മക്ക: അത്യുഷ്ണത്തിനു ശമനം പകര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഹറമിലും പരിസരപ്രദേശത്തും മഴ പെയ്തു. മലയാളി ഹാജിമാര്‍ തങ്ങുന്ന അസീസിയ്യയിലും അറഫ, മിനാ തുടങ്ങിയ പുണ്യസ്ഥലങ്ങളിലും ആണ് ഇടിയോടു കൂടിയ നല്ല മഴ പെയ്തത്. നാട്ടില്‍ നിന്നും വിശുദ്ധിയ ഭൂമിയില്‍ എത്തിയ ഹാജിമാര്‍ക്ക് പുണ്യ ഭൂമിയിലെ മഴ ഒരു സ്വാന്തനമായി മാറി. ഒപ്പം കൌതുകവും. സിവില്‍ ഡിഫന്‍സും ഇതര സേനാവിഭാഗങ്ങളും അടിയന്തരസാഹചര്യം നേരിടാനുള്ള തയാറെടുപ്പോടെ രംഗത്തെത്തിയിട്ടുണ്ട്.
റിപ്പോര്‍ട്ട്: ജാബിര്‍ ടി