Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

തീര്‍ഥാടക ലക്ഷങ്ങള്‍ ഇന്ന് അറഫയില്‍

മക്ക: വിശുദ്ധഗേഹത്തിലേക്കുള്ള നാഥന്റ്റെ വിളിക്ക് ഉത്തരം നല്കി ആവേശപൂര്‍വം തങ്ങളിതാ... എന്ന് തല്‍ബിയത്തിന്‍െറ മറുവാക്കു ചൊല്ലി, ഭക്തികീര്‍ത്തനങ്ങളും പ്രാര്‍ഥനകളുമായി മിനായില്‍ തമ്പടിച്ച തീര്‍ഥാടകലക്ഷങ്ങള്‍ അറഫയിലേക്ക്. ദേശവംശാതിര്‍ത്തികളും ലിംഗ, വര്‍ണഭേദങ്ങളും അപ്രസക്തമാക്കിയുള്ള അല്ലാഹുവിന്‍െറ ആതിഥ്യത്തണലിലെ വിശ്വാസികളുടെ വിശ്വസമ്മേളനത്തെ, അറഫയാണ് ഹജ്ജ് എന്ന് പ്രവാചകന്‍ വിശേഷിപ്പിച്ചു. അതിനാല്‍, ഹജ്ജിന്‍െറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിലെ സാന്നിധ്യമുറപ്പിക്കാനും പകല്‍ മായുംവരെ പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കാനുമായി തീര്‍ഥാടകര്‍ മിനായില്‍നിന്ന് രാത്രി തന്നെ തിരിച്ചുതുടങ്ങിയിരുന്നു.

തൃകരിപൂരില്‍ നിന്നും എത്തിയ എല്ലാ ഗ്രൂപ്പുകളിലെയും ഹാജിമാരും അറഫ സംഗമത്തിന്നായി അറഫയില് ഒത്തുകൂടിയിരിക്കുകയാണ്. ഇന്നലെ രാത്രി 10 മണിക്കു ശേഷം മിനായില്‍നിന്ന് അറഫയിലേക്കുള്ള മശാഇര്‍ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു കഴിഞ്ഞു .ഇതാദ്യമായാണ് ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഈ സൗകര്യം ലഭിക്കുന്നത്. രാത്രി 10 മുതല്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ തീര്‍ഥാടകര്‍ പൂര്‍ണമായി അറഫയിലെത്തി.

ഇന്ന്പകലറുതി വരെ ദൈവസ്തുതികളും പ്രാര്‍ഥനകളും പുണ്യമന്ത്രങ്ങളുമായി തീര്‍ഥാടകര്‍ അറഫയില്‍ കഴിച്ചുകൂട്ടും.അറഫയിലെ നമിറ പള്ളിയില്‍ പ്രവാചകന്‍െറ ഹജ്ജ്പ്രസംഗത്തെ അനുസ്മരിപ്പിച്ച് ഇമാം പ്രഭാഷണം നിര്‍വഹിക്കും. തുടര്‍ന്ന് ളുഹ്ര്‍, അസ്ര്‍ നമസ്കാരവും കഴിഞ്ഞു . സൂര്യാസ്തമയത്തിനുശേഷം തീര്‍ഥാടകര്‍ രാപാര്‍പ്പിനായി മുസ്ദലിഫയിലേക്കു നീങ്ങും. വെള്ളിയാഴ്ച ബലികര്‍മവും ജംറയിലെ ആദ്യ കല്ലേറും കഴിയുന്നതോടെ ഹജ്ജിന്‍െറ പ്രധാനചടങ്ങുകള്‍ അവസാനിക്കും.

ഹജ്ജ്ചടങ്ങുകള്‍ ആരംഭിച്ച ഇന്നലെ തീര്‍ഥാടകലക്ഷങ്ങള്‍ തമ്പുകളുടെ മഹാനഗരിയായ മിനായില്‍ പ്രാര്‍ഥനയും ഖുര്‍ആന്‍പാരായണവും പുണ്യാനുഷ്ഠാനങ്ങളുമായി കഴിച്ചുകൂട്ടി. ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്......ലബ്ബൈക്ക ലാശരീക... എന്ന മന്ത്ര ധ്വനികളുമായി മക്കയിലെ ഭക്തജനസാഗരം മിനായിലേക്ക് പ്രയാണം തുടങ്ങിയിരുന്നു.

ഉദിനൂരില് നിന്നും ഹജ്ജിനെത്തിയ എ.കെ ഉസിനാര്‍,   ടി. അബ്ദുല്‍ റഹീം എന്നിവര് മക്കയിലെ താമസ സ്ഥലത്ത്

പ്രാര്‍ഥനാ നിരതനായി പേക്കടത്തെ പുത്തലത്ത് ഇബ്രാഹിം വിശുദ്ധ ഹറമില്‍