Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012 ഒക്‌ടോബർ 27, ശനിയാഴ്‌ച

അനുഭൂതികള്‍ പെയ്തിറങ്ങിയ ഉദിനൂര്‍ സംഗമം

ഷാര്‍ജ: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് യു.എ.ഇ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച 5 ആമത് ഈദ് സൌഹൃദ സംഗമം പ്രവാസ ഭൂമിയിലെ പ്രയാസങ്ങള്‍ക്കിടയില്‍ മഹല്ല് നിവാസികള്‍ക്ക് ഏറെ അനുഭൂതി ദായകമായി. ബലി പെര്ന്നാള്‍ ദിനത്തില്‍ ഷാര്‍ജ സീലാന്റ് ഹോട്ടലില്‍ നടന്ന സംഗമം ബഹു: അബ്ദുല്‍ റഹ്മാന്‍ ലത്തീഫിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു. ടി.പി അബ്ദുല്‍ സലാം ഹാജി അദ്ധ്യക്ഷത വഹിച്ചു. എ.ബി.മുസ്തഫ, പി.അബ്ദുല്‍ സലാം, എ.ജി.സി നാസര്‍, വി.പി.കെ ഹനീഫ്,എന്‍.ബഷീര്‍, ടി.സി ഈസ്‌മായില്‍, എം.കെ.അഷറഫ്, ടി.അഷറഫ്, എ.സി.ഉബൈദുള്ള, ടി.എസ് നജീബ് എന്നിവര്‍ ആശംസ നേര്‍ന്നു. ടി.റഹമത്തുല്ല സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും, കൊല്‍ക്കളിയും നടന്നു.  Exclussive Photoes

2012 ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

നാടെങ്ങും ആഹ്ലാദത്തിന്റെ ബലി പെരുന്നാള്‍


ഉദിനൂര്‍: ഭക്തിയുടെയും, ആഹ്ലാദത്തിന്റെയും നടുവില്‍  നാടെങ്ങും വിശ്വാസികള്‍ ബലി പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഉദിനൂര്‍ നിവാസികളെല്ലാം ഉദിനൂര്‍ ജുമാ മസ്ജിദിലായിരുന്നു പെരുന്നാള്‍ നിസ്കരിച്ചത്. നിസ്കാര ശേഷം സുന്നീ സെന്റര്‍ പരിസരത്ത് നടന്ന ബലി പെരുന്നാളിലെ മുഖ്യ ആരാധന ആയ ബലി കര്‍മ്മത്തിലും വിശ്വാസികള്‍ പങ്കു ചേര്‍ന്നു. ബലി മാംസം മഹല്ലിലെ മുഴുവന്‍ വീടുകള്‍ക്കും പുറമേ കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ടവര്‍ക്കും എത്തിക്കുമെന്ന് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.
പെരുന്നാള്‍ ദിനത്തില്‍ ഉദിനൂര്‍ സുന്നി സെന്റര്‍ പരിസരത്ത് നടന്ന ബലി കര്‍മ്മം 


ഫോട്ടോ ആന്‍റ് റിപ്പോര്‍ട്ട്: സൈനുല്‍ ആബിദ് പുത്തലത്ത് 

2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

സേവന നിരതരായി ആര്‍.എസ്.സി വളണ്ടിയര്‍മാര്‍

റിയാദ്: വിവിധ രാജ്യങ്ങളില്‍ നിന്നും ഹജ്ജിനു എത്തിയ  ഹാജിമാര്‍ക്ക് സേവനമര്‍പ്പിക്കാന്‍ ആയിരം വളണ്ടിയര്‍മാരുമായി കര്‍മ്മ രംഗത്തിറങ്ങിയ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) പ്രവര്‍ത്തകരുടെ സേവനം  പ്രയാസപ്പെടുന്ന ഹാജിമാര്‍ക്ക് ഏറെ ആശ്വാസമായി. കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി, ശാസ്ത്രീയമായ വളണ്ടിയര്‍ പരിശീലനം ലഭിച്ച വിവിധ ഭാഷകളില്‍ പ്രാവീണ്യമുള്ള പ്രാപ്തരായ പ്രവര്‍ത്തകരാണ് കര്‍മ്മ രംഗത്തുണ്ടായത് See Exclussive Photoes

EID MUBARAK

ഗള്‍ഫിലും കേരളത്തിലും ഒരേ ദിവസം പെരുന്നാള്‍ ആയതിന്റെ ആഹ്ലാദത്തിലാണ് പ്രവാസികളും അവരുടെ കുടുംബങ്ങളും ....  
മാന്യ സന്ദര്‍ശകര്‍ക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ
നന്മ നിറഞ്ഞ ഈദ് ആശംസകള്‍

തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍

മക്ക: വിശുദ്ധഗേഹത്തിലേക്കുള്ള നാഥന്റ്റെ വിളിക്ക് ഉത്തരം നല്കി ആവേശപൂര്‍വം തങ്ങളിതാ... എന്ന് തല്‍ബിയത്തിന്‍െറ മറുവാക്കു ചൊല്ലി, ഭക്തികീര്‍ത്തനങ്ങളും പ്രാര്‍ഥനകളുമായി മിനായില്‍ തമ്പടിച്ച തീര്‍ഥാടകലക്ഷങ്ങള്‍ അറഫയിലേക്ക്. ദേശവംശാതിര്‍ത്തികളും ലിംഗ, വര്‍ണഭേദങ്ങളും അപ്രസക്തമാക്കിയുള്ള അല്ലാഹുവിന്‍െറ ആതിഥ്യത്തണലിലെ വിശ്വാസികളുടെ വിശ്വസമ്മേളനത്തെ, അറഫയാണ് ഹജ്ജ് എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചു. അതിനാല്‍, ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിലെ സാന്നിധ്യമുറപ്പിക്കാനും പകല്‍ മായുംവരെ പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കാനുമായി തീര്‍ഥാടകര്‍ മിനായില്‍നിന്ന് രാത്രി തന്നെ തിരിച്ചുതുടങ്ങിയിരുന്നു.

തൃകരിപൂരില്‍ നിന്നും എത്തിയ എല്ലാ ഗ്രൂപ്പുകളിലെയും ഹാജിമാരും അറഫ സംഗമത്തിന്നായി അറഫയില് ഒത്തുകൂടിയിരിക്കുകയാണ്. ഇന്നലെ രാത്രി 10 മണിക്കു ശേഷം മിനായില്‍നിന്ന് അറഫയിലേക്കുള്ള മശാഇര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു .ഇതാദ്യമായാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നത്. രാത്രി 10 മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ തീര്‍ഥാടകര്‍ പൂര്‍ണമായി അറഫയിലെത്തി.

ഇന്ന്പകലറുതി വരെ ദൈവസ്തുതികളും പ്രാര്‍ഥനകളും പുണ്യമന്ത്രങ്ങളുമായി തീര്‍ഥാടകര്‍ അറഫയില്‍ കഴിച്ചുകൂട്ടും.അറഫയിലെ നമിറ പള്ളിയില്‍ പ്രവാചകന്‍െറ ഹജ്ജ്പ്രസംഗത്തെ അനുസ്മരിപ്പിച്ച് ഇമാം പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് ളുഹ്ര്‍, അസ്ര്‍ നമസ്കാരവും കഴിഞ്ഞു . സൂര്യാസ്തമയത്തിനുശേഷം തീര്‍ഥാടകര്‍ രാപാര്‍പ്പിനായി മുസ്ദലിഫയിലേക്കു നീങ്ങും. വെള്ളിയാഴ്ച ബലികര്‍മവും ജംറയിലെ ആദ്യ കല്ലേറും കഴിയുന്നതോടെ ഹജ്ജിന്‍െറ പ്രധാനചടങ്ങുകള്‍ അവസാനിക്കും.

ഹജ്ജ്ചടങ്ങുകള്‍ ആരംഭിച്ച ഇന്നലെ തീര്‍ഥാടകലക്ഷങ്ങള്‍ തമ്പുകളുടെ മഹാനഗരിയായ മിനായില്‍ പ്രാര്‍ഥനയും ഖുര്‍ആന്‍പാരായണവും പുണ്യാനുഷ്ഠാനങ്ങളുമായി കഴിച്ചുകൂട്ടി. ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്......ലബ്ബൈക്ക ലാശരീക... എന്ന മന്ത്ര ധ്വനികളുമായി മക്കയിലെ ഭക്തജനസാഗരം മിനായിലേക്ക് പ്രയാണം തുടങ്ങിയിരുന്നു.

ഉദിനൂരില് നിന്നും ഹജ്ജിനെത്തിയ എ.കെ ഉസിനാര്‍,   ടി. അബ്ദുല്‍ റഹീം എന്നിവര് മക്കയിലെ താമസ സ്ഥലത്ത്

പ്രാര്‍ഥനാ നിരതനായി പേക്കടത്തെ പുത്തലത്ത് ഇബ്രാഹിം വിശുദ്ധ ഹറമില്‍  

2012 ഒക്‌ടോബർ 24, ബുധനാഴ്‌ച

അറഫാ ദിനം

അല്ലാഹുവിന്റെക അടുത്തു വളരെ ആദരവും പരിശുദ്ധവുമായ ദിവസങ്ങളിലൂടെയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്. വര്ഷങത്തിലെ ഏറ്റവും പ്രാധാന്യമായ അറഫാ ദിനം അതിലുള്പ്പെടടുന്നു. അല്ലാഹു തന്റെ അടിമകളുടെ സമീപത്തേക്ക് ഇറങ്ങി വരികയും തന്റെ വിശുദ്ധ ഭവനത്തില്‍ ഹജ്ജിന്നായി എത്തുന്നവരെ സല്ക്കുരിക്കുകയും അവരുടെ പ്രാര്ഥനകള്‍ സ്വീകരിക്കുകയും ഉത്തരം നല്കുകകയും ചെയ്യുന്ന ദിനമാണത്. Read Full Story


ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: അറഫയും മിനയും സജ്ജം

മക്ക : ഈ വര്‍ഷത്തെ  പരിശുദ്ധ  ഹജ്ജിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ഥാടക ലക്ഷങ്ങളെ വരവേല്‍ക്കാന്‍ പുണ്യസ്ഥലങ്ങളായ മിനായും മുസ്ദലിഫയും അറഫയും ഒരുങ്ങിക്കഴിഞ്ഞു. 30 ലക്ഷത്തോളം തീര്‍ഥാടകര്‍ക്ക് സമാധാനത്തോടെ സുഗമമായി ഹജ്ജ് നിര്‍വഹിക്കുന്നതിന് കുറ്റമറ്റ സംവിധാനങ്ങളും വിപുലമായ സൗകര്യങ്ങളുമാണ് ഇത്തവണ പുണ്യസ്ഥലങ്ങളില്‍ സൗദി ഭരണകൂടം ഒരുക്കിയിരിക്കുന്നത്. Read Full Story

ഹറമിലും പരിസരപ്രദേശത്തും മഴ പെയ്തു.

മക്ക: അത്യുഷ്ണത്തിനു ശമനം പകര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ‍ ഹറമിലും പരിസരപ്രദേശത്തും മഴ പെയ്തു. മലയാളി ഹാജിമാര്‍ തങ്ങുന്ന അസീസിയ്യയിലും അറഫ, മിനാ തുടങ്ങിയ പുണ്യസ്ഥലങ്ങളിലും ആണ് ഇടിയോടു കൂടിയ നല്ല മഴ പെയ്തത്. നാട്ടില്‍ നിന്നും വിശുദ്ധിയ ഭൂമിയില്‍ എത്തിയ ഹാജിമാര്‍ക്ക് പുണ്യ ഭൂമിയിലെ മഴ ഒരു സ്വാന്തനമായി മാറി. ഒപ്പം കൌതുകവും. സിവില്‍ ഡിഫന്‍സും ഇതര സേനാവിഭാഗങ്ങളും അടിയന്തരസാഹചര്യം നേരിടാനുള്ള തയാറെടുപ്പോടെ രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട്:  ജാബിര്‍ ടി

2012 ഒക്‌ടോബർ 20, ശനിയാഴ്‌ച

ദമാം തൃക്കരിപ്പൂര്‍ കൂട്ടായ്മ ഈദ് സംഗമം

ദമാം: ദമാമിലെ തൃകരിപൂര്‍ നിവാസികളുടെ കൂട്ടായ്മയായ തൃകരിപൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഈദ് പ്രോഗ്രാം സംഘടിപ്പിക്കുന്നു ...പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം മുതല്‍ ദമാമില്‍ വെച്ച് നടക്കുന്ന ഈദ്‌ നൈറ്റില്‍ വിവധ യിനം കലാ പരിപാടികള്‍ അരങ്ങേറും ..മാപ്പിള പാട്ട് . കോല്‍കളി , ദഫ് മുട്ട് . ഒപ്പന , കുടുംബിനി കള്‍ക്കായുള്ള മൈലാഞ്ചിയിടല്‍ മത്സരം തുടങ്ങി വ്യത്യസ്തമാര്‍ന്ന പരിപാടികളാണ് കൂട്ടായ്മ പ്രവര്‍ത്തകര്‍ ഈ വര്ഷം ഒരുക്കുന്നത്.ഏഷ്യാനെറ്റ്‌ - മൈലാഞ്ചിയിലേക്ക് ഈ വര്ഷം ദമാമില്‍  നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്ക്കുള്ള മോമെന്റ്റോ വിതരണവും ചടങ്ങില്‍ വെച്ച് നടക്കും . റിയാദ് , ജിദ്ദ , എന്നിവിടങ്ങളിലെ തൃകരിപ്പൂര്‍ നിവാസികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിയുടെ വിജയത്തിനായി സുലൈമാന്‍ കൂലേരി ചെയര്‍മാനും  സുബൈര്‍ ഉദിനൂര്‍ കണ്‍വീനരുമായുള്ള  വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു  പ്രവര്‍ത്തനമാരംഭിച്ചു.  
 
  റിപ്പോര്‍ട്ട്: മുഹമ്മദ്‌ അജീര്‍. ടി

ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു

ജിദ്ദ: ലോകത്തിന്‍െറ വിവധ കോണുകളില്‍ നിനായി പരിശുദ്ധ ഹജ്ജിന്നായി എത്തിച്ചേര്‍ന്ന തീര്‍ഥാടകലക്ഷങ്ങളുടെ പ്രവാഹത്തില്‍ ഇരുഹറമുകളും നിറഞ്ഞുകവിഞ്ഞു. ഹജ്ജുമാസത്തിലെ ആദ്യത്തെയും ഹജ്ജിനു മുമ്പുള്ള അവസാനത്തെയും വെള്ളിയാഴ്ചയായ ഇന്നലെ മക്കയിലെ മസ്ജിദുല്‍ഹറാമില്‍ നടന്ന ജുമുഅ നമസ്കാരത്തിന് തീര്‍ഥാടകരടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു.രാവിലെ തന്നെ താമസകേന്ദ്രങ്ങളില്‍ നിന്ന് ഹറമിലേക്ക് അണമുറിയാത്ത ജനപ്രവാഹം തുടങ്ങിയിരുന്നു. ജുമുഅയുടെ സമയമായതോടെ ഹറമും പരിസരവും നിറഞ്ഞൊഴുകി.വൈകിയെത്തിയവര്‍ പുറത്തെ മുറ്റങ്ങളിലും പരിസരത്തെ റോഡുകളിലുമാണ് ജുമുഅ നമസ്കാരം നിര്‍വഹിച്ചത്. Read Fully Story

2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

ഗള്‍ഫിലും കേരളത്തിലും ബലി പെരുന്നാള്‍ വെള്ളിയാഴ്ച

ജിദ്ദ:  പരിശുദ്ധ ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമം ഒക്ടോബര്‍ 25 ന് വ്യാഴാഴ്ച നടക്കും   സൗദി അറേബ്യയിലൊരിടത്തും മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ ബുധനാഴ്ച ഹജ്ജ് മാസാരംഭമായി കണക്കാക്കുമെന്ന് ശെഖ് അബ്ദുറഹ്മാന്‍ അല്‍കലിയ്യയുടെ നേതൃത്വത്തിലുള്ള സൗദി സുപ്രീംകോടതിയുടെ ഒമ്പതംഗ സമിതി പ്രഖ്യാപിച്ചു. ഇതനുസരിച്ച് അറഫാസംഗമം ഒക്ടോബര്‍ 25 ന് വ്യാഴാഴ്ച നടക്കും.   സൗദിയിലും അയല്‍ അറബ്നാടുകളിലും ബലിപെരുന്നാള്‍ 26ന് വെള്ളിയാഴ്ചയായിരിക്കും.ഹജ്ജിനായി ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍ നിന്നെത്തിച്ചേരുന്ന മുഴുവന്‍ തീര്‍ഥാടകരെയും സൗദി ജനതക്കും ഭരണകൂടത്തിനും വേണ്ടി സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് സ്വാഗതം ചെയ്തു.  ശാന്തവും സമാധാനപരവുമായി ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍ രാജാവ് നിര്‍ദേശിച്ചു. അതേ സമയം കേരളത്തിലും ബലി പെരുന്നാള്‍ വെള്ളിയാഴ്ച ആയി പ്രഖ്യാപിച്ചത് പ്രവാസ ലോകത്ത് ഏറെ ആഹ്ലാദം സൃഷ്ടിച്ചു.

2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച

ഉദിനൂര്‍ ഈദ് സംഗമം ഷാര്‍ജ സീലാന്‍റ് ഹോട്ടലില്‍


ഷാര്‍ജ: ഉദിനൂര്‍ ഖാദിമുല്‍ ഇസ്‌ലാം  ജമാഅത്തിന്‍റെ  ആഭിമുഖ്യത്തില്‍ യു.എ.ഇ യില്‍ നടക്കുന്ന വാര്‍ഷിക ഉദിനൂര്‍ സംഗമം ഈ വര്‍ഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. ബലി പെരുന്നാള്‍ ദിനം വൈകു: 6.30 ന് ഷാര്‍ജ റോളയിലെ സീലാന്‍റ് റസ്റ്റോറന്‍റ് (സ്കൈ ജ്വല്ലറി ബില്‍ഡിംഗ്) പാര്‍ട്ടി ഹാളില്‍ ആണ് പരിപാടി നടക്കുക. വിദ്യാര്തികളുടെ കലാ സാഹിത്യ പരിപാടികള്‍, ക്വിസ് മത്സരം, ഉദിനൂര്‍ മമ്പ-ഉല്‍ ഉലൂം മദ്രസാ പൂര്‍വ്വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് മുട്ട്, ഉല്‍ബോധനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ചടങ്ങിനു മാറ്റ് കൂട്ടും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വിവിധ എമിറേറ്റില്‍ നിന്നുള്ള  ജമാഅത്ത് ഭാരവാഹികള്‍ ചടങ്ങില്‍ ആശംസ അര്‍പ്പിക്കും. 2009 ല്‍ ദുബായില്‍ തുടക്കം കുറിച്ച ഉദിനൂര്‍ സംഗമം 2010 ല്‍ അബുദാബിയിലും, 2011 ല്‍ അല്‍ ഐനിലും ആയിരുന്നു നടന്നത്.

ഉദിനൂരിലെ ഹാജിമാര്‍ വിശുദ്ധ ഭൂമിയില്‍

മക്ക: ഹജ്ജു  കമ്മിറ്റി   മുഖേന  ഉദിനൂരില്‍  നിന്നും  ഈ വര്ഷത്തെ  പരിശുദ്ധ  ഹജിന്നായി എത്തിയ  ഹാജിമാര്‍  വിശുദ്ധ  നഗരത്തില്‍. കഴിഞ്ഞ ദിവസം  കരിപ്പൂര്‍  വിമാനത്താവളത്തില്‍ നിന്നും   സൗദി എയര്‍  ലൈന്‍  വിമാനത്തില്‍   ജിദ്ദയില്‍  എത്തിയ ഹാജിമാര്‍  പരിശുദ്ധ  മക്കയില്‍ എത്തി  ഉംറ   നിര്‍വഹിച്ചു. രാത്രി  പതിനൊന്നു  മണിയോടെ   മക്കയില്‍ എത്തി     ജീവിത സാഫല്യമായ   ഉംറ  നിര്‍വഹിച്ച ഹാജിമാര്‍  മസ്ജിദുല്‍ ഹറമില്‍   ഇരുന്നു  പ രിശുദ്ധ   കഅബയെ  മുന്നില്‍  കണ്ടു  കൊണ്ട്  മനമുരുകി   പ്രാര്‍ഥിച്ചു.  ദി കറും - ഖുറാന്‍  പാരായണവും   ദുആയുമെല്ലാം  ആദ്യ ദിനം  മുഴുവന്‍  പ്രാര്‍ഥനയില്‍  മുഴുകി കഴിഞ്ഞു . അസീസിയയില്‍  ആണ്  ഇവര്‍ക്കുള്ള  താമസ  സൌകര്യം  ഒരുക്കിയിട്ടുള്ളത് . എകെ  ഉസ്സൈനാര്‍, ഭാര്യ  ടി. സുഹറ ,  നടകാവിലെ  ഖാലിദ് പോലീസ് ,   ഭാര്യ ഫാത്തിമ,  പെരിയോത്തെ  അബ്ദുല്‍ റഹ്മാന്‍ ഭാര്യ  നഫീസ  എന്നിവര്‍  ഇവരില്‍പ്പെടുന്നു. ഹജ്ജു കര്‍മങ്ങള്‍ക്ക്  ശേഷമേ  ഇവര്‍  മദീനയി ലേക്ക്  പോവുകയുള്ളൂ. മുജമ്മഉ ഹജ്ജ് സംഘം മുഖേനയും, വീ ഹെല്‍പ്പ് ഹജ്ജ് ഗ്രൂപ്പ് മുഖേനയും, ചുഴലി ഉസ്താദിന്റെ ഗ്രൂപ്പ് മുഖേനയും പുറപ്പെട്ട ഉദിനൂരിലെ ഹാജിമാര്‍ ഉംറ കര്‍മ്മം പൂര്‍ത്തിയാക്കി മദീനയിലേക്ക് തിരിച്ചിട്ടുണ്ട്.

ഹജ്ജ്: വിദേശത്ത് നിന്നും 18 ലക്ഷം തീര്‍ഥാടകര്‍ എത്തും

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നും പരിശുദ്ധ ഹജ്ജിനായി എത്തിയ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഇതിനകം തന്നെ ഒമ്പത് ലക്ഷം കവിഞ്ഞു. ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ, നൈജീരിയ, മലേഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകരെത്തിയത്. വിദേശത്ത് നിന്നും ഈ വര്ഷം 18ലക്ഷം തീര്‍ഥാടകരെത്തുമെന്നാണ് ഹജ്ജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത് . ദുല്‍ഹജ്ജ് നാലിന് ഹജ്ജ് ടെര്‍മിനല്‍ അടക്കുന്നതിനാല്‍ അവശേഷിക്കുന്ന ദിനങ്ങളില്‍ തീര്‍ഥാടക പ്രവാഹം തന്നെയായിരിക്കും .
ജിദ്ദ, മദീന വിമാനത്താവളം വഴി 8,75,098ഉം കരമാര്‍ഗം 26,390 ഉം കപ്പല്‍ വഴി 10,069 ഉം തീര്‍ഥാടകരെത്തിയെന്നാണ് കണക്കുകള്‍ വ്യക്ത്മാക്കുന്നത് . ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഈ വര്‍ഷം ഏകദേശം 2.5 ലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍. 230 ഓളം ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ഇത്രയും തീര്‍ഥാടകരെത്തുക. രാജ്യത്തിന്‍െറ വിവിധ മേഖകളിലെ പാസ്പോര്‍ട്ട് ഓഫീസിന് കീഴില്‍ ഇവര്‍ക്ക് ഹജ്ജ് അനുമതി പത്രങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നിരവധി തീര്‍ഥാടകര്‍ ഇതിനകം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതുവരെ 6,03,416 തീര്‍ഥാടകര്‍ മദീന സന്ദര്‍ശിച്ചിട്ടുണ്ട് .കേരളത്തില്‍ നിന്ന് സ്വകാര്യഗ്രൂപ്പുകളിലെത്തിയവര്‍ മദീന സന്ദര്‍ശനത്തിലാണ്.ഹജ്ജിനോടടുത്ത് മാത്രമേ ഇവര്‍‍ മക്കയിലേക്ക് തിരിക്കൂ.കേരളത്തില്‍ നിന്നും ഹജ്ജിനായി 18 ഓളം വിമാനങ്ങളിലായി 5391 പേര്‍ ഇതിനകം പുണ്യ ഭൂമിയില്‍ എത്തിയിട്ടുണ്ട്.

2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

കിസ്-വ കൈമാറ്റം ബുധനാഴ്ച

മക്ക: കഅബയെ പുതപ്പിക്കാനുള്ള പുടവ ‘കിസ്-വ’ അടുത്ത ബുധനാഴ്ച ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ ശൈഖ് അബ്ദുല്‍ഖാദിര്‍ ശൈബിക്ക് കൈമാറും. ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും മറ്റും ഈ ചടങ്ങില്‍ പങ്കെടുക്കും. പതിവുപോലെ ദുല്‍ഹജ്ജ് ഒമ്പതിനാണ് കഅ്ബയെ പുതിയ കിസ്-വ അണിയിക്കുക. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സംസം വിതരണത്തിന് വിപുലമായ സന്നാഹമൊരുക്കിയതായി സംസം ഓഫിസ് ഭരണസമിതി മേധാവി സുലൈമാന്‍ അബൂ ഉലയ്യ പറഞ്ഞു. മക്കയില്‍ തീര്‍ഥാടകരുടെ അയ്യായിരത്തോളം വരുന്ന താമസകേന്ദ്രങ്ങളിലെ സംസം വിതരണത്തിനായി യുനൈറ്റഡ് സംസം ഏജന്‍സിക്ക് കീഴില്‍ 129 വാഹനങ്ങള്‍ വാടകക്കെടുത്തിട്ടുണ്ട്.   തീര്‍ഥാടകര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ വഴിയുള്ള സംസം വിതരണം ദുല്‍ഹജ്ജ് ഒമ്പതു വരെ തുടരും.  ഒരു തീര്‍ഥാടകന് 330 മി.ലിറ്റര്‍ സംസം നിറച്ച ബോട്ടിലുകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. ഈ പദ്ധതിയിലൂടെ 22 ലക്ഷത്തിലധികം സംസം ബോട്ടിലുകള്‍ വിതരണം ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. 

കഅബയെ മൂടാനുള്ള കിസ്-വ നിര്‍മ്മാണത്തില്‍ എര്‍പെട്ട ഒരു ജീവനക്കാരന്‍ 
വിശുദ്ധ ഭൂമിയില്‍ നിന്നും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് പ്രതിനിധികളായ ടി.സുബൈര്‍, ടി.ജാബിര്‍ എന്നിവര്‍ നല്‍കുന്ന  ഈ വര്‍ഷത്തെ ഹജ്ജ്  വിശേഷങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുക ...

2012 ഒക്‌ടോബർ 13, ശനിയാഴ്‌ച

യുനീക് ഒന്നാം ഘട്ട വാര്‍പ്പ് പൂര്‍ത്തിയായി


ഉദിനൂരില്‍ നിര്‍മ്മിതമാകുന്ന ബഹുമുഖ വൈജ്ഞാനിക, തൊഴില്‍ സംരംഭമായ യുനീക് എജുക്കോം സെന്‍ററിന്‍റെ ഒന്നാം ഘട്ട വാര്‍പ്പ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം യുനീകിന്‍റെയും, ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസി ന്‍റെ യും നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു കോണ്‍ക്രീറ്റ് വര്‍ക്ക് നടന്നത്. അടുത്ത വര്ഷം ആദ്യത്തോടെ പദ്ധതി നാട്ടിന് സമര്‍പ്പിക്കാനുള്ള തീവ്ര യത്നത്തിലാണ് നിര്‍മ്മാണ കമ്മിറ്റി. 






ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത് 

2012 ഒക്‌ടോബർ 7, ഞായറാഴ്‌ച

യുനീക് എജുക്കോം സെന്‍റര്‍: ഒന്നാം ഘട്ട വാര്‍പ്പ് നാളെ

ഉദിനൂരിലെ സാംസ്കാരിക, വൈജ്ഞാനിക, തൊഴില്‍ രംഗത്ത് വഴിത്തിരിവാകുന്ന യുനീക് എജുക്കോം സെന്‍ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. സ്ഥാപനത്തിന്‍റെ ഒന്നാം ഘട്ട വാര്‍പ്പ് നാളെ (തിങ്കള്‍) കാലത്ത് നടക്കുമെന്ന് കണ്‍-വീനര്‍ ടി.അബ്ദുള്ള മാസ്റ്റര്‍ അറിയിച്ചു. ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിനു കീഴില്‍ നിര്‍മ്മിതമാകുന്ന സ്ഥാപനത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആണ് ലക്ഷ്യമിടുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനായി സഹായ സഹകരണങ്ങള്‍ നല്‍കിയ നാട്ടിലെയും മറുനാട്ടിലേയും മുഴുവന്‍ ആളുകള്‍ക്കും യുനീക് ഭാരവാഹികള്‍ പ്രത്യേക നന്ദി അറിയിക്കുകയും, സ്ഥാപനത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു കിട്ടുവാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുവാന്‍ അഭ്യര്തിക്കുകയും ചെയ്തു. More Pictures


ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്.

2012 ഒക്‌ടോബർ 6, ശനിയാഴ്‌ച

വെള്ളി നിലാവ്: വിജ്ഞാനം

വിദ്യഭ്യാസ ഗവേഷണ മേഖലകളില്‍ ഏറെ പ്രാധാന്യം നല്കിയ ഇസ്ലാം, മാനവിക പുരോഗതിയും സാങ്കേതിക ഉയര്ച്ചയും ലക്‌ഷ്യം വെച്ച് ഒരുപാട് സംഭാവനകള്‍ ലോകത്തിനു നല്കികയിട്ടുണ്ട്. അതുകൊണ്ട് തന്നെ രൂപപ്പെട്ടു വരുന്ന പുതിയ വിജ്ഞാന മേഖലകളില്‍ സ്വന്തം സ്വത്വ ബോധം ഉയര്ത്തി പ്പിടിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ മുസ്ലിംകള്ക്ക് കഴിയണം. മുത്ത്‌ ഹബീബ് (സ്വ) പറഞ്ഞു "വിജ്ഞാന സമ്പാദനം ഓരോ മുസ്ലിമിന്റെയും നിര്ബ്ന്ധ ബാധ്യതയാണ്" എന്ന്. Read Full Story

2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ വിടവാങ്ങി

മലപ്പുറം: കേരള മുസ്ലിം പണ്ഡിത നിരയിലെ സൗമ്യസാന്നിധ്യവും ലാളിത്യത്തിന്‍െറ മുഖവുമായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് (ഇ.കെ വിഭാഗം ) കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ വിടവാങ്ങി. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അന്ത്യം. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് സ്വദേശമായ മലപ്പുറം കാളമ്പാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ Full Story & More Pictures

യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി സുബൈര്‍ മടങ്ങി

ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.യിലെത്തിയ ഏഷ്യാനെറ്റ് ദമ്മാം റിപ്പോര്‍ട്ടറും, ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് സൗദി കറസ്പോണ്ടന്റുമായ സുബൈര്‍ ഉദിനൂരിന് സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും, ബന്ധുക്കളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. 4 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സുബൈറിന് ഏഷ്യാനെറ്റ് മിടിലീസ്റ്റ്റ് പ്രതിനിധികള്‍, ദുബായ് സിറാജ് ഡെയിലി ജീവനക്കാര്‍, ദുബായ് മര്‍കസ് ഭാരവാഹികളും ജീവനക്കാരും, ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് പ്രതിനിധികള്‍, യുനീക് സോഷ്യല്‍ നെറ്റ് വര്‍ക്ക് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ഗംഭീരമായ സ്വീകരണമാണ് നല്‍കിയത്. More Pictures