Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2012, ഓഗസ്റ്റ് 31, വെള്ളിയാഴ്‌ച

എസ്.എസ്.എഫ് സാഹിത്യോത്സവ് ഉദിനൂര്‍ ജേതാക്കള്‍


ഉദിനൂര്‍: ധര്മ്മാധിഷ്ടിത വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫിന്‍റെ തൃക്കരിപ്പൂര്‍ ഡിവിഷന്‍ സാഹിത്യോത്സവില്‍ ഉദിനൂര്‍ ജേതാക്കളായി. ഉദിനൂര്‍ സുന്നി സെന്‍ററില്‍ മൂന്നു വേദികളിലായി നടന്ന മത്സര പരിപാടിയില്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ തങ്ങളുടെ സര്‍ഗ്ഗ വൈഭവത്തിന്റെ മാറ്റുരക്കാന്‍ എത്തിച്ചേര്‍ന്നു. വാശിയേറിയ മത്സരങ്ങളുടെ അന്തിമ ഫലം എത്തിയപ്പോള്‍ ആതിതേയരായ ഉദിനൂര്‍ 97 പോയിന്‍റോടെ ഒന്നാം സ്ഥാനതെത്തി. 84 പോയിന്‍റോടെ വെള്ളാപ്പ് രണ്ടാം സ്ഥാന വും 60 പോയിന്‍റോടെ ആയിറ്റി മൂന്നാം സ്ഥാനവും നേടി. 
വിജയികള്‍ക്ക് ഉദിനൂര്‍ എസ്.വൈ.എസ് സെക്രട്ടരി എ.ജി.ഖാലിദ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു

2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച

ചാല ദുരന്ത സ്ഥലം കാന്തപുരം ഉസ്താദ് സന്ദര്‍ശിച്ചു

കണ്ണൂര്‍: ചാല ബൈപ്പാസിലുണ്ടായ ഗ്യാസ് ടാങ്കര്‍ അപകടത്തില്‍ ഗുരുതമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെയും, ദുരന്ത സ്ഥലവും ആള്‍ ഇന്ത്യാ ജം:ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിച്ചു. അതെ സമയം  ചികില്‍സയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. ചാല സ്വദേശിനി ഗീതയാണ് ബുധനാഴ്ച രാത്രി മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ആയിരുന്ന ചാല സ്വദേശിനി രമ (50)യും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ആര്‍.പി ഹൗസില്‍ ലക്ഷ്മണന്റെ ഭാര്യ നിര്‍മല (50) യും ഇന്ന് മരിച്ചിരുന്നു. നിര്‍മലക്ക് 60 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെ ചാല ബൈപാസ് ജങ്ഷനിലാണ് അപകടമുണ്ടായത്. മംഗലാപുരത്തുനിന്ന് മലപ്പുറം ചേളാരിയിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ (ഐ.ഒ.സി) പാചകവാതക ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. ഗ്യാസ് ചോര്‍ന്ന് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അഗ്നിബാധയുണ്ടായത്. അപകടത്തില്‍ ഇന്നലെ രണ്ട് പേര്‍ മരിച്ചിരുന്നു. ചികില്‍സയില്‍ കഴിയുന്നവരില്‍ പലര്‍ക്കും 90 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്.

ചാല ദുരന്ത സ്ഥലം  ആള്‍ ഇന്ത്യാ ജം:ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദര്‍ശിക്കുന്നു 

 

സാഹിത്യോത്സവിന് പ്രൌഡമായ തുടക്കം

ഉദിനൂര്‍: തൃക്കരിപ്പൂര്‍ ഡിവിഷന്‍ എസ്.എസ്.എഫ് സാഹിത്യോത്സവിന് ഉദിനൂര്‍ സുന്നി സെന്‍ററില്‍ പ്രൌഡമായ തുടക്കം. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ തങ്ങളുടെ സര്‍ഗ്ഗ വൈഭവത്തിന്റെ മാറ്റുരക്കാന്‍ എത്തിയ വേദി ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിന്‍റെ കര്‍മ്മോല്‍സുകനായ പ്രസിടന്റ്റ്‌ ടി.പി.മഹമൂദ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ എ.ജി.സി നാസര്‍ (അല്‍ ഐന്‍) ഉത്ഘാടനം ചെയ്തു. സംഘാടക സമിതി നേതാക്കളായ നൌഫല്‍ നൂറാനി, അബ്ദുന്നാസര്‍ അമാനി, അഷറഫ് ടി, അബ്ദുല്‍ റസാക്ക് കോട്ടപ്പുറം, എ.ബി. ശൌക്കത്ത് അലി തുടങ്ങിയവര്‍ സംബന്ധിച്ചു. 

എസ്.എസ്.എഫ് സാഹിത്യോത്സവ് എ.ജി.സി നാസര്‍ ഉത്ഘാടനം ചെയ്യുന്നു 
ടി.അഷ്‌റഫ്‌ സംസാരിക്കുന്നു 

2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

എസ്.എസ്.എഫ് സാഹിത്യോത്സവിന് ഉദിനൂര്‍ ഒരുങ്ങി

ഉദിനൂര്‍: ധര്മ്മാധിഷ്ടിത വിദ്യാര്‍ഥി സംഘടനയായ എസ്.എസ്.എഫിന്‍റെ തൃക്കരിപ്പൂര്‍ ഡിവിഷന്‍ സാഹിത്യോത്സവിന് ഉദിനൂര്‍ ഒരുങ്ങി. 2012 ആഗസ്ത് 29 ബുധന്‍ രാവിലെ 9 മണി മുതല്‍ ഉദിനൂര്‍ സുന്നി സെന്‍ററില്‍ നടക്കുന്ന സാഹിത്യോത്സവില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ഹയര്‍ സെക്കണ്ടറി, കാമ്പസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി ഒരു ഡസനോളം യൂനിറ്റുകളില്‍ നിന്നും ഇരുനൂറോളം മത്സരാര്തികള്‍ തങ്ങളുടെ സര്‍ഗ്ഗ വൈഭവത്തിന്‍റെ ചെപ്പ് തുറക്കും. 
 
ഉദിനൂര്‍ സുന്നി സെന്‍ററിന് ഇത് രണ്ടാം തവണയാണ് ഡിവിഷന്‍ സാഹിത്യോത്സവിന് ആതിഥ്യം അരുളാന്‍ ഭാഗ്യം ലഭിക്കുന്നത്. യൂണിറ്റുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ ആണ് ഡിവിഷന്‍ തലത്തില്‍ മത്സരിക്കുക. ഡിവിഷനിലെ വിജയികള്‍ ജില്ലാ തലത്തിലും, ജില്ലാതല വിജയികള്‍ സംസ്ഥാന തലത്തിലും മത്സരിക്കും. പരിപാടിയുടെ വിജയത്തിനായി ടി.അഷ്‌റഫ്‌ ചെയര്‍മാനും, എന്‍.ഇബ്രാഹിം കണ്‍-വീനറുമായ സ്വാഗത സംഘം അവിശ്രമം പ്രവര്‍ത്തിക്കുന്നു. എ.ബി.ശൌകത് അലി, പി.സൈനുല്‍ ആബിദ്, സി.ഇല്യാസ്, ടി.സി മുസമ്മില്‍, എന്‍.നൌഫല്‍ തുടങ്ങിയവരാണ് മറ്റു ഭാരവാഹികള്‍.

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ദുബൈ ഇഫ്താര്‍ മീറ്റും, ടി.സി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അനുസ്മരണവും


ദുബൈ: ഉദിനൂര്‍ വെല്‍ഫെയര്‍ സെന്‍ററിന്റെയും, യുനീക് എജുക്കോം സെന്‍ററിന്റെയും ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ മീറ്റും, ടി.സി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ അനുസ്മരണവും, ദുആ മജ് ലിസും സംഘടിപ്പിച്ചു. ബര്‍ദുബായ് ലിബ്ര റസ്ടോറന്റില്‍ നടന്ന പരിപാടി വിവിധ തുറകളിലുള്ള ഉദിനൂര്‍ നിവാസികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. Full story & more pictures

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

ചെറിയ പെരുന്നാള്‍ നാളെ (ഞായറാഴ്ച )

ഉദിനൂര്‍: ഗള്‍ഫിലും നാട്ടിലും ചെറിയ പെരുന്നാള്‍ നാളെ (ഞായറാഴ്ച ). ഗള്‍ഫില്‍ ശനിയാഴ്ച  30 നോമ്പ് പൂര്തീകരിച്ചതിനാല്‍ ഞായറാഴ്ച പെരുന്നാള്‍ ആയി നേരത്തെ തന്നെ പ്രഖ്യാപനം വന്നുവെങ്കിലും നാട്ടില്‍ മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഇന്ന് മഗരിബിനു ശേഷം ഖാസിമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. നിനച്ചിരിക്കാതെ നാട്ടിലും ഗള്‍ഫിലും ഒരേ ദിവസം പെരുന്നാള്‍ വന്നതിന്റെ ആവേശത്തിലാണ് പ്രവാസികളും നാട്ടിലെ അവരുടെ ബന്ധുക്കളും.

മാന്യ സന്ദര്‍ശകര്‍ക്ക് ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്‍റെ നന്മ നിറഞ്ഞ 
ഈദ് ആശംസകള്‍.


2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

മര്‍ഹൂം ടി.സി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ക്ക് നാടിന്‍റെ സ്നേഹ സ്മരണ

ഉദിനൂര്‍: ഒരു കാലഘട്ടത്തിന്റെ ഇതിഹാസമായിരുന്ന മര്‍ഹൂം ടി.സി അബ്ദുല്‍റഹ്മാന്‍ മാസ്റ്റര്‍ക്ക് ജന്മനാടിന്‍റെ സ്നേഹ സ്മരണ. കാല്‍ നൂറ്റാണ്ട് മുമ്പ് വിട പറഞ്ഞ ഉദിനൂരിന്‍റെ പ്രിയപ്പെട്ട ആ മഹാനുഭാവനെ ഓര്‍മ്മിക്കാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഇന്നലെ ഉദിനൂര്‍ സുന്നി സെന്‍ററിലേക്ക് സാവേശം എത്തിച്ചേര്‍ന്നു. ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഈറന്‍ മിഴികളോടെയായിരുന്നു പലരും അദ്ദേഹത്തെ സ്മരിച്ചത്‌.  ഏറെ വികാരഭരിത രംഗംഗള്‍ക്ക് സാക്ഷ്യം വഹിച്ച പരിപാടി ശ്വാസമടക്കി പിടിച്ചായിരുന്നു സദസ്യര്‍ ശ്രദ്ധിച്ചത്. Full Story & Pictures

2012, ഓഗസ്റ്റ് 15, ബുധനാഴ്‌ച

ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റ്ററുടെ വേര്‍പാടിന് കാല്‍ നൂറ്റാണ്ട്

ഉദിനൂരിലെ മത, സാമൂഹ്യ, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിലെ ജ്വലിക്കുന്ന നക്ഷത്രമായിരുന്ന ടി.സി അബ്ദുല്‍ റഹിമാന്‍ മാസ്റര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് (2012 ആഗസ്ത് 16) കാല്‍ നൂറ്റാണ്ട് തികയുകയാണ്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ അദ്ധേഹത്തിന്റെ ജീവിതത്തിലെ ഏതാനും ഏടുകള്‍ അയവിറക്കുകയാണ് ഞങ്ങള്‍. അതോടൊപ്പം അദ്ധേഹത്തിന്റെ സഹ പ്രവര്‍ത്തകരെയും,  സുഹൃത്തുക്കളെയും, ശിഷ്യ ഗണങ്ങളെയും ഉള്‍പ്പെടുത്തി ഇന്ന്  (വ്യാഴം) ഉച്ചക്ക് ഉദിനൂര്‍ സുന്നി സെന്ററി ലും, നാളെ (വെള്ളി) വൈകിട്ട് ദുബായ് ലിബ്ര റസ്റ്റോറന്ടിലും നടക്കുന്ന അനുസ്മരണ പരിപാടിയിലേക്ക് എല്ലാ മാന്യ സഹൃദയരെയും ഞങ്ങള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയാണ്. Read Full Story

2012, ഓഗസ്റ്റ് 9, വ്യാഴാഴ്‌ച

കാന്തപുരത്തിന്റെ ദുബായ് പ്രഭാഷണം ചരിത്ര സംഭവമായി

ദുബായ്: അന്താരാഷ്‌ട്ര ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പതിനാറാമത് ഖുര്‍ആന്‍ പ്രഭാഷണ പരമ്പരയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഭാഷണം ജന ബാഹുല്യം കൊണ്ടും, പ്രഭാഷണ വൈഭവം കൊണ്ടും, സംഘാടന പാഠവം കൊണ്ടും ഏറെ ശ്രദ്ധേയമായി. ദുബായ് ഖിസൈസിലെ ജം ഇയ്യ ത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നാടിന്റെ നാനാ തുറകളില്‍ പെട്ട വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. Full Story & more pictures

2012, ഓഗസ്റ്റ് 5, ഞായറാഴ്‌ച

ഉദിനൂര്‍ എസ്.വൈ. എസ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

ഉദിനൂര്‍: എസ്.വൈ.എസ് ഉദിനൂര്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉദിനൂര്‍ സുന്നി സെന്ററില്‍ വിപുലമായ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹ്യ നേതാക്കളും, മഹല്ലിലെ വിവിധ തുറകളിലുള്ള വ്യക്തിത്വങ്ങളും സംബന്ധിച്ചു. പ്രസിടന്റ്റ് ടി.പി. മഹമൂദ് ഹാജി, പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ എ.ബി ശൌകത് അലി എന്നിവര്‍ നേതൃത്വം നല്‍കി. അതിതികള്‍ക്ക് സംഘടനയുടെ ഉപഹാരം ടി.അഹ്മദ് മാസ്റര്‍ വിതരണം ചെയ്തു. See more pictures

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ദിക്ര്‍ ദുആ മജ്ലിസ് ശനിയാഴ്ച

ഉദിനൂര്‍: ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന റംസാന്‍ ദിക്ര്‍ ദുആ മജ്ലിസ് ശനിയാഴ്ച രാവിലെ 10 മണിക്ക് ഉദിനൂര്‍ സുന്നി സെന്ററില്‍ നടക്കും. പ്രമുഖ പണ്ഡിതന്‍ മുഹമ്മദ്‌ സാലിഹ് സഅദിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ഉല്‍ബോധന പ്രസംഗവും സംശയ നിവാരണത്തിന് അവസരവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകുന്നേരം സമൂഹ നോമ്പ് തുറയും ഉണ്ടായിരിക്കും. 


ദുബായ് അന്താരാഷ്‌ട്ര ഹോളി ഖുറാന്‍: കാന്തപുരത്തിന്റെ പ്രഭാഷണം ശനിയാഴ്ച

ദുബായ്: അന്താരാഷ്‌ട്ര ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള  റംസാന്‍ പ്രഭാഷണ  പരിപാടിയില്‍ ആള്‍ ഇന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രഭാഷണം ആഗസ്ത് 4ശനിയാഴ്ച രാത്രി 10 :15 നു ദുബായ് ഖിസൈസിലെ
ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡി റ്റോറിയത്തില്‍ നടക്കും. വിശുദ്ധ ഖുര്‍ആന്‍ മാനവികതയെ ഉണര്‍ത്തുന്നു എന്നതാണ് കാന്തപുരത്തിന്റെ പ്രമേയ വിഷയം. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നാട്ടില്‍ കാന്തപുരം നടത്തിയ കേരള യാത്രയുടെ ഗള്‍ഫിലെ പ്രതിഫലനമാകും ദുബായിലെ പരിപാടി എന്നതിനാല്‍ ഗള്‍ഫിലെ മലയാളി സമൂഹം വളരെ താല്പര്യ പൂര്‍വ്വമാണ്‌ ഈ പരിപാടിയെ കാത്തിരിക്കുന്നത്. ദുബായ് മര്‍കസ് കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകര്‍. കഴിഞ്ഞ മൂന്നു വര്‍ഷമായി ഖിസൈസിലെ ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡി റ്റോറിയത്തില്‍ കേരളീയ പ്രഭാഷകരുടെ പരിപാടികളില്‍ ഏറ്റവും വലിയ സദസ്സ് ഒരുക്കാനും, ഏറ്റവും നല്ല പ്രഭാഷണം കാഴ്ച വെക്കാനും മര്‍കസ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തവണയും റിക്കാര്‍ഡ് ജനക്കൂട്ടമാകും പരിപാടിക്കെത്തുക എന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി ദുബായിലെ ഐ.സി.എഫ്, ആര്‍.എസ്.സി പ്രവര്‍ത്തകര്‍ കഴിഞ്ഞ ഏതാനും ദിവസമായി അവിശ്രമം പ്രവര്‍ത്തിക്കുകയാണ്.