ഉദിനൂര്‍: സൌത്ത് ഇസ്ലാമിയ സ്കൂള്‍ വാര്‍ഷികം ഏപ്രില്‍ 3 ന് വിപുലമായി നടക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങള്‍, സാംസ്കാരിക സായാഹ്നം, തലമുറ സംഗമം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. എട്ടു പതിറ്റാണ്ടായി ഉദിനൂരിലെ വൈജ്ഞാനിക രംഗത്തെ നിറ സാന്നിധ്യമാണ് സൌത്ത് ഇസ്ലാമിയ സ്കൂള്‍.