ഉദിനൂര്‍: ഭക്തിയുടെയും, ആഹ്ലാദത്തിന്റെയും നടുവില്‍ നാടെങ്ങും വിശ്വാസികള്‍ ബലി പെരുന്നാള്‍ സമുചിതമായി ആഘോഷിച്ചു. ഉദിനൂര്‍ നിവാസികളെല്ലാം ഉദിനൂര്‍ ജുമാ മസ്ജിദിലായിരുന്നു പെരുന്നാള്‍ നിസ്കരിച്ചത്. നിസ്കാര ശേഷം സുന്നീ സെന്റര്‍ പരിസരത്ത് നടന്ന ബലി പെരുന്നാളിലെ മുഖ്യ ആരാധന ആയ ബലി കര്‍മ്മത്തിലും വിശ്വാസികള്‍ പങ്കു ചേര്‍ന്നു. ബലി മാംസം മഹല്ലിലെ മുഴുവന്‍ വീടുകള്‍ക്കും പുറമേ കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ടവര്‍ക്കും എത്തിക്കുമെന്ന് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.
പെരുന്നാള്‍ ദിനത്തില്‍ ഉദിനൂര്‍ സുന്നി സെന്റര്‍ പരിസരത്ത് നടന്ന ബലി കര്‍മ്മം |
ഫോട്ടോ ആന്‍റ് റിപ്പോര്‍ട്ട്: സൈനുല്‍ ആബിദ് പുത്തലത്ത്