ബീരിച്ചേരി: വിശ്വ വിഖ്യാതമായ ബീരിച്ചേരി ജുമാ മസ്ജിദില്‍ നടന്നു വരുന്ന ദിക്ര്‍ ദുആ മജ്-ലിസില്‍ പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ സയ്യിദ് ഫസല്‍ കോയമ്മ (കുറാ) തങ്ങളുടെ സാന്നിധ്യം ആയിരങ്ങള്‍ക്ക് ആത്മീയ നിര്‍വൃതി പകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി ബീരിച്ചേരി ജുമാ മസ്ജിദ് കോമ്പൌണ്ടില്‍ ആയിരുന്നു പരിപാടി നടന്നത്. സമയം വെറുതെ പാഴാക്കാനുള്ളതല്ലെന്നും പാരത്രിക ജീവിതത്തിനായി പരമാവധി വിഭവങ്ങള്‍ ഒരുക്കാനാണ് സത്യാ വിശ്വാസി സമയം കണ്ടെത്തേണ്ടത് എന്നും തങ്ങള്‍ ഉല്‍ബോധിപ്പിച്ചു. കുറാ തങ്ങളുടെ ഹൃദയസ്പൃക്കായ പ്രാര്‍ത്ഥന സംഘര്‍ഷ ഭരിതമായ മനസ്സുകള്‍ക്ക് ഏറെ അനുഭൂതി ദായകമായിരുന്നു.