Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, നവംബർ 2, ബുധനാഴ്‌ച

മിന ഒരുങ്ങി ,ഹാജിമാര്‍ നാളെ മിനായിലേക്ക്

മക്ക: ഇബ്രാഹിം നബിയുടെ വിളിക്കുത്തരം നല്‍കി ലോകത്തിന്റ്റെ നാനാ ഭാഗങ്ങളില്‍ നിന്നുമെത്തിയ വിശ്വാസി സഹസ്രങ്ങള്‍ പരിശുദ്ധ ഹജ്ജിന്റ്റെ തുടക്കമെന്നോണം , പ്രാര്‍ഥനകളോടെ നാളെ മുതല്‍ (വ്യാഴം ) മക്ക യില്‍നിന്നും മിനായിലേക്ക് നീങ്ങി തുടങ്ങും . ശനിയാഴ്ച പുലരിയോടെ മഹാസംഗമത്തിന്റെ ഭാഗമാവാന്‍ അറഫാ ലക്ഷ്യമാകി തക്ബീര്‍ ധ്വനികളോടെ ഹാജിമാര്‍ പുറപ്പെടും .

       ഇസ്‌ലാമിന്റ്റെ ആസ്ഥാന നഗരത്തില്‍ ഹജ്ജിന്റെ ഉത്സാഹവും ആവേശവും നിറഞ്ഞു കഴിഞ്ഞു. അതോടൊപ്പം ഹാജിമാര്‍ക്കുള്ള  എല്ലാ വിധ സൌകര്യങ്ങളും അധികൃതര്‍ ഒരുക്കികഴിഞ്ഞു . വിശുദ്ധ നഗരം തീര്‍ഥാടക തിരക്കില്‍ മുങ്ങിയിരിക്കുകയാണ്. പ്രവാചകചര്യ പിന്‍ തുടരാനും, ആഹ്വാനം ചെയ്ത വിധം പരമാവധി കര്‍മങ്ങള്‍ പരമാവധി ശ്രേഷ്ഠമാക്കാനുള്ള അത്യുത്സാഹമാണ് എങ്ങും, ഏവരിലും കാണാന്‍ കഴിയുന്നത്‌ .
       മനസ്സില്‍ അല്ലാഹുവിനെ മാത്രം മാത്രം കുടിയിരുത്തി, അവനുള്ള അര്‍പ്പണവും വിധേയത്വവും പ്രഖ്യാപിച്ച്, അവന്റ്റെ അഥിതികളായി എത്തിയ ഹാജിമാര്‍ , ഹജിന്റ്റെ ഓരോ പുണ്യങ്ങളും നേടി എടുക്കാനുള്ള തയ്യാറെടുപ്പിലാണ് .
     മദീനയിലുള്ള ഹാജിമാരും മിനാ ലക്ഷ്യമാക്കി പുറപ്പെട്ടുകഴിഞ്ഞു. തൃക്കരിപ്പൂരില്‍ നിന്നും ഹജ്ജിന്നായി എത്തിയ വി ഹെല്‍പ്പ് , മുജമ്മ ഹജ്ജു സംഘങ്ങള്‍ വ്യഴാഴ്ച മഗ് രിബു നമസ്കാരത്തോടെ മിനാ ലക്ഷ്യമാക്കി നീങ്ങും . മദീനയിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഹാജിമാര്‍ ഇപ്പോള്‍ പ്രാര്‍ത്ഥനയില്‍ കഴിയുകാണ് .ഗവണ്‍മെന്‍റ് കമ്മിറ്റി വഴി എത്തിയ മലയാളി ഹാജിമാര്‍ ഇതിനകം മദീന സന്ദര്‍ശനം കഴിഞ്ഞ് ഇപ്പോള്‍ മക്കയില്‍ ആണ് ഉള്ളത് . ഇതിനകം തന്നെ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകര്‍ പുണ്യനാട്ടില്‍ എത്തിയിട്ടുണ്ട്. ഹജ്ജ് കര്‍മങ്ങള്‍ക്കിടെ മരണമടഞ്ഞ ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം വീണ്ടും കൂടി. സ്വകാര്യ ഗ്രൂപ്പുകളിലെ 11 പേര്‍ ഉള്‍പ്പെടെ മൊത്തം എഴുപത്തി മൂന്നു പേരാണ് ഇതിനകം മരണപ്പെട്ടിട്ടുള്ളത്
      മിനായിലെ തമ്പുകളിലെ അസൗകര്യങ്ങളും പോരായ്മകളും കണ്ടെത്തി പരിഹാരം ഉണ്ടാകുന്നതിന്നായി കഴിഞ്ഞ ദിവസം മുതവ്വിഫ് - ഹജ്ജ് മിഷന്‍ എന്നിവര്‍ സംയുക്ത പരിശോധനകള്‍ നടത്തിയിരുന്നു .
     സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റ്റെ ചെലവില്‍ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ ഇരുപതംഗ സംഘത്തിലെ മലയാളി പ്രമുഖര്‍ മക്കയിലെ ഹാജിമാരുടെ താമസ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ കെ.പി.എ. മജീദ്, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, എം.സി. ഖമറുദ്ദീന്‍, കുരുക്കൊളി മൊയ്തീന്‍ എന്നിവര്‍ ചൊവ്വാഴ്ച നടന്ന സന്ദര്‍ശനത്തില്‍ പങ്കെടുത്തു.
      ഏറെ അനുകൂല കാലാവസ്ഥയാണ് മക്കയില്‍ ഇപ്പോള്‍ ഉള്ളത് . രാത്രി വൈകുന്നതോടെ അനുഭവപ്പെടുന്ന നേര്‍ത്ത തണുപ്പും ഹജിമാര്‍ക്ക് ഏറെ ആശ്വാസമാണ് .
       ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്ക്, ലബ്ബൈക ലാ ശരീക ലക്ക ലബ്ബൈക്ക് . . . അന്തരീക്ഷം തക്ബീര്‍ ധ്വനികളാല്‍ മുഖരിതം .......


സുബൈര്‍ ഉദിനൂര്‍ / ഇസ്മായില്‍ ടി ജിദ്ദ