ദുബൈ: ദുബൈ - തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ആതിഥ്വമരുളിയ തൃക്കരിപ്പൂര്‍ ഫുട്ബോള്‍ മേളയില്‍ ഉദിനൂര്‍ സെമി ഫൈനലില്‍ എത്തി. ഇന്നലെ വൈകു: ജുമൈറ ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ഉദിനൂര്‍ നീലംബത്തെ മറുപടിയില്ലാത്ത 4 ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ചു. ഉദിനൂരിനു വേണ്ടി ശുഐബ് പി രണ്ടും, ഖാലിദ് ഷബീര്‍, ഷഫീഖ് എന്നിവര്‍ ഓരോ ഗോളുകളും നേടി. സൌദിയില്‍ നിന്നും ഖാലിദ് ഷബീര്‍ എത്തിയത് ഉദിനൂര്‍ ടീമിന് പുത്തന്‍ ഉണര്‍വ്വ് നല്‍കി. മത്സര ശേഷം ഖാലിദ് ഷബീര്‍ സൌദിയിലേക്ക് തിരിച്ചു പോവുകയും ചെയ്തു. ഉദിനൂരിനു പുറമേ ബീരിച്ചേരി, ടൌണ്‍
ത്രിക്കരിപ്പൂര്‍, വടക്കെ കൊവ്വല്‍, തട്ടാനിച്ചേരി, വള്‍വക്കാട്, മെട്ടമ്മല്‍, തങ്കയം തുടങ്ങിയ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.