Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, നവംബർ 17, വ്യാഴാഴ്‌ച

തൃക്കരിപ്പൂര്‍ മേഖലാ സുന്നി സമ്മേളനം നവംബര്‍ 20 ന്

തൃക്കരിപ്പൂര്‍: സുന്നി കോര്‍ ഡി നേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ സുന്നി സമ്മേളനം സംഘടിപ്പിക്കുന്നു. നവംബര്‍ 20 ന് ഞായറാഴ്ച തൃക്കരിപ്പൂര്‍ ബസ്സ്ടാന്റ്റ് പരിസരത്ത് നടക്കുന്ന സമ്മേളനം നൂറുല്‍ ഉലമ എം.എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

രണ്ടു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ സെഷന്‍ വൈകുന്നേരം നാല് മണിക്ക് ആരംഭിക്കും. മുഹമ്മദ്‌ അലി സഖാഫി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും.
മഗ്രിബിന് ശേഷം നടക്കുന്ന രണ്ടാം സെഷനില്‍ പ്രമുഖ വാഗ്മി നൌഷാദ് അഹ്സനി  ഒതുക്കുങ്ങല്‍ പ്രഭാഷണം നടത്തും. 

മൂന്നാഴ്ച മുമ്പ് തൃക്കരിപ്പൂരില്‍ നടന്ന മുജാഹിദ് സമ്മേളനത്തിലെ പ്രഭാഷകരുടെ ആരോപണങ്ങള്‍ക്ക് 
എല്‍.സി.ഡി ക്ളിപ്പിങ്ങിലൂടെ മറുപടി നല്‍കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ തല്‍സമയ സംപ്രേഷണം ബൈലക്സ് മെസന്‍ജറിലൂടെ ലഭ്യമാകും.  

പരിപാടിയുടെ വിജയത്തിനായി വി.എന്‍ ഹുസൈന്‍ ഹാജി ചെയര്‍മാനും, എം.ടി.പി ഇസ്മായില്‍ സഅദി 
കണ്‍ വീനറുമായി 101 അംഗ സ്വാഗത സംഘം വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തി വരികയാണ്.
==========================================

സൗജന്യ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും

ഉദിനൂര്‍: മുസ്ലിം റിലീഫ് കമ്മിറ്റിയുടെയും, പയ്യന്നൂര്‍ സബാ ഹോസ്പിടലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. നവംബര്‍ 20  ഞായര്‍ കാലത്ത് 9 മണിക്ക് ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളില്‍ നടക്കുന്ന ക്യാമ്പിനു പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കും.

ക്യാമ്പില്‍ രക്ത പരിശോധന, പ്രഷര്‍, ഷുഗര്‍, ഇ.സി.ജി തുടങ്ങിയവ സൗജന്യമായി ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്ടര്‍ ചെയ്യേണ്ടതാണ്.
====================================================