Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ദുബായ് അന്താരാഷ്‌ട്ര ഹോളി ഖുറാന്‍: കാന്തപുരത്തിന്റെ പ്രഭാഷണം ശനിയാഴ്ച

ദുബായ്: അന്താരാഷ്‌ട്ര ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള  റംസാന്‍ പ്രഭാഷണ  പരിപാടിയില്‍ ആള്‍ ഇന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഭാഷണം ആഗസ്ത് 4ശനിയാഴ്ച രാത്രി 10 :15 നു ദുബായ് ഖിസൈസിലെ
ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡി റ്റോറിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍ മാനവികതയെ ഉണര്‍ത്തുന്നു എന്നതാണ് കാന്തപുരത്തിന്റെ പ്രമേയ വിഷയം. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നാട്ടില്‍ കാന്തപുരം നടത്തിയ കേരള യാത്രയുടെ ഗള്‍ഫിലെ പ്രതിഫലനമാകും ദുബായിലെ പരിപാടി എന്നതിനാല്‍ ഗള്‍ഫിലെ മലയാളി സമൂഹം വളരെ താല്പര്യ പൂര്‍വ്വമാണ്‌ ഈ പരിപാടിയെ കാത്തിരിക്കുന്നത്. ദുബായ് മര്‍കസ് കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡി റ്റോറിയത്തില്‍ കേരളീയ പ്രഭാഷകരുടെ പരിപാടികളില്‍ ഏറ്റവും വലിയ സദസ്സ് ഒരുക്കാനും, ഏറ്റവും നല്ല പ്രഭാഷണം കാഴ്ച വെക്കാനും മര്‍കസ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും റിക്കാര്‍ഡ് ജനക്കൂട്ടമാകും പരിപാടിക്കെത്തുക എന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ദുബായിലെ ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകര്‍ കഴിഞ്ഞ ഏതാനും ദിവസമായി അവിശ്രമം പ്രവര്‍ത്തിക്കുകയാണ്.