ഉദിനൂര്‍: ധര്മ്മാധിഷ്ടിത വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫിന്‍റെ തൃക്കരിപ്പൂര്‍ ഡിവിഷന്‍ സാഹിത്യോത്സവിന് ഉദിനൂര്‍ ഒരുങ്ങി. 2012 ആഗസ്ത് 29 ബുധന്‍ രാവിലെ 9 മണി മുതല്‍ ഉദിനൂര്‍ സുന്നി സെന്‍ററില്‍ നടക്കുന്ന സാഹിത്യോത്സവില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ സെക്കണ്ടറി, കാമ്പസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി ഒരു ഡസനോളം യൂനിറ്റുകളില്‍ നിന്നും ഇരുനൂറോളം മത്സരാര്തികള്‍ തങ്ങളുടെ സര്‍ഗ്ഗ വൈഭവത്തിന്‍റെ ചെപ്പ് തുറക്കും.
ഉദിനൂര്‍ സുന്നി സെന്‍ററിന് ഇത് രണ്ടാം തവണയാണ് ഡിവിഷന്‍ സാഹിത്യോത്സവിന് ആതിഥ്യം അരുളാന്‍ ഭാഗ്യം ലഭിക്കുന്നത്. യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ ആണ് ഡിവിഷന്‍ തലത്തില്‍ മത്സരിക്കുക. ഡിവിഷനിലെ വിജയികള്‍ ജില്ലാ തലത്തിലും, ജില്ലാതല വിജയികള്‍ സംസ്ഥാന തലത്തിലും മത്സരിക്കും. പരിപാടിയുടെ വിജയത്തിനായി ടി.അഷ്‌റഫ് ചെയര്‍മാനും, എന്‍.ഇബ്രാഹിം കണ്‍-വീനറുമായ സ്വാഗത സംഘം അവിശ്രമം പ്രവര്‍ത്തിക്കുന്നു. എ.ബി.ശൌകത് അലി, പി.സൈനുല്‍ ആബിദ്, സി.ഇല്യാസ്, ടി.സി മുസമ്മില്‍, എന്‍.നൌഫല്‍ തുടങ്ങിയവരാണ് മറ്റു ഭാരവാഹികള്‍.