ഷാര്‍ജ: ഉദിനൂര്‍ ഖാദിമുല്‍ ഇസ്‌ലാം ജമാഅത്തിന്‍റെ ആഭിമുഖ്യത്തില്‍ യു.എ.ഇ യില്‍ നടക്കുന്ന വാര്‍ഷിക ഉദിനൂര്‍ സംഗമം ഈ വര്‍ഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. ബലി പെരുന്നാള്‍ ദിനം വൈകു: 6.30 ന് ഷാര്‍ജ റോളയിലെ സീലാന്‍റ് റസ്റ്റോറന്‍റ് (സ്കൈ ജ്വല്ലറി ബില്‍ഡിംഗ്) പാര്‍ട്ടി ഹാളില്‍ ആണ് പരിപാടി നടക്കുക. വിദ്യാര്തികളുടെ കലാ സാഹിത്യ പരിപാടികള്‍, ക്വിസ് മത്സരം, ഉദിനൂര്‍ മമ്പ-ഉല്‍ ഉലൂം മദ്രസാ പൂര്‍വ്വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് മുട്ട്, ഉല്‍ബോധനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ചടങ്ങിനു മാറ്റ് കൂട്ടും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍, വിവിധ എമിറേറ്റില്‍ നിന്നുള്ള ജമാഅത്ത് ഭാരവാഹികള്‍ ചടങ്ങില്‍ ആശംസ അര്‍പ്പിക്കും. 2009 ല്‍ ദുബായില്‍ തുടക്കം കുറിച്ച ഉദിനൂര്‍ സംഗമം 2010 ല്‍ അബുദാബിയിലും, 2011 ല്‍ അല്‍ ഐനിലും ആയിരുന്നു നടന്നത്.