Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

Gulf News

UNIQUE UDINUR & UWC IFTHAR HELD IN DUBAI ON 26.8.2011 FRI






















================ ========================
5.2.2011

ആര്‍ എസ് സി ജി സി സി സമ്മിറ്റ് സമാപിച്ചു


ദുബൈ: പ്രവാസി യുവാക്കള്‍ക്കിടയില്‍ ജീവിതമൂല്യങ്ങളും സാമ്പത്തിക അച്ചടക്കവും സാമൂഹിക പ്രതിബദ്ധതയും പുലര്‍ത്തുന്ന ജീവിത സംസ്‌കാരം വളര്‍ത്തുന്നതിനുള്ള ബോധവത്കരണശ്രമങ്ങള്‍ക്കും സാംസ്‌കാരിക, സേവനമേഖലയില്‍ സമഗ്രമായ ഇടപെടലുകള്‍ക്കുമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി രണ്ടു ദിവസമായി ദുബൈയില്‍ നടന്നുവന്ന രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ജി സി സി സമ്മിറ്റ് സമാപിച്ചു. പ്രാവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ മണ്ണിനെയും മലയാളത്തെയും പരിചയപ്പെടുത്തുന്ന പരിപാടികള്‍ക്കൊപ്പം നാട്ടില്‍ പ്രൊഫഷണല്‍, സിവില്‍ സര്‍വീസ് പഠനമേഖലയില്‍ പ്രവാസിവിദ്യാര്‍ഥികള്‍ക്ക് അവസരം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനും തീരുമാനിച്ചു. തൊഴില്‍, വിദ്യാഭ്യാസം, സാംസ്‌കാരികം, സേവനം, സംസ്‌കരണം, സമ്പര്‍ക്കം, സാങ്കേതികം എന്നീ മേഖലകളില്‍ വിസ്ഡം, കള്‍ചറല്‍ കൗണ്‍സില്‍, പബ്ലിക് റിലേഷന്‍, രിസാല, ട്രെയിനിംഗ് തുടങ്ങി പ്രത്യേക ഉപസമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം വ്യാപിപ്പിക്കും. സംഘടനയുടെ മുഖപത്രമായ രിസാലയെ കൂടുതല്‍ വായനക്കാരിലെത്തിക്കും. സ്മാര്‍ട്ട് സിറ്റിയുടെ തടസങ്ങള്‍ നീക്കി നിര്‍മാണമാരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനെത്തെയും ഇസ്‌ലാമിക് ബേങ്ക് ആരംഭിക്കുന്നതിന് തടസമില്ലെന്ന കേരള ഹൈകോടതി വിധിയെയും സമ്മിറ്റ് സ്വാഗതം ചെയ്തു. 



 1.1.2011



കേരള സര്‍ക്കാര്‍ പോലും ചെയ്യാന്‍ ധൈര്യം കാണിക്കാത്തതും, ലക്ഷക്കണക്കിന്‌ രൂപ ചെലവു വരുന്നതുമായ ജല ശുദ്ധീകരണ പദ്ധതി സര്‍ക്കാരിതര മേഖലയില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ അതും ഒരു മുല്ലാക്കയുടെ കീഴിലാണെന്നറിഞ്ഞപ്പോള്‍ പലരും പരിഹസിച്ചു.
പക്ഷെ അത് സംഭവിക്കുക തന്നെ ചെയ്തു.... തുടര്‍ന്ന് വായിക്കുക..

അസ്സലാമു അലൈക്കും,

കോഴിക്കോട് ജില്ലയിലെ കാരന്തൂര്‍ ഗ്രാമം ഇന്ന് ആഗോള പ്രശസ്തമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സര്‍വ്വ കലാശാലയായ അല അസ്ഹര്‍ യൂനിവേര്‍സിറ്റിയുടെ ഇന്ത്യയിലെ ഏക തത്തുല്യ പഠന കേന്ദ്രം, മൌലാന ആസാദ് ഉര്‍ദു യൂനിവേഴ്സിറ്റിയുടെ വിദൂര പഠന കേന്ദ്രം തുടങ്ങി നിരവധി നേട്ടങ്ങള്‍ അവകാശപ്പെടാനുള്ള തെന്നിന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാ ശാലയായ മര്കസുസ്സഖാഫതി സുന്നിയ്യ എന്ന മഹത് സ്ഥാപനത്തിന്റെ സാന്നിധ്യമാണ് ഈ കൊച്ചു ഗ്രാമത്തെ ആഗോള പ്രശസ്തമാക്കിയത്. ആഗോള പ്രശസ്തനായ (എ. പി) അബൂബക്കര്‍ മുസ്ലിയാര്‍ കാന്തപുരം എന്ന നാടന്‍ മുല്ലാക്ക 33 വര്ഷം കൊണ്ട് സമൂഹത്തില്‍ നടത്തിയ പരിവര്‍ത്തനങ്ങള്‍ നിഷ്പക്ഷമതികളായ ഏതൊരു മനുഷ്യനിലും വിസ്മയം ജനിപ്പിക്കും.

മര്കസിലെ അയ്യായിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ പുറത്തു വിടുന്ന വിസര്‍ജ്യങ്ങള്‍ സമീപ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകള്‍ മലിനപ്പെടുത്തുമെന്ന അവസ്ഥ വന്നപ്പോള്‍ ഡ്രൈനേജ് വെള്ളത്തെ ശുദ്ധീകരിക്കാന്‍ ഇന്ത്യയിലെവിടെയോ ഒരു സംവിധാനം ഉണ്ടെന്നറിഞ്ഞ കാന്തപുരം ആ സംവിധാനം മര്‍കസില്‍ നടപ്പിലാക്കാനായി മുന്നിട്ടിറങ്ങി. കേരള സര്‍ക്കാര്‍ പോലും ചെയ്യാന്‍ ധൈര്യം കാണിക്കാത്തതും ലക്ഷക്കണക്കിന്‌ രൂപ ചെലവു വരുന്നതുമായ ജല ശുദ്ധീകരണ പദ്ധതി സര്‍ക്കാരിതര മേഖലയില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ അതും ഒരു മുല്ലാക്കയുടെ കീഴിലാണെന്നറിഞ്ഞപ്പോള്‍ പലരും പരിഹസിച്ചു. പക്ഷെ മണിക്കൂറുകള്‍ക്കകം കാന്തപുരം തന്റെ പദ്ധതിക്കുള്ള ധനം സംഭരിക്കുകയും, മാസങ്ങള്‍ കൊണ്ട് വാട്ടര്‍ പ്ലാന്റെഷന്‍ പദ്ധതി മര്‍കസില്‍ സ്ഥാപിക്കുകയും ചെയ്തപ്പോള്‍ സാക്ഷര കേരളം കാന്തപുരത്തിന്റെ നിശ്ചയ ദാര്‍ഡിയത്തിനു മുന്നില്‍ തല കുനിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും സ്വകാര്യ സംരംഭകരുമായ നിരവധി എന്‍ജിനീയര്‍മാര്‍ പദ്ധതി കാണാനും പഠിക്കാനുമായി മര്കസിലെത്തി. അക്കൂട്ടത്തില്‍ ആദ്യം തന്റെ പദ്ധതിയെ പരിഹസിച്ചവരെ പോലും കണ്ടപ്പോള്‍ കാന്തപുരം പുഞ്ചിരിയോടെ സ്വീകരിച്ചു.

സുനാമി തിരമാലകള്‍ നക്കിത്തുടച്ച ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളടക്കം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ കാന്തപുരം സ്ഥാപിച്ച പുനരധിവാസ കേന്ദ്രങ്ങളും മര്കസുകളും മസ്ജിദുകളും ചിന്താ ശക്തിയുള്ള ഏതൊരാളുടെയും കണ്ണ് തുറപ്പിക്കും. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ച് രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും പ്രധിഷേധം വാക്കുകളില്‍ ഒതുക്കിയപ്പോള്‍, കാന്തപുരം കര്മ്മങ്ങളിലൂടെയാണ് പ്രതികരിച്ചത്. പിന്നോക്ക സംസ്ഥാനമായ ബംഗാളില്‍ മാത്രം നൂറോളം മദ്രസ്സകളും പള്ളികളും തകൃതിയായി പണി നടത്തിക്കൊണ്ടിരിക്കുകയാണ് ആ കര്‍മ്മയോഗി.

കേരളത്തിലും ഇന്ത്യയുടെ വിവധ ഭാഗങ്ങളിലുമായി നൂറുകണക്കിന് പള്ളികള്‍ വേറെയും അദ്ദേഹം പണി കഴിപ്പിച്ചിട്ടുണ്ട്. നമ്മുടെ തൊട്ടടുത്ത മംഗലാപുരം ടൌണിന്റെ ഹൃദയ ഭാഗമായ പമ്പ് വെല്‍ റൌണ്ട് എബൌട്ടില്‍ അദ്ദേഹം നിര്‍മിച്ച മൂന്നു നിലകളുള്ള അത്യന്താധുനിക, (അണ്ടര്‍ ഗ്രൌണ്ട് പാര്‍ക്കിംഗ് സൗകര്യത്തോടെയുള്ള) മനോഹരമായ മാര്‍ബിള്‍ മസ്ജിദ് ഏതൊരാളെയും വിസ്മയിപ്പിക്കുന്നതാണ്. പ്രമോദ് കുമാര്‍ മുത്തലിക്കിന്റെയും, യെദിയൂരപ്പയുടെയും എതിര്‍പ്പുകള്‍ തന്ത്രപരമായി അതിജയിച്ചു ആ പള്ളി പണികഴിപ്പിക്കാന്‍ അദ്ധേഹത്തിന്റെ കുശാഗ്ര ബുദ്ധിക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക.

ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരില്‍ പതിറ്റാണ്ടുകളായി നടക്കുന്ന സംഘട്ടനങ്ങളെ തുടര്‍ന്ന് അനാഥമാക്കപ്പെട്ട കുരുന്നുകളെ ദത്തെടുത് പഠിപ്പിക്കാനായി മര്കസിനു കീഴില്‍ പ്രത്യേക കാശ്മീര്‍ പുനരധിവാസ കേന്ദ്രമുണ്ടാക്കി നൂറു കണക്കിന് കുരുന്നു മക്കളെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നപ്പോള്‍ കാശ്മീര്‍ മുഖ്യ മന്ത്രിയടക്കം ഇന്ത്യയിലെ ഭരണാധികാരികളും രാഷ്ട്രീയ നേതൃത്വവും കാന്തപുരത്തിന്റെ കഴിവിനെ പ്രശംസിച്ചു.

കേരളാതിര്‍ത്തി കടന്നു വിവധ സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ കണ്ണീര്‍ ഒപ്പാനും അവര്‍ക്ക് വിദ്യാഭ്യാസ പരമായ നവോഥാനം നല്‍കാനുമുള്ള പ്രവര്‍ത്തനത്തിലാണ് ഇന്ന് കാന്തപുരവും മര്കസും. അതിന്റെ ഭാഗമായി സാക്ഷാല്‍ നരേന്ദ്ര മോഡിയുടെ ഗുജറാത്തില്‍ പോലും മര്‍കസിന്റെ  ബ്രാഞ്ച് ആരംഭിച്ചു കഴിഞ്ഞു. തമിഴ് നാട്, കര്‍ണ്ണാടക, ഒറീസ്സ, മഹാരാഷ്ട്ര, എന്തിനേറെ നേപ്പാളിലും, ആഫ്രിക്കയിലും, അമേരിക്കയിലും വരെ ആ വെളിച്ചം എത്തി. ദുബായില്‍ ഈ അടുത്തായി അതി വിശാലമായ മര്‍കസ് ആരംഭിച്ചത് നാം അറിഞ്ഞു.

യു.എ.ഇ യിലെ പ്രമുഖ പെട്രോളിയം കമ്പനിയായ അട്നോക്കില്‍ നൂറുക്കണക്കിനു അനാഥ അഗതി മക്കള്‍ക്ക്‌ തൊഴില്‍ നേടിക്കൊടുക്കുവാനും അദ്ദേഹത്തിനു സാധിച്ചു. മര്‍ക്കസില്‍ ഒന്നാം തരാം മുതല്‍ പഠിച്ച നിരവധി യതീം കുട്ടികള്‍ ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മറ്റു ഉന്നത ബിരുദ ധാരികളും ആയി മാറിക്കഴിഞ്ഞു.



മര്‍കസിന്റെ 33 ആമത് വാര്‍ഷികം പ്രമാണിച്ച് ദുബായ് മംസാറിലെ അല ഇത്തിഹാദ് സ്കൂളില്‍ ഡിസ 31 വെള്ളി വൈകു 6 മണിക്ക് നടക്കുന്ന ഐക്യദാര്‍ദ്യ സമ്മേളനത്തില്‍ സംബന്ധിക്കുവാന്‍ താങ്കളെയും കുടുംബത്തെയും, സുഹൃത്തുക്കളെയും ഞങ്ങള്‍ ഹാര്ദ്ധവമായി ക്ഷണിക്കുകയാണ്.

മര്കസിനെക്കുറിച്ച് കൂടുതല്‍ അടുത്തറിയുവാനും, ഇന്ത്യന്‍ മുസ്ലിംകളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ നേരില്‍ കാണുവാനും, നാമറിയാത്ത ഒരു പാട് യാതാര്ത്യങ്ങള്‍ അനുഭവിച്ചറിയാനുമുള്ള ഈ സുവര്‍ണാവസരം ഉപയോഗപ്പെടുത്തുക. ‍രാഷ്ട്രീയ പരമായോ മറ്റോ ഉള്ള വീക്ഷണ വ്യത്യാസത്തിന്റെ പേരില്‍ നന്മയോട് സഹകരിക്കാനുള്ള അവസരം താങ്കള്‍ ഉപയോഗപ്പെടുത്താതെ പോകില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

സസ്നേഹം
കണ്‍വീനര്‍


====================================================================


മക്ക ; ഒരായുസ്സ് മുഴുവം നെഞ്ചിലെറ്റി നടന്ന ജീവിതാഭിലാഷം സാക്ഷാല്‍കരിക്കാന്‍ സൌഭാഗ്യം ലഭിച്ചതില്‍ സര്‍വലോക രക്ഷിതാവിനോട് അകമഴിഞ്ഞ കൃതന്ജത രേഖപ്പെടുത്തി ഹാജിമാര്‍ പുണ്യ ഭൂമിയോടും , പുണ്യ മന്ദിരത്തോടും വിട ചൊല്ലി പിരിയുകയായി.....അനിര്‍വചനീയമായ അത്മീയാനുഭൂതിയോടെയും അതിലേറെ ആത്മ ശുദ്ധിയോടെയുമാണ് അല്ലഹുവിന്റ്റെ അതിഥികളായ ഹാജിമാര്‍ മക്കയില്‍ നിന്നും സ്വന്തം നാടുകളിലേക് മടങ്ങുന്നത്.

പെരുന്നാളിന് ശേഷം രണ്ടു ദിവസങ്ങളിലായി ജമ്രകളില്‍ ചെന്ന് കല്ലേറ് നടത്തുകയും , പ്രാര്‍ഥനകളിലും, പ്രഭാഷണങ്ങള്‍ ശ്രവിച്ചും കഴിഞ്ഞു കൂടിയ ഹാജിമാര്‍ മിനായോട് വിട ചൊല്ലി ശനിയാഴ്ച രവിലെയോടെയാണ് മക്കയില്‍ എത്തിയത് . മക്കയില്‍ എത്തിയ ഹാജിമാര്‍ ഹറമിലെത്തി തവാഫും പൂര്‍ത്തിയാക്കി .

തൃകരിപൂരില്‍ നിന്നും ഹജ്ജിന്നായി എത്തിയ വി ഹെല്‍പ്പ് ഹജ്ജു ഗ്രൂപ്പ് അംഗങ്ങള്‍ ഇരുപത്തി ഏഴിന് രാവിലെയുള്ള സൗദി എയര്‍ ലൈന്‍സ് വിമാനത്തില്‍ നാട്ടിലേക്കു തിരിക്കുമെന്ന് ഗ്രൂപ്പ്‌ ഡയരക്ടര്‍ എം ടി പി അഷ്‌റഫ്‌ പറഞ്ഞു . ഹാജിമാര്‍ മക്കയിലെ ഫാത്തിമ മസ്ജിദ് റോഡിലുള്ള സാഹിര്‍ കെട്ടിടത്തിലാണ് ഇപ്പോള്‍ താമസികുന്നത് .

മുജമ്മ ഹജ്ജു ഗ്രൂപ്പ് അംഗങ്ങള്‍ മക്കയില്‍ എത്തി പുണ്യ കബയെ പ്രദക്ഷിണം ചെയ്ത ശേഷം ഹറമിനു സമീപത്തായുള്ള ദാറുല്‍ ഹംസയില്‍ കഴിയുകയാണ് . ഹജ്ജു കര്‍മങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി പുണ്യ നഗരിയോട് വിട ചൊല്ലുമ്പോള്‍ ഹാജിമാര്‍ക്ക് വേണ്ടുന്ന നിര്‍ദേശങ്ങള്‍ക്കായി ഇന്നലെ രാത്രി പ്രത്യേക പ്രഭാഷണം സങ്ങടിപ്പിച്ചിരുന്നു . ഗ്രൂപ്പ് അമീര്‍ ത്വയ്യിബ് തങ്ങള്‍ നേത്രത്വം നല്‍കി . ഗ്രൂപ്പ് അംഗങ്ങള്‍ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം വിടവാങ്ങല്‍ ത്വവാഫോടെ മക്കയോട് വിടപറയും ... തൃകരിപൂരില്‍ നിന്നും എത്തിയ ഹജിമാരുടെ വിവരങ്ങള്‍ തിരകുന്നതിന്നയി ഞങ്ങള്‍ ( ഉദിനൂര്‍ ഡോട്ട് കോം ന്യൂസ്‌ സൗദി പ്രധിനിധികള്‍ )മക്കയിലെ റൂമുകളില്‍ എത്തിയപ്പോള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത് ....ഹാജിമാര്‍ക്ക് ഞങ്ങ്ളോട് പറയാന്‍ കഥകള്‍ ഏറെ ഉണ്ടായിരുന്നു ..പുണ്യ നഗരിയില്‍ എത്തിയത് മുതലുള്ള ഓരോ അനുഭവങ്ങളും ഹാജിമാര്‍ നമ്മോടോത്തു പന്ഘു വെച്ചു. ....ഇനിയും ഈ മണ്ണില്‍ വന്ന്‌ മക്ക കാണാനുള്ള ഭാഗ്യം ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയോടെയാണ് ഞങ്ങളുടെ മടക്കമെന്നു ഹാജിമാര്‍ പറഞ്ഞു......ഇതായിരുന്നു... ഏവരുടെയും അഗ്രഹവും.... ഹജ്ജു ഗ്രൂപ്പുകളുടെ സര്‍വീസിനെ കുറിച്ച് ചോദിച്ചപ്പോള്‍ ..എല്ലാവരും പൂര്‍ണ സംത്രപ്തര്‍... വര്‍ഷങ്ങളുടെ പരിചയ സമ്പന്നതയുള്ള വി ഹെല്‍ പ്പ് ഡയരെക്ടര്‍ , അശ്രഫിന്റ്റെയും ... പണ്ഡിത ശ്രേഷ്ഠം കൊണ്ട് അനുഗ്രഹീതനായ മുജമ്മ ഗ്രൂപ്പ് അമീര്‍ ത്വയ്യിബ് തങ്ങളുടെയും നേത്രത്വം ഹാജിമാര്‍ക്ക് ലഭിച്ചപ്പോള്‍ ഞങ്ങള്‍ ഏറെ സന്തുഷടര്‍ .....ഇതായിരുന്നു ഹാജിമാരുടെ പ്രതികരണം ....നാട്ടിലേക്കു തിരിച്ചു പോകുനില്ലേ,,,, എന്ന ചോദ്യത്തിന് മുന്നില്‍ ഹാജിമാര്‍ ആദ്യം ഒന്ന് പതറി....എല്ലാവരും മൌനത്തില്‍ ...അതിനിടയില്‍ . വി ഹെല്‍പ്പ് ഗ്രൂപിലെ ഏറ്റവും പ്രായം ചെന്ന ഹാജിയായ പോറോപാട്ടെ മുണ്ട കുണ്ടില്‍ ഹൌസില്‍ കുഞ്ഞബ്ദുള്ള യുടെ പ്രതികരണം ..ഇതായിരുന്നു.. നാട്ടിലേക് പോകതെ,,,എവിടെ കൂടാന്‍ പറ്റില്ലല്ലോ ...? പറ്റുമോ...? ചോദ്യം നമുക്ക് നേര്‍ക്കായി.... , ഭക്തിയിലാണ്ട നിമിഷങ്ങളും ...നേരിടേണ്ടി വന്ന തിരക്കുകളും ...ചരിത്ര സ്ഥലങ്ങളിലെ ഓരോ അനുഭവങ്ങളും ഏറെ സന്തോഷത്തോടെ നമുക്ക് മുന്നില്‍ തുറന്നപ്പോഴും ഹാജിമാരുടെ മനസ്സില്‍ ഒരു തീരാ വേദന ഉണ്ടായിരുന്നു,,,ഹജിമാരോടൊപ്പം ഉണ്ടായിരുന്ന തൃകരിപൂര്‍ വള്‍വക്കാട്ടെ എസി കദീസുമ്മയുടെ മരണം....

ഹജ്ജിന്റ്റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഘമത്തിനു ശേഷം, ജമ്രകളില്‍ എറിയേണ്ട കല്ലുകള്‍ കൂടി ശേഘരിച്ചു മിനായിലേക്ക് മടങ്ങും വഴി അബോധാവസ്ഥ അനുഭവവപ്പെടുകയും ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തിചെങ്ങിലും മരണം സംഭവിക്കുകയായിരുന്നു . ഇഹ്റാമോട് കൂടിയാണ് കദീസുമ്മ വിട പറഞ്ഞതെന്നും കൂടെഉണ്ടായിരുന്ന ഹാജിമാര്‍ സങ്ങടത്തോടെ പറഞ്ഞു ....നാഥന്‍റെ വിളിക്ക് ഉത്തരം നല്കാന്‍എത്തി , തൃപ്തിയോടെ തിരിച്ചു പോകുന്നു എങ്കിലും വരുമ്പോള്‍ കൂടെ ഉണ്ടായിരുന ഒരാള്‍ ഇല്ലാതെ പോകുന്ന അവസ്ഥ ഏറെ തങ്ങളെ വേദനിപ്പികുന്നതായി ഗ്രൂപ്പ് ഡയരക്ടര്‍ എം ടി പി അഷ്‌റഫ്‌ പറഞ്ഞു ...

ഞങ്ങള്‍ ഇവിടെ ഈ പരിശുദ്ധ മണ്ണില്‍ എത്തിയത് മുതല്‍ ഇന്നോളം ഞങ്ങളുടെ ഓരോ നീകങ്ങളും യെധാ സമയം നാടുകളില്‍ ഞങ്ങളുടെ മക്കള്‍ക്കും , കുടുംബങ്ങള്‍ക്കും എത്തിച്ചു നല്‍കിയ നിങ്ങള്ക്ക് അള്ളാഹു തക്ക പ്രതിഫലം നകുമാരാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാനും , ഞങ്ങളെ അഭിനന്ദിക്കാനും ഹാജിമാര്‍ മറന്നില്ല ....ഞങ്ങള്‍ പുണ്യ ഭൂമിയോട് വെള്ളിയാഴ്ച യാത്ര വിട പറയും വരെ ഞങ്ങളോടൊപ്പം ഉണ്ടാവണമെന്നതായിരുന്നു ഹാജിമാര്‍ക്ക് ഞങ്ങളോടുള്ള അഭ്യര്‍ത്ഥന .....

നാട്ടില്‍ എത്തിയാല്‍ ശിഷ്ട ജീവിതത്തില്‍ പരിശുദ്ധ ഹജ്ജിലെ വിശുദ്ധി നിലനിരുത്തിതരണമെന്ന പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍ ഹാജിമാര്‍ ..

സുബൈര്‍ ഉദിനൂര്‍


Mujamma Hajj team @ mina

Mujamma Hajj team members having food @ their residence in Makkah

We help hajj team led by Director MTP Ashraf towards Jamra


================================================================

23.11.2010
അറിയിപ്പ്‌: MEDIT - തൃക്കരിപ്പൂരിന്റെ
കുടുംബ സംഗമം മാറ്റിവെച്ചു
-------------------------------------------------------
യൂനുസ്‌ തലയില്ലത്ത്‌

ദുബൈ: MEDIT (മഹല്ല് എക്കണോമിക് ഡവലപ്‌മെന്റ് ആന്റ് ഇന്‍‌വെസ്റ്റ്മെന്റ് ഓഫ് തൃക്കരിപ്പൂര്‍) ന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ 2ന്‌ നടത്താനിരുന്ന കുടുംബ സംഗമം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പുതിയ തീയതി പിന്നീട്‌ അറിയിക്കുന്നതായിരിക്കുമെന്ന് കണ്‍വീനര്‍ ടി. മുഹമ്മദ്‌ പറഞ്ഞു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് മുഹമ്മദ്‌ തലയില്ലത്ത് - 0507989127

സഹീര്‍ യു പി - 0505287280



=====================================================================

15.11.2010
കുവൈത്ത് എസ്.വൈ. എസ് ഈദ് സൌഹൃദ സായാഹ്നം

കുവൈത്ത്: എസ്.വൈ. എസ് കുവൈത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഈദ് സൌഹൃദ സായാഹ്നം ബലിപെരുന്നാള്‍ ദിനത്തില്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.

പരിപാടിയില്‍ ബലിപെരുന്നാള്‍ ചരിത്രത്തിലൂടെ എന്ന വിഷയത്തില്‍ മള്‍ട്ടി മീഡിയ പ്രദര്‍ശനം, പ്രഭാഷണം, വിദ്യാര്തികളുടെ കലാ പരിപാടി തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്.


റിപ്പോര്‍ട്ട് : അബ്ദുല്‍ ജബ്ബാര്‍ പിലാവളപ്പ്.

======================================================================
 
2.11.2010
ഹജ്ജു കര്‍മ്ത്തിന്നായി ഇന്ത്യയില്‍ നിന്നുമെത്തിയ
പതിനഞ്ചു പേരെ നാട്ടിലേക്കു തിരിച്ചയച്ചു .

പരിശുദ്ധ ഹജ്ജിന്നായി കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുമെത്തിയ പതിനഞ്ചു ഹാജിമാരെയാണ്
വിരലടയാളം കാരണം തിരിച്ചയച്ചത് .

കൊല്‍ക്കത്ത ,ബീഹാര്‍ , എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു തിരിച്ചയച്ചവരില്‍, ഇവര്‍ നേരത്തെ സൌദിയില്‍ ഉണ്ടായവരും രാജ്യത്തെ താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു വിവിധ കേസ്സുകളില്‍ പെട്ട് , വിരലടയാളം എടുത്തു നാട്ടിലേക്കു കയറ്റി വിട്ടവരില്‍ പെട്ടവരായിരുന്നു . എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇവര്‍ ഹജ്ജിന്നായി ജിദ്ദ വിമാനതാവളത്തില്‍ എത്തി ,വിരലടയാളം എടുകുന്നതിനിടയിലാണ് പഴയ വിരലാടയലവുമായി സാമ്യമുള്ളതായി അധികൃതര്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് ഹജ്ജിനുള്ള അനുമതി നിഷേധിക്കുകയും , നാട്ടിലേക്കു തിരിച്ചയക്കുകയുമാണ്‌ ഉണ്ടായത്.

നേരത്തെ സൌദിയില്‍ ഉണ്ടായി നിയമങ്ങള്‍ ലംഘിച്ച സാഹചര്യത്തില്‍ , ഇവര്‍ക്ക് വേണ്ടി ഔദ്യോകികമായി തങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ സാധികില്ലെന്നു ഇന്ത്യന്‍ കൊണ്സിലെറ്റ് സാമൂഹിക വിഭാഗം പ്രധിനിധി എസ്‌ ഡി മൂര്‍ത്തി പറഞ്ഞു, മാത്രമല്ല സൌദിയില്‍ ജോലിചെയുന്നവര്‍ ഇവിടുത്തെ നിയമങ്ങള്‍ പൂര്‍ണമായും പാലികുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു .


29.10.2010
കെ.എം.സി.സി. വാര്‍ഷിക കൗണ്സില്‍

ദുബൈ: തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി. വാര്‍ഷിക കൗണ്സില്‍ യോഗം ഇന്ന് (29.10.2010 വെള്ളി) മഗ് രിബ് നിസ്കാര ശേഷം ദേരാ ദുബൈ അല്‍ റാസിലുള്ള നോവല്‍റ്റി റസ്റ്റോറന്റില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


26.10.2010
കാന്തപുരംജോര്‍ദാനിലേക്ക്‌ പുറപ്പെട്ടു
കോഴിക്കോട്‌: അന്താരാഷ്‌ട്ര പരിസ്ഥിതി സെമിനാറില്‍ പങ്കെടുക്കുന്നതിനായി അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ജോര്‍ദാനിലേക്ക്‌ പുറപ്പെട്ടു. `പരിസ്ഥിതി പ്രശ്‌ന പരിഹാരങ്ങള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന എന്ന സെമിനാറിലാണ്‌ ഇന്ത്യയെ പ്രതിനിധാനം ചെയ്‌ത്‌ കാന്തപുരം പങ്കെടുക്കുന്നത്‌. ത്രിദിന സെമിനാര്‍ തിങ്കളാഴ്‌ച ആരംഭിക്കും. 140 ഓളം രാജ്യങ്ങളില്‍ നിന്ന്‌ പ്രത്യേകം ക്ഷണിക്കപ്പെട്ട പണ്ഡിതന്‍മാരും. പരിസ്ഥിതി ഗവേഷകന്‍മാരും ശാസ്‌ത്രജ്ഞന്‍മാരും പങ്കെടുക്കും. സഊദി ഭരണാധികാരി അബ്‌ദുല്ല രാജാവ്‌ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യും. `ഇസ്‌ലാമും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ കാന്തപുരം പ്രബന്ധം അവതരിപ്പിക്കും. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടും അദ്ദേഹത്തെ അനുഗമിക്കുന്നുണ്‌ട്‌. ജോര്‍ദാന്‍ രാജാവുമായി കാന്തപുരം പ്രത്യേക കൂടിക്കാഴ്‌ചയും നടത്തും. ജോര്‍ദാന്‍ ഭരണകൂടത്തിന്‌ കീഴില്‍്‌ `ദ റോയല്‍ ആലുല്‍ ബൈതാ’ണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്‌                                


22/6/10 
ഉം-റ കറ്മ്മത്തിന് പോകുന്ന എ.സി.ശബീറ്, ടി.സി.ആബിദ് എന്നിവറ്ക്ക് ദുബായില് ഇന്നലെ (22/6/10) നടന്ന യത്ര അയപ്പിന്റെ വിവിധ ദൃ-ശ്യങ്ങള്..



എയര്‍ ഇന്ത്യ ഡയരക്ടരായി എം എ .യൂസഫലിയെ തെരെഞ്ഞെടുത്തു



ദമ്മാം. എയര്‍ ഇന്ത്യ പുതിയ ഡയരക്ടരായി മലയാളിയും പ്രമുഖ വ്യവസായിയുമായ എം എ .യൂസഫലിയെ തെരെഞ്ഞെടുത്തു .യൂസഫലിയടക്കം അഞ്ചു പേരെ നിയമിച്ചു കൊണ്ട് കഴിഞ്ഞ ദിവസമാണ് വ്യോമയന്ന മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത് ,ഇന്ത്യന്‍ എയര്‍ലൈന്‍സ് ഡയരക്ടര്‍

ബോര്‍ഡ് അങ്ങമായി പ്രവര്‍ത്തിച്ച അദ്ദേഹം അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്സിന്റ്റെ അറബ് വംശജനല്ലാത്ത ഏക ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം .മലയാളി എന്നതിലുപരി ഒരു പ്രവാസി യെതന്നെ ദയരെക്ടര്‍ ബോര്‍ഡില്‍ ഉള്പെടുതിയത്തില്‍ പ്രവാസികള്‍ ഏറെ സന്തോഷത്തിലാണ്. മാത്രമല്ല ഏറെ നാളായി പ്രവാസികള് അനുഭവിക്കുന്ന യാത്രാ പ്രശ്നം അദേധഹം അധിക്ര്തരുടെ ശ്രദ്ധയില് പെടുത്തുമെന്ന പ്രതീക്ഷയിലും .....
                                                                                                                       സുബൈര്‍ ഉദിനൂര്‍


റിയാദില് കഴിഞ്ഞ ദിവസമുണ്ടായ മഴയില് വാഹന-ങള് വെള്ളത്തിനടിയിലായപ്പോള്. കഴിഞ്ഞ ഒരു വറ്ഷത്തിനിടെ ഇത് രണ്ടാം തവണയാണ് റിയാദ് നഗരം വെള്ളത്തിനടിയിലാവുന്നത്.



Photo Collections: Jabir T Udinur 


കൂടുതല് ഫോട്ടോകള്ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക
http://picasaweb.google.com/i.assalman/RiyadhRain


സ്വീകരണം നല്‍കി.


ദമ്മാം. ജോലി ആവശ്യാര്‍ത്ഥം സൗദി അറേബ്യയില്‍ ഏത്തിയ ടി .മുഹമ്മദ്‌ അജീറിന് ഉദിനൂര്‍ മഹല്ല് എസ് വൈ എസ് പ്രവര്‍ത്തകരും .തൃകരിപൂര്‍ കൂടായ്മയും ചേര്‍ന്ന് സ്വീകരണം നല്‍കി. ദമ്മാം തൃകരിപ്പൂര്‍ കൂടായ്മ പ്രസിഡന്റ്‌ സുലൈമാന്‍ കൂലെരി ആദ്യക്ഷനായിരുന്നു. ഏന്‍ മുഹമ്മദ്‌ റഫീക് ,ടി അബ്ദുല്‍ റഷീദ് ,ഏന്‍ സഫുവാന്‍ , അക്ബര്‍ തൃകരിപൂര്‍ ഏന്നിവര്‍ സംബന്ധിച്ചു. സുബൈര്‍ ഉദിനൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു ...
സുബൈര്‍ ഉദിനൂര്‍ . സൗദി.
 

കെ.ഐ.ജെ.യു. ദുബൈ നിക്ഷേപ പദ്ധതി

ദുബൈ: ഉദിനൂറ് ഖാദിമുല് ഇസ്ലാം ജമാഅത്ത് ദുബൈ കമ്മിറ്റിയുടെ കീഴിലാരംഭിച്ച നിക്ഷേപ പദ്ധതിയില് ഇതിനകം 80 ഓളം പേറ് അംഗങളായി ചേറ്ന്നതായി ഭാരവാഹിള് അറിയിച്ചു. വൈകാതെ ലാഭകരമായ സംരംഭങ്ങളില് സംഘടന മുതല് മുടക്ക് നടത്തും. ഇതിനെ കുറിച്ച് ആലോചിക്കുന്നതിനായി മെയ് അവസാനത്തോടെ അംഗങളുടെ സംഗമം വിളിച്ക് ചേറ്ക്കാനായി കണ്‍വീനറ് ടി.സി.ഇസ്മായിലിനെ ചുമതലപ്പെടുത്തി.

യോഗത്റ്റില് ടി.പി.അബ്ദുല് സലാം അദ്ധ്യക്ഷത വഹിച്ചു. ടി.പി.അബ്ദുല് റഷീദ്, എന്.ബഷീറ്, ടി.സി.ഇസ്മായില്, ടി.റഹ്മത്തുള്ള, എം.റാഷിദ്, ടി.സി.ആബിദ്, ടി.പി.ഷുഐബ് സംബന്ധിച്ചു.

അനുശോചിച്ചു
ദമ്മാം, ഉദിനൂര്‍ മഹല്ല് എസ് വൈ എസ് സെക്രെട്രറിയും, മഹല്ല് ജമാഅത്ത് മുന്‍ പ്രസിടെനടും ആയിരുന്ന
ഏ ജി അസ്സൈനാര്‍ ഹാജിയുടെ നിര്യാണത്തില്‍ സൗദി അറേബ്യ ഉദിനൂര്‍ മഹല്ല് സെന്‍ട്രല്‍ കമ്മിറ്റിയും ,തൃകരിപ്പൂര്‍ കൂടായ്മയും അനുശോചിച്ചു ,സുലൈമാന്‍ കൂലെരി അധ്യക്ഷനായിരുന്നു ,അസ്സൈഅനാര്‍ സാഹിബിന്‍റെ നിര്യാണം ഉടിനൂരിനു തീരാനഷ്ടമാണെന്നും ,ഒരു മത്ര്ഗ സാങ്ങടഗനെയാണ് നഷ്ടപെട്ടതെന്നും യോഗം അഭിപ്രായപെട്ടു.
ടി മുഹമ്മദ്‌ കുഞ്ഹി ഹാജി , റഫീക്ക് നങ്ങാരത്, ടി അബ്ദുല്‍ റഷീദ് ,അക്ബര്‍ തൃകരിപ്പൂര്‍ ,സഫുവാന്‍ എന്‍ ,അജീര്‍ തൃകരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു ,സുബൈര്‍ ഉദിനൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു,


കേഷ് അവാര്‍ഡ് നല്‍കും
ദുബൈ: മുന്‍ വര്‍ഷങളിലെന്ന പോലെ ഈ വര്‍ഷവും ഉദിനൂര്‍ മംബഉല്‍ ഉലൂം മദ്രസ്സാ പൊതു പരീക്ഷയിലും, പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയവര്‍കുള്ള KIJU ദുബൈ ശാകാ കമ്മിറ്റി വകയായുള്ള കാഷ് അവാര്‍ഢ് നല്‍കാന്‍ ഇവിടെ ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമനിച്ചു. വൈസ് പ്രസി. ടി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ടി റഹ്മത്തുള്ള, ടി.സി.ഇസ്മാ​‍യില്‍, ടി.ഹമീദ്, എം.റാഷിദ്, കെ.അമീന്‍, എന്‍.സുബൈര്‍, ടി.പി.ഷുഹൈബ്, ടി.സി.ആബിദ്, എ.സി.ഷബീര്‍ തുടങിയവര്‍ സംബന്‍ദിച്ചു.


Udinur Pravasi Get together:
Udinur pravasi annual get together will be held at Sahara hotel in Rolla Sharjah on 19th Feb Friday from 10 AM to 4 AM.  There will be many colourful programs like Art & Literary competition, Discussion forum etc.,
Many guests will be participiated, also different varities of food & refreshment will be served an official told to udinur.com & They requested all the udinurian expatriates to participiate in this great event.