Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഫെബ്രുവരി 28, ചൊവ്വാഴ്ച

കേരള യാത്ര: സ്വാഗത സംഘം രൂപീകരിച്ചു

തൃക്കരിപ്പൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്രയുടെ ജില്ലാ തല സമാപനം ചരിത്ര സംഭാവമാക്കുന്നതിനായി തൃക്കരിപ്പൂരില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഏപ്രില്‍ 12മുതല്‍ 28വരെ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യാത്ര 12നു വൈകുന്നേരം തൃക്കരിപ്പൂരില്‍ എത്തും.
 Read Full Story >

2012, ഫെബ്രുവരി 25, ശനിയാഴ്‌ച

സമസ്ത (ഇ.കെ വിഭാഗം) 85-ാം വാര്‍ഷികം ഇന്ന് സമാപിക്കും

 (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സത്യ സാക്ഷികളാകാനുള്ള ആഹ്വാനവുമായി കൂരിയാട് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ (ഇ.കെ വിഭാഗം) 85-ാം വാര്‍ഷിക ചതുര്‍ദിന സമ്മേളനം ഇന്ന് സമാപിക്കും. നാടിന്റെ നാനാഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന പരലക്ഷങ്ങള്‍ സമാപന സംഗമത്തിന് സാക്ഷികളാവുമെന്നു സംഘാടകര്‍ അറിയിച്ചു. Read Full Story >

ഉദിനൂര്‍ സെന്‍ട്രലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു

തൃക്കരിപ്പൂര്‍: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയമര്‍ന്നു. യാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തൃക്കരിപ്പൂരിലെ എ.ജി.സി.സിറാജുദീന്റെ ഉടമസ്ഥതയിലുള്ള ഹ്യുണ്ടായി സാന്‍ട്രോ കാറാണ് തീപിടിച്ചു നശിച്ചത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ ഉദിനൂര്‍ സെന്‍ട്രലില്‍ ഇ.എം.എസ്. പഠന കേന്ദ്രം പരിസരത്താണ് സംഭവം. Read Full Story >

2012, ഫെബ്രുവരി 23, വ്യാഴാഴ്‌ച

വെള്ളി നിലാവ് - കാരുണ്യം

അല്ലാഹുവിന്റെ ഒരു വിശേഷണമാണ് കാരുണ്യം. അല്ലാഹു പറയുന്നു "പറയുക, നിങ്ങളുടെ നാഥന്‍ വിശാലമായ കാരുണ്യമുടയവനാകുന്നു" സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ ഔദാര്യവും ദയാ വായ്പുമാണത്. അല്ലാഹു പറയുന്നു "നിങ്ങളുടെ നാഥന്‍ കാരുണ്യം തന്റെ സ്ഥായിയായ സ്വഭാവമായി സ്വീകരിച്ചിരിക്കുന്നു". ആ കാരുണ്യം സകലതിനെയും പൊതിഞ്ഞു പരന്നു കിടക്കുകയാണ്. " Read Full Story > 

ടി. റുഖിയ ഹജ്ജുമ്മ നിര്യാതയായി

ഉദിനൂര്‍: പരത്തിച്ചാലിലെ എ.ബി യൂസഫ്‌ ഹാജിയുടെ ഭാര്യ ടി. റുഖിയ ഹജ്ജുമ്മ നിര്യാതയായി. ഇന്നലെ രാത്രി ദേഹാസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മക്കള്‍ ടി.മുസ്തഫ, ശുക്കൂര്‍, മുത്തലിബ്, നജ്മുദ്ധീന്‍, സുലൈഖ, നഫീസ. ഖബറടക്കം ജുമാ നിസ്കാരത്തിനു മുമ്പായി നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2012, ഫെബ്രുവരി 20, തിങ്കളാഴ്‌ച

തൃക്കരിപ്പൂര്‍: ഫുട്ബോള്‍ ഉത്സവ ലഹരിയില്‍

തൃക്കരിപ്പൂര്‍ . ഹിറ്റാച്ചി ത്രിക്കരിപൂരിന്റെ ആഭിമുഖ്യത്തില്‍ മിനി സ്റെടിയത്തില്‍ നടക്കുന്ന അഖില കേരള ഫ്ള ട്‌ ലൈറ്റ് ഫുട്ബോള്‍ ടൂര്‍ ണ്ണ മെന്റ് നഗരത്തെ ഫുട്ബോള്‍ ലഹരിയില്‍ ആഴ്ത്തി. കേരളത്തിലെ വമ്പന്മാര്‍ കൊമ്പ് കോര്‍ക്കുന്ന ഈ രാത്രികാല ഫുട്ബോള്‍ മേള ജന സാന്നിധ്യത്താല്‍ ശ്രദ്ധേയമാവുകയാണ്. Read Full Story >

റെയിഞ്ച് നബിദിനത്തിന് ഉജ്ജ്വല സമാപ്തി

തൃക്കരിപ്പൂര്‍::  വിവിധ മദ്രസകളിലെ വിദ്യാര്‍ഥികള്‍ അണി നിരന്ന ഉജ്വല മൌലീദ് ജാഥയോടെ തൃക്കരിപ്പൂര്‍ റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീനും മദ്രസാ മാനേജ്മെന്‍റ് കമ്മറ്റിയും സംഘടിപ്പിച്ച നബിദിന പരിപാടികള്‍ സമാപിച്ചു. Read Full Story >

2012, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

വെള്ളി നിലാവ് - നിസ്കാരം



ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ രണ്ടാമത്തേതും, മനുഷ്യന്‍ അവന്റെ ഓര്‍മ്മ ശക്തി നിലനില്‍ക്കുവോളം കാലം നിര്‍വ്വഹിക്കല്‍ നിര്‍ബന്ധവുമായ ആരാധനാ കര്‍മ്മം ആണ് നിസ്കാരം. വിചാരണാ നാളില്‍ ആദ്യം വിചാരണ ചെയ്യപ്പെടുക നിസ്കാരം ആണെന്നും, അതില്‍ ഒരാള്‍ വിജയിച്ചാല്‍ മറ്റുള്ളവയില്‍ അവന്റെ വിജയം സുനിശ്ചിതമാണ് എന്നും നബി (സ) അരുള്‍ ചെയ്തിട്ടുണ്ട്. Read Full Story > 

2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

സിറാജ് ഡെയിലി ആറാം എഡിഷന്‍ ഒമാനില്‍ നിന്നും

മസ്കറ്റ്:  സിറാജ് ദിന പത്രത്തിന്റെ ആറാമത് എഡിഷന്‍ ഒമാനില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്നു. ഫെബ്രുവരി 23  നു മസ്കത്തില്‍ നിന്നും ആണ് പുതിയ എഡിഷന്‍ പുറത്തിറങ്ങുക. കഴിഞ്ഞ ദിവസം മസ്കത്തില്‍
വെച്ച് ചെയര്‍മാന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഒമാന്‍ എഡിഷന്റെ പ്രഖ്യാപനം നടത്തി. Read Full Story >

2012, ഫെബ്രുവരി 9, വ്യാഴാഴ്‌ച

വെള്ളി നിലാവ് - ധനം കൊണ്ടുള്ള അനുഗ്രഹം

മനുഷ്യ ജീവിതത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ദൈവിക അനുഗ്രഹമാണ് ധനം. മനുഷ്യ പുരോഗതിയുടെയും ജീവിതത്തിന്റെയും ജീവ നാഡിയാണത്.സമൂഹങ്ങളുടെയും സംസ്കാരങ്ങളുടെയും നിര്‍മിതിയില്‍ വലിയ പങ്കാണ് അതിനു നിര്‍വഹിക്കാനുള്ളത്. മനുഷ്യന്റെ ശ്രദ്ധാ കേന്ദ്രമാണത്. അല്ലാഹു പറയുന്നു "നിങ്ങള്‍ അമിതമായി ധനത്തെ സ്നേഹിക്കുന്നു"  Read Full Story >

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

മുഹമ്മദ്‌ നബി (സ) യെ കുറിച്ച് ഏറ്റവും വലിയ പുസ്തകം തയ്യാറാവുന്നു

ദുബായ്: പ്രവാചക ശ്രേഷ്ടര്‍ മുഹമ്മദ്‌ നബി (സ) യെ കുറിച്ച് ലോകം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിപ്പം കൂടിയ പുസ്തകം ദുബായില്‍ തയ്യാറാവുന്നു. യു.എ.ഇ ധനകാര്യ മന്ത്രിയും, ദുബായ് ഉപ ഭരണാധികാരിയും ആയ ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ രക്ഷാ കര്ത്രുത്വത്തില്‍ ദുബായിലെ ഒരു പ്രമുഖ സ്ഥാപനമാണ്‌ പുസ്തകം തയാറാക്കുന്നത്.

420 പേജുകളുള്ള പുസ്തകത്തിന്റെ ഭാരം 1500 കിലോ വരും. 4 മീറ്റര്‍ നീളവും അത്ര തന്നെ വീതിയും ഉണ്ട്. ഫെബ്രുവരി 27 നു ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ പുസ്തകം പ്രകാശനം ചെയ്യും. ഇതോടെ പുസ്തകം ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

2012, ഫെബ്രുവരി 4, ശനിയാഴ്‌ച

മൌലിദുന്നബി (സ) യോടനുബന്ധിച്ചുള്ള അരിവിതരണം നാളെ

ഉദിനൂര്‍: മൌലിദ് ആഘോഷത്തോടനുബന്ധിച്ച് ഉദിനൂര്‍ മഹല്ല് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തി വരാറുള്ള അരി വിതരണം നാളെ (ഞായര്‍) കാലത്ത് പത്തു മണിക്ക് സുന്നി സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. മഹല്ല് നിവാസികള്‍ കൃത്യ സമയത്ത് തന്നെ സെന്റര്‍ പരിസരത്ത് എത്തിച്ചേരണമെന്നും  അവര്‍ കൂട്ടിച്ചേര്‍ത്തു.

2012, ഫെബ്രുവരി 3, വെള്ളിയാഴ്‌ച

അല്‍-മുജമ്മ ഉല്‍ ഇസ്‌ലാമി നബിദിന സന്ദേശ റാലി നടത്തി

തൃക്കരിപ്പൂര്‍: അല്‍-മുജമ്മ ഉല്‍ ഇസ്‌ലാമി മീലാദ് കാമ്പയിന്‍ ഭാഗമായി തൃക്കരിപ്പൂരില്‍ നബിദിന സന്ദേശ റാലി നടത്തി. മുജമ്മഉ മസ്ജിദില്‍ നിന്നും സയ്യിദ് തയ്യിബ് അല്‍ ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യാത്ര ബീരിച്ചേരി വഴി തൃക്കരിപ്പൂരില്‍ സമാപിച്ചു. ദഫ് സ്കൌട്ട് അകമ്പടിയോടെ ബൈത്തുകള്‍ ചൊല്ലി നീങ്ങിയ ജാഥയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്ഥാപന മേധാവികള്‍ എന്നിവര്‍ അണിനിരന്നു. Read Full Story

വെള്ളി നിലാവ് - മീലാദുന്നബി (സ)


ലോക ജനതയില്‍ ഏറ്റവും ഉന്നതമായ കുടുംബ പാരമ്പര്യത്തില്‍ നിന്നും പ്രവാചകനായി നിയോഗിച്ച മുഹമ്മദ്‌ (സ്വ) യുടെ ജന്മ സ്മരണകളിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവിടുന്ന് പ്രസ്താവിച്ചു. 'അല്ലാഹു അറബികളില്‍ നിന്ന് മുദ്റിനെ തെരഞ്ഞെടുത്തു. പിന്നെ മുദ്റില്‍ നിന്നും ഖുറൈഷിനെ തെരഞ്ഞെടുത്തു. പിന്നെ ഖുറയ്ഷില്‍ നിന്നും ബനീ ഹാഷിമിനെ തെരഞ്ഞെടുത്തു. അനന്തരം ബനീ ഹാഷിമില്‍ നിന്നും എന്നെ തെരഞ്ഞെടുത്തു. അത് വഴി ഞാന്‍ അത്യുന്നതനില്‍ ഉന്നതനാകുന്നു'  Read Full Story

2012, ഫെബ്രുവരി 1, ബുധനാഴ്‌ച

മത പ്രഭാഷണം സമാപിച്ചു, നബിദിനാഘോഷം 3, 4 തിയ്യതികളില്‍

ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാ അതിന്റെയും,  ലജ്നത്തുത്തുലബയുടെയും  സംയുക്താഭിമുഖ്യത്തിലുള്ള  ഈ വര്‍ഷത്തെ നബിദിനാഘോഷം ഫെബ്രു 3 - 4 തിയ്യതികളില്‍  നടക്കും. 5 നു നടക്കുന്ന കൂട്ട് പ്രാര്‍ഥനക്ക് പാണക്കാട് സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. കഴിഞ്ഞ ആറ് ദിവസമായി നടന്നു വരുന്ന മത പ്രഭാഷണ പരമ്പര ഇന്നലെ സമാപിച്ചു.