Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മയ്യിത്ത് നിസ്കാരം
മര്‍ഹൂമ കെ.റുഖിയ്യ

ദുബായ്: പെക്കടത്തെ എ.ജി.ഖാലിദിന്റെ പുതിയാപ്പിള കെ.അഹമ്മദ് എന്നവരുടെ കഴിഞ്ഞ ദിവസം നിര്യാതയായ മാതാവ് കെ. റുഖിയ്യ എന്നവരുടെ മയ്യിത്ത് നിസ്കാരം ഇന്ന് ജുമാ നിസ്കാര ശേഷം ബാര്‍ ദുബായ് മ്യൂസിയം പള്ളിയിലും, ദേരാ ദുബായ് അല്‍ ഫുതൈം പള്ളിയിലും നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2011, സെപ്റ്റംബർ 27, ചൊവ്വാഴ്ച

കഴിഞ്ഞ വര്ഷം അബൂദാബിയില്‍ നടന്ന സംഗമത്തിന്റെ സദസ്സ്
ഉദിനൂര്‍ സംഗമം 2011 
അല്‍ ഐന്‍ ആതിത്യമരുളും

ദുബായ്: ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് യു.എ. ഇ ഘടകത്തിന്റെ ആഭിമുഖ്യത്തിലുള്ള ഉദിനൂര്‍ സംഗമം  ഇത്തവണ ഉദ്യാന നഗരിയായ അല്‍ ഐനില്‍ നടക്കുമെന്ന് സംഘാടക  സമിതി ഭാരവാഹികള്‍  അറിയിച്ചു.         

ബലി പെരുന്നാള്‍ ദിനത്തില്‍ നടക്കുന്ന  പരിപാടിയില്‍ പങ്കെടുക്കാനായി യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍  നിന്നും എത്തുന്നവരെ സ്വീകരിക്കാന്‍ വിപുലമായ തയാറെടുപ്പുകള്‍ നടന്നു വരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ‍ഉദിനൂര്‍ നിവാസികള്‍ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികള്‍ പരിപാടിക്ക് കൊഴുപ്പേകും.   
മുന്‍ വര്‍ഷങ്ങളില്‍ ദുബായിലും, അബുദാബിയിലും ആയിരുന്നു സംഗമം നടന്നിരുന്നത്.     

2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

അല്‍ മുജമ്മഉ  ദുബായ് കമ്മിറ്റി
എം.വി.ജലീല്‍ പുതിയ സെക്രട്ടറി

ദുബായ്: അല്‍ മുജമ്മഉ  ദുബായ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി ഒളവറയിലെ എം.വി.ജലീല്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി ആയിരുന്ന വൈ. അബ്ദുല്‍ ഖാദര്‍ ഹാജി പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജലീലിനെ തെരഞ്ഞെടുത്തത്. 

ദുബായ് ലൈഫ് സ്റൈല്‍ ഫൈന്‍ ജ്വല്ലറിയുടെ ഏരിയ മാനേജര്‍ ആണ് ജലീല്‍. പയ്യന്നൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് മുന്‍ പ്രസിടന്റ്റ് വി. ദാവൂദ് ഹാജിയാണ് പിതാവ്.

യോഗത്തില്‍ ടി.പി.അബ്ദുല്‍ സലാം ഹാജി അദ്യക്ഷത വഹിച്ചു. അബ്ദുല്‍ നാസര്‍ അമാനി,  മുനീര്‍ ബാഖവി തുരുത്തി,  എം.ടി.പി. അബൂബക്കര്‍ മൌലവി, അമീര്‍ അലി ഉടുംബുന്തല സംസാരിച്ചു.

==================================================

2011, സെപ്റ്റംബർ 18, ഞായറാഴ്‌ച

പൊതു വാര്‍ത്ത

മര്‍കസ് കെയെര്‍സ്‍ പദ്ധതി മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

കോഴിക്കോട്: സ്നേഹത്തിന്റെയും ആശ്വാസത്തിന്റെയും കരങ്ങളുമായി സാമൂഹിക സേവന രംഗത്ത്‌ മര്കസിനു പുതിയ ദൗത്യം. കേരളവും അയല്‍ സംസ്ഥാനങ്ങളും പിന്നിട്ടു രാജ്യത്തെ അവശത അനുഭവിക്കുന്ന പരശ്ശതം നിരാലംബരിലേക്കും, നിസ്സഹായരിലേക്കും മര്കസിന്റെ കാരുണ്യം എത്തുന്നു. അവഗണിക്കപ്പെടുന്ന അടിസ്ഥാന ജന വിഭാഗത്തിന്റെ പ്രശ്നങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജിതവും, കാര്യക്ഷമവുമായി ഇടപെടുന്നതിനായി ആവിഷ്ക്കരിച്ച മര്‍കസ് കെയെര്‍സ് പദ്ധതി മുഖ്യ മന്ത്രി ശ്രീ.  ഉമ്മന്‍ ചാണ്ടി ഇന്നലെ നാടിനു സമര്‍പ്പിച്ചു.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ജനങ്ങള്‍ക്ക്‌ മര്‍കസ് ഇനി വിദ്യാഭ്യാസത്തിനു പുറമേ അന്നവും പാര്‍പ്പിടവും മറ്റു അടിസ്ഥാന സൌകര്യങ്ങളും ഒരുക്കും.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ലോകത്തെ വലിയ സാമ്പത്തിക ശക്തികള്‍ക്കും ചെയ്യാന്‍ കഴിയാത്ത ജനകീയ വിഷയങ്ങള്‍ മര്കസിനു ഏറ്റെടുക്കാന്‍ സാധിക്കുന്നത് പ്രയാസപ്പെടുന്നവന്റെ വേദന കാണാന്‍ കഴിയുന്നത് കൊണ്ടാണെന്നും, മര്‍കസ് കെയെര്‍സ് പദ്ധതി വിശാല ഇന്ത്യയുടെ നന്മക്ക്‌ ഏറെ ഉപകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മര്‍കസ് കെയെര്‍സ് പദ്ധതി യുടെ ലോഗോ പ്രകാശനം മന്ത്രി എം.കെ മുനീര്‍ നിര്‍വ്വഹിച്ചു.

മന്ത്രി മാരായ എം.കെ. മുനീര്‍ സാഹിബ്‌, ഇബ്രാഹിം കുഞ്ഞ്..പി.ടി.റഹീം സാഹിബ് എം.എല്‍.എ.,കലക്ടര്‍ പി.ബി.സലിം, അഡ്വ.ഫിറോസ്‌ (എം.എസ.എഫ് സ്റ്റേറ്റ് പ്രസിഡണ്ട്‌), സിദ്ധീഖ് (യൂത്ത് കോണ്‍ഗ്രസ്) തുടങ്ങിയവര്‍ പങ്കെടുത്തു.


മര്‍കസ് കെയെര്‍സ് പദ്ധതി യുടെ ലോഗോ പ്രകാശനം മന്ത്രി എം.കെ മുനീര്‍ നിര്‍വ്വഹിക്കുന്നു.

2011, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

പുതിയ മുതവല്ലി
എ.കെ.ഉസിനാറിച്ചയെ അഭിനന്ദിച്ചു.

ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് കമ്മിറ്റിയുടെ പുതിയ മുതവല്ലി ആയി തെരഞ്ഞെടുക്കപ്പെട്ട എ.കെ.ഉസിനാറിച്ചയെ ഉദിനൂര്‍ ബ്ലോഗ്‌ സ്പോട്ട് ഡോട്ട് കോം ഭാരവാഹികള്‍ അഭിനന്ദനം അറിയിച്ചു. മഹല്ലിന്റെ പ്രശ്നങ്ങളില്‍ മുതവല്ലി എന്ന നിലയില്‍ നിഷ്പക്ഷവും, നീതി പൂര്‍വ്വകവുമായ പ്രവര്‍ത്തനത്തിന് നാഥന്‍ തൌഫീക്ക് നല്‍കട്ടെ എന്നും ആശംസിച്ചു.


മഹല്ലിലെ പ്രമുഖ കുടുംബങ്ങളായ തേളപ്പുറം, പുത്തലം, നങ്ങാരം, അന്ജില്ലം, മണക്കാട്ട്‌ തെക്കേ പുര എന്നീ കുടുംബങ്ങളുടെ പ്രതിനിധികള്‍ ആണ് ഭരണ ഘടനാ പ്രകാരം മുതവല്ലി പദവി വഹിക്കുക. മുതവല്ലി മാരുടെ നേതൃ നിരയില്‍ ഒരു ചീഫ് മുതവല്ലിയും ഉണ്ടാകും. നിലവില്‍ പി.മുഹമ്മദ്‌ കുഞ്ഞി ഹാജി (പുത്തലം), എന്‍.യൂസഫ്‌ ഹാജി (നങ്ങാരം), ടി.മുഹമ്മദ്‌ കുഞ്ഞി ഹാജി (തേളപ്പുറം), എം.ടി.പി.അബ്ദുല്‍ കരീം (മണക്കാട്ട്‌ തെക്കേ പുര), എന്നിവര്‍ ആണ് മുതവല്ലിമാര്‍. ടി.അബ്ദുല്‍ റഹീം ഹാജി ചീഫ് മുതവല്ലിയും. അന്ജില്ലം തറവാട്ടിന്റെ പ്രതിനിധി ആയി മുതവല്ലി സ്ഥാനം വഹിച്ചിരുന്ന എ. കെ.ഇബ്രാഹിം ഹാജിയുടെ നിര്യാണത്തെ തുടര്‍ന്നാണ്‌ പുതിയ മുതവല്ലി ആയി ഉസിനാറിച്ച നിയമിതനായത്.

ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ പുതിയ മുതവല്ലി ഉസിനാരിച്ചാക്കു വേണ്ടി അനുമോദന സദസ്സ് സംഘടിപ്പിക്കുമെന്ന് എസ്.വൈ.എസുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.
===========================================

2011, സെപ്റ്റംബർ 13, ചൊവ്വാഴ്ച

ഉദിനൂരിനു അഭിമാനം

മര്‍കസ് ദുബായ് ഉമ്ര ഗ്രൂപിന്റെ മത വിജ്ഞാന പരീഷയില്‍ ഒന്നാം സമ്മാനം നേടിയ ഉദിനൂര്‍ നങ്ങാരത് അബ്ദുല്‍ റസാകിന്റെ മകള്‍ സൈബുന്നിസക് വേണ്ടി ഭര്‍ത്താവ് സിദീക് കേളോത്ത് ഉമ്ര ലീഡര്‍ അബ്ദുല്‍ സലാം സഖാഫിയില്‍ നിന്നും സമ്മാനം സ്വീകരിക്കുന്നു ......

ഉദിനൂര്‍ ഖാദിമുല്‍ ഇസ്ലാം ജമാ അത്ത് അബൂദാബി ശാഖാ പ്രസിഡന്റും, യുനീക് ഉദിനൂര്‍ ഡയറക്ടരുമായ എ.ബി മുസ്തഫ ഹാജി, ആള്‍ ഇന്ത്യാ ജാം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാരോടൊപ്പം ഒരു ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തപ്പോള്‍
  ==========================================

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

CONGRATULATIONS

ഉദിനൂര്‍ സ്കൂള്‍ പി.ടി.എ ക്ക് ഉജ്ജ്വല പൌര സ്വീകരണം 

ഉദിനൂര്‍: സംസ്ഥാനത്ത്‌ ഏറ്റവും നല്ല പി ടി എ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സി എച്ച്‌ മുഹമ്മദ്‌ കോയ അവാര്‍ഡ്‌ നേടിയ ഉദിനൂറ്‍ ഗവ ഹയര്‍ സെക്കണ്റ്ററി സ്ക്കൂള്‍ പി ടി എ ക്ക് പടന്ന ഗ്രാമ പഞ്ചായത്തിണ്റ്റെ ആഭിമുഖ്യത്തില്‍ പൌര സ്വീകരണം നല്‍കി. കെ കുഞ്ഞി രാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാണ്റ്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ പി ജനാര്‍ധനന്‍ അധ്യക്ഷം വഹിച്ചു. ഉദിനൂറ്‍ സെന്‍ട്രലില്‍ നിന്നും പി ടി എ ഭാരവഹികളെ ആനയിച്ച ഘോഷ യാത്രയില്‍ വാദ്യ മേളങ്ങളും മുത്തുകുടകളോടും കൂടി നിരവധി പേര്‍ അണിനിരന്നു.

CONDOLENCE

ദുബൈ-ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്ത് അനുശോചിച്ചു


ദുബൈ: ദുബൈ - ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്തിന്റെ മുന്‍ വൈസ് പ്രസിഡണ്ടും നിസ്വാര്‍ത്ഥ സേവനങ്ങളിലൂടെ ജമാ‌അത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്‌ത ബീരിച്ചേരി പള്ളത്തിലെ എ. ഇബ്രാഹിം ഹാജി ഉസ്‌താദിന്റെ ആകസ്‌മിക നിര്യാണത്തില്‍ ദുബൈ - ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്ത് കമ്മിറ്റിക്ക് വേണ്ടി പ്രഡണ്ട് യു.പി. മുഹമ്മദ് സഹീര്‍, ജന: സെക്രട്ടറി സലാം തട്ടാനിച്ചേരി എന്നിവര്‍ അനുശോചിച്ചു.

==================================

2011, സെപ്റ്റംബർ 10, ശനിയാഴ്‌ച

വെബ് എഡിറ്റര്‍ ടി സി. ഇസ്മായില്‍
ഇബ്രാഹിച്ചയോടൊപ്പം: ഫയല്‍ ഫോട്ടോ
എന്റെ സ്വഭാവം നല്ല സ്വഭാവം
അതിന്നു നേരെ വോട്ട് പതിക്കൂ  

ഉദിനൂരിന്റെ ഗത കാല ചരിത്രത്തിലെ ശക്തനായൊരു കണ്ണിയെ ആണ് ബത്തക്ക ഇബ്രാഹിംച്ചയുടെ വിയോഗം മൂലം നഷ്ടമായത്. കുടുംബ പരമായി ബത്തക്ക ഇബ്രാഹിംച്ച എന്നാണു അദ്ധേഹത്തിന്റെ പേര്‍ എങ്കിലും, "സ്വഭാവം ഇബ്രാഹിംച്ച" എന്ന ഒരു ഇരട്ട പേരും അദ്ദേഹത്തിനുണ്ട്.  അങ്ങിനെ പേര് വരാന്‍ ഒരു കാരണവും ഉണ്ട്. ഒരിക്കല്‍ തെരഞ്ഞെടുപ്പു സമയത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രകടനത്തില്‍ വെച്ച് പ്രകടനക്കാര്‍ ഇപ്രകാരം മുദ്രാവാക്യം വിളിക്കുകയായിരുന്നു: "നമ്മുടെ ചിഹ്നം പശുവും കിടാവും,  അതിന്നു നേരെ വോട്ട് പതിക്കൂ" പ്രകടനം പോയി കഴിഞ്ഞ ഉടനെ ഇബ്രാഹിംച്ച വിളിച്ചു പറഞ്ഞു: "എന്റെ സ്വഭാവം നല്ല സ്വഭാവം അതിന്നു നേരെ വോട്ട് പതിക്കൂ". പിന്നീട് ആരെ കണ്ടാലും ഇബ്രാഹിംച്ച ഇത് തന്നെ പറയുമായിരുന്നു. അങ്ങിനെയാണ് ഇബ്രാഹിമ്ച്ചാക്ക് "സ്വഭാവം  ഇബ്രാഹിംച്ച" എന്ന    ഇരട്ട പേര് വീണത്‌.
കഠിനാദ്ധ്വാനം ആണ് ഇബ്രാഹിംച്ചയുടെ മുഖ മുദ്ര. ഉദിനൂര്‍ ജുമാ മസ്ജിദിന്റെയും ഉദിനൂരിലെ മിക്കവാറും വീടുകളിലെയും മരാമത്ത് പണികള്‍ വര്‍ഷങ്ങളോളം ഇബ്രാഹിമ്ച്ചയായിരുന്നു ചെയ്തിരുന്നത്. പോയ കാലത്തെ കടിനാദ്ധ്വാനതിന്റെ ഫലം എന്നോണം നൂറാം വയസ്സിലും ഇബ്രാഹിമ്ച്ചാക്ക് പര സഹായം കൂടാതെ നടക്കാന്‍ കഴിയുമായിരുന്നു. കേള്‍വി ശക്തിക്ക് ചെറിയൊരു തകരാര്‍ ഒഴിച്ചാല്‍ അന്ത്യം വരെയും അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാന്‍ ആയിരുന്നു എന്ന് തന്നെ പറയാം.
കഴിഞ്ഞ തവണ അവധിക്കു നാട്ടില്‍ എത്തിയപ്പോള്‍ ഇബ്രാഹിം ഇച്ചയോടു സംസാരിക്കാനും അദ്ദേഹത്തിന്റെ ഫോട്ടോ ക്യാമറയില്‍ പകര്‍ത്താനും സാധിച്ചത് വലിയൊരു അനുഭവമായി ഇപ്പോള്‍ തോന്നുകയാണ്. ഗാന്ധിജി പയ്യന്നൂരില്‍ വന്നപ്പോള്‍ കാണാന്‍ പോയ സംഭവം അടക്കം പലതും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒട്ടേറെ അനുഭവ സമ്പത്തുള്ള ഒരു ചരിത്ര പുരുഷനെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. നാഥന്‍ അവരുടെ പാരത്രിക ജീവിതം സന്തോഷ പൂര്‍ണ്ണമാക്കുമാറാകട്ടെ ! ആമീന്‍.  
സസ്നേഹം,   ടി.സി ഇസ്മായില്‍,  വെബ്‌ എഡിറ്റര്‍
 =================================================

2011, സെപ്റ്റംബർ 7, ബുധനാഴ്‌ച

ബത്തക്ക ഇബ്രാഹിം ഇച്ച നിര്യാതനായി

ഉദിനൂര്‍: ഉദിനൂരിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിആയ പരതിച്ചാലിലെ ബത്തക്ക ഇബ്രാഹിം ഇച്ച (100 വയസ്സ്)  നിര്യാതനായി. വാര്‍ദ്ധക്യ സാഹചമായ രോഗമാണ് മരണ കാരണം. ഇന്ന് (7 . 9 .11 ) രാത്രി സ്വ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍ യൂസുഫ്, മജീദ്‌, നഫീസ, സലാം, ഖദീജ, ജമീല, കുഞ്ഞാമി. ഭാര്യ ബത്തക്ക സൈന്‍ത്തയും മകന്‍ മജീദും ഈയിടെ ആണ് മരിച്ചത്. ഖബറടക്കം നാളെ കാലത്ത്‌ ഉദിനൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

ഇബ്രാഹിം ഇച്ച യുടെ നിര്യാണത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ്, യു.ഡബ്ല്യു. സി, യുനീക് ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തി.

2011, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഉദിനൂര്‍ ഹൈസ്കൂള്‍ പി.ടി.എ ക്ക് സംസ്ഥാന തല അംഗീകാരം

തിരുവനന്തപുരം: ഉദിനൂര്‍ ഗവ: ഹയര്‍ സെക്കന്ററി സ്കൂള്‍ പി.ടി.എ ക്ക് സംസ്ഥാനത്തെ രണ്ടാമത്തെ മികച്ച പി.ടി.എ എന്ന അംഗീകാരം ലഭിച്ചു. 2 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പി.പി കരുണാകരന്‍ പ്രസിടന്റായുള്ള പി.ടി.എ കമ്മിറ്റിയുടെ മികച്ച പ്രവര്‍ത്തനമാണ് സംസ്ഥാന തല അംഗീകാരം ലഭിക്കാന്‍ കാരണമായത്‌.

വിദ്യാഭ്യാസ രംഗത്തെ മികവ്, ശുചിത്വം, കലാ കായിക രംഗത്തെ നേട്ടങ്ങള്‍, സ്കൌട്ട് ആന്റ് ഗൈട്സിന്റെയും, കുട്ടിപ്പോലീസിന്റെയും, പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയവയിലെ മികവാണ് സ്കൂളിനെ അഭിമാനകരമായ  ഈ നേട്ടത്തിന് അര്‍ഹാമാക്കിയത്.

ജില്ലയില്‍ സര്‍ക്കാര്‍ സ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്താനും, മികച്ച വിജയ ശതമാനം ഉണ്ടാക്കാനും കഴിഞ്ഞു. പോയ വര്ഷം 262 പേര്‍ പരീക്ഷ എഴുതിയതില്‍ 261 പേരും വിജയിച്ചിരുന്നു. ഇതില്‍ 19 പേര്‍ക്ക് എ പ്ലസ്‌ ലഭിച്ചു. നിരവധി തവണ സ്കൂള്‍ നൂറു മേനി വിജയം നേടിയിട്ടും ഉണ്ട്. മികച്ച ഒരു ഫുട്ബോള്‍ ടീം സ്കൂളിനുണ്ട്. കഴിഞ്ഞ വര്ഷം നടന്ന സുബ്രതോ മുഖര്‍ജി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. സ്കൌട്ട് ആന്റ് ഗൈട്സില്‍ 44 കുട്ടികള്‍ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.

4 വര്‍ഷത്തോളമായി പി.പി.കരുണാകരന്‍ ആണ് പി.ടി.എ പ്രസിടന്റ്റ്. കെ.സി.ബാല കൃഷ്ണന്‍ സ്കൂള്‍ പ്രിന്‍സിപ്പാളും, കെ.രവീന്ദ്രന്‍ ഹെഡ്മാസ്ടരും ആണ്. സ്കൂളില്‍ ഇപ്പോള്‍ 1500 വിദ്യാര്‍ഥികള്‍ പഠിക്കുന്നു.