Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ജൂലൈ 26, വ്യാഴാഴ്‌ച

ടി.പി ശുഹൈബും , എ.സി ഇര്ഷാദും വിശുദ്ധ ഉംറ ക്ക് പുറപ്പെട്ടു

ദുബൈ: യുനീക് ഉദിനൂര്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക് മെമ്പറും, സോക്കര്‍ ദുബായ് ക്യാപ്റ്റനുമായ  ടി.പി ശുഹൈബ്,   ദുബായില്‍ നിന്നും വിശുദ്ധ ഉംറക്ക് പുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഉദിനൂര്‍ തെക്കുപുറത്തെ എ.സി മുഹമ്മദ്‌  ഇര്ഷാദും ഉംറക്കായി പുറപ്പെട്ടിട്ടുണ്ട്. ഇരുവരും ദുബായ് മര്‍കസ് ഉംറ സംഘത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് യാത്ര പുറപ്പെട്ടത്‌. 45പേരടങ്ങുന്ന മര്‍കസ് ഉംറ സംഘത്തെ പ്രമുഖ പണ്ഡിതനും ദുബായ് ഐ.സി.എഫ്  മുദരിസുമായ  കെ.ജമാലുദ്ധീന്‍ ഫൈസിയാണ് നയിക്കുന്നത്. ഇരു ഹമുകളിലുമായി 10ദിവസത്തോളം സംഘം ചിലവഴിക്കും. എല്ലാ ബുധനാഴ്ചകളിലും ദുബായി മര്‍കസില്‍ നിന്നും ഉംറ സംഘം പോകുന്നുണ്ട്. ഉദിനൂര്‍ എസ്.വൈ.എസ് പ്രവര്‍ത്തകനായ പുത്തലത്തെ  ബഷീറും  അടുത്ത ദിവസം ദുബായില്‍ നിന്നും ഉംറ കര്‍മ്മത്തിനായി പുറപ്പെടുന്നുണ്ട്. എല്ലാ ഉംറ യാത്രക്കാര്‍ക്കും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം പ്രത്യേക യാത്രാ മംഗളം നേര്‍ന്നു.