Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഡിസംബർ 4, ഞായറാഴ്‌ച

സ്‌കൂള്‍ കലോത്സവം: പിലിക്കോട് ജേതാക്കള്‍ യു.പി, എല്‍.പി- ഉദിനൂരിന്

തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിരീടം. ഇരുവിഭാഗത്തിലം രണ്ടാംസ്ഥാനം ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനാണ്. യു.പി. വിഭാഗത്തിലും എല്‍.പി. വിഭാഗത്തിലും ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി.ക്കാണ് ഒന്നാംസ്ഥാനം.

പോയിന്റ്‌നില: ഹൈസ്‌കൂള്‍ വിഭാഗം: പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി (140), ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി (132).
        ഹയര്‍ സെക്കന്‍ഡറി: പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി (124), ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി (112).
യു.പി. വിഭാഗം: ഉദിനൂര്‍ സെന്‍ട്രല്‍ (69), തൃക്കരിപ്പൂര്‍ സെന്റ് പോള്‍സ് (68).
സമാപനസമ്മേളനം പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഇ.രവീന്ദ്രന്‍ അധ്യക്ഷനായി. എ.വി.രമണി, കെ.കരുണന്‍ മേസ്ത്രി, എ.ജി.സി.ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡി.ഇ.ഒ. ശ്രീകൃഷ്ണ അഗ്ഗിത്തായ, പാചകവിദഗ്ധന്‍ ദാമോദരപൊതുവാള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് ഒരുക്കിയ ടി.വി.ബാലന്‍, ശോഭ മാണിയാട്ട്, ലോഗോ തയ്യാറാക്കിയ ശബരീനാഥ് എന്നിവരെ ആദരിച്ചു. കലോത്സവ വിജയികള്‍ക്ക് ഡയറ്റ് പ്രിന്‍സിപ്പല്‍ സി.എം.ബാലകൃഷ്ണന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ചെറുവത്തൂര്‍ എ.ഇ.ഒ. കെ.വേലായുധന്‍ സ്വാഗതവും പി.ടി.വിജയന്‍ നന്ദിയും പറഞ്ഞു.


 രാഘവന്‍ മാണിയാട്ട്