്ലാത്തിനും ഒരു പര്യവസാനം ഉണ്ടാകുമെന്നും ഇതേക്കുറിച്ച് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഭാരവാഹികള്‍ പ്രതികരിച്ചു.  


മഹല്ലിലെ നിഷ്പക്ഷമതികള്‍ക്കും, ദീനീ സ്നേഹികള്‍ക്കും, വിഷയത്തില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

------------------------------------------------------------------------------------------------------------
തിരുത്ത്.

റിപ്പോര്‍ട്ടില്‍ നാലാം ഖണ്ഡികയിലെ ഒമ്പതാം വരിയില്‍ ഖത്തീബ് ഉസ്താദും, മുക്രി ഉസ്താദും ആദരവുകള്‍ ഏറ്റു വാങ്ങിയിരുന്നു എന്നത് അബ്ദുറഹ്മാന്‍ ഉസ്താദും, മുക്രി ഉസ്താദും എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ. പേര് മാറിപ്പോയതില്‍ ക്ഷമിക്കുമല്ലോ. 
വെബ്‌ എഡിറ്റര്‍......  
=================================================================

19.11.2010

ഉളുഹിയ്യത്ത് കര്‍മ്മം ഈ വര്‍ഷവും സമുചിതമായി നടത്തി

ഉദിനൂര്‍: യൂണിറ്റുകള്‍ തോറും ഉളുഹിയ്യത്ത് എന്ന സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ആഭിമുഖ്യത്തില്‍ നടത്തി വരാറുള്ള ഉളുഹിയ്യത്ത് കര്‍മ്മം ഈ വര്‍ഷവും സമുചിതമായി നടത്തി. കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ട മഹല്ലുകളില്‍ സംഘടന സ്പോണ്സര്‍ ചെയ്ത ഉളുഹിയ്യത്ത് മൃഗങ്ങള്‍ അതാതു പ്രദേശത്തെ എസ്.വൈ.എസ് ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ അറുത്തു വിതരണം നടത്തി. മഹല്ലിലേക്ക് നിശ്ചയിച്ച ഉളുഹിയ്യത്ത് മൃഗങ്ങള്‍ പെരുന്നാള്‍ ദിവസം കാലത്ത് തന്നെ സുന്നി സെന്റര്‍ പരിസരത്ത് വെച്ച് അറുത്തു മഹല്ലിലെ മുഴുവന്‍ വീടുകളിലും വിതരണം ചെയ്തു.

ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരാറുള്ള ഉളുഹിയ്യത്ത് കര്‍മ്മം പെരുന്നാളിന്റെ പിറ്റേ ദിവസം പള്ളി പരിസരത്ത് നടന്നു. അതെ സമയം സംഘടനയുടെ കീഴിലുള്ള ഉളുഹിയ്യത്ത് കര്‍മ്മം ജമാഅത്തിനു ബദല്‍ പ്രവര്‍ത്തനം ആണ് എന്ന തരത്തില്‍ ചില സ്വകാര്യ വ്യക്തികള്‍ നടത്തുന്ന പ്രചരണം തികച്ചും തെറ്റിധാരണ മാത്രമാണെന്നും, മറിച്ചു എസ്.വൈ.എസ് കേന്ദ്ര നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം യൂനിറ്റ് കമ്മിറ്റികളില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഒരു പ്രവര്‍ത്തനം മാത്രമാണിതെന്നും എസ്.വൈ.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

എസ്. വൈ. എസ് ഉളുഹിയ്യത്ത് നടത്തുന്നത് കാരണം ജമാ അത്തിന്റെ ഉളുഹിയ്യത്തിനു യാതൊരു തരത്തിലുള്ള ഭംഗവും നേരിട്ടിട്ടില്ല, മറിച്ചു ജമാ അത്തിന്റെ ഉളുഹിയ്യത്ത് പൂര്‍വ്വാധികം ശക്തിപ്പെടുകയായിരുന്നു എന്നും കഴിഞ്ഞ കാല കണക്കുകള്‍ പരിശോധിച്ചാല്‍  വ്യക്തമാവുന്നതാണ്, മാത്രമല്ല ജമാ അത്ത് കമ്മിറ്റി നടത്തുന്ന ഉളുഹിയ്യത്തുമായി  സഹകരിക്കുന്നതിന്  എസ്.വൈ.എസ് പ്രവര്‍ത്തകര്‍ക്ക് സംഘടന യാതൊരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടുമില്ല. ദിക്ര്‍ ഹല്‍ഖയും സ്വലാത്ത് മജലിസും പോലെ തന്നെ  ഉളുഹിയ്യത് പോലുള്ള സുന്നത്തുകളും  മഹാല്ലിലുടനീളം വ്യാപകമായി നടക്കുന്നതിനെ സത്യാ വിശ്വാസികള്‍ പ്രോത്സാഹിപ്പിക്കുകയാണ്   വേണ്ടതെന്നും എസ്.വൈ.എസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

സംഘടനയുടെ ഉളുഹിയ്യത്ത് പ്രവര്‍ത്തനം കാരണം മഹല്ലിനു പുറത്തുള്ള ഒട്ടേറെ ദരിദ്ര മഹല്ലുകളില്‍ ഉളുഹിയ്യത്ത് മൃഗങ്ങളെ എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരില്‍ പല പാവപ്പെട്ടവരും സ്വന്തമായി മാംസം വാങ്ങിക്കഴിക്കാന്‍ വകയില്ലാത്തവരാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുതെന്ന് സത്യവിശ്വാസികളോട് ഞങ്ങള്‍ അഭ്യര്ത്തിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.



എസ്.വൈ.എസ് ഉളുഹിയ്യതിന്റെ വിവിധ ദൃശ്യങ്ങള്‍






==============================================

സ്റ്റേഡിയതിന്റ്റെ നിര്‍മാണം പുനരാരംഭിച്ചു

ഉദിനൂര്‍: നടക്കാവ് വലിയ കൊവ്വല്‍ മൈതാനിയില്‍ തൃകരിപൂര്‍ ഗ്രാമപഞ്ചായത്ത് നിര്‍മിക്കുന്ന മിനി സ്റ്റേഡിയതിന്റ്റെ നിര്‍മാണം പുനരാരംഭിച്ചു .ആറ് മാസംമുമ്പേ തന്നെ സ്റ്റേഡിയതിന്റ്റെ പണി തുടങ്ങിയെങ്ങിലും ,ചില അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തി വെക്കുകയായിരുന്നു ,പന്ത്രണ്ടു ഏക്കര്‍ വിസ്ത്രിതി ഉള്ള മൈതാനിയില്‍ തൃകരിപൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍കൈ എടുത്താണ് ഏറെ വിശാലമായ സ്റ്റേഡിയ൦ നിര്‍മ്മികുന്നത്.ദേശിയ കായിക ലോകത്തേക്ക് ഏറെ കായിക താരങ്ങളെ സംഭാവന ചെയ്ത തൃകരിപ്പൂരിന്റ്റെ മണ്ണിന്നു ഒരു സ്റ്റേഡിയ൦ കൂടി സ്വന്തം ആകുമ്പോള്‍ കായിക താരങ്ങള്‍ ഏറെ പ്രതീക്ഷയിലാണ് ..
=======================================================================

മഴ നാട്ടുകാര്‍ക് ആശ്വാസമായി

ഉദിനൂര്‍: കൊടും ചൂടിനു അറുതിയെന്നോണം കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളിലായി ജില്ലയുടെ വിവിധ ഭാഗങ്ങളില് പെയ്ത മഴ നാട്ടുകാര്‍ക് ആശ്വാസമായി , മഴയും കാറ്റും തിമര്‍ന്നു പെയ്തപ്പോള്‍ വൈദ്യുതി കമ്പി പൊട്ടി വീണ് പലയിടങ്ങളും ഇരുട്ടിലായത് വിനയായി . എന്നാല്‍ ഉദിനൂറ് പ്രദേശത്ത് താരതമ്യേന മഴ കുറവായിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും പടന്ന പഞ്ചായത്തിലെയും തൃകരിപൂര്‍ പഞ്ചായത്തിലെയും തീര പ്രദേശങ്ങളില്‍ നിരവധി നാഷനഷ്ടങ്ങള്‍ സംഭവിച്ചു ,പലയിടങ്ങളിലെയും നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂര്‍ പയ്യാമ്പലം ബീച്ച് കടലോരത്ത് ഉണ്ടായ ശക്തമായ കാറ്റും, കടല്‍ തിരയും കടല്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന നിരവധി കുടുംബങ്ങളെ ആശങ്കയിലകിയിട്ടുണ്ട്
                                                                                                                            മുസ്സമ്മില്‍ ടിസി


ഉദിനൂരില്‍ നബിദിനാഘോഷം 3 നാള്‍ നീണ്ടു നില്‍ക്കും.

ഉദിനൂര്‍ മംബഉല്‍ ഉലൂം മദ്രസ്സയിലെ നബിദിനാഘോഷത്തിനു പ്രൗഡമയ തുടക്കമായി. ഇന്നു (26.2.10) വെള്ളി വൈകുന്നേരം പ്രസിഡന്‍റ് ടി അഹ്മദ് മസ്റ്റര്‍ പതാക ഉയര്‍ത്തി. 3 നാള്‍ നീണ്ടു നില്‍കുന്ന പരിപാടിയില്‍ മദ്രസ്സാ വിദ്യര്‍തികളുടെ വിവിദ കലാ സാഹിത്യ മല്‍സരങള്‍ നടക്കും. മറ്റന്നാള്‍ നടക്കുന്ന പൊതു സമ്മേളനത്തോടെ പരിപാടികള്‍ക്കു സമാപനമാവും. അതേ സമയം മുന്‍ വര്‍ഷങളിലെന്ന പോലെ ഈ വര്‍ഷവും മദ്രസ്സാ പൊതു പരീക്ഷയിലും, പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയവര്‍കുള്ള ദുബൈ ശാകാ കമ്മിറ്റി വകയായുള്ള കാഷ് അവാര്‍ഢ് നല്‍കുമെന്നു ഭാരവാഹികള്‍ ഉദിനൂര്‍ ഡോട്ട് കോമിനോട് പറഞ്ഞു.