ഉദിനൂര്‍: ഇന്നലെ നിര്യാതനായ എന്‍ജിനിയര്‍ അബ്ദുല്‍ ലത്തീഫിന്റെ ജനാസ ഇന്ന് (വെള്ളി) ഉച്ചയോടെ സഹ പ്രവര്‍ത്തകരും നാട്ടുകാരുമടങ്ങുന്ന വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
വിയോഗ വാര്‍ത്ത അറിഞ്ഞത് മുതല്‍ ഉദിനൂരിലെ അദ്ധേഹത്തിന്റെ തറവാട്ടു വീട്ടിലേക്കു ജനം ഒഴുകുകയായിരുന്നു. നിറ മിഴികളോടെയായിരുന്നു അദ്ധേഹത്തിന്റെ സുഹൃത്തുക്കളും, സഹപാഠികളും ആ വാര്‍ത്ത ശ്രവിച്ചത്. ഖബറടക്കത്തിനു ശേഷം കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഉദിനൂര്‍ ജുമാ മസ്ജിദ് പരിസരത്ത് നടന്ന അനുശോചന യോഗത്തില്‍ പ്രമുഖര്‍ സംബന്ധിച്ചു.
============================================================