Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011 നവംബർ 28, തിങ്കളാഴ്‌ച

ചെറുവത്തൂര്‍ ഉപജില്ല കലോത്സവം,ഇന്ന് മുതല്‍ തൃകരിപ്പൂരില്‍

തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം 29,30 ഡിസമ്പര്‍ 1,2,3 തീയതികളില്‍ തൃക്കരിപ്പൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 29ന് വൈകീട്ട് അഞ്ചിന് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.
         കെ കുഞ്ഞിരാമന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. കലോത്സവ ബ്ലോഗ് ഡി.ഇ.ഒ.ശ്രീകൃഷ്ണ അഗ്ഗിത്തായ ഉദ്ഘാടനം ചെയ്യും. കലോത്സവത്തിന്റെ റജിസ്‌ട്രേഷന്‍ തിങ്കളാഴ്ച ഉച്ചക്ക് 2 മുതല്‍ നടക്കും. 29ന് വൈകീട്ട് 4.30ന് വിളംബര ഘോഷയാത്ര നടക്കും. ഉപജില്ലയിലെ 78 വിദ്യാലയങ്ങളില്‍നിന്നായി അയ്യായിരത്തി അഞ്ഞൂറ് കുട്ടികള്‍ പങ്കെടുക്കും. 29ന് സ്റ്റേജിതര മത്സരങ്ങളാണ് നടക്കുക. 8 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. സംസ്‌കൃതോത്സവം അറബിക് സാഹിത്യോത്സവം എന്നിവയും നടക്കും.
           പത്രസമ്മേളനത്തില്‍ സംഘാടകസമിതി ഭാരവാഹികളായ എ.ജി.സി.ബഷീര്‍, കെ.വേലായുധന്‍, സൗമിനി കല്ലത്ത്, ടി.എം.സദാനന്ദന്‍, ഇ.രവീന്ദ്രന്‍, കെ.വി.രഞ്ജിത്ത്, പി.ടി.വിജയന്‍ എന്നിവര്‍ പങ്കെടുത്തു