Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഡിസംബർ 1, വ്യാഴാഴ്‌ച

അനീസ് റഹ്മാന്‍ കര്‍ണ്ണാടക പ്രതിഭോല്‍സവില്‍ തിളങ്ങി

 ബാംഗ്ലൂര്‍: ഉദിനൂര്‍ മഹല്ല് എസ്.എസ്.എഫ് മുന്‍ സെക്രട്ടറിയും, ഉദിനൂര്‍ ബ്ലോഗ്‌  കറസ്പോണ്ടാന്റുമായ എ.സി. അനീസ് റഹ്മാന്‍ കര്‍ണ്ണാടക സംസ്ഥാന പ്രതിഭോല്‍സവില്‍ മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒന്നാം  സ്ഥാനം കരസ്ഥമാക്കി.  കഴിഞ്ഞ ദിവസം 
കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നടന്ന പ്രതിഭോല്‍സവില്‍ ബാംഗ്ലൂര്‍ ജില്ലയെ പ്രതിനിധീകരിച്ച്   ആയിരുന്നു അനീസ്‌ മത്സരിച്ചത്.   

നേരത്തെ ശിവാജി നഗറില്‍ നടന്ന ഡിവിഷന്‍ പ്രതിഭോല്‍സവിലും, യശ്വന്തപുരത്ത് നടന്ന ജില്ലാ പ്രതിഭോല്‍സവിലും ഒന്നാം സ്ഥാനം നേടിയാണ്‌ അനീസ്‌ സംസ്ഥാന മത്സരത്തിനു  അര്‍ഹത നേടിയത്. കേരളത്തിലെ എസ്.എസ്.എഫ് സാഹിത്യോല്സവിന്റെ ചുവടു പിടിച്ചു കര്‍ണ്ണാടക സംസ്ഥാന എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന പരിപാടി ആണ് പ്രതിഭോല്‍സവ്.

ഉദിനൂര്‍ തെക്ക് പുറം സ്വദേശി ആയ അനീസിന്റെ പിതാവ് പരേതനായ എന്‍.ബി അഹമദ് ശരീഫും,  മാതാവ് 
ഹൈറുന്നിസയും ആണ്. സഹോദരന്‍ ഫസല്‍ റഹ്മാന്‍ സഹോദരി ഫാത്തിമത് സുഹറ.  ഉദിനൂര്‍ മഹല്ല് എസ്.എസ്.എഫിന്റെ കലാ സാഹിത്യ വിഭാഗമായ രിസാല സര്‍ഗ്ഗ വേദിയിലൂടെയാണ് അനീസ്‌ ഈ രംഗത്തേക്ക് കടന്നു വന്നത്. അനീസിന്റെ ഉജ്ജ്വല നേട്ടത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, എസ്.എസ്.എഫ്, യു.ഡബ്ല്യു.സി, യുനീക് ഭാരവാഹികള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

അനീസിന്റെ ഗാന വീഡിയോ കാണുക.