ഉദിനൂര്‍: നടക്കാവ് മസ്ജിദ് റഹ്മാന്‍ ഉള്‍പ്പെടെ നിരവധി പള്ളികളും, ദീനി സ്ഥാപനങ്ങളും നിര്‍മ്മിച്ച കോളയത്തെ മഹമൂദ് ഹാജി (85) നിര്യാതനായി. ഇന്നലെ (ശനി) രാത്രി പയ്യന്നൂരെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍ സലാം, കമാല്‍, നൌഷാദ്, ഹാരിസ്, സുഹ്ര താഹിറ. മരുമക്കള്‍ നാസര്‍, സക്കീര്‍ ഹുസൈന്‍.
മഹമൂദ് ഹാജിയുടെ നിര്യാണത്തില്‍ ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് ഭാരവാഹികള്‍, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യുനീക്, യു.ഡബ്ല്യു.സി തുടങ്ങിയ കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു. നവംബര്‍ 18 വെള്ളി മഗ്രിബിന് ശേഷം ഉദിനൂര്‍ സുന്നി സെന്ററില്‍ പരേതനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുമെന്നും എസ്.വൈ.എസ് ഭാരവാഹികള്‍ അറിയിച്ചു.
===================================================