ഉദിനൂര്‍: കാന്തപുരത്തിന്റെ കേരള യാത്രയുടെ പ്രചരണാര്‍ത്ഥം മഹല്ലുകള്‍ തോറും നടത്തി വരുന്ന മാനവിക സദസ്സ് വിപുലമായ പരിപാടികളോടെ ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. പ്രസിടന്റ്റ് ടി.പി.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി എ.ബി.അബ്ദുള്ള മാസ്ടര്‍ ഉദ്ഘാടനം ചെയ്തു. പ്രമുഖ വാഗ്മി അനസ് കാമില്‍ സഖാഫി ഷിറിയ പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. ടി.അബ്ദുള്ള മാസ്റര്‍, സി. മുഹമ്മദ് ഇല്യാസ് സംസാരിച്ചു.