മംഗലാപുരം: കേരളയാത്രാ സമാപന സമ്മേളനത്തിലേക്കുള്ള സ്‌പെഷ്യല്‍
ചാര്‍ട്ടര്‍ ട്രെയിന്‍ (കാന്തപുരം എക്സ്പ്രസ്) മംഗലാപുരം റെയില്‍വെ സ്റ്റേഷനില്‍ സമസ്ത പ്രസിഡന്റ്
താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ഫഌഗ് ഓഫിനു ശേഷം ഇതേ ട്രെയിനില്‍ കയറി താജുല്‍ ഉലമ ഇന്ന് തിരുവനനന്തപുരത്ത്
നടക്കുന്ന ചരിത്ര മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ യാത്ര തിരിക്കുകയും
ചെയ്തു. ട്രെയിന്‍ എസ് വൈ എസിന്റെയും സമസ്തയുടെയും പതാകകള്‍ കൊണ്ടും
ബാനറുകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു. ഇദംപ്രദമായിട്ടാണ് ഇന്ത്യന്‍ റെയില്‍വേ ഒരു സംഘടനക്കു ഇത്തരത്തില്‍ ഒരു ട്രെയിന്‍ അനുവദിക്കുന്നത് എന്ന് വിവധ മീഡിയകള്‍ സൂചിപ്പിച്ചു. അതെ സമയം സമാപന പരിപാടിക്കായി ഉദിനൂരില്‍ നിന്നുമുള്ള വാഹനം ഇന്നലെ അസര്‍ നിസ്കാര ശേഷം പുറപ്പെട്ടു. Read Full Story