ഉദിനൂര്‍: ധര്മ്മാധിഷ്ടിത വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫിന്‍റെ തൃക്കരിപ്പൂര്‍ ഡിവിഷന്‍ സാഹിത്യോത്സവില്‍ ഉദിനൂര്‍ ജേതാക്കളായി. ഉദിനൂര്‍ സുന്നി സെന്‍ററില്‍ മൂന്നു വേദികളിലായി നടന്ന മത്സര പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ തങ്ങളുടെ സര്‍ഗ്ഗ വൈഭവത്തിന്റെ മാറ്റുരക്കാന്‍ എത്തിച്ചേര്‍ന്നു. വാശിയേറിയ മത്സരങ്ങളുടെ അന്തിമ ഫലം എത്തിയപ്പോള്‍ ആതിതേയരായ ഉദിനൂര്‍ 97 പോയിന്‍റോടെ ഒന്നാം സ്ഥാനതെത്തി. 84 പോയിന്‍റോടെ വെള്ളാപ്പ് രണ്ടാം സ്ഥാന വും 60 പോയിന്‍റോടെ ആയിറ്റി മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ഉദിനൂര്‍ എസ്.വൈ.എസ് സെക്രട്ടരി എ.ജി.ഖാലിദ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു |