Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ഒക്‌ടോബർ 30, ഞായറാഴ്‌ച

ഈജിപ്തില്‍ നടന്ന പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം ഉസ്താദ്‌

പൊതു വാര്‍ത്ത
സൂഫിസത്തെ കുറിച്ച് അടുത്തിടെ ഈജിപ്തില്‍ നടന്ന പണ്ഡിത സമ്മേളനത്തില്‍ ആള്‍ ഇന്ത്യാ ജം:ഇയ്യത്തുല്‍ 
ഉലമ ജനറല്‍ സെക്രട്ടറി  കാന്തപുരം ഉസ്താദ്‌ വിഷയം അവതരിപ്പിക്കുന്ന വീഡിയോ കാണുക.



ഹബീബ്‌ അലി അല്‍ ജിഫ്‌രി എന്ന ലോക പണ്ഡിതന്‍റെ യൂടുബ്‌ല്‍ നിന്നും ലഭിച്ചത്

=====================================================

2011, ഒക്‌ടോബർ 29, ശനിയാഴ്‌ച

മക്കയില്‍ നിര്യാതനായി

മക്ക : ഹജ്ജിന്നായി എത്തിയ തൃക്കരിപ്പൂര്‍ വെള്ളാപ്പ് സ്വദേശി മക്കയില്‍ നിര്യാതനായി. വെള്ളാപ്പ് ജുമാ മസ്ജിദ് പരിസരത്തെ പരേതനായ ഒ.ടി.അബ്ദുല്ല ഹാജിയുടെ മകന്‍ പുത്തലത്ത് സുലൈമാന്‍(65) ആണ്  മക്കയില്‍   വെച്ച് മരിച്ചത് . ബന്ധുക്കള്‍ക്കൊപ്പം ഒക്ടോബര്‍ ഏഴിനാണ് ഇദ്ദേഹം മക്കയില്‍ എത്തിയത് .

          മക്കയിലെത്തി ആദ്യ ദിവസം ഉംറ നിര്‍വഹിച്ച സുലൈമാന്‍ അടുത്ത ദിവസം മുതല്‍ ശ്വാസ സംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെ കുളിമുറിയില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു . കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ ഹജ് കമ്മറ്റി മുഖേന ഹജിന് അപേക്ഷിച്ച ഇദ്ദേഹത്തിന്ന് ഈ വര്‍ഷമാണ്‌ അവസരം ലഭിച്ചത്.
      ഭാര്യ: എ.പി.സുബൈദ. മക്കള്‍: ഷബീര്‍(കുവൈറ്റ്), ശബീന ,ഷമീം( എം.ഫാം വിദ്യാര്‍ഥി, ചെന്നൈ).
       മരുമക്കള്‍: അഫ് സീറ, സ്വാദിഖ്(കുവൈറ്റ്). സഹോദരങ്ങള്‍: മുഹമ്മദ്‌ കുഞ്ഞി, അബ്ദുല്‍ ഖാദര്‍(ഇരുവരും മലേഷ്യ). മയ്യിത്ത് മക്കയില്‍ കഴിഞ്ഞ ദിവസം ഇശാ നമസ്കാരത്തിന് ശേഷം കബറടക്കി.

2011, ഒക്‌ടോബർ 28, വെള്ളിയാഴ്‌ച

അറഫാ സംഗമം അഞ്ചിന് ,ബലി പെരുന്നാള്‍ ഞായറാഴ്ച

ജിദ്ദ : ഹജ്ജ് തീര്‍ഥാടനത്തിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം നവംബര്‍ അഞ്ച് ശനിയാഴ്ച ആയിരിക്കുമെന്ന് സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു. ഇതനുസരിച്ച് ഞായറാഴ്ച ആയിരിക്കും ബലിപെരുന്നാള്‍.





 എന്റെ ഫോട്ടോ
ടി. സി. ഇസ്മായില്‍ ആശുപത്രി വിട്ടു

ഉദിനൂര്‍ ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോം വെബ് എഡിറ്റര്‍ ടി. സി. ഇസ്മായില്‍ സാഹിബ് ആശുപത്രി വിട്ടു. അസഹ്യമായ ശരീര വേദനയെ തുടര്‍ന്ന് മൂന്നാഴ്ച മുമ്പായിരുന്നു ഏഴിലോടുള്ള ഒരു സ്വകാര്യ   ആശുപത്രിയില്‍ അദ്ദേഹത്തെ അഡ്മിറ്റ്‌ ആക്കിയത്. രോഗം പൂര്‍ണ്ണമായി സുഖപ്പെടാന്‍ പത്ത് ദിവസത്തെ  വിശ്രമം  ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

ദുബായില്‍ നിന്നും കഠിനമായ വേദന കാരണം ഏറെ ഉല്‍ഖണ്ടയോടെ  ആയിരുന്നു വിമാനം കയറിയത് എങ്കിലും, എല്ലാവരുടെയും പ്രാര്‍ഥനാ ഫലമായി ഇപ്പോള്‍ ഏറെ ആശ്വാസം അനുഭവപ്പെടുന്നതായി ഉദിനൂരിലെ വസതിയില്‍ നിന്നും ടി.സി.ഇസ്മായില്‍ സാഹിബ് ഉദിനൂര്‍ ബ്ലോഗ്‌സ്പോട്ടിനോട് പറഞ്ഞു. 
രോഗ വിവരം അറിഞ്ഞ് വീട്ടിലും, ആശുപത്രിയിലും സന്ദര്‍ശിച്ച  വിവിധ സംഘടനാ പ്രതിനിധികള്‍ക്കും, ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അദ്ദേഹം ഹൃദയംഗമായ   നന്ദി അറിയിച്ചു.
===============================================

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

എം.ടി.പി കരീം സാഹിബ് നിര്യാതനായി

ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് മുതവല്ലി എം.ടി.പി കരീം സാഹിബ് നിര്യാതനായി മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്ന് കാലത്ത് ആയിരുന്നു അന്ത്യം. ശ്വാസ തടസ്സം ആയിരുന്നു  മരണ കാരണം എന്നറിയുന്നു. ജനാസ ഇന്ന് ഉച്ചയോടെ സ്വദേശമായ പേക്കട തേക്ക്‌ കൊണ്ട് വരും.

അദ്ധേഹത്തിന്റെ നിര്യാണത്തില്‍ ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത്, ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു,സി, യുനീക് കമ്മിറ്റികള്‍ അനുശോചിച്ചു.





ദമാം : അല്‍കോബാര്‍ യുനൈറ്റഡു എഫ് സിയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ദമാമില്‍ സംഘടിപ്പിക്കുന്ന സൌഹൃദ ഫുട്ബോള്‍ പ്രദര്‍ശന മത്സരം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . സൌഹൃദ മത്സരത്തില്‍ സാമൂഹിക പ്രവര്‍ത്തകരുടെ ടീമും മാധ്യമ പ്രവര്‍ത്തകരുടെ ടീമും തമ്മിലാണ് മാറ്റുരക്കുക.

         ദമാമിലെ സാമൂഹിക പ്രവര്‍ത്തകരുടെ നേത്രത്വത്തില്‍ ഉള്ള ശക്തരായ ടീമിനെ നേരിടാന്‍ , ദമാമിലെ മാധ്യമ രംഗത്തെ ടി പി എം ഫസല്‍ (മനോരമ ), എം എം നഈം (കൈരളി ), സുബൈര്‍ ഉദിനൂര്‍ (ഏഷ്യാനെറ്റ് ന്യൂസ്), എന്‍ യു ഹാഷിം (ജീവന്‍ ടിവി ), മുജീബ് (ജയ്‌ ഹിന്ദ്‌ ന്യൂസ്‌ ‌ ) , എം ജുനീര്‍ ( മാധ്യമം ), പ്രഭാകരന്‍ കണ്ണൂര്‍ (ദേശാഭിമാനി ).അഷ്‌റഫ്‌ ആളത്ത് (ചന്ദ്രിക ), അബ്ദുല്‍ അലി (തേജസ്‌) എന്നിവരടങ്ങുന്ന ടീം ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു . മത്സരം നാളെ (വ്യാഴം) രാത്രി ഒന്‍പതു മണിക്ക് ദമാം പാസ്പോര്‍ട്ട്‌ ഓഫിസിന് സമീപത്തായുള്ള സ്റ്റെഡിയത്തില്‍ ആരംഭിക്കും .

ഹറമില്‍ കുഴഞ്ഞു വീണ് മരിച്ചു

മക്ക : സ്വകാര്യ  ഹാജു ഗ്രൂപ്പ്  വഴി  ഹജ്ജിന്നായി  എത്തിയ  മലപ്പുറം  സ്വദേശി  പുലിക്കോടന്‍  ഹംസ  ഹൃദയാഘാതം  മൂലം   മരിച്ചു .  കഴിഞ്ഞ  ദിവസം  ഹറം പള്ളിയില്‍ നിന്നും  അസര്‍ നമസ്കാരം  കഴിഞ്ഞ് താമസ സ്ഥലത്തേക്ക്  പോകുന്നതിനിടയില്‍  ഹറം മുറ്റത്ത് കുഴഞ്ഞു വീണ്   മരിക്കുകയായിരുന്നു  കബറടക്കം  മക്കയില്‍ നടക്കും.

 ഇസ്മായില്‍  ടി .ജിദ്ദ

2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

ചന്ദ്രപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

ജിദ്ദ: വിശുദ്ദ ഹജ്ജിന്റെ ദിവസങ്ങള്‍ നിര്‍ണയിക്കുന്നതിനായി ദുല്‍ ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം ജുഡിഷ്യറി കൌണ്‍സില്‍ ആഹ്വാനം ചെയ്തു. ദുല്‍ കഅദു മാസം ഇരുപത്തി ഒമ്പത് ആണ് നാളെ (ബുധന്‍) . ഔദ്യോഗിക കലണ്ടര്‍ പ്രകാരം വെള്ളിഴാഴ്ച ഹജ്ജ് മാസം ഒന്ന് ആണെങ്കിലും പ്രവാചക ചര്യ പാലിച്ചു ചന്ദ്ര പിറവി ദര്‍ശിച്ചിരിക്കണം എന്നതാണ് സൗദി യുടെ  ചട്ടം . വെള്ളിയാഴ്ച ദുല്‍ ഹജ്ജ് മാസം ആരംഭിക്കുകയാണെങ്കില്‍ നവംബര്‍ അഞ്ചിനായിരിക്കും അറഫാ  ദിനം .

2011, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഹാജിമാര്‍ പ്രവാചക നഗരിയില്‍

മദീന : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി സ്വകാര്യ ഗ്രൂപ്പുകള്‍ വഴി എത്തിയ ഹാജിമാര്‍ മക്കയില്‍ നിന്നും പ്രവാചക നഗരിയായ മദീനയില്‍ എത്തി . കഴിഞ്ഞ ദിവസം ഉച്ചയോടെ മക്കയില്‍ നിന്നും പുറപെട്ട ഹജ്ജു സംഘം രാത്രി ഒന്‍പതു മണിയോടെയാണ് മദീനയില്‍ എത്തിയത് . മിക്ക ഹാജിമാരും ഇന്നലെ തന്നെ മക്കയിലേക്ക് പുറപ്പെട്ടതിനാല്‍ മദീനയിലേക്കുള്ള മുഴുവന്‍ വഴികളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത് .

               തൃകരിപൂരില്‍ നിന്നുമുള്ള ഹാജിമാരും ഇപ്പോള്‍ മദീനയിലാണ് ഉള്ളത് .രാത്രി പത്തു മണിയോടെ മക്കയില്‍ നിന്നും മദീനയില്‍ എത്തിയ ഹാജിമാര്‍ മസ്ജിദുന്നബവിയില്‍ എത്തി സിയാറത്ത്‌ പൂര്‍ത്തിയാക്കി . ഇശാ നമസ്കാരതിന്നായി എത്തിയ മുജമ്മ ഹജ്ജു സംഘം സിയാറത്ത്‌ പൂര്‍ത്തിയാക്കി ഹറമിന്റ്റെ ഇരുപത്തി ആറാം വാതിലിലൂടെയുള്ള മദീന ടവറില്‍ ഉള്ള റൂമുകളില്‍ താമസിക്കുകയാണ് . വി ഹെല്‍പ്പ് ഹജ്ജു സംഘം മദീന സിയാറത്തിനു ശേഷം ഹരമിന് സമീപത്തായുള്ള റീതാജില്‍ വിശ്രമിക്കുകയാണ് . ഇരു ഗ്രൂപുകളിലും എത്തിയ ഹാജിമാര്‍ വരുന്ന ദിവസങ്ങളില്‍ ചരിത്ര പ്രാധാന്യമുള്ള ഉഹദു , ഹന്‍ദക്ക് , മസ്ജിദുക്കുബ , മസ്ജിദുല്‍ കിബ് ലത്തൈന്‍, തുടങ്ങി മദീനയിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ഇരു ഗ്രൂപ്പുകളുടെയും അമീറുമാര്‍ പറഞ്ഞു .
           നാല്പതു വക്ത് നമസ്കാരം മസ്ജിദുന്നബവിയില്‍ വെച്ച് നിര്‍വഹിച്ച് പുണ്യം നേടുക എന്ന ലക്ഷ്യവുമായാണ് ഹാജിമാര്‍ പ്രവാചക നഗരിയിലേക്ക് എത്തിയിട്ടുള്ളത് .

ഇസ്മായില്‍  ടി / സുബൈര്‍  ഉദിനൂര്‍  

2011, ഒക്‌ടോബർ 22, ശനിയാഴ്‌ച

തൃകരിപ്പൂരില്‍ നിന്നും ഹജ്ജിന്നായി എത്തിയ ഇരു സംഘങ്ങളും പുണ്യ ഭൂമിയില്‍

മക്ക : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി തൃക്കരിപൂരില്‍ നിന്നും എത്തിയ വി ഹെല്‍പ്പ് , മുജമ്മ ഹജ്ജു സംഘങ്ങള്‍ പുണ്യ ഭൂമിയില്‍ എത്തി . ഇരു ഹജ്ജു ഗ്രൂപ്പ് അംഗങ്ങളും ഇപ്പോള്‍ മക്കയിലാണ് ഉള്ളത് . ഇരു ഗ്രൂപ്പുകളും നേരത്തെ തന്നെ മക്കയില്‍ എത്തി എന്നതിനാല്‍ തന്നെ ഹാജിമാര്‍ക്ക് സൌകര്യപൂര്‍വ്വം ഉംറ നിര്‍വഹിക്കാന്‍ കഴിഞ്ഞതായി വി ഹെല്‍പ്പ് ഗ്രൂപ്പ് ഡയരക്ടര്‍ അഷറഫും , മുജമ്മ ഗ്രൂപ്പ് അമീര്‍ ത്വയ്യിബ് തങ്ങളും അറിയിച്ചു .

             കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചകള്‍ മക്കയിലും മദീനയിലും കടുത്ത ചൂടായിരുന്നുവെങ്കിലും ഇപ്പോഴത്തെ നല്ല കലവാസ്ഥ ഹാജിമാര്‍ക് ആദ്യ അനുഗ്രഹമായി . വി ഹെല്‍പ്പ് ഗ്രൂപ്പിന് കീഴില്‍ ഇപ്രാവശ്യം നാല്‍പതു പേര്‍ ഹജ്ജിനായി എത്തുയിട്ടു ഉണ്ട് . പ്രുഖ പണ്ഡിതന്‍ ത്വയ്യിബ് തങ്ങളുടെ നേത്രത്വത്തിലുള്ള മുജമ്മ ഹജ്ജു സംഘത്തില്‍ നാല്പത്തി എട്ടു പേരും മക്ക നഗരിയില്‍ എത്തിയിട്ടുണ്ട് . ഉംറ കളിലും , പ്രാര്‍ത്ഥനയിലും കഴിഞ്ഞു കൂടുന്ന ഇരു സംഘങ്ങളും നാളെ (ഞായര്‍) പ്രവാചക നഗരിയായ മദീനയിലേക്ക് നീങ്ങും . മക്കയില്‍ ഹറമിന് സമീപത്തായി തന്നെ ഹാജിമാര്‍ക്ക് താമസ സൌകര്യം ലഭിച്ചത് മൂലം ഹാജിമാര്‍ക്ക് വേഗത്തില്‍ ഹറമില്‍ എത്തുവാനും , തിക്കുകളിലും തിരക്കുകളിലും പെടാതെ സുഖമായി ഉംറ ചെയ്യാനും സാധിച്ചു , ജീവിതായുസ്സ് മുഴുവന്‍ നെഞ്ചില്‍ ഏറ്റി നടന്ന ജീവിതാഭിലാഷം നിറവേറ്റാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഹാജിമാര്‍ ....

സുബൈര്‍ ഉദിനൂര്‍





സൗദി കിരീടാവകാശി അന്തരിച്ചു

റിയാദ്: സൗദി അറേബ്യയുടെ ഒന്നാം കിരീടാവകാശിയും ഉപ പ്രധാനമന്ത്രിയും പ്രതിരോധ^വ്യോമയാന മന്ത്രിയുമായ സുല്‍ത്താന്‍ ഇബ്‌നു അബ്ദുല്‍ അസീസ് ആലു സുഊദ് (83) മരണപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടതെന്ന് സൗദി ഭരണാധികാരിയുടെ ഔദ്യോഗിക കാര്യാലയമായ ദീവാനുല്‍ മലികി അറിയിച്ചു. അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിദഗ്ധ ചികില്‍സക്കായി സുല്‍ത്താന്‍ രാജകുമാരനെ മാസങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക് ആശുപത്രിയില്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു .
                    സുല്‍ത്താന്‍ രാജകുമാരന്റെ മരണത്തില്‍ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് അനുശോചിച്ചു. മയ്യിത്ത് നമസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് അസര്‍ നമസ്‌കാരാനന്തരം തലസ്ഥാന നഗരിയായ റിയാദിലെ ദീറ ഇമാം തുര്‍ക്കി പള്ളിയില്‍ നടക്കും.


ഇസ്മായില്‍  ടി .

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഉദിനൂരില്‍ മാപ്പിള കലാ വിരുന്ന്

ഉദിനൂര്‍: ഉദിനൂര്‍ പേക്കടം ശാഖാ മുസ്ലിം യൂത്ത് ലീഗിന്റെ കീഴില്‍ പുതുതായി രൂപീകരിക്കുന്ന ഗ്രീന്‍ ചാലന്ചെഴ്സ് യൂത്ത് വിംഗ് രൂപീകരണവും, മാപ്പിള കലാ വിരുന്നും ഒക്ടോബര്‍ 22 ശനിയാഴ്ച ഉദിനൂര്‍ സൌത്ത് ഇസ്ലാമിയ സ്കൂളില്‍ നടക്കും.

രാവിലെ പത്ത് മണിക്ക് നടക്കുന്ന കുടുംബ സംഗമത്തിന് ശരീഫ് മാസ്റര്‍ കോളയത്ത് നേതൃത്വം നല്‍കും. ഉച്ചക്ക് രണ്ടു മണിക്ക് വിദ്യാര്തികളുടെ കലാ സാഹിത്യ മത്സരം, വൈകു: ഏഴു മണിക്ക് ദഫ്, കോല്‍ക്കളി, കലാ വിരുന്ന് എന്നീ പരിപാടികളും ഉണ്ടായിരിക്കും. ചടങ്ങില്‍ കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിടന്റ്റ് എ.സി അത്താഉല്ല മാസ്ടരെ ആദരിക്കും.

=========================================

2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

വീണ്ടും ഹജ്ജ് വിശേഷവുമായി

മക്ക: ദശ ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ ഒരേ മന്ത്രവുമായി വീണ്ടും വിശുദ്ധ ഭൂമിയെ ലകഷ്യമാക്കി ഒഴുകി തുടങ്ങി. ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ഓരോ വിശേഷങ്ങളും വായനക്കാരിലെത്തിക്കാന്‍ ഉദിനൂര്‍ ഡോട്ട് ബ്ലോഗ്സ്പോട്ട് ഡോട്ട് കോം വിപുലമായ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ ഉദിനൂര്‍ തയ്യാറാക്കുന്ന ഹജ്ജ് വിശേഷം 2011  വായിക്കുക !!

2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

ഉദ്യാന നഗരിയില്‍ ഉദിനൂര്‍ സംഗമം 2011

അബുദാബി : ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് യു എ ഇ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഈദ് സംഗമം 2011 ബലി പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം ഉദ്യാന നഗരിയായ അല്‍ഐനില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രകുറിപ്പില്‍ അറിയിച്ചു .
                     അല്‍ ഐനിലെ കാരിഫോറിനടുത്തുള്ള ടോപ്‌ ഫൈവ് റസ്റ്റ്‌റ്റോരണ്റ്റില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു എ യിലെ വ്യത്യസ്ത മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച മഹല്ല് നിവാസികളെ ആദരിക്കല്‍ ചടങ്ങ് , മഹല്ലിലെ പൂര്‍വ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ദഫ് മുട്ട് , മാപ്പിളപ്പാട്ട് , സമൂഹഗാനം , ചര്‍ച്ചകള്‍ , കൊച്ചു വിദ്യാര്‍തികളുടെ വിവിധ യിനം കലാപരിപാടികള്‍ എന്നിവ അരങ്ങേറും .
               പരിപാടിയുടെ വിജയത്തിനായി അല്‍ ഐനില്‍ വെച്ച് നടന്ന യോഗത്തില്‍ എ.ജി.സി അബ്ദുല്‍ നാസര്‍ (ചെയര്‍മാന്‍) , എം കെ അഷ്‌റഫ്‌ ( പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ), ടി മുനീര്‍ (ട്രഷറര്‍ )എന്നിവരടങ്ങുന്ന കമ്മിറ്റിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചു . കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ദുബായ് , അബുദാബി , എന്നിവിടങ്ങളില്‍ ആയി നടന്ന ഉദിനൂര്‍ സംഗമം , ഈ വര്‍ഷം ഉദ്യാന നഗരിയായ അല്‍ഐനിനെ സാക്ഷിയാക്കി , മഹല്ലിലെ യു എ യിലുള്ള മുഴുവന്‍ നിവാസികളെയും പങ്കെടുപ്പിച്ചു കൊണ്ട് അത്യപൂര്‍വ സംഗമം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍ .

എജി . അസ്സൈനാര്‍

2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

അല്‍ മുജമ്മഉ ഹജ്ജ് സംഘം ബുധനാഴ്ച പുറപ്പെടും

തൃക്കരിപ്പൂര്‍: അല്‍ മുജമ്മഉ ഹജ്ജ് സംഘം ബുധനാഴ്ച വിശുദ്ധ ഭൂമിയിലേക്ക്‌ പുറപ്പെടും. സയ്യിദ് തയ്യിബ് അല്‍ ബുഖാരിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍  48 യാത്രക്കാര്‍ ആണുള്ളത്. യുവ പണ്ഡിതന്‍ എം.എ. ജാഫര്‍ സാദിഖ് സഅദിയും ഈ സംഘത്തില്‍ ഉണ്ട്. മുജമ്മഉ പരിസരത് നടക്കുന്ന യാത്ര അയപ്പ് പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും.

കഅബാലയം കഴുകല്‍ ചടങ്ങിനു ശേഷം അബ്ദുള്ള രാജാവും
മറ്റു നേതാക്കളും പുറത്തേക്കു വരുന്നു (ഫയല്‍ ഫോട്ടോ)

====================================================

2011, ഒക്‌ടോബർ 10, തിങ്കളാഴ്‌ച

ഏ ബി മുസ്തഫ സാഹിബിന്റെ സ്ഥാപനത്തിന് അവാര്‍ഡ് ലഭിച്ചു

അബുദാബി ;അബുദാബിയിലെ പ്രശസ്ത ഫര്‍ണിച്ചര്‍ വ്യാപാര സ്ഥാപനമായ യുഗോസ്ലാവ്യന്‍ ഫര്‍ണിച്ചര്‍ കമ്പനിക്ക്  സി എന്‍ ഐ എ (ക്രിട്ടികല്‍ നാഷണല്‍ ഇന്ഫാസ്  ട്രക്ച്ചര്‍ അതോറിറ്റി )യുടെ ബെസ്റ്റ് സപ്ലയര്‍ അവാര്‍ഡ് ലഭിച്ചു .സി  എന്‍ ഐ എ  മാനേജറില്‍ നിന്നും യുഗോസ്ലാവ്യന്‍ ഫര്‍ണിച്ചര്‍ മാനേജര്‍  ഏ.ബി.മുസ്തഫ അവാര്‍ഡ് ഏറ്റുവാങ്ങി .ഏ .ബി .മുസ്തഫ സാഹിബിന്റെ സ്ഥാപനത്തിന് ഇതിനു മുന്‍പും അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .രണ്ട് പതിറ്റാണ്ടിലേറെയായി ഈ സ്ഥാപനത്തിന്റെ മാനേജര്‍ പദവി വഹിക്കുന്നത് ഉദിനൂരിലെ ഏ.ബി മുസ്തഫയാണ് .അദ്ധേഹത്തിന്റെ നേതൃ പാടവമാണ് സ്ഥാപനത്തെ ഇത്തരം ഒരു നേട്ടത്തിലേക്ക് എത്തിച്ചത് .ഉദിനൂരിലെ മത സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാനിദ്യമാണ്  അദേഹം .ഖാദിമുല്‍ ഇസ്ലാം ജമാഅത് അബുദാബി കമിറ്റിയുടെ പ്രസിടന്റ്റ്‌.യുനിക് എജുകോം സെന്റര്‍ ടെരക്ടര്‍ ,u w c അബുദാബി ശാഗാ ട്രഷറര്‍ എന്നി പദവികള്‍ അദേഹം വഹിക്കുന്നു .അദേഹത്തിന് ലഭിച്ച നേട്ടത്തിന്  യുനിക് ടയര്കടരി ബോര്‍ഡ് അഭിനന്ദനങ്ങള്‍ അറീച്ചു ...
ജാഫര്‍ സാദിഖ് സഅദിക്ക്
യാത്ര അയപ്പ് നല്‍കി

ഉദിനൂര്‍: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് ഖുര്‍ ആന്‍ കോഴ്സ് ട്യൂട്ടര്‍ എം.എ.ജാഫര്‍ സാദിഖ് സഅദിക്ക് സുന്നി സെന്ററില്‍ ഹൃദ്യമായ യാത്ര അയപ്പ് നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി മുടങ്ങാതെ ശനിയാഴ്ച ദിവസങ്ങളില്‍ ഉദിനൂര്‍ സുന്നി സെന്ററില്‍ ഖുര്‍ ആന്‍ കോഴ്സ് നടത്തി മഹല്ല് നിവാസികളുടെ പ്രശംസക്ക് പാത്രമായ യുവ പണ്ഡിതന് യാത്ര അയപ്പ്  നല്‍കാന്‍ ഒട്ടേറെ പേര്‍ എത്തിച്ചേര്‍ന്നിരുന്നു.

ടി.പി.മഹമൂദ് ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ടി.അബ്ദുള്ള മാസ്റര്‍, എ.കെ കുഞ്ഞബ്ദുള്ള, ടി. അബ്ദുള്ള മാസ്റര്‍, പി റാഷിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദിനൂര്‍ സുന്നി സെന്ററില്‍ കഴിഞ്ഞ ആഴ്ച മഹല്ല് നിവാസികള്‍ക്കായി
നല്‍കിയ ഹജ്ജ് യാത്ര അയപ്പ് ചടങ്ങില്‍ സുലൈമാന്‍ സഅദി ക്ലാസ്സെടുക്കുന്നു

==============================================

2011, ഒക്‌ടോബർ 9, ഞായറാഴ്‌ച

ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായില്‍ ആശുപത്രിയില്‍

ഉദിനൂര്‍ : ഉദിനൂര്‍ ഡോട്ട് കോം വെബ് എഡിറ്റര്‍ ടി സി ഇസ്മായില്‍ ആശുപത്രിയില്‍ .. ഏറെ കാലമായി അദ്ദേഹത്തെ അലട്ടുന്ന കഴുത്ത് വേദനയ്ക്ക് പുറമേ കഴിഞ്ഞ രണ്ടു മൂന്നു ആഴ്ചയായി അനുഭവപ്പെട്ട ശരീര വേദനയെ തുടര്‍ന്നാണ് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപിച്ചത്.

          കഴിഞ്ഞ ദിവസം ദുബായില്‍ നിന്നും നാട്ടില്‍ എത്തി എഴിലോടുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്‌ . ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു . അദ്ദേഹത്തിന്റ്റെ രോഗ ശമനത്തിന്ന്‍ വേണ്ടി പ്രാര്‍ഥിക്കണമെന്ന് ഉദിനൂര്‍ ഡോട്ട് കോം എഡിറ്റോറിയല്‍ ബോര്‍ഡ് ഭാരവാഹികള്‍ അറിയിച്ചു . ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസി : എ കെ സലാം ഹാജി , വൈ : പ്രസി ഏ സി അത്താവുള്ള മാസ്റ്റര്‍ ,എം സി മുഹമ്മദ്‌ കുഞ്ഞി ഹാജി , പി മുസ്തഫ, യുനീക് ചെയര്‍മാന്‍ എ കെ അബ്ദുള്ള , കണ്‍വീനര്‍ ടി അബ്ദുള്ള മാസ്റ്റര്‍ , എസ് വൈ എസ് . വൈ പ്രസി: എന്‍ അബ്ദുല്‍ റഷീദ് ഹാജി, ട്രെഷ: ടി പി മഹമൂദ്‌ ഹാജി എന്നിവര്‍ വസതിയില്‍ എത്തി രോഗ വിവരം അന്വേഷിച്ചു ,
     ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘം സൗദി നാഷണല്‍ കമ്മിറ്റിയും , യുണീക്ക് ദമാം , കോബാര്‍ കമ്മിറ്റിയും ടി സി ഇസ്മായില്‍ സഹിബിന്റ്റെ രോഗ ശമനത്തിന്നു വേണ്ടി പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ചു . വേഗത്തില്‍ സുഖം പ്രാപിച്ച്‌ തിരിച്ചെത്തി കര്‍മ വീഥിയുടെ നേത്രത്വം ഏറ്റെടുക്കാനും , തുടര്‍ന്നും നടിന്റ്റെ നന്മയ്ക്ക് വേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് മഹല്ല് ജിദ്ദ കമ്മിറ്റി ആശംസിച്ചു.


                                                                                                                        ഇബ്രാഹിം കുട്ടി . ടി

2011, ഒക്‌ടോബർ 1, ശനിയാഴ്‌ച

പൊതു വാര്‍ത്ത

എസ്.വൈ.എസ് തളിപ്പറമ്പ മേഖല സെന്റര്‍
കാന്തപുരം ഉദ്ഘാടനം ചെയ്തു.


തളിപ്പറമ്പ: ഇവിടുത്തെ എസ്.വൈ.എസ്, എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തുടങ്ങിയ സംഘടനകളുടെ ആസ്ഥാനമായ മേഖലാ സുന്നി സെന്റര്‍ കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ന്യൂ ബസാറില്‍ ആണ് അത്യന്താധുനിക സൌകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം പണി കഴിപ്പിച്ചത്. ഉത്ഘാടന പരിപാടിയില്‍ സംബന്ധിക്കാനും, എ.പി ഉസ്താദിന്റെ പ്രഭാഷണം ശ്രവിക്കാനും  വന്‍ ജനാവലിയായിരുന്നു എത്തിയിരുന്നത്.


കന്‍സുല്‍ ഉലമ ചിത്താരി ഉസ്താദ്‌, മാട്ടൂല്‍ തങ്ങള്‍,ഷാഫി തങ്ങള്‍, പട്ടുവം ഉസ്താദ്‌,ചാലാട് ഹമീദ് ഉസ്താദ്‌ അബ്ദുല്‍ ലത്തീഫ് സ:അദി, അബ്ദുസ്സമദ് അമാനി തുടങ്ങിയവര്‍ പങ്കെടുത്തു .


അതേ സമയം പോത്താം കണ്ഠം നുസ്രതുല്‍ ഇസ്ലാം മദ്രസ്സയുടെ പുതുക്കി പണിത കെട്ടിടം കഴിഞ്ഞ ദിവസം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. പ്രസ്തുത പരിപാടിയിലും വന്‍ ജനാവലിയായിരുന്നു സാകഷ്യം വഹിച്ചത്.

പോത്താംകണ്ഠം നുസ്രതുല്‍ ഇസ്ലാം മദ്രസ്സയുടെ പുതുക്കി പണിത കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍  സംസാരിക്കുന്നു 
========================================