Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച

ഹജ്ജ്: വിദേശത്ത് നിന്നും 18 ലക്ഷം തീര്‍ഥാടകര്‍ എത്തും

മക്ക: വിദേശ രാജ്യങ്ങളില്‍ നിന്നും പരിശുദ്ധ ഹജ്ജിനായി എത്തിയ ഹജ്ജ് തീര്‍ഥാടകരുടെ എണ്ണം ഇതിനകം തന്നെ ഒമ്പത് ലക്ഷം കവിഞ്ഞു. ഇന്തോനേഷ്യ, പാകിസ്താന്‍, ഇന്ത്യ, നൈജീരിയ, മലേഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകരെത്തിയത്. വിദേശത്ത് നിന്നും ഈ വര്ഷം 18ലക്ഷം തീര്‍ഥാടകരെത്തുമെന്നാണ് ഹജ്ജ് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നത് . ദുല്‍ഹജ്ജ് നാലിന് ഹജ്ജ് ടെര്‍മിനല്‍ അടക്കുന്നതിനാല്‍ അവശേഷിക്കുന്ന ദിനങ്ങളില്‍ തീര്‍ഥാടക പ്രവാഹം തന്നെയായിരിക്കും .
ജിദ്ദ, മദീന വിമാനത്താവളം വഴി 8,75,098ഉം കരമാര്‍ഗം 26,390 ഉം കപ്പല്‍ വഴി 10,069 ഉം തീര്‍ഥാടകരെത്തിയെന്നാണ് കണക്കുകള്‍ വ്യക്ത്മാക്കുന്നത് . ആഭ്യന്തര തീര്‍ഥാടകരുടെ എണ്ണം ഈ വര്‍ഷം ഏകദേശം 2.5 ലക്ഷം കവിയുമെന്നാണ് വിലയിരുത്തല്‍. 230 ഓളം ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് കീഴിലാണ് ഇത്രയും തീര്‍ഥാടകരെത്തുക. രാജ്യത്തിന്‍െറ വിവിധ മേഖകളിലെ പാസ്പോര്‍ട്ട് ഓഫീസിന് കീഴില്‍ ഇവര്‍ക്ക് ഹജ്ജ് അനുമതി പത്രങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
നിരവധി തീര്‍ഥാടകര്‍ ഇതിനകം മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതുവരെ 6,03,416 തീര്‍ഥാടകര്‍ മദീന സന്ദര്‍ശിച്ചിട്ടുണ്ട് .കേരളത്തില്‍ നിന്ന് സ്വകാര്യഗ്രൂപ്പുകളിലെത്തിയവര്‍ മദീന സന്ദര്‍ശനത്തിലാണ്.ഹജ്ജിനോടടുത്ത് മാത്രമേ ഇവര്‍‍ മക്കയിലേക്ക് തിരിക്കൂ.കേരളത്തില്‍ നിന്നും ഹജ്ജിനായി 18 ഓളം വിമാനങ്ങളിലായി 5391 പേര്‍ ഇതിനകം പുണ്യ ഭൂമിയില്‍ എത്തിയിട്ടുണ്ട്.