കണ്ണൂര്‍: ചാല ബൈപ്പാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ ഗുരുതമായി
പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും, ദുരന്ത സ്ഥലവും ആള്‍ ഇന്ത്യാ ജം:ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിച്ചു. അതെ സമയം ചികില്‍സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ചാല സ്വദേശിനി
ഗീതയാണ് ബുധനാഴ്ച രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍
ചികില്‍സയില്‍ ആയിരുന്ന ചാല സ്വദേശിനി രമ (50)യും കോഴിക്കോട് മെഡിക്കല്‍
കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആര്‍.പി ഹൗസില്‍ ലക്ഷ്മണന്റെ
ഭാര്യ നിര്‍മല (50) യും ഇന്ന് മരിച്ചിരുന്നു. നിര്‍മലക്ക് 60 ശതമാനത്തിലേറെ
പൊള്ളലേറ്റിരുന്നു. തിങ്കളാഴ്ച
രാത്രി 11.30ഓടെ ചാല ബൈപാസ് ജങ്ഷനിലാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന്
മലപ്പുറം ചേളാരിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ
(ഐ.ഒ.സി) പാചകവാതക ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു.
ഗ്യാസ് ചോര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായത്.
അപകടത്തില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചിരുന്നു. ചികില്‍സയില്‍
കഴിയുന്നവരില്‍ പലര്‍ക്കും 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.
ചാല ദുരന്ത സ്ഥലം ആള്‍ ഇന്ത്യാ ജം:ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിക്കുന്നു |