ഉദിനൂരില്‍ ഒരു ഗവ: ഹൈസ്കൂളും, ഒരു യുപി സ്കൂളും, ഒരു എല്‍പി സ്കൂളും ഉണ്ട്. പ്രഥമ വര്‍ഷം തന്നെ നൂറുമേനി നേടിക്കൊണ്ടാണ് ഗവ: ഹൈസ്കൂള്‍ ചരിത്രം സൃഷ്ടിച്ചത്. യുപി സ്കൂള്‍ ആകട്ടെ നിരവധി തവണ ഉപജില്ലയിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും കലാ, കായിക രംഗങ്ങളില്‍ ഉന്നത വിജയം കൊയ്തിട്ടുണ്ട്. തെക്കുപുറം എല്‍പി സ്കൂള്‍ വിദ്യഭ്യാസ മേഖലയില്‍ തനതായ സംഭാവനകള്‍ ചെയ്തു വരുന്നു.