ജിദ്ദ: പരിശുദ്ധ ഹജ്ജിന്‍െറ
സുപ്രധാന ചടങ്ങായ അറഫാസംഗമം ഒക്ടോബര്‍ 25 ന് വ്യാഴാഴ്ച നടക്കും സൗദി
അറേബ്യയിലൊരിടത്തും മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍
ബുധനാഴ്ച ഹജ്ജ് മാസാരംഭമായി കണക്കാക്കുമെന്ന് ശെഖ് അബ്ദുറഹ്മാന്‍ അല്‍കലിയ്യയുടെ
നേതൃത്വത്തിലുള്ള സൗദി സുപ്രീംകോടതിയുടെ ഒമ്പതംഗ സമിതി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് അറഫാസംഗമം ഒക്ടോബര്‍ 25 ന് വ്യാഴാഴ്ച നടക്കും. സൗദിയിലും അയല്‍ അറബ്നാടുകളിലും ബലിപെരുന്നാള്‍ 26ന് വെള്ളിയാഴ്ചയായിരിക്കും.ഹജ്ജിനായി ലോകത്തിന്‍െറ നാനാഭാഗങ്ങളില്‍
നിന്നെത്തിച്ചേരുന്ന മുഴുവന്‍ തീര്‍ഥാടകരെയും സൗദി ജനതക്കും ഭരണകൂടത്തിനും വേണ്ടി
സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് സ്വാഗതം ചെയ്തു. ശാന്തവും സമാധാനപരവുമായി ഹജ്ജ് നിര്‍വഹിക്കുന്നതിനുള്ള
സജ്ജീകരണങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്താന്‍ രാജാവ് നിര്‍ദേശിച്ചു. അതേ സമയം കേരളത്തിലും ബലി പെരുന്നാള്‍ വെള്ളിയാഴ്ച ആയി പ്രഖ്യാപിച്ചത് പ്രവാസ ലോകത്ത് ഏറെ ആഹ്ലാദം സൃഷ്ടിച്ചു.