ദുബൈ: ദുബൈ - തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ആതിഥ്വമരുളുന്ന ഒന്നാമത് തൃക്കരിപ്പൂര്‍ ഫുട്ബോള്‍ മേളക്ക് ഏപ്രില്‍ 27 വെള്ളിയാഴ്ച തുടക്കമാവും. ജുമൈറ ഫുട്‌ബോള്‍ ഗ്രൌണ്ടില്‍ നടക്കുന്ന സെവന്‍സ് ഫുട്‌ബോള്‍ മേള വൈകുന്നേരം 5.30 മണിക്ക് ആരംഭിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും വിതരണം ചെയ്യും. ഫുട്ബോള്‍ മേളയില്‍ ബീരിച്ചേരി, ടൌണ്‍ ത്രിക്കരിപ്പൂര്‍, വടക്കെ കൊവ്വല്‍, തട്ടാനിച്ചേരി, വള്‍വക്കാട്, ഉദിനൂര്‍, മെട്ടമ്മല്‍, തങ്കയം തുടങ്ങിയ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് പ്രമുഖ താരങ്ങള്‍ കളത്തിലിറങ്ങും.