Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011 നവംബർ 30, ബുധനാഴ്‌ച

ചെറുവത്തൂര്‍ ഉപജില്ലാ കലോത്സവത്തിന് വര്‍ണാഭമായ തുടക്കം

തൃക്കരിപ്പൂര്‍: അഞ്ചു ദിവസങ്ങളിലായി തൃക്കരിപ്പൂര്‍ ഗവ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചെറുവത്തൂര്‍ ഉപജില്ലാ സ്കൂള്‍ കലോസവത്തിന് വര്‍ണാഭമായ തുടക്കം. ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. അത്യുത്തര കേരളത്തിന്‍റെ തനതു കലാരൂപങ്ങള്‍ കൈമോശം വരാത്തവിധം സംരക്ഷിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

         കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്ട് എ.ജി.സി.ബഷീര്‍, വൈസ് പ്രസിഡന്ട് പി.വി.പത്മജ, എ.ഇ.ഒ കെ.വേലായുധന്‍, കെ.വെളുത്തമ്പു, സത്താര്‍ വടക്കുമ്പാട്, എം.രാമചന്ദ്രന്‍, ടി.വി.ഭാസ്കരന്‍, ടി.കുഞ്ഞിരാമന്‍, പി.കുഞ്ഞമ്പു, പി.പി.കുഞ്ഞിരാമന്‍, ഇ.നാരായണന്‍, ഒ.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ സൌമിനി കല്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.
       നേരത്തെ നടന്ന വര്‍ണ ശബളമായ വിളംബര ജാഥ സ്കൂള്‍ അങ്കണത്തില്‍ സമാപിച്ചു. തങ്കയം മുക്കില്‍ നിന്നും ആരംഭിച്ച ജാഥയില്‍ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും അണിനിരന്നു. ആദ്യദിനം ഓഫ് സ്റ്റേജ് ഇനങ്ങളാണ് നടന്നത്. ബുധനാഴ്ച രാവിലെ മത്സരങ്ങള്‍ ആരംഭിക്കും. പദ്യം ചൊല്ലല്‍, സംഘഗാനം, ദേശഭക്തി ഗാനം തുടങ്ങിയവയാണ് ബുധനാഴ്ച നടക്കുന്ന പ്രധാന മത്സരയിനങ്ങള്‍.