ഉദിനൂരില്‍ നിര്‍മ്മിതമാകുന്ന ബഹുമുഖ വൈജ്ഞാനിക, തൊഴില്‍ സംരംഭമായ യുനീക് എജുക്കോം സെന്‍ററിന്‍റെ ഒന്നാം ഘട്ട വാര്‍പ്പ് പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം യുനീകിന്‍റെയും, ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസി ന്‍റെ യും നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യത്തിലായിരുന്നു കോണ്‍ക്രീറ്റ് വര്‍ക്ക് നടന്നത്. അടുത്ത വര്ഷം ആദ്യത്തോടെ പദ്ധതി നാട്ടിന് സമര്‍പ്പിക്കാനുള്ള തീവ്ര യത്നത്തിലാണ് നിര്‍മ്മാണ കമ്മിറ്റി.
ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്