Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, നവംബർ 30, ബുധനാഴ്‌ച

ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

തൃക്കരിപ്പൂര്‍: അഞ്ചു ദിവസങ്ങളിലായി തൃക്കരിപ്പൂര്‍ ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ കലോസവത്തിന് വര്‍ണാഭമായ തുടക്കം. ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. അത്യുത്തര കേരളത്തിന്‍റെ തനതു കലാരൂപങ്ങള്‍ കൈമോശം വരാത്തവിധം സംരക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

         കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്ട് എ.ജി.സി.ബഷീര്‍, വൈസ് പ്രസിഡന്ട് പി.വി.പത്മജ, എ.ഇ.ഒ കെ.വേലായുധന്‍, കെ.വെളുത്തമ്പു, സത്താര്‍ വടക്കുമ്പാട്, എം.രാമചന്ദ്രന്‍, ടി.വി.ഭാസ്കരന്‍, ടി.കുഞ്ഞിരാമന്‍, പി.കുഞ്ഞമ്പു, പി.പി.കുഞ്ഞിരാമന്‍, ഇ.നാരായണന്‍, ഒ.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ സൌമിനി കല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.
       നേരത്തെ നടന്ന വര്‍ണ ശബളമായ വിളംബര ജാഥ സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു. തങ്കയം മുക്കില്‍ നിന്നും ആരംഭിച്ച ജാഥയില്‍ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും അണിനിരന്നു. ആദ്യദിനം ഓഫ് സ്റ്റേജ് ഇനങ്ങളാണ് നടന്നത്. ബുധനാഴ്ച രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. പദ്യം ചൊല്ലല്‍, സംഘഗാനം, ദേശഭക്തി ഗാനം തുടങ്ങിയവയാണ് ബുധനാഴ്ച നടക്കുന്ന പ്രധാന മത്സരയിനങ്ങള്‍.


2011, നവംബർ 28, തിങ്കളാഴ്‌ച

ചെറുവത്തൂര്‍ ഉപജില്ല കലോത്സവം,ഇന്ന് മുതല്‍ തൃകരിപ്പൂരില്‍

തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം 29,30 ഡിസമ്പര്‍ 1,2,3 തീയതികളില്‍ തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.
         കെ കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലോത്സവ ബ്ലോഗ് ഡി.ഇ.ഒ.ശ്രീകൃഷ്ണ അഗ്ഗിത്തായ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ റജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ഉച്ചക്ക് 2 മുതല്‍ നടക്കും. 29ന് വൈകീട്ട് 4.30ന് വിളംബര ഘോഷയാത്ര നടക്കും. ഉപജില്ലയിലെ 78 വിദ്യാലയങ്ങളില്‍നിന്നായി അയ്യായിരത്തി അഞ്ഞൂറ് കുട്ടികള്‍ പങ്കെടുക്കും. 29ന് സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. 8 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സംസ്‌കൃതോത്സവം അറബിക് സാഹിത്യോത്സവം എന്നിവയും നടക്കും.
           പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ എ.ജി.സി.ബഷീര്‍, കെ.വേലായുധന്‍, സൗമിനി കല്ലത്ത്, ടി.എം.സദാനന്ദന്‍, ഇ.രവീന്ദ്രന്‍, കെ.വി.രഞ്ജിത്ത്, പി.ടി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു



ശക്കീറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

ഉദിനൂര്‍: അകാലത്തില്‍ പൊലിഞ്ഞു പോയ ഉദിനൂര്‍ പെക്കടത്തെ ശക്കീറിന് കുടുംബക്കാരും, കൂട്ടുകാരും,  ബന്ധുക്കളും ചേര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. ഇന്ന് (തിങ്കള്‍) കാലത്ത് ബാംഗളൂരില്‍ വെച്ച് മരണത്തിനു മുന്നില്‍ കീഴടങ്ങിയ ശക്കീറിന്റെ ജനാസ രാത്രി ഒരു മണിയോടെയാണ് പെക്കടത്തെ വസതിയില്‍ എത്തിച്ചത്. ബാംഗ്ലൂര്‍ മലബാര്‍ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ജനാബ് എ.ബി.അബ്ദുല്‍ ഖാദര്‍ ഹാജി അടക്കം നിരവധി പ്രമുഖരും നേതാക്കളും, ബന്ധുക്കളും ജനാസയെ അനുഗമിച്ചു.

അവിശ്വസനീയമായ വാര്‍ത്ത കേട്ട് കാലത്ത് മുതല്‍ പെക്കടത്തെ വസതിയിലേക്ക് ജനം ഒഴുകുകയായിരുന്നു. പിച്ച വെച്ച് കളിച്ചു നടന്ന മണല്‍ തരികളിലേക്ക് ശക്കീറിന്റെ ചേതനയറ്റ ശരീരം  എത്തിയപ്പോഴേക്കും അക്ഷരാര്‍ത്ഥത്തില്‍ വീടും പരിസരവും ജന നിബിഡമായി. തന്നോടൊപ്പം കളിച്ചു നടന്ന കൂട്ടുകാരുടെയും നാട്ടുകാരുടെയും അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റു വാങ്ങി ശക്കീര്‍ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു.

ഉദിനൂരിലെ പൌരപ്രമുഖനായ മര്‍ഹൂം ടി.അബ്ദുള്ള ഹാജിയുടെ അഞ്ചു ആണ്‍ മക്കളില്‍ നാലാമനായ സി.കെ.മുഹമ്മദലിയുടെ ഏക പുത്രനാണ് ശക്കീര്‍. മുഹമ്മദലിയുടെ സഹോദരിയുടെ മകനായ സി.കെ മുഹമ്മദ്‌ അസ്ഹറുദ്ധീന്‍ ആറ് വര്ഷം മുമ്പ് അകാലത്തില്‍ പൊലിഞ്ഞു പോയ വേദന വിട്ടു മാറും മുമ്പാണ് നിനച്ചിരിക്കാതെ മറ്റൊരു ദുരന്തം കൂടി ഈ കുടുംബത്തിനു താങ്ങേണ്ടി വന്നിരിക്കുന്നത്.

സന്തപ്ത കുടുംബത്തിന്റെ കടുത്ത ദുഃഖത്തില്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഭാരവാഹികള്‍ പങ്കു ചേരുകയാണ്. നാഥാ നീ അവര്‍ക്കും നമുക്കും ഇരു വീട്ടിലും സമാധാനം നല്‍കേണമേ !! ആമീന്‍ ......
 
================================================

2011, നവംബർ 27, ഞായറാഴ്‌ച

ശക്കീറിന്റെ ആകസ്മിക മരണം: ഉദിനൂര്‍ ഗ്രാമം തേങ്ങുന്നു

ഉദിനൂര്‍: പേക്കടത്തെ ശക്കീര്‍ ബംഗാളൂരില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം കിട്ടി. ഇന്നലെ ഉറങ്ങാന്‍ കിടന്ന ശക്കീറിനെ കാലത്ത് മരിച്ച നിലയില്‍ ആയിരുന്നു കണ്ടത്. ഹൃദയാഗാതം ആണ് മരണ കാരണം എന്ന് പറയപ്പെടുന്നു.

പേക്കടത്തെ സി.കെ മുഹമ്മദ്‌ അലിയുടെയും എലൈറ്റിലെ സകീനയുടെയും മകനായ ശക്കീര്‍ ആരെയും ആകര്‍ഷിക്കുന്ന പ്രകൃതക്കാരനായിരുന്നു. എം.ബി.എ പഠനം പൂര്‍ത്തിയാക്കിയ ശക്കീര്‍ ഡിസംബര്‍ ഒന്നിന് ദുബായിലേക്ക് വരാന്‍ തയ്യാറായി നില്‍ക്കവേ ആണ് മരണം തട്ടി എടുത്തത്‌. രണ്ടു സഹോദരിമാര്‍ ഉണ്ട്.

വൈകുന്നേരത്തോടെ മയ്യിത്ത് നാട്ടിലെത്തിച്ചു ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു.
ശക്കീറിന്റെ മരണത്തില്‍ ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത്, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു.സി, യുനീക് എജുക്കോം സെന്റര്‍ കമ്മിറ്റികള്‍ അനുശോചിച്ചു.

2011, നവംബർ 25, വെള്ളിയാഴ്‌ച

മാന്യ സന്ദര്‍ശകര്‍ക്ക് ഹിജ്റ പുതുവത്സര ആശംസകള്‍

ഹിജ്റ വര്‍ഷാരംഭത്തില്‍ ചൊല്ലേണ്ട ദികര്‍.
വലുതായി കാണുവാന്‍ ഇമേജിന് മേല്‍ ക്ലിക്ക് ചെയ്യുക.

മുസ്ലിം ലീഗ് നേതാവ് കെ.എം.കുഞ്ഞഹമ്മദ് ഹാജി ആയിറ്റി നിര്യാതനായി.

തൃക്കരിപ്പൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ത്രിക്കരിപ്പൂരിലെ പടക്കുതിരയായിരുന്ന കെ.എം. കുഞ്ഞഹമ്മദ് ഹാജി ആയിറ്റി (85) നിര്യാതനായി. ഏറെ കാലമായി രോഗ ബാധിതനായി  സ്വന്തം വസതിയില്‍  വിശ്രമിക്കുകയായിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ അന്ത്യം ഇന്നലെ (വ്യാഴം)  രാത്രി പന്ത്രണ്ടു മണിക്കായിരുന്നു   ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തരക്ക് ആയിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.



മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്ട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, പ്രസിഡന്ട്, ജാമിയ സഅദിയ അഗതി മന്ദിരം വൈസ് പ്രസിഡന്ട്, ആയിറ്റി തര്ബിയത്തുല്‍ ഇസ്‌ലാം ജമാഅത്ത് പ്രസിഡന്ട്, ആയിറ്റി ഇസ്ലാമിയ എ.എല്‍.പി. സ്കൂള്‍ മാനേജര്‍, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തംഗം, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്ട്, തൃക്കരിപ്പൂര്‍ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്ട്, ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്ഡസ്ട്രീസ്‌ ഡയരക്ടര്‍, കാര്‍ഷിക വികസന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രണ്ടു പതിറ്റാണ്ട് കാലം പി.ടി.എ. പ്രസിടന്റായിരുന്നു.


ഭാര്യ: എന്‍.ഖദീജ. മക്കള്‍: സൈനുദ്ദീന്‍, സൈനുല്‍ ആബിദ്, മുഹമ്മദ്‌ ഇഖ്ബാല്‍, ഹഫ് സത്ത്, സുബൈദ, ആയിഷ, റംലത്ത്. മരുമക്കള്‍: നുസ്രത്ത്, ആയിഷ, റഷീദ, പി. ഹമീദ് ഉദിനൂര്‍, അബ്ദുല്‍ റഹിമാന്‍(ആയിറ്റി ശാഖാ ലീഗ് സെക്രട്ടറി), അബ്ദുല്‍ മജീദ്‌, അബൂബക്കര്‍ ഹാജി.

ഉദിനൂരിനെ സ്നേഹിച്ച കുഞ്ഞഹമ്മദ് ഹാജി

ഉദിനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുമായി പഴയ കാലത്ത് തന്നെ ഏറെ വൈകാരിക ബന്ധം സ്ഥാപിച്ച ആളായിരുന്നു അന്തരിച്ച കെ.എം. കുഞ്ഞഹമ്മദ് ഹാജി. 1984 ലെ ഐതിഹാസികമായ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളന വിജയത്തിന്റെ മുഖ്യ സൂത്രധാരന്‍ കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. സമ്മേളന വിജയത്തെ തുടര്‍ന്ന് ഉദിനൂരിലെ ലീഗ് പ്രവര്‍ത്തകര്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ ശാഖാ കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതും കുഞ്ഞഹമ്മദ് ഹാജിയായിരുന്നു.

ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് മുതവല്ലി എ.കെ. ഉസിനാര്‍ സാഹിബിന്റെ സഹോദരി ബീഫാതിമയുടെ ഭര്‍ത്താവ് കെ.എം. മജീദ്‌ ഹാജി അദ്ധേഹത്തിന്റെ സഹോദരനാണ്. അദ്ധേഹത്തിന്റെ മകള്‍ ഹഫ്സതിന്റെ ഭര്‍ത്താവ് ഉദിനൂര്‍ പരതിചാലിലെ പി അബ്ദുല്‍ ഹമീദ് ആണ്.
==============================================

2011, നവംബർ 24, വ്യാഴാഴ്‌ച

രിസാല സ്റ്റഡി സര്‍ക്ള്‍ യു.എ.ഇ സാഹിത്യോല്സവ് 25 ന്

ദുബായ്: യു.എ.ഇ യിലെ ഏറ്റവും വലിയ ഇസ്ലാമിക കലാ മേളകളില്‍ ഒന്നായ രിസാല സ്റ്റഡി സര്‍ക്ള്‍ യു.എ.ഇ സാഹിത്യോല്സവ് നവംബര്‍ 25 വെള്ളിയാഴ്ച ദുബായ് മംസാറിലെ ഇത്തിഹാദ് സ്കൂളില്‍ നടക്കും. യു.എ.ഇ യിലെ മുഴുവന്‍ എമിരേറ്റുകളിലെയും പ്രതിഭകള്‍ പങ്കെടുക്കുന്ന സാഹിത്യോല്സവില്‍ 300 ല്‍ ഏറെ പ്രതിഭകള്‍ മാറ്റുരക്കും.

യൂനിറ്റ്,സെക്ടര്‍, സോണല്‍ തലങ്ങളില്‍ ഇതിനകം മത്സരങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രസ്തുത മത്സരങ്ങളിലെ വിജയികളാണ് ദേശീയ സാഹിത്യോല്സവില്‍ പങ്കെടുക്കുക.


കേരളത്തിലെ എസ്.എസ്.എഫ് സാഹിത്യോല്സവിന്റെ ചുവടു പിടിച്ചാണ് ഗള്‍ഫിലും സാഹിത്യോല്സവ് സംഘടിപ്പിക്കുന്നത്. കാലത്ത് 8 30 മുതല്‍ പരിപാടികള്‍ ആരംഭിക്കും. രാത്രി 8 മണിക്ക് നാടിനൊപ്പം നാല്പ്പതിനൊപ്പം എന്ന വിഷയത്തില്‍ യു.എ.ഇ ദേശീയ ദിന പരിപാടിയും ഉണ്ടാകും.
==========================================

2011, നവംബർ 22, ചൊവ്വാഴ്ച

മേഖലാ സുന്നി സമ്മേളനം

മത നവീകരണ വാദികള്‍ക്ക് താക്കീതായി
മേഖലാ സുന്നി സമ്മേളനം സമാപിച്ചു


തൃക്കരിപ്പൂര്‍: സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ബസ് സ്ടാന്റ്റ് പരിസരത്ത് നടന്ന ഉജ്ജ്വല സമ്മേളനം മത നവീകരണ വാദികള്‍ക്ക് വ്യക്തമായ താക്കീതായി.  നൂറ്റാണ്ടുകളുടെ  പാരമ്പര്യമുള്ള ഇസ്ലാമിക ആദര്‍ശങ്ങളെ കേവലം യുക്തി കൊണ്ട് ഗണ്‍ഡി ക്കുന്ന  വഹാബി ആശയങ്ങള്‍ക്ക്  ത്രിക്കരിപ്പൂരിന്റെ മണ്ണില്‍ വളരാന്‍ വളക്കൂര്‍ ലഭിക്കില്ലെന്ന ഉത്തമ സന്ദേശമായിരുന്നു സമ്മേളനത്തിനെത്തിയ വന്‍ ജനാവലി സാക്ഷ്യപ്പെടുതുന്നത്. തൊട്ടടുത്ത്‌ മിനി സ്റ്റേഡിയത്തില്‍ ഉജ്ജ്വല ഫുട്ബോള്‍ മത്സരം നടന്നിട്ടും സമ്മേളന നഗരി ജന നിബിഡമായിരുന്നു.


നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്ലാമിലെ നവീന ആശയക്കാര്‍ പ്രവാചകരും പൂര്‍വ്വികരും പഠിപ്പിച്ച ഇസ്ലാമിക പൈതൃകത്തിന്റെ അടിവേരറുക്കുന്ന ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന് എം.എ. ഉസ്താദ് പറഞ്ഞു. സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി പുതിയ വാദങ്ങള്‍ സൃഷ്‌ടിച്ച ശേഷം തൌഹീദിന്റെ പേരില്‍ അവര്‍ തന്നെ പരസ്പരം ഏറ്റ് മുട്ടുകയാണ് ഇപ്പോള്‍. 1921ന് മുമ്പ് കേട്ട് കേള്‍വിയില്ലാത്തതും, പൂര്‍വ്വിക മഹത്തുക്കള്‍ പഠിപ്പിച്ചിട്ടില്ലാത്തതുമായ ആശയമാണ് വഹാബിസത്തിന്റെത്. 1921ന് മുമ്പ് ഇത്തരമൊരു ആശയം മതത്തില്‍ ഉള്ളതായി തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. ഇസ്ലാമിന്റെ തനത് ആ‍ശയത്തെ തള്ളിപ്പറയുന്ന ഇവര്‍ക്ക് മതത്തെ കുറിച്ച് ഒരിക്കലും പറയാന്‍ അവകാശമില്ല. സ്വയം സൃഷ്‌ടിച്ച മതത്തിന് നിലനില്‍പ്പുണ്ടാവുകയില്ലെന്നും ഇതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.

യുവ വാഗ്മി നൌഷാദ് അഹ്സനി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിലെ പവിത്ര നിയമങ്ങളെ കേവല യുക്തി കൊണ്ട് ഗണ്ടിക്കുകയാണ് വഹാബികള്‍ എന്ന് അദ്ദേഹം ലകഷ്യ സഹിതം വിവരിച്ചു. സഹാബാത്തിനെയും, പൂര്‍വ്വ സൂരികളായ ഇമാമുമാരെയും കൈ വെടിഞ്ഞു സ്വയം ഗവേഷണത്തിന് ആഹ്വാനം ചെയ്ത വഹാബികള്‍ പക്ഷേ, ചായ വിറ്റും, പ്ലേറ്റ് കഴുകിയും, കരിങ്കല്‍ ക്വാറിയില്‍ തൊഴിലെടുത്തും ജീവിച്ചവരെ ഇമാം ആക്കേണ്ട ഗതികെടിലാണെന്ന് അവരുടെ തന്നെ സി.ഡി.കള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് അദ്ദേഹം സമര്‍ത്തിച്ചു. 

വിശ്വാസിയും അവിശ്വാസിയും തമ്മില്‍ വേര്‍തിരിയുന്ന മൂല്യങ്ങളെ ഒന്നൊന്നായി തച്ചുടച്ച വഹാബികള്‍, ഏറ്റവും ഒടുവിലായി പ്രസവിച്ച കുട്ടിയുടെ ചെവിയില്‍ വാങ്ക് കൊടുക്കുന്നത് പോലും അനാവശ്യമാണെന്ന ഫത്-വ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്വന്തമായി ദിക്റുകളും, സ്വലാത്തുകളും ചൊല്ലാന്‍ തയ്യാറാകാത്ത ഇക്കൂട്ടര്‍ മറ്റുള്ളവരുടെ ദിക്റുകള്‍ കൂടി 
മുടക്കാന്‍ നടക്കുകയാണ്. ഇതില്‍ ത്രിക്കരിപൂരിലെ വിശ്വാസികള്‍ വന്ചിതരാവരുതെന്നും അഹ്സനി പറഞ്ഞു.   
അനര്‍ഹാരായ ആളുകള്‍ മത വിധി പുറപ്പെടുവിക്കുന്നു എന്നതാണ് നവീന വാദികളെ ഏറ്റവും വലിയ അപകടകാരികള്‍ ആക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണ്ടന പ്രഭാഷണ രംഗത്തെ യുവ വാഗ്ദാനമായ അഹ്സനിയുടെ വാഗ്ധോരണികള്‍ വികല വഹാബി 
ആശയങ്ങളുടെ അടിവേരരുക്കുന്ന  തരത്തിലായിരുന്നു. പ്രഭാഷണം ശ്രവിക്കനെത്തിയവര്‍ ഏറെ സംതൃപ്തിയോടെ ആയിരുന്നു മടങ്ങിപ്പോയത്.

തൃക്കരിപ്പൂര്‍ മേഖല സുന്നി സമ്മേളനം നൂറുല്‍ ഉലമ
എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യുന്നു.

2011, നവംബർ 19, ശനിയാഴ്‌ച

ജിദ്ദയില്‍ സ്‌കൂളില്‍ അഗ്നിബാധ:രണ്ട് മരണം


ജിദ്ദ: വടക്കന്‍ ജിദ്ദയിലെ ഒരു ഗേള്‍സ് സ്‌കൂളില്‍ ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ ഒരു അധ്യാപികയും ഒരു വിദ്യാര്‍ത്ഥിനിയും മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.ഹയ്യ് സഫയില്‍ സ്ഥിതി ചെയ്യുന്ന ബരാഹീമുല്‍ വതന്‍ എന്ന സ്വകാര്യ അറബ് സ്‌കൂളിനാണ് തീപിടിച്ചത്.


       തീ പരന്നതോടെ പരിഭ്രാന്തരായ കുട്ടികള്‍ രക്ഷപ്പെടാന്‍ മുകള്‍ നിലയില്‍ നിന്ന് താഴേക്കു ചാടി. ചാട്ടം മൂലവും പുക ശ്വസിച്ചതു മൂലവുമാണ് മിക്കവര്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റത്.

     പരിക്കേറ്റവരെ സൗദി റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സ് വിമാനങ്ങളില്‍ കിങ് ഫഹദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

സുബൈര്‍ ഉദിനൂര്‍

മുന്‍ ആഭ്യന്തര മന്ത്രി കോടിയേരിക്കൊപ്പം ഒരു യാത്ര

കണ്ണൂര്‍: ദുബായിലേക്കുള്ള യാത്രയില്‍ ടി.സി.ഇസ്മായിലിനും കുടുംബത്തിനും തീവണ്ടിയില്‍ സഹയാത്രികനായി ഉണ്ടായിരുന്നത് മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്ക് ഔദ്യോഗിക കാര്യത്തിനായി പുറപ്പെട്ടതായിരുന്നു ശ്രീ കോടിയേരി.
പരിജയപ്പെടലിനിടയില്‍ സ്വദേശം ഉദിനൂര്‍ ആണെന്ന് പറഞ്ഞപ്പോള്‍ സഖാവ്: എ.ബി ഇബ്രാഹിം മാസ്ടരെ
കുറിച്ച് പറഞ്ഞു കോടിയേരി വാചാലനായി.


ആഭ്യന്തര മന്ത്രി ആയിരിക്കേ പോലീസ് എന്ന പദത്തിന്റെ ഇംഗ്ലീഷ് പോലും ശരിയാം വണ്ണം എഴുതാന്‍ അറിയാത്തതിന്റെ പേരില്‍ ഉണ്ടായ വിവാദ ത്തിന്റെ പേരില്‍ ഇംഗ്ലീഷ് അറിയാത്ത  മന്ത്രി എന്ന ധാരണയായിരുന്നു അദ്ദേഹത്തെ കുറിച്ച് ഞങ്ങള്‍ക്കുണ്ടായിരുന്നത്.  പക്ഷെ, അദ്ദേഹം വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം കണ്ടപ്പോള്‍ ആ ധാരണ ആപ്പാടെ മാറി. കാരണം അത് ഒന്നാം തരം ഇംഗ്ലീഷില്‍ ഉള്ളതായിരുന്നു. തിരക്കിനിടയില്‍ ഏതാനും ഫോട്ടോകള്‍ക്കായി ശ്രീ കോടിയേരി ഞങ്ങള്‍ക്കൊപ്പം പോസ് ചെയ്തു.

കോടിയേരി ബാലകൃഷ്ണന്‍, ടി.സി.മുസമ്മില്‍, ടി.സി. ഇസ്മായില്‍

കോടിയേരി ബാലകൃഷ്ണന്‍, ജവാദ് ഇസ്മായില്‍, ടി.സി. ഇസ്മായില്‍

കോടിയേരി ബാലകൃഷ്ണന്‍, അബ്ദുല്‍ വാജിദ് ഇസ്മായില്‍, ടി.സി. ഇസ്മായില്‍

ടി.സി.ഇസ്മായിലിന് യാത്ര അയപ്പ് നല്‍കി

ഉദിനൂര്‍: ചികിത്സ കഴിഞ്ഞു ദുബായിലേക്ക് മടങ്ങുന്ന ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ദുബായ് ശാഖാ ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.സി.ഇസ്മായിലിനും, കുവൈത്തിലേക്ക്  പോകുന്ന എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ കെ. അനീസിനും ( S/O എന്‍.മുഹമ്മദ്‌ കുഞ്ഞി) സഹ പ്രവര്‍ത്തകരും,  നേതാക്കളും ഹൃദ്യമായ യാത്ര അയപ്പ് നല്‍കി.

ഉദിനൂര്‍ സുന്നി സെന്ററില്‍  നടന്ന ചടങ്ങില്‍  ടി.പി.മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.അബ്ദുള്ള മാസ്റര്‍, ടി.പി.അബ്ദുല്‍ സലാം ഹാജി, സി.അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സൈനുല്‍ ആബിദ് പുത്തലത്ത് സ്വാഗതവും, എന്‍.ഫൈസല്‍ നന്ദിയും പറഞ്ഞു.

ടി.സി.ഇസ്മായില്‍ മറുപടി പ്രസംഗം നടത്തുന്നു.

അനീസ്‌ മറുപടി പ്രസംഗം നടത്തുന്നു
=================================================

2011, നവംബർ 17, വ്യാഴാഴ്‌ച

തൃക്കരിപ്പൂര്‍ മേഖലാ സുന്നി സമ്മേളനം നവംബര്‍ 20 ന്

തൃക്കരിപ്പൂര്‍: സുന്നി കോര്‍ ഡി നേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സുന്നി സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 20 ന് ഞായറാഴ്ച തൃക്കരിപ്പൂര്‍ ബസ്സ്ടാന്റ്റ് പരിസരത്ത് നടക്കുന്ന സമ്മേളനം നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

രണ്ടു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ സെഷന്‍ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. മുഹമ്മദ്‌ അലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും.
മഗ്രിബിന് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ പ്രമുഖ വാഗ്മി നൌഷാദ് അഹ്സനി  ഒതുക്കുങ്ങല്‍ പ്രഭാഷണം നടത്തും. 

മൂന്നാഴ്ച മുമ്പ് തൃക്കരിപ്പൂരില്‍ നടന്ന മുജാഹിദ് സമ്മേളനത്തിലെ പ്രഭാഷകരുടെ ആരോപണങ്ങള്‍ക്ക് 
എല്‍.സി.ഡി ക്ളിപ്പിങ്ങിലൂടെ മറുപടി നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ തല്‍സമയ സംപ്രേഷണം ബൈലക്സ് മെസന്‍ജറിലൂടെ ലഭ്യമാകും.  

പരിപാടിയുടെ വിജയത്തിനായി വി.എന്‍ ഹുസൈന്‍ ഹാജി ചെയര്‍മാനും, എം.ടി.പി ഇസ്മായില്‍ സഅദി 
കണ്‍ വീനറുമായി 101 അംഗ സ്വാഗത സംഘം വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തി വരികയാണ്.
==========================================

സൗജന്യ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും

ഉദിനൂര്‍: മുസ്ലിം റിലീഫ് കമ്മിറ്റിയുടെയും, പയ്യന്നൂര്‍ സബാ ഹോസ്പിടലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നവംബര്‍ 20  ഞായര്‍ കാലത്ത് 9 മണിക്ക് ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളില്‍ നടക്കുന്ന ക്യാമ്പിനു പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

ക്യാമ്പില്‍ രക്ത പരിശോധന, പ്രഷര്‍, ഷുഗര്‍, ഇ.സി.ജി തുടങ്ങിയവ സൗജന്യമായി ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്ടര്‍ ചെയ്യേണ്ടതാണ്.
====================================================

2011, നവംബർ 16, ബുധനാഴ്‌ച

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന് പുതിയ ഭാരവാഹികള്‍

ടി.പി.പ്രസിടന്റ്റ്, സൈനുല്‍ ആബിദ് ജനറല്‍ സെക്രട്ടറി

ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ മഹല്ല് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി വിപുലമായ പരിപാടികളോടെ ഉദിനൂര്‍ സുന്നി സെന്ററില്‍ ചേര്‍ന്നു. പുതിയ പ്രസിടന്റ്റ് ആയി ടി.പി. മഹമൂദ് ഹാജിയെയും, ജനറല്‍ സെക്രട്ടറിയായി പുത്തലത്ത് സൈനുല്‍ ആബിദിനെയും തെരഞ്ഞെടുത്തു.  ടി.പി.ശാഹുല്‍ ഹമീദ് ഹാജിയാണ് ഖജാന്‍ജി. മറ്റു ഭാരവാഹികള്‍ മഹമൂദ് അന്‍ വരി, എന്‍.അബ്ദുല്‍ റഷീദ് ഹാജി (വൈസ് പ്രസിടന്റുമാര്‍), എം.മുഹമ്മദ്‌ കുഞ്ഞി ഹാജി (ഓഡിറ്റര്‍).  

സെക്രട്ടറിമാര്‍: എ.ജി. ഖാലിദ് (ഫൈനാന്‍സ്), ടി.സി.ഖലീഫ (പബ്ലിക് റിലേഷന്‍സ്), എന്‍.അഷ്‌റഫ്‌  (റിപ്പോര്‍ട്ടിംഗ്) എന്നിവരെയും തെരഞ്ഞെടുത്തു.  

പഞ്ചായത്ത് എസ്.വൈ.എസ് പ്രസിടന്റ്റ് എം.ടി.പി ഇസ്മായില്‍ സഅദി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് പ്രതിനിധി ടി.സി.ഇസ്മായില്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. മഹമൂദ് അന്‍ വരി, ടി.പി.അബ്ദുല്‍ സലാം ഹാജി, എം.ടി.പി അബൂബക്കര്‍ മൌലവി, ടി.അബ്ദുള്ള മാസ്റര്‍, സി.അബ്ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. എന്‍.നൌഫല്‍ സ്വാഗതവും, പി. സൈനുല്‍ ആബിദ് നന്ദിയും പറഞ്ഞു.

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് പ്രസിടന്റ്റ് ടി.പി. മഹമൂദ് ഹാജിയും,
ജനറല്‍ സെക്രട്ടറി പുത്തലത്ത് സൈനുല്‍ ആബിദും
 =======================================================

2011, നവംബർ 12, ശനിയാഴ്‌ച

കോളയത്തെ മഹമൂദ് ഹാജി നിര്യാതനായി

ഉദിനൂര്‍: നടക്കാവ് മസ്ജിദ് റഹ്മാന്‍ ഉള്‍പ്പെടെ നിരവധി പള്ളികളും, ദീനി സ്ഥാപനങ്ങളും നിര്‍മ്മിച്ച കോളയത്തെ മഹമൂദ് ഹാജി (85) നിര്യാതനായി. ഇന്നലെ (ശനി) രാത്രി പയ്യന്നൂരെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍ സലാം, കമാല്‍, നൌഷാദ്, ഹാരിസ്, സുഹ്ര താഹിറ. മരുമക്കള്‍ നാസര്‍, സക്കീര്‍ ഹുസൈന്‍.

മഹമൂദ് ഹാജിയുടെ നിര്യാണത്തില്‍ ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ഭാരവാഹികള്‍, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യുനീക്, യു.ഡബ്ല്യു.സി തുടങ്ങിയ കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു. നവംബര്‍ 18 വെള്ളി മഗ്രിബിന് ശേഷം ഉദിനൂര്‍ സുന്നി സെന്ററില്‍ പരേതനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.
 
===================================================

2011, നവംബർ 11, വെള്ളിയാഴ്‌ച

വിവാഹ മംഗളാശംസ

ഉദിനൂര്‍: ശനിയാഴ്ച വിവാഹിതരാകുന്ന യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സഹകാരികളും, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് എക്സിക്കുട്ടീവ് അംഗമായ  
സാലിച്ചായുടെ മക്കളുമായ (സുന്നി സെന്ററിനു സമീപത്തെ)എ.പി. ഇസ്മായില്‍, യൂനുസ്, സഹോദരങ്ങള്‍ക്ക്‌ ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, എസ്.എസ്.എഫ്, യുനീക്, യു.ഡബ്ല്യു.സി പ്രവര്‍ത്തകര്‍ സംയുക്തമായി സ്വീകരണം നല്‍കി.

സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.അബ്ദുല്‍ റഷീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. മഹമൂദ് അന്‍ വരി, ഉദ്ഘാടനം ചെയ്തു. ടി.സി.ഇസ്മായില്‍, ടി.അബ്ദുള്ള മാസ്റര്‍,  എ.ബി.ശൌകത് അലി എന്നിവര്‍ സംസാരിച്ചു. ടി.പി.മഹമൂദ് ഹാജി, ടി.പി.അബ്ദുല്‍ സലാം ഹാജി, എ.കെ.കുഞ്ഞബ്ദുള്ള ഹാജി, എ.ജി ഖാലിദ്, എം.മുഹമ്മദ്‌ കുഞ്ഞി, പി ആബിദ്, എന്‍,ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു. ഇസ്മായില്‍, യൂനുസ് എന്നിവര്‍ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

==================================================

2011, നവംബർ 8, ചൊവ്വാഴ്ച

ഉസ്ഹിയ്യത്ത് കര്‍മ്മം സമുചിതമായി നടത്തി

ഉദിനൂര്‍: ഉദിനൂര്‍ വെല്‍ഫയര്‍ സെന്റര്‍ (യു.ഡബ്ല്യു.സി) യുടെ ആഭിമുഖ്യത്തിലുള്ള ഉസ്ഹിയ്യത്ത് കര്‍മ്മം സമുചിതമായി നടത്തി. പെരുന്നാള്‍ ദിവസം കാലത്ത് ഉദിനൂര്‍സുന്നി സെന്റര്‍ പരിസരത്ത് നടന്ന 
ഉസ്ഹിയ്യത്തിനു ടി.അബ്ദുള്ള മാസ്റര്‍, ടി.പി.മഹമൂദ് ഹാജി, എ.കെ.കുഞ്ഞബ്ദുള്ള, ടി.പി.അബ്ദുല്‍ സലാം ഹാജി, എം.മുഹമ്മദ്‌ കുഞ്ഞി ഹാജി, എ.ജി.ഖാലിദ്, എന്‍.അബ്ദുല്‍ ലത്തീഫ്, എന്‍.അബ്ദുല്‍ റഷീദ് ഹാജി, പി.ആബിദ്, എന്‍.ഇബ്രാഹിം, എന്‍.നൌഫല്‍, എന്‍.അഷ്‌റഫ്‌, സൈനുദ്ധീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഖാദിമുല്‍ ഇസ്ലാം ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള ഉസ്ഹിയ്യത്ത് കര്‍മ്മം രണ്ടാം പെരുന്നാള്‍ ദിനം കാലത്ത് ജുമാമസ്ജിദ് പരിസരത്ത് നടന്നു. ജമാഅത്ത് പ്രസിടന്റ്റ് എ.കെ.അബ്ദുല്‍ സലാം ഹാജി, വൈസ് പ്രസിടന്റ്റ് എ.സി അത്താഉള്ള മാസ്റര്‍, എ.കെ.കുഞ്ഞബ്ദുള്ള, എം.മുഹമ്മദ്‌ കുഞ്ഞി ഹാജി, പി.മുസ്തഫ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
യു.ഡബ്ല്യു.സി യുടെ ആഭിമുഖ്യത്തിലുള്ള ഉസ്ഹിയ്യത്ത് കര്‍മ്മം
ഉദിനൂര്‍സുന്നി സെന്റര്‍ പരിസരത്ത് നടക്കുന്നു

അല്‍ ഐന്‍ ഉദിനൂര്‍ സംഗമം ഉദ്യാന നഗരിയില്‍ പുഷ്പ്പോല്‍സവമായി

അല്‍ ഐന്‍ : ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് അല്‍ ഐന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് സംഗമം ഉദ്യാന നഗരിയില്‍ പുഷ്പ്പോല്‍സവമായി. ബലി പെരുന്നാള്‍ സായാഹ്നത്തില്‍ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ ഉദിനൂര്‍ നിവാസികള്‍ സംഗമത്തെ അവിസ്മരണീയമാക്കി.

അല്‍ ഐന്‍ ടോപ്‌ ഫൈവ് റസ്ടോറന്റില്‍ നടന്ന ചടങ്ങ് എ.ജി സി അബ്ദുല്‍ നാസറിന്റെ അദ്ധ്യക്ഷതയില്‍ റാഷിദ് അന്‍ വരി ഉത്ഘാടനം ചെയ്തു. എ.ബി മുസ്തഫ, പി അബ്ദുല്‍ സലാം, ടി.റഹ്മതുള്ള, എന്‍.ബഷീര്‍, എന്‍.ഷാഹുല്‍ ഹമീദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. എം.കെ അഷ്‌റഫ്‌ സ്വാഗതവും, ടി.മുനീര്‍ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഉദിനൂര്‍ നിവാസികളെ ചടങ്ങില്‍ ആദരിച്ചു. ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസ്സ പൂര്‍വ്വ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ പരിപാടിക്ക് കൊഴുപ്പ് കൂട്ടി. ടി അഷ്‌റഫ്‌ സ്വത സിദ്ധമായ അവതരണ പാടവത്തോടെ സദസ്സിനെ കയ്യിലെടുത്തു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

 


=============================================== 

2011, നവംബർ 6, ഞായറാഴ്‌ച

കെ. അബ്ദുള്ള മുസ്ലിയാര്‍ മരണപ്പെട്ടു.

എ ജി കുളത്തിനടുത്ത് താമസിക്കുന്ന കെ. അബ്ദുള്ള മുസ്ലിയാര്‍ മരണപ്പെട്ടു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിക്കാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സാഹചമായ രോഗമാണ് മരണ കാരണം. ഇദ്ദേഹത്തിന്റെ മകള്‍ രൈഹാനത് ഇക്കഴിഞ്ഞ റംസാനില്‍ തീവണ്ടി തട്ടി മരിച്ചിരുന്നു.



ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, ഉനീക്, യു.ഡബ്ല്യു.സി കമ്മിറ്റികള്‍ അനുശോചിച്ചു.

EID MUBARAK


ഉദിനൂര്‍  ജുമാ മസ്ജിദില്‍ ബലി പെരുന്നാള്‍ നിസ്കാരം രാവിലെ എട്ടര മണിക്ക് നടക്കും. ശാഖാ പള്ളികളില്‍ പെരുന്നാള്‍ നിസ്കാരം ഉണ്ടായിരിക്കുന്നതല്ല.

2011, നവംബർ 4, വെള്ളിയാഴ്‌ച

ഉദ്യാന നഗരി ഉത്സാഹതിമിര്‍പ്പില്‍ .,ഉദിനൂര്‍ സംഗമം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

   അല്‍ഐന്‍ .ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത്  യു എ ഇ  കമ്മിറ്റിയുടെ അഭിമുക്യത്തില്‍ സംഗടിപ്പിക്കുന്ന  ഈ വര്‍ഷത്തെ  ഉദിനൂര്‍ സംഗമത്തിനുള്ള എല്ലാ വിധ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സ്വാഗത സംഗം ഭാരവാഹികള്‍  പത്ര സമ്മേളനത്തില്‍ അറീച്ചു .അല്‍ഐഎന്‍  കാരിഫോരിനടുത്തുള്ള ടോപ്‌ ഫൈവ്  രേസ്റ്റൊരന്റില്‍ വെച്ച് ബലി പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം 6 മണിക്ക് തന്നെ പരിപാടി ആരംഭിക്കും .യു എ ഇ ലെ വെത്യസ്ത മേഗലകളില്‍ വെക്തി മുദ്ര പതിപ്പിച്ച  മഹല്ല്  നിവാസികളെ ആദരിക്കുന്ന ചടങ്ങും പരിപാടിയില്‍ ഉണ്ടായിരിക്കുന്നതാണ് .മഹല്ലിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് മുട്ട്  മാപ്പിള പ്പാട്ട്, സമൂഹ ഗാനം ,ചര്‍ച്ചകള്‍ ,കൊച്ചു വിദ്യാര്‍ത്ഥികളുടെ വിവിദയിനം കലാ പരിപാടികള്‍ എന്നിവ അരങ്ങേറും .പരിപാടയില്‍ കൃത്യ സമയത്ത് തന്നെ മുഴുവന്‍ മഹല്ല് നിവാസികളും എത്തി ചേരണം എന്ന് ഭാരവാഹികള്‍ അറീച്ചു .
എ ജി  ഹസ്സൈനാര്‍;  അബുദാബി

2011, നവംബർ 2, ബുധനാഴ്‌ച

മിന ഒരുങ്ങി ,ഹാജിമാര്‍ നാളെ മിനായിലേക്ക്

മക്ക: ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നല്‍കി ലോകത്തിന്റ്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിശ്വാസി സഹസ്രങ്ങള്‍ പരിശുദ്ധ ഹജ്ജിന്റ്റെ തുടക്കമെന്നോണം , പ്രാര്‍ഥനകളോടെ നാളെ മുതല്‍ (വ്യാഴം ) മക്ക യില്‍നിന്നും മിനായിലേക്ക് നീങ്ങി തുടങ്ങും . ശനിയാഴ്ച പുലരിയോടെ മഹാസംഗമത്തിന്റെ ഭാഗമാവാന്‍ അറഫാ ലക്ഷ്യമാകി തക്ബീര്‍ ധ്വനികളോടെ ഹാജിമാര്‍ പുറപ്പെടും .

       ഇസ്‌ലാമിന്റ്റെ ആസ്ഥാന നഗരത്തില്‍ ഹജ്ജിന്റെ ഉത്സാഹവും ആവേശവും നിറഞ്ഞു കഴിഞ്ഞു. അതോടൊപ്പം ഹാജിമാര്‍ക്കുള്ള  എല്ലാ വിധ സൌകര്യങ്ങളും അധികൃതര്‍ ഒരുക്കികഴിഞ്ഞു . വിശുദ്ധ നഗരം തീര്‍ഥാടക തിരക്കില്‍ മുങ്ങിയിരിക്കുകയാണ്. പ്രവാചകചര്യ പിന്‍ തുടരാനും, ആഹ്വാനം ചെയ്ത വിധം പരമാവധി കര്‍മങ്ങള്‍ പരമാവധി ശ്രേഷ്ഠമാക്കാനുള്ള അത്യുത്സാഹമാണ് എങ്ങും, ഏവരിലും കാണാന്‍ കഴിയുന്നത്‌ .
       മനസ്സില്‍ അല്ലാഹുവിനെ മാത്രം മാത്രം കുടിയിരുത്തി, അവനുള്ള അര്‍പ്പണവും വിധേയത്വവും പ്രഖ്യാപിച്ച്, അവന്റ്റെ അഥിതികളായി എത്തിയ ഹാജിമാര്‍ , ഹജിന്റ്റെ ഓരോ പുണ്യങ്ങളും നേടി എടുക്കാനുള്ള തയ്യാറെടുപ്പിലാണ് .
     മദീനയിലുള്ള ഹാജിമാരും മിനാ ലക്ഷ്യമാക്കി പുറപ്പെട്ടുകഴിഞ്ഞു. തൃക്കരിപ്പൂരില്‍ നിന്നും ഹജ്ജിന്നായി എത്തിയ വി ഹെല്‍പ്പ് , മുജമ്മ ഹജ്ജു സംഘങ്ങള്‍ വ്യഴാഴ്ച മഗ് രിബു നമസ്കാരത്തോടെ മിനാ ലക്ഷ്യമാക്കി നീങ്ങും . മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഹാജിമാര്‍ ഇപ്പോള്‍ പ്രാര്‍ത്ഥനയില്‍ കഴിയുകാണ് .ഗവണ്‍മെന്‍റ് കമ്മിറ്റി വഴി എത്തിയ മലയാളി ഹാജിമാര്‍ ഇതിനകം മദീന സന്ദര്‍ശനം കഴിഞ്ഞ് ഇപ്പോള്‍ മക്കയില്‍ ആണ് ഉള്ളത് . ഇതിനകം തന്നെ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകര്‍ പുണ്യനാട്ടില്‍ എത്തിയിട്ടുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മരണമടഞ്ഞ ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം വീണ്ടും കൂടി. സ്വകാര്യ ഗ്രൂപ്പുകളിലെ 11 പേര്‍ ഉള്‍പ്പെടെ മൊത്തം എഴുപത്തി മൂന്നു പേരാണ് ഇതിനകം മരണപ്പെട്ടിട്ടുള്ളത്
      മിനായിലെ തമ്പുകളിലെ അസൗകര്യങ്ങളും പോരായ്മകളും കണ്ടെത്തി പരിഹാരം ഉണ്ടാകുന്നതിന്നായി കഴിഞ്ഞ ദിവസം മുതവ്വിഫ് - ഹജ്ജ് മിഷന്‍ എന്നിവര്‍ സംയുക്ത പരിശോധനകള്‍ നടത്തിയിരുന്നു .
     സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റ്റെ ചെലവില്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ ഇരുപതംഗ സംഘത്തിലെ മലയാളി പ്രമുഖര്‍ മക്കയിലെ ഹാജിമാരുടെ താമസ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, എം.സി. ഖമറുദ്ദീന്‍, കുരുക്കൊളി മൊയ്തീന്‍ എന്നിവര്‍ ചൊവ്വാഴ്ച നടന്ന സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
      ഏറെ അനുകൂല കാലാവസ്ഥയാണ് മക്കയില്‍ ഇപ്പോള്‍ ഉള്ളത് . രാത്രി വൈകുന്നതോടെ അനുഭവപ്പെടുന്ന നേര്‍ത്ത തണുപ്പും ഹജിമാര്‍ക്ക് ഏറെ ആശ്വാസമാണ് .
       ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക ലാ ശരീക ലക്ക ലബ്ബൈക്ക് . . . അന്തരീക്ഷം തക്ബീര്‍ ധ്വനികളാല്‍ മുഖരിതം .......


സുബൈര്‍ ഉദിനൂര്‍ / ഇസ്മായില്‍ ടി ജിദ്ദ