തൃക്കരിപ്പൂര്‍: ജനുവരി 14 - 15 തിയ്യതികളില്‍ നടക്കുന്ന കാസറഗോഡ് ജാമിയ സഅദിയ അറബിയയുടെ 42 ആം വാര്‍ഷിക സമ്മേളനത്തിന്റെ തൃക്കരിപ്പൂര്‍ മേഖലാ പ്രചാരണ സമിതിക്ക് രൂപം നല്‍കി.
അല്‍ മുജമ്മഉല്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രചാരണ സമിതി ഭാരവാഹികളായി എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി (ചെയര്‍മാന്‍), പി.കെ.അബ്ദുള്ള മൌലവി, എ.ബി അബ്ദുള്ള മാസ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി, ടി.പി.അബ്ദുല്‍ സലാം ഹാജി (വൈസ് ചെയര്‍), എം.ടി.പി ഇസ്മായില്‍ സഅദി (ജനറല്‍ കണ്‍-വീനര്‍), ജാബിര്‍ സഖാഫി, സൈനുല്‍ ആബിദ് പുത്തിലത്ത്, സദഖതുല്ല ഉടുംബുന്തല, അബൂബക്കര്‍ മാണിയാട്ട് (ജോ: കണ്‍-വീനര്‍), ടി.പി ഷാഹുല്‍ ഹമീദ് ഹാജി (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
===========================================================