തിരുവനന്തപുരം: മനുഷ്യ സാഗരം, മനുഷ്യ പര്‍വ്വതം, മനുഷ്യ മതില്‍ ഇതൊക്കെയായിരുന്നു
ഇന്നലെ തിരുവനന്തപുരത്തെ കാഴ്ച. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ 18
ദിവസമായി നടന്നു വന്ന കേരള യാത്രയുടെ സമാപനം കുറിച്ച് കൊണ്ട് ഇന്നലെ തിരുവനന്തപുരം
ചന്ദ്ര ശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന മഹാ സംഗമത്തിന് എത്തിയവര്‍ ഇന്നലെ
മനുഷ്യ മതിലും, മനുഷ്യ പര്‍വ്വതവും, പിന്നീട് മനുഷ്യ സാഗരവുമൊക്കെയായി നഗര
വീഥികളില്‍ കിലോമീറ്ററുകളോളം ഒഴുകി നീങ്ങുകയായിരുന്നു. Full Story & Photoes
The first & The best web portal about Udinur Village & its Villagers living all over the world
Head Line
FLASH NEWS
2012, ഏപ്രിൽ 28, ശനിയാഴ്‌ച
കേരള യാത്ര സമാപനം ഇന്ന്: അനന്തപുരി മനുഷ്യ സാഗരമാവും
ലൈവ് വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Xncph\´]pcw:
aebmf\mSv Im¯p Im¯ncp¶ almkwKaw C¶v. tIcf¯nsâ XeØm\ \Kcw kp¶n ssIcfnbpsS
Ncn{Xapt¶ä¯n\v km£nbmIm³ AWnsªmcp§n. ImSnf¡nb {]NmcW¯nsâbpw \mSnf¡nb bm{XbpsSbpw
]cnkam]vXn¡v C\n aWn¡qdpIÄ am{Xw. X¿msdSp¸pIÄ ]qÀ¯nbm¡n Cu \Kcw Im¯ncn¡pIbmWv,
Hcp alm{]hmls¯ kzoIcn¡m³. P\e£§fpsS Hgp¡v shÅnbmgvN Xs¶
XpS§n. C\n FÃmhcpsSbpw a\kpw e£yhpw Hcp tI{µ¯nte¡v. kam]\ kt½f\w \S¡p¶
N{µtiJc³\mbÀ tÌUnbw A´na Hcp¡§fnemWv. {XnhÀ®]XmI incÊnteän hcth¸n\mbn \Kchpw
Im¯ncn¡p¶p. Read Full Story
ഉദിനൂര്‍ ടീം സെമി ഫൈനലില്‍
ദുബൈ: ദുബൈ - തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ആതിഥ്വമരുളിയ തൃക്കരിപ്പൂര്‍ ഫുട്ബോള്‍ മേളയില്‍ ഉദിനൂര്‍ സെമി ഫൈനലില്‍ എത്തി. ഇന്നലെ വൈകു: ജുമൈറ ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ഉദിനൂര്‍ നീലംബത്തെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ചു. ഉദിനൂരിനു വേണ്ടി ശുഐബ് പി രണ്ടും, ഖാലിദ് ഷബീര്‍, ഷഫീഖ് എന്നിവര്‍ ഓരോ ഗോളുകളും നേടി. സൌദിയില്‍ നിന്നും ഖാലിദ് ഷബീര്‍ എത്തിയത് ഉദിനൂര്‍ ടീമിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി. മത്സര ശേഷം ഖാലിദ് ഷബീര്‍ സൌദിയിലേക്ക് തിരിച്ചു പോവുകയും ചെയ്തു. ഉദിനൂരിനു പുറമേ ബീരിച്ചേരി, ടൌണ്‍
ത്രിക്കരിപ്പൂര്‍, വടക്കെ കൊവ്വല്‍, തട്ടാനിച്ചേരി, വള്‍വക്കാട്, മെട്ടമ്മല്‍, തങ്കയം തുടങ്ങിയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
കാന്തപുരം എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു
മംഗലാപുരം: കേരളയാത്രാ സമാപന സമ്മേളനത്തിലേക്കുള്ള സ്‌പെഷ്യല്‍
ചാര്‍ട്ടര്‍ ട്രെയിന്‍ (കാന്തപുരം എക്സ്പ്രസ്) മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ സമസ്ത പ്രസിഡന്റ്
താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഫഌഗ് ഓഫിനു ശേഷം ഇതേ ട്രെയിനില്‍ കയറി താജുല്‍ ഉലമ ഇന്ന് തിരുവനനന്തപുരത്ത്
നടക്കുന്ന ചരിത്ര മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുകയും
ചെയ്തു. ട്രെയിന്‍ എസ് വൈ എസിന്റെയും സമസ്തയുടെയും പതാകകള്‍ കൊണ്ടും
ബാനറുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. ഇദംപ്രദമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ഒരു സംഘടനക്കു ഇത്തരത്തില്‍ ഒരു ട്രെയിന്‍ അനുവദിക്കുന്നത് എന്ന് വിവധ മീഡിയകള്‍ സൂചിപ്പിച്ചു. അതെ സമയം സമാപന പരിപാടിക്കായി ഉദിനൂരില്‍ നിന്നുമുള്ള വാഹനം ഇന്നലെ അസര്‍ നിസ്കാര ശേഷം പുറപ്പെട്ടു. Read Full Story
2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച
ശുഭ പര്യവസാനം
ഒരു ദാസന്‍ തന്റെ കര്മ്മങ്ങള്ക്ക് പണയം വെക്കപ്പെട്ടവനത്രേ. ഒന്നുകില്‍ നന്മക്കു അല്ലെങ്കില്‍ തിന്മക്ക്. എന്നാല്‍ കര്മ്ങ്ങളുടെ മൂല്യം കണക്കാക്കുന്നതാകട്ടെ അവന്റെ അന്ത്യത്തിന്റെ അവസ്ഥ അനുസരിച്ചായിരിക്കും. മുത്ത് ഹബീബ് (സ്വ) പറയുന്നു "കര്മ്മയങ്ങളുടെ സ്വീകാര്യത അവയുടെ പര്യവസാനമനുസരിച്ചായിരിക്കും. ഈ പര്യവസാനം ശുഭകരമാകാനും തന്റെ രക്ഷിതാവിനെ കണ്ടു മുട്ടുന്നതിന്നുമായി ഒരു വിശ്വാസി പരിശ്രമിക്കേണ്ടതുണ്ട്. Read Full Story
2012, ഏപ്രിൽ 26, വ്യാഴാഴ്‌ച
ദുബൈ തൃക്കരിപ്പൂര്‍ ഫുട്ബോള്‍ മേള: ഉദിനൂര്‍ പങ്കെടുക്കും
ദുബൈ: ദുബൈ - തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ആതിഥ്വമരുളുന്ന ഒന്നാമത് തൃക്കരിപ്പൂര്‍ ഫുട്ബോള്‍ മേളക്ക് ഏപ്രില്‍ 27 വെള്ളിയാഴ്ച തുടക്കമാവും. ജുമൈറ ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേള വൈകുന്നേരം 5.30 മണിക്ക് ആരംഭിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യും. ഫുട്ബോള്‍ മേളയില്‍ ബീരിച്ചേരി, ടൌണ്‍ ത്രിക്കരിപ്പൂര്‍, വടക്കെ കൊവ്വല്‍, തട്ടാനിച്ചേരി, വള്‍വക്കാട്, ഉദിനൂര്‍, മെട്ടമ്മല്‍, തങ്കയം തുടങ്ങിയ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ താരങ്ങള്‍ കളത്തിലിറങ്ങും.
2012, ഏപ്രിൽ 25, ബുധനാഴ്‌ച
ബാഫഖി തങ്ങളുടെയും കണ്ണിയത്ത് ഉസ്താദിന്റെയും മക്കള്‍ കേരള യാത്രയില്‍
മലപ്പുറം: കേരളീയ മുസ്ലിംകള്‍ക്ക് അസ്തിത്വവും, വ്യക്തിത്വവും നല്‍കിയ മഹാനായ ഖയിദുല്‍ ഖൌം സയ്യിദ് അബ്ദുല്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ പൊന്നോമന പുത്രന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ കേരള യാത്രയിലെ ശ്രദ്ധാ കേന്ദ്രമാവുന്നു. അതേ സമയം കേരള യാത്രയുടെ അരീക്കോട്ടെ സ്വീകരണ വേദിയില്‍ മര്‍ഹൂം കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞി മോന്‍ മുസ്ലിയാര്‍ കാന്തപുരത്തിന്റെ ആശിര്‍വാദം വാങ്ങാന്‍ എത്തിയത് ഏവരെയും വിസ്മയിപ്പിച്ചു. Read Full Story
2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച
വെള്ളി നിലാവ് : അല്ലാഹുവിന്റെ ദാസന്‍
അല്ലാഹുവിന്റെ അടിമകളെ അല്ലാഹു അവന്‍ വിശേഷിപ്പിക്കുന്നത്, അവര്‍ അഹന്തയോ ഔധത്യമോ കാണിക്കാതെ സൌമ്യരായും ശാന്തരായും നടക്കുന്നവരാകുന്നു എന്നാണ്. വിനയമെന്ന അത്യുല്‍ക്രിഷ്ടമായ സ്വെഭാവ ഗുണം നമ്മുടെ സ്വെഭാവത്തെ തന്നെ മാറ്റി മറിക്കും. അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞു "കരുണാമയനായ ദൈവത്തിന്റെ യതാര്‍ത്ഥ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു, അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ "സലാം" പറയും. അവര്‍ തങ്ങളുടെ റബ്ബിന്‍റെ സമക്ഷത്തില്‍ പ്രണാമം ചെയ്യുന്നവരായും നില്‍ക്കുന്നവരായും രാത്രി കഴിച്ചു കൂട്ടുന്നവരാകുന്നു. Read Full Story
2012, ഏപ്രിൽ 18, ബുധനാഴ്‌ച
കേരള യാത്ര ജൈത്ര യാത്ര തുടരുന്നു
കോഴിക്കോട്: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരത്തിന്റെ കേരള യാത്ര ജൈത്ര യാത്ര തുടരുകയാണ്. കലാപം മുറിവേല്‍പ്പിച്ച കാസറഗോഡും, കണ്ണീരില്‍ കുതിര്‍ന്ന കണ്ണൂരും, വയനാടന്‍ ചുരങ്ങളും താണ്ടി സുന്നി പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയായ കോഴിക്കോട് ജില്ലയിലെത്‌മ്പോഴേക്കും ഈ യാത്രയെ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്ത് കഴിഞ്ഞു. കോഴിക്കോടെ സ്വീകരണത്തിന്റെ വിവിധ ദ്രിശ്യങ്ങള്‍ കാണുവാന്‍ Click here or Visit Kerla Yathra ആല്‍ബം
2012, ഏപ്രിൽ 15, ഞായറാഴ്‌ച
കേരള യാത്രാ ദൃശ്യങ്ങള്‍
പരസ്പരം വൈരവും വിദ്വേഷവുമായി നടക്കുന്നവര്‍, കൊന്നും കീഴ്പ്പെടുതിയും പോര്‍വിളിച്ചും നടന്നവര്‍, കീരിയും പാമ്പും കണക്കെ പരസ്പരം കടിച്ചു കീറിയവര്‍..... എല്ലാവരെയും ഒരേ വേദിയില്‍ അണി നിരത്തി സുല്‍താനുല്‍ ഉലമാ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ജൈത്ര യാത്ര തുടരുകയാണ്. കേരള യാത്രയുടെ ദൃശ്യങ്ങള്‍ വായനക്കാരില്‍ എത്തിക്കാനായി ഉദിനൂര്‍ ബ്ലോഗ്സ്പോട്ടില്‍ ഇന്ന് മുതല്‍ കേരള യാത്രാ ആല്‍ബം എന്ന പേരില്‍ പ്രത്യേക പേജ് ഒരുക്കുന്നു. Pls Click here or visit Kerla Yathra Album
വെള്ളി നിലാവ്: അനുഗ്രഹങ്ങള്ക്ക് നന്ദി
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്ക്ക് നന്ദി കാണിക്കുവാന്‍ അല്ലാഹു നമ്മോട് ആജ്ഞാപിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു "അല്ലാഹുവിന്റെ അനുഗ്രഹങ്ങള്ക്ക് നന്ദി കാണിക്കുക, നിങ്ങള്‍ അവന്നാണ് ഇബാദത്ത് ചെയ്യുന്നതെങ്കില്‍" ഈ നന്ദി പ്രകടനത്തിന്റെ ഒരു രൂപം അനുഗഹങ്ങളെ സ്മരിക്കുകയും അതെ കുറിച്ചു മറ്റുള്ളവരോട് പറയുകയും ചെയ്യുകയെന്നതാണ്. Read Full Story
2012, ഏപ്രിൽ 12, വ്യാഴാഴ്‌ച
കേരള യാത്ര: തൃക്കരിപ്പൂര്‍ രോമാഞ്ചമണിഞ്ഞു
തൃക്കരിപ്പൂര്‍: കണക്കുകളും, ചരിത്രവും കാന്തപുരത്തിന് മുന്നില്‍ വഴി മാറി. മാനവികതയെ ഉണര്‍ത്തുന്നു എന്ന മുദ്രാവാക്യവുമായി കാന്തപുരം നയിക്കുന്ന കേരള യാത്രക്ക് തൃക്കരിപ്പൂരില് നല്‍കിയ പ്രൌടോജ്ജ്വാല വരവേല്‍പ്പിനു സാക്ഷികളാവാന്‍ എത്തിയ ജന സാമാന്യത്തെ ഉള്‍ക്കൊള്ളാനാവാതെ നഗരി വീര്‍പ്പു മുട്ടി. രാഷ്ട്രീയ പ്രകടനങ്ങളും, മത സമ്മേളനങ്ങളും ഏറെ കണ്ട ത്രിക്കരിപ്പൂരിന്റെ ചരിത്രത്തില്‍ ഇന്നലത്തെ സായാഹ്നം ജന ബാഹുല്യം കൊണ്ട് നവ ചരിതം കുറിച്ചു. Read Full Story
കാന്തപുരം ചരിത്ര യാത്ര ആരംഭിച്ചു
കാന്തപുരത്തിന്റെ കേരള യാത്ര കാസറഗോഡ് നീന്നും പ്രയാണം ആരംഭിച്ചു. ചരിത്ര യാത്ര ഇന്ന് വൈകു: 6മണിക്ക് ത്രിക്കരിപ്പൂരില്‍ എത്തും KERALA YATHRA VIDEO
2012, ഏപ്രിൽ 11, ബുധനാഴ്‌ച
കേരള യാത്ര: മംഗലാപുരത്ത് ഉജ്ജ്വല സമ്മേളനം
മംഗലാപുരം: കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് നാളെ കാലത്ത് പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി മംഗലാപുരത്ത് ഇന്ന് നടന്ന മാനവിക സമ്മേളനം പതിനായിരങ്ങളുടെ സാന്നിദ്ദ്യം കൊണ്ട് ഐതിഹാസികമായി. കാന്തപുരത്തിനും സുന്നി പണ്ഡിത നേതാക്കള്‍ക്കും പിന്തുണയുമായി വിവിധ മത നേതാക്കള്‍ എത്തിചേര്‍ന്നപ്പോള്‍ ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ മത സൌഹാര്‍ദ്ധ വേദിയായി മാറി. Read Full Story
കാന്തപുരവും നേതാക്കളും കാസര്‍കോട്ടെത്തി; കേരളയാത്ര പ്രയാണം നാളെ
കാസര്‍കോട്: സുന്നി സംഘകുടുംബത്തിന്റെ ചരിത്ര മുന്നേറ്റത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. മാലിക്ബ്‌നു ദീനാറിന്റെ പാദസ്പര്‍ശം കൊണ്ട്‌നുഗ്രഹീതമായ മണ്ണില്‍ നിന്നും കേരള മുസ്ലിം പണ്ഡിത നേതൃത്വം അണിയിച്ചൊരുക്കുന്ന കാന്തപുരത്തിന്റെ കേരളയാത്ര നാളെ രാവിലെ പുറപ്പെടാനിരിക്കേ ജില്ലയും പരിസരങ്ങളും ആവേശത്തില്‍. കാന്തപുരവും മറ്റു നേതാക്കളും ഇന്ന് രാവിലെ തന്നെ കാസര്‍കോട് എത്തിച്ചേര്‍ന്നു. Read Full Story
2012, ഏപ്രിൽ 10, ചൊവ്വാഴ്ച
കേരള യാത്ര: എസ്.എസ്.എഫ് പദ യാത്ര നടത്തി
ഉദിനൂര്‍: കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം തൃക്കരിപ്പൂര്‍ ഡിവിഷന്‍ എസ്.എസ്.എഫ് പദ യാത്ര നടത്തി. എസ്.എസ്.എഫിന്റെ കീഴിലുള്ള നാല്പതംഗ അല്‍ ഇസാബ ടീം മെമ്പര്‍മാര്‍ ആണ് പദ യാത്രയില്‍ അണി നിരന്നത്. സംഘത്തെ ഉദിനൂര്‍ ജുമാ മസ്ജിദ് പരിസരത്ത് വെച്ച് ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. Read Full Story
മോറല്‍ ഡെവലപ്പ്മെന്റ്റ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
നടക്കാവ്: തൃക്കരിപ്പൂര്‍ പഞ്ചായത്ത് എസ്.വൈ. എസിന്റെ ആഭിമുഖ്യത്തില്‍ നടക്കാവ് പോളി ടെക്നിക്കിന് സമീപം നിര്‍മ്മിച്ച മോറല്‍ ഡെവല പ്പ്മെന്റ്റ് സെന്റര്‍ (എം.ഡി.സി) നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വിപുലവും, വൈവിധ്യവുമാര്‍ന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് എം.ഡി.സി ലക്ഷ്യമി ടുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. Read Full Story
2012, ഏപ്രിൽ 9, തിങ്കളാഴ്‌ച
മാനവിക സദസ്സ് സംഘടിപ്പിച്ചു
ഉദിനൂര്‍: കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം മഹല്ലുകള്‍ തോറും നടത്തി വരുന്ന മാനവിക സദസ്സ് വിപുലമായ പരിപാടികളോടെ ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിടന്റ്റ് ടി.പി.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി എ.ബി.അബ്ദുള്ള മാസ്ടര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മി അനസ് കാമില്‍ സഖാഫി ഷിറിയ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ടി.അബ്ദുള്ള മാസ്റര്‍, സി. മുഹമ്മദ് ഇല്യാസ് സംസാരിച്ചു.
2012, ഏപ്രിൽ 8, ഞായറാഴ്‌ച
ബ്യൂട്ടി സില്‍ക്സ് പയ്യന്നൂര്‍ ഉദ്ഘാടനം ഇന്ന്
പയ്യന്നൂര്‍: പയ്യന്നൂരിന്റെ നെറുകയില്‍ മറ്റൊരു തിലകച്ചാര്തായി പുതിയൊരു വ്യാപാര സമുച്ചയം കൂടി പിറവിയെടുക്കുന്നു. ഉദിനൂരിലെ പുത്തലത്ത് ജുബൈറിന്റെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പുതിയ ബസ് സ്ടാന്റിനു സമീപം പിറവി കൊണ്ട ഷോപ്പിംഗ് വിസ്മയമായ ബ്യൂട്ടി സില്‍ക്സ് ഉദ്ഘാടനം ഇന്ന് കാലത്ത് പത്തു മണിക്ക്. Read Full Story
2012, ഏപ്രിൽ 5, വ്യാഴാഴ്‌ച
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, മാനവിക സദസ്സ് ഇന്ന്
കാന്തപുരത്തിന്റെ കേരള യാത്ര യുടെ ഭാഗമായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് - എസ്.എസ്.എഫ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മാനവിക സദസ്സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഇന്ന് വെള്ളി വൈകുന്നേരം 6മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ വാഗ്മി അനസ് കാമില്‍ സഖാഫി (ഷിറിയ) പ്രമേയ വിശദീകരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ ആശംസ നേര്‍ന്നു സംസാരിക്കും.
ടി.പി.മഹമൂദ് ഹാജിയുടെ അദ്ദ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍, ടി.അബ്ദുള്ള മാസ്റര്‍, എ.ജി.അസൈനാര്‍, സൈനുല്‍ ആബിദ് പുത്തലത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് വെള്ളി വൈകുന്നേരം 6മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖ വാഗ്മി അനസ് കാമില്‍ സഖാഫി (ഷിറിയ) പ്രമേയ വിശദീകരണ പ്രഭാഷണം നടത്തും. ചടങ്ങില്‍ വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ ആശംസ നേര്‍ന്നു സംസാരിക്കും.
ടി.പി.മഹമൂദ് ഹാജിയുടെ അദ്ദ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍, ടി.അബ്ദുള്ള മാസ്റര്‍, എ.ജി.അസൈനാര്‍, സൈനുല്‍ ആബിദ് പുത്തലത്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
2012, ഏപ്രിൽ 1, ഞായറാഴ്‌ച
ഉദിനൂര്‍ മഹല്ല് മാനവിക സദസ്സ് ഏപ്രില്‍ 6 ന്
കാന്തപുരത്തിന്റെ കേരള യാത്ര യുടെ ഭാഗമായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് - എസ്.എസ്.എഫ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ മാനവിക സദസ്സ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6വെള്ളി വൈകുന്നേരം 6മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ അനസ് കാമില്‍ സഖാഫി (ഷിറിയ) മുഖ്യ പ്രഭാഷണം നടത്തും. Read Full Story
കുറാ തങ്ങളുടെ സാന്നിധ്യം ബീരിച്ചേരിയെ ധന്യമാക്കി
ബീരിച്ചേരി: വിശ്വ വിഖ്യാതമായ ബീരിച്ചേരി ജുമാ മസ്ജിദില്‍ നടന്നു വരുന്ന ദിക്ര്‍ ദുആ മജ്-ലിസില്‍ പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ സയ്യിദ് ഫസല്‍ കോയമ്മ (കുറാ) തങ്ങളുടെ സാന്നിധ്യം ആയിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതി പകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി ബീരിച്ചേരി ജുമാ മസ്ജിദ് കോമ്പൌണ്ടില്‍ ആയിരുന്നു പരിപാടി നടന്നത്. സമയം വെറുതെ പാഴാക്കാനുള്ളതല്ലെന്നും പാരത്രിക ജീവിതത്തിനായി പരമാവധി വിഭവങ്ങള്‍ ഒരുക്കാനാണ് സത്യാ വിശ്വാസി സമയം കണ്ടെത്തേണ്ടത് എന്നും തങ്ങള്‍ ഉല്‍ബോധിപ്പിച്ചു. കുറാ തങ്ങളുടെ ഹൃദയസ്പൃക്കായ പ്രാര്‍ത്ഥന സംഘര്‍ഷ ഭരിതമായ മനസ്സുകള്‍ക്ക് ഏറെ അനുഭൂതി ദായകമായിരുന്നു.
സൌത്ത് ഇസ്ലാമിയ സ്കൂള്‍ വാര്‍ഷികം ഏപ്രില്‍ 3 ന്
ഉദിനൂര്‍: സൌത്ത് ഇസ്ലാമിയ സ്കൂള്‍ വാര്‍ഷികം ഏപ്രില്‍ 3 ന് വിപുലമായി നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങള്‍, സാംസ്കാരിക സായാഹ്നം, തലമുറ സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. എട്ടു പതിറ്റാണ്ടായി ഉദിനൂരിലെ വൈജ്ഞാനിക രംഗത്തെ നിറ സാന്നിധ്യമാണ് സൌത്ത് ഇസ്ലാമിയ സ്കൂള്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)