ഉദിനൂര്‍: ഇസ്ലാമിക ചരിത്രത്തിലെ സംഭവ ബഹുലമായ ആശൂറാ ദിനം അഥവാ മുഹറം 10 നാളെ (6 12 2011 ചൊവ്വാഴ്ച). പ്രപഞ്ചത്തിന്റെ ഉല്‍പത്തി, ആദം നബി (അ) യുടെ സൃഷ്ടിപ്പ്, ഫറോവയുടെ പതനം, കര്‍ബലാ യുദ്ധം, തുടങ്ങി ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ നടന്ന ഈ ദിവസം തന്നെയാണ് ലോകാവസാനം സംഭവിക്കുക എന്നും ചരിത്ര ഗ്രന്ഥങ്ങള്‍ പറയുന്നു.
മറ്റു പ്രത്യേകതകള്‍:
ജിബ്‌രീല്‍ (അ) യെ സൃഷ്‌ടിച്ച ദിവസം, ലൗഹും ഖലമും പടച്ച ദിവസം, നൂഹു നബി (അ) യുടെ കപ്പല്‍ ജൂദി പര്‍വതത്തില്‍ നങ്കൂരമിട്ട ദിവസം, ഇബ്രാഹിം നബി (അ) യുടെ ജനനവും, നമ്രൂദിന്റെ അഗ്നി പരീക്ഷണത്തില്‍ നിന്നും രക്ഷ നേടുകയും ചെയ്ത ദിവസം, അയ്യൂബ് നബി (അ) യുടെ രോഗം ശിഫ ആയ ദിവസം, ആദ്യമായി മഴ വര്‍ഷിച്ച ദിവസം, ഈസ നബി (അ) യെ പടച്ച ദിവസം, യൂനുസ് നബി (അ) മത്സ്യ വയറ്റില്‍ നിന്നും രക്ഷപ്പെട്ട ദിവസം, യൂസുഫ് നബി (അ) തന്റെ പിതാവ് യഅഖൂബ് നബി (അ) യുമായി സന്ധിച്ച ദിവസം ഇങ്ങിനെ നീളുന്നു മുഹറം 10 ന്റെ സവിശേഷതകള്‍...
ഈ പുണ്യ ദിനത്തില്‍ വ്രതം അനുഷ്ടിക്കല്‍ പ്രത്യേക സുന്നത്താണ്. എന്നാല്‍ പവിത്രമായ മുഹറം 10 നു ജൂതന്മാര്‍ വ്രതം അനുഷ്ടിക്കുന്നത് കണ്ട പ്രവാചകര്‍ (സ) അതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി: ഞങ്ങളുടെ പ്രവാചകനായ മൂസ (അ) യെ ഫറോവയുടെ അക്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ദിനമായതിനാല്‍ ഞങ്ങള്‍ വ്രതം അനുഷ്ടിക്കുന്നു എന്നാണ്. ആ സമയത്ത് നബി (സ) അനുയായികളോട് പറഞ്ഞു: മൂസാ (അ) യോട് ജൂതന്മാരെക്കാള്‍ കടപ്പാടുള്ളത് നമുക്കാണ്. ആയതിനാല്‍ ഈ ദിനം നമുക്കും നോമ്പ് സുന്നത്താണ്. പക്ഷെ അടുത്ത വര്ഷം ഞാന്‍ ജീവിച്ചിരിക്കുമെങ്കില്‍ മുഹറം ഒമ്പതിനും ഞാന്‍ നോമ്പ് അനുഷ്ടിക്കും, കാരണം ജൂതന്മാരുടെ ആചാരത്തിന് എതിരാകാന്‍ വേണ്ടി. (മുഹറം 9 നെ താസൂആ എന്ന് അറിയപ്പെടുന്നു).
ആ തിരുമൊഴികളെ അന്വര്‍ത്ഥമാക്കി കൊണ്ട് അടുത്ത വര്‍ഷത്തെ മുഹറം ആഗതമാകുന്നതിനു മുമ്പ് പ്രവാചകര്‍ (സ) ഈ ലോകത്തോട് വിട പറഞ്ഞു. പക്ഷെ മുസ്ലിം ലോകം ഇന്നും ആശൂറാ, താസൂആ ദിവസങ്ങളില്‍ നോമ്പ് അനുഷ്ടിച്ചു വരുന്നു.
ഗുണ പാഠം: ഒരു കാര്യം സുന്നത്ത് ആകണമെങ്കില്‍ പ്രവാചകര്‍ ചെയ്തു കാണിക്കണമെന്നില്ല.

============================================