Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, നവംബർ 22, ചൊവ്വാഴ്ച

മേഖലാ സുന്നി സമ്മേളനം

മത നവീകരണ വാദികള്‍ക്ക് താക്കീതായി
മേഖലാ സുന്നി സമ്മേളനം സമാപിച്ചു


തൃക്കരിപ്പൂര്‍: സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ബസ് സ്ടാന്റ്റ് പരിസരത്ത് നടന്ന ഉജ്ജ്വല സമ്മേളനം മത നവീകരണ വാദികള്‍ക്ക് വ്യക്തമായ താക്കീതായി.  നൂറ്റാണ്ടുകളുടെ  പാരമ്പര്യമുള്ള ഇസ്ലാമിക ആദര്‍ശങ്ങളെ കേവലം യുക്തി കൊണ്ട് ഗണ്‍ഡി ക്കുന്ന  വഹാബി ആശയങ്ങള്‍ക്ക്  ത്രിക്കരിപ്പൂരിന്റെ മണ്ണില്‍ വളരാന്‍ വളക്കൂര്‍ ലഭിക്കില്ലെന്ന ഉത്തമ സന്ദേശമായിരുന്നു സമ്മേളനത്തിനെത്തിയ വന്‍ ജനാവലി സാക്ഷ്യപ്പെടുതുന്നത്. തൊട്ടടുത്ത്‌ മിനി സ്റ്റേഡിയത്തില്‍ ഉജ്ജ്വല ഫുട്ബോള്‍ മത്സരം നടന്നിട്ടും സമ്മേളന നഗരി ജന നിബിഡമായിരുന്നു.


നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇസ്ലാമിലെ നവീന ആശയക്കാര്‍ പ്രവാചകരും പൂര്‍വ്വികരും പഠിപ്പിച്ച ഇസ്ലാമിക പൈതൃകത്തിന്റെ അടിവേരറുക്കുന്ന ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന് എം.എ. ഉസ്താദ് പറഞ്ഞു. സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി പുതിയ വാദങ്ങള്‍ സൃഷ്‌ടിച്ച ശേഷം തൌഹീദിന്റെ പേരില്‍ അവര്‍ തന്നെ പരസ്പരം ഏറ്റ് മുട്ടുകയാണ് ഇപ്പോള്‍. 1921ന് മുമ്പ് കേട്ട് കേള്‍വിയില്ലാത്തതും, പൂര്‍വ്വിക മഹത്തുക്കള്‍ പഠിപ്പിച്ചിട്ടില്ലാത്തതുമായ ആശയമാണ് വഹാബിസത്തിന്റെത്. 1921ന് മുമ്പ് ഇത്തരമൊരു ആശയം മതത്തില്‍ ഉള്ളതായി തെളിയിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. ഇസ്ലാമിന്റെ തനത് ആ‍ശയത്തെ തള്ളിപ്പറയുന്ന ഇവര്‍ക്ക് മതത്തെ കുറിച്ച് ഒരിക്കലും പറയാന്‍ അവകാശമില്ല. സ്വയം സൃഷ്‌ടിച്ച മതത്തിന് നിലനില്‍പ്പുണ്ടാവുകയില്ലെന്നും ഇതില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.

യുവ വാഗ്മി നൌഷാദ് അഹ്സനി മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിലെ പവിത്ര നിയമങ്ങളെ കേവല യുക്തി കൊണ്ട് ഗണ്ടിക്കുകയാണ് വഹാബികള്‍ എന്ന് അദ്ദേഹം ലകഷ്യ സഹിതം വിവരിച്ചു. സഹാബാത്തിനെയും, പൂര്‍വ്വ സൂരികളായ ഇമാമുമാരെയും കൈ വെടിഞ്ഞു സ്വയം ഗവേഷണത്തിന് ആഹ്വാനം ചെയ്ത വഹാബികള്‍ പക്ഷേ, ചായ വിറ്റും, പ്ലേറ്റ് കഴുകിയും, കരിങ്കല്‍ ക്വാറിയില്‍ തൊഴിലെടുത്തും ജീവിച്ചവരെ ഇമാം ആക്കേണ്ട ഗതികെടിലാണെന്ന് അവരുടെ തന്നെ സി.ഡി.കള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് അദ്ദേഹം സമര്‍ത്തിച്ചു. 

വിശ്വാസിയും അവിശ്വാസിയും തമ്മില്‍ വേര്‍തിരിയുന്ന മൂല്യങ്ങളെ ഒന്നൊന്നായി തച്ചുടച്ച വഹാബികള്‍, ഏറ്റവും ഒടുവിലായി പ്രസവിച്ച കുട്ടിയുടെ ചെവിയില്‍ വാങ്ക് കൊടുക്കുന്നത് പോലും അനാവശ്യമാണെന്ന ഫത്-വ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്വന്തമായി ദിക്റുകളും, സ്വലാത്തുകളും ചൊല്ലാന്‍ തയ്യാറാകാത്ത ഇക്കൂട്ടര്‍ മറ്റുള്ളവരുടെ ദിക്റുകള്‍ കൂടി 
മുടക്കാന്‍ നടക്കുകയാണ്. ഇതില്‍ ത്രിക്കരിപൂരിലെ വിശ്വാസികള്‍ വന്ചിതരാവരുതെന്നും അഹ്സനി പറഞ്ഞു.   
അനര്‍ഹാരായ ആളുകള്‍ മത വിധി പുറപ്പെടുവിക്കുന്നു എന്നതാണ് നവീന വാദികളെ ഏറ്റവും വലിയ അപകടകാരികള്‍ ആക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗണ്ടന പ്രഭാഷണ രംഗത്തെ യുവ വാഗ്ദാനമായ അഹ്സനിയുടെ വാഗ്ധോരണികള്‍ വികല വഹാബി 
ആശയങ്ങളുടെ അടിവേരരുക്കുന്ന  തരത്തിലായിരുന്നു. പ്രഭാഷണം ശ്രവിക്കനെത്തിയവര്‍ ഏറെ സംതൃപ്തിയോടെ ആയിരുന്നു മടങ്ങിപ്പോയത്.

തൃക്കരിപ്പൂര്‍ മേഖല സുന്നി സമ്മേളനം നൂറുല്‍ ഉലമ
എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യുന്നു.