തൃക്കരിപ്പൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ത്രിക്കരിപ്പൂരിലെ പടക്കുതിരയായിരുന്ന കെ.എം. കുഞ്ഞഹമ്മദ് ഹാജി ആയിറ്റി (85) നിര്യാതനായി. ഏറെ കാലമായി രോഗ ബാധിതനായി സ്വന്തം വസതിയില്‍ വിശ്രമിക്കുകയായിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ അന്ത്യം ഇന്നലെ (വ്യാഴം) രാത്രി പന്ത്രണ്ടു മണിക്കായിരുന്നു ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തരക്ക് ആയിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ സെക്രട്ടറി, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്ട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി, പ്രസിഡന്ട്, ജാമിയ സഅദിയ അഗതി മന്ദിരം വൈസ് പ്രസിഡന്ട്, ആയിറ്റി തര്ബിയത്തുല്‍ ഇസ്‌ലാം ജമാഅത്ത് പ്രസിഡന്ട്, ആയിറ്റി ഇസ്ലാമിയ എ.എല്‍.പി. സ്കൂള്‍ മാനേജര്‍, തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് ജോയിന്റ് സെക്രട്ടറി, തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തംഗം, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്ട്, തൃക്കരിപ്പൂര്‍ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് പ്രസിഡന്ട്, ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്ഡസ്ട്രീസ് ഡയരക്ടര്‍, കാര്‍ഷിക വികസന സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ രണ്ടു പതിറ്റാണ്ട് കാലം പി.ടി.എ. പ്രസിടന്റായിരുന്നു.
ഭാര്യ: എന്‍.ഖദീജ. മക്കള്‍: സൈനുദ്ദീന്‍, സൈനുല്‍ ആബിദ്, മുഹമ്മദ് ഇഖ്ബാല്‍, ഹഫ് സത്ത്, സുബൈദ, ആയിഷ, റംലത്ത്. മരുമക്കള്‍: നുസ്രത്ത്, ആയിഷ, റഷീദ, പി. ഹമീദ് ഉദിനൂര്‍, അബ്ദുല്‍ റഹിമാന്‍(ആയിറ്റി ശാഖാ ലീഗ് സെക്രട്ടറി), അബ്ദുല്‍ മജീദ്, അബൂബക്കര്‍ ഹാജി.
ഉദിനൂരിനെ സ്നേഹിച്ച കുഞ്ഞഹമ്മദ് ഹാജി
ഉദിനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുമായി പഴയ കാലത്ത് തന്നെ ഏറെ വൈകാരിക ബന്ധം സ്ഥാപിച്ച ആളായിരുന്നു അന്തരിച്ച കെ.എം. കുഞ്ഞഹമ്മദ് ഹാജി. 1984 ലെ ഐതിഹാസികമായ തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളന വിജയത്തിന്റെ മുഖ്യ സൂത്രധാരന്‍ കുഞ്ഞഹമ്മദ് ഹാജിയായിരുന്നു. സമ്മേളന വിജയത്തെ തുടര്‍ന്ന് ഉദിനൂരിലെ ലീഗ് പ്രവര്‍ത്തകര്‍ വാടക കെട്ടിടത്തില്‍ തുടങ്ങിയ ശാഖാ കമ്മിറ്റി ഓഫീസിന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചതും കുഞ്ഞഹമ്മദ് ഹാജിയായിരുന്നു.
ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് മുതവല്ലി എ.കെ. ഉസിനാര്‍ സാഹിബിന്റെ സഹോദരി ബീഫാതിമയുടെ ഭര്‍ത്താവ് കെ.എം. മജീദ് ഹാജി അദ്ധേഹത്തിന്റെ സഹോദരനാണ്. അദ്ധേഹത്തിന്റെ മകള്‍ ഹഫ്സതിന്റെ ഭര്‍ത്താവ് ഉദിനൂര്‍ പരതിചാലിലെ പി അബ്ദുല്‍ ഹമീദ് ആണ്.

==============================================