ഉദിനൂര്‍: ചികിത്സ കഴിഞ്ഞു ദുബായിലേക്ക് മടങ്ങുന്ന ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ദുബായ് ശാഖാ ജനറല്‍ സെക്രട്ടറിയും, സാമൂഹ്യ പ്രവര്‍ത്തകനുമായ ടി.സി.ഇസ്മായിലിനും, കുവൈത്തിലേക്ക് പോകുന്ന എസ്.എസ്.എഫ് പ്രവര്‍ത്തകന്‍ കെ. അനീസിനും ( S/O എന്‍.മുഹമ്മദ് കുഞ്ഞി) സഹ പ്രവര്‍ത്തകരും, നേതാക്കളും ഹൃദ്യമായ യാത്ര അയപ്പ് നല്‍കി.
ഉദിനൂര്‍ സുന്നി സെന്ററില്‍ നടന്ന ചടങ്ങില്‍ ടി.പി.മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ടി.അബ്ദുള്ള മാസ്റര്‍, ടി.പി.അബ്ദുല്‍ സലാം ഹാജി, സി.അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സൈനുല്‍ ആബിദ് പുത്തലത്ത് സ്വാഗതവും, എന്‍.ഫൈസല്‍ നന്ദിയും പറഞ്ഞു.
|
ടി.സി.ഇസ്മായില്‍ മറുപടി പ്രസംഗം നടത്തുന്നു. |
|
അനീസ് മറുപടി പ്രസംഗം നടത്തുന്നു |
=================================================