ജിദ്ദ: വടക്കന്‍ ജിദ്ദയിലെ ഒരു ഗേള്‍സ് സ്‌കൂളില്‍ ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ വന്‍ അഗ്‌നിബാധയില്‍ ഒരു അധ്യാപികയും ഒരു വിദ്യാര്‍ത്ഥിനിയും മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.ഹയ്യ് സഫയില്‍ സ്ഥിതി ചെയ്യുന്ന ബരാഹീമുല്‍ വതന്‍ എന്ന സ്വകാര്യ അറബ് സ്‌കൂളിനാണ് തീപിടിച്ചത്.
തീ പരന്നതോടെ പരിഭ്രാന്തരായ കുട്ടികള്‍ രക്ഷപ്പെടാന്‍ മുകള്‍ നിലയില്‍ നിന്ന് താഴേക്കു ചാടി. ചാട്ടം മൂലവും പുക ശ്വസിച്ചതു മൂലവുമാണ് മിക്കവര്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റത്.
പരിക്കേറ്റവരെ സൗദി റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലന്‍സ് വിമാനങ്ങളില്‍ കിങ് ഫഹദ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആസ്പത്രിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരന്‍ സംഭവ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
സുബൈര്‍ ഉദിനൂര്‍