ഉദിനൂര്‍: അകാലത്തില്‍ പൊലിഞ്ഞു പോയ ഉദിനൂര്‍ പെക്കടത്തെ ശക്കീറിന് കുടുംബക്കാരും, കൂട്ടുകാരും, ബന്ധുക്കളും ചേര്‍ന്ന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. ഇന്ന് (തിങ്കള്‍) കാലത്ത് ബാംഗളൂരില്‍ വെച്ച് മരണത്തിനു മുന്നില്‍ കീഴടങ്ങിയ ശക്കീറിന്റെ ജനാസ രാത്രി ഒരു മണിയോടെയാണ് പെക്കടത്തെ വസതിയില്‍ എത്തിച്ചത്. ബാംഗ്ലൂര്‍ മലബാര്‍ മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി ജനാബ് എ.ബി.അബ്ദുല്‍ ഖാദര്‍ ഹാജി അടക്കം നിരവധി പ്രമുഖരും നേതാക്കളും, ബന്ധുക്കളും ജനാസയെ അനുഗമിച്ചു.
അവിശ്വസനീയമായ വാര്‍ത്ത കേട്ട് കാലത്ത് മുതല്‍ പെക്കടത്തെ വസതിയിലേക്ക് ജനം ഒഴുകുകയായിരുന്നു. പിച്ച വെച്ച് കളിച്ചു നടന്ന മണല്‍ തരികളിലേക്ക് ശക്കീറിന്റെ ചേതനയറ്റ ശരീരം എത്തിയപ്പോഴേക്കും അക്ഷരാര്‍ത്ഥത്തില്‍ വീടും പരിസരവും ജന നിബിഡമായി. തന്നോടൊപ്പം കളിച്ചു നടന്ന കൂട്ടുകാരുടെയും നാട്ടുകാരുടെയും അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റു വാങ്ങി ശക്കീര്‍ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ ആറടി മണ്ണില്‍ അലിഞ്ഞു ചേര്‍ന്നു.
ഉദിനൂരിലെ പൌരപ്രമുഖനായ മര്‍ഹൂം ടി.അബ്ദുള്ള ഹാജിയുടെ അഞ്ചു ആണ്‍ മക്കളില്‍ നാലാമനായ സി.കെ.മുഹമ്മദലിയുടെ ഏക പുത്രനാണ് ശക്കീര്‍. മുഹമ്മദലിയുടെ സഹോദരിയുടെ മകനായ സി.കെ മുഹമ്മദ് അസ്ഹറുദ്ധീന്‍ ആറ് വര്ഷം മുമ്പ് അകാലത്തില്‍ പൊലിഞ്ഞു പോയ വേദന വിട്ടു മാറും മുമ്പാണ് നിനച്ചിരിക്കാതെ മറ്റൊരു ദുരന്തം കൂടി ഈ കുടുംബത്തിനു താങ്ങേണ്ടി വന്നിരിക്കുന്നത്.
സന്തപ്ത കുടുംബത്തിന്റെ കടുത്ത ദുഃഖത്തില്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഭാരവാഹികള്‍ പങ്കു ചേരുകയാണ്. നാഥാ നീ അവര്‍ക്കും നമുക്കും ഇരു വീട്ടിലും സമാധാനം നല്‍കേണമേ !! ആമീന്‍ ......

================================================