Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2013, ഏപ്രിൽ 27, ശനിയാഴ്‌ച

GREAT START FOR SSF STATE CONFERENCE

എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം



കൊച്ചി: ധര്‍മ വിപ്ളവ മുദ്രാവാക്യങ്ങള്‍ മുഴക്കി ഒഴുകിയെത്തിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സാക്ഷിനിര്‍ത്തി എസ് എസ് എഫ് നാല്‍പതാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സമൂഹത്തോടും രാജ്യത്തോടും ഭാവിയോടും കടപ്പുള്ള ഉത്തരവാദിത്ത പൂര്‍ണമായ വിദ്യാര്‍ത്ഥി ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിരന്തര സമരത്തിലേര്‍പ്പെടാന്‍ തയ്യാറാണെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സമ്മ���ളനം പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ ചിന്തകനും മുസ്ലിം ആക്ടിവിസ്റുമായ ഡോ. റോബര്‍ട്ട് ഡി. ക്രേന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍ (സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ്) പ്രാര്‍ത്ഥന നടത്തിയ ചടങ്ങില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തി. രിസാല സമ്മേളന പതിപ്പ് കേരള എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു പ്രകാശനം ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യാതി���ിയായിരുന്നു. എം ഐ ഷാനവാസ് എം പി, ടി എ അഹ്മദ് കബീര്‍ എം എല്‍ എ, കെ ടി ജലീല്‍ എം എല്‍ എ, പത്മശ്രീ എം.എ. യൂസുഫലി, ഡോ. ഗള്‍ഫാര്‍ മുഹമ്മദലി, അഡ്വ. ടി കെ സൈദാലിക്കുട്ടി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, ഫ്ളോറ ഹസന്‍ ഹാജി, എന്‍ ജഹാംഗീര്‍, എ അഹ്മദ്കുട്ടി ഹാജി എന്നിവര്‍ പങ്കെടുത്തു. ആര്‍ പി ഹുസൈന്‍ സ്വാഗതവും കെ അബ്ദുറശീദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ആത്മീയ സമ്മേളനം സമസ്ത സെക്രട്ടറി എ പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു.ഇന്ന്(ഏപ്രില്‍ 27 ശനി) നടക്കുന്ന മാധ്യമ സെമിനാര്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്രകുമാര്‍, തോമസ് ജേക്കബ്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, ജോണ്‍ ബ്രിട്ടാസ്, നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, അഡ്വ. എ. ജയശങ്കര്‍, എം പി ബഷീര്‍, രാജീവ് ശങ്കരന്‍, ടി കെ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പങ്കെടുക്കും. ഡോ. സെബാസ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. എസ് ശറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തും. വൈകുന്നേരം നടക്കുന്ന അക്കാദമിക് സെഷന്‍ കേന്ദ്രമന്ത്രി കെ വി തോമസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. സതീഷ് ദേശ് പാണ്ഡെ(ഡല്‍ഹി സ്കൂള്‍ ഓഫ് എക്കണോമിക്സ്), ഡോ കെ എസ് രാധാകൃഷ്ണന്‍(പി എസ് സി ചെയര്‍മാന്‍) എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഡോ. കെ അബ്ദുസ്സലാം(വി സി. കാലിക്കറ്റ് യൂണിവേഴ്സിറ്റി), ഡോ.രാമചന്ദ്രന്‍ തെക്കേടത്ത്(വി.സി. കുസാറ്റ്) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.സമരം പാഠവും ചരിത്രവും സെഷന്‍ പ്രൊഫ. ശമീം മുന്‍ഈമിയും(പാറ്റ്ന യൂണിവേഴ്സിറ്റി) ആദര്‍ശ സെഷന്‍ പ്രൊഫ. അലി അശ്റഫ് ജാഇസി(മൌലാനാ ആസാദ് യൂണിവേഴ്സിറ്റി)യും ഉദ്ഘാടനം ചെയ്യും.മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളന പരിപാടികള്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ രിസാല സ്ക്വയറിലാണ് നടക്കുന്നത്. സമ്മേളനം നാളെ വൈകുന്നേരം നടക്കുന്ന വിദ്യാര്‍ത്ഥി റാലിയോടെ സമാപിക്കും. റാലിയിലും സമാപന സമ്മേളനത്തിലും മൂന്നുലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

====================================

എസ് എസ് എഫ് സംസ്ഥാന സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നേതാക്കള്‍രിസാല സ്ക്വയര്‍; എസ്.എസ്.എഫ് നാല്പതാം വാര്‍ഷികത്തിന്റെ വൈവിദ്യമാര്‍ന്ന പ്രചാരണങ്ങളെ രാഷ്ട്രീയ നേതാക്കള്‍ പ്രശംസിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ഒരു വര്‍ഷക്കാലം വിവിധ ഘടകങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പുതുമ നിറഞ്ഞതായന്ന്‍ എം.ഐ ഷാനവാസ് എം.പി പറഞ്ഞു. ഏതൊരു സമ്മേളനത്തിന്റെയും വിജയ ഘടകമായ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പുതുമയാണെന്നും, എസ്.എസ്.എഫിന്‍റെ സമ്മേളന പ്രചാര���ങ്ങളില്‍ പുതുമ നിറഞ്ഞതായിരുന്നെന്ന്‍ അദ്ധേഹം  പറഞ്ഞു. കൊടിയേറ്റത്തോടനുബന്ധിച്ച്  വിവിധ ഘടകങ്ങളില്‍ സ്ഥാപിച്ച 40 കൊടിമരങ്ങള്‍   പ്രചാരണ പ്രവര്‍ത്തനങ്ങളിലെ വേറിട്ട കാഴ്ച്ച്ചയായെന്ന് അദ്ധേഹം പറഞ്ഞു.  വഴിയോര കാഴ്ച്ചയൊരുക്കിയ കൊടിയേറ്റത്തെ ഹൈബി ഈഡന്‍ എം.എല്‍.എയും അഭിനന്ദിച്ചു. എസ്.എസ്.എഫിന്‍റെ അച്ചടക്കവും ചിട്ടയും ചടുതലയും കൊടിയേറ്റങ്ങളില്‍ വീക്ഷിക്കാനാകുന്നുണ്ടെന്ന് അദ്ധേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന കാന്തപുരത്തിന്റെ കേരളയാത്രയുടെ പ്രചാരണപ്രവര്‍ത്തനങ്ങളെയും എം.ഐ ഷാനവാസ് എം.പി അഭിനന്ദിച്ചു

2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

SSF STATE CONFERENCE WILL START ON FRIDAY

എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് തുടക്കം

  സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എ സ് .എസ് എഫ്)ന്റെ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊച്ചിയില്‍ തുടക്കമാകും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ രിസാല സ്‌ക്വയറിലാണ് ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം. രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നും മത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പ്രാദേശിക യൂനിറ്റുകളില്‍ നിന്നും മറ്റുമായി നേരത്തെ രജിസ്റ്റര്‍ ചെയ്ത പതിനായിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.വൈകീട്ട് മൂന്നിന് രാഷ്ട്രതന്ത്രജ്ഞനും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് മേധാവിയുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ (യു എസ് എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, എം .ഐ ഷാനവാസ് എം .പി, എം എ ബേബി, ടി എ അഹ്മദ് കബീര്‍ എം എല്‍ എ സംബന്ധിക്കും.വൈകീട്ട് ഏഴിന് ‘ആധ്യാത്മിക ഇസ്‌ലാം വഴിയും വെളിച്ചവും’ സെഷനില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.തുടര്‍ന്ന് ആത്മയാനം, ഗുരുമുഖം, സമരപാഠം, മാധ്യമ സംവാദം, സമരചിന്ത, ആദര്‍ശം, അക്കാദമിക് ആക്ടിവിസം, സമരത്തിന്റെ ഭാവി, ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട് എന്നീ സെഷനുകളില്‍ ദേശീയ അന്തര്‍ദേശീയ രംഗത്തെ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ ബാബു, കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് പ്രസംഗിക്കും.കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍ വിവിധ സെഷനുകളില്‍ വിഷയാവതരണം നടത്തും.28 വൈകീട്ട് 5.30ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബഗ്ദാദ് മുഫ്തി ഡോ. റാഫിഈ അല്‍ ആനി മുഖ്യാതിഥിയായിരിക്കും.

2013, ഏപ്രിൽ 24, ബുധനാഴ്‌ച

KOCHI GOT READY FOR SSF CONFERENCE

എസ് എസ് എഫ് 40-ാം വാര്‍ഷിക സമ്മേളനത്തിന് കൊച്ചി ഒരുങ്ങി

കൊച്ചി: നാല് പതിറ്റാണ്ടായി വിദ്യാര്‍ഥി സമൂഹത്തില്‍ ധാര്‍മികതയുടെ പ്രഭ പരത്തിയ കേരളാ സ്റ്റേറ്റ് സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ് .എസ് എഫ്)ന്റെ 40-ാം വാര്‍ഷിക സംസ്ഥാന സമ്മേളനത്തിന് കൊച്ചി ഒരുങ്ങി. ‘സമരമാണ് ജീവിതം’ എന്ന പ്രമേയത്തില്‍ മൂന്ന് ദിവസങ്ങളിലായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ രിസാല സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തങ്ങളും ചീഫ് കോ ഓഡിനേറ്റര്‍ ആര്‍ പി ഹുസൈനും പത്രസമ്മേളനത്തില്‍ അറിയിച്ചു.26ന് വൈകീട്ട് മൂന്നിന് രാഷ്ട്ര തന്ത്രജ്ഞനും സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് മേധാവിയുമായ ഡോ. റോബര്‍ട്ട് ഫാറൂഖ് ഡി ക്രേന്‍ (യു എസ് എ) സമ്മേളനം ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിക്കും. പത്മശ്രീ എം എ യൂസുഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, എം .ഐ ഷാനവാസ് എം .പി, എം എ ബേബി, ടി എ അഹ്്മദ് കബീര്‍ എം എല്‍ എ, സംബന്ധിക്കും. വൈകീട്ട് 7ന് ആധ്യാത്മിക ഇസ്്‌ലാം വഴിയും വെളിച്ചവും സെഷനില്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. എ പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രാര്‍ഥന നടത്തും.27 ന് രാവിലെ 8ന് അറിവ്, ഉണര്‍വിന്റെ ആയുധം വിഷയത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. 9 മണിക്ക് ‘ സമരം, പാഠവും ചരിത്രവും’ പഠന സെഷന്‍ പാറ്റ്‌ന യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫ. ശമീം മുന്‍ഇമി ഉദ്ഘാടനം ചെയ്യും. 1.30ന് ‘മാധ്യമ സംസ്‌കാരങ്ങളും ജനാധിപത്യവും സംവാദം എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ ഉദ്ഘാടനം ചെയ്യും. എം പി വീരേന്ദ്ര കുമാര്‍, തോമസ് ജേക്കബ്, ടി എന്‍ ഗോപകുമാര്‍, ജോണി ലൂക്കോസ്, ജോണ്‍ ബ്രിട്ടാസ്, എം വി നികേഷ് കുമാര്‍, ഉണ്ണി ബാലകൃഷ്ണന്‍, അഡ്വ. എ ജയശങ്കര്‍, എം പി ബഷീര്‍, രാജീവ് ശങ്കരന്‍, ടി കെ അബ്ദുല്‍ ഗഫൂര്‍, എ പി ബഷീര്‍ പങ്കെടുക്കും. ഡോ. സെബാസ്റ്റ്യന്‍ പോള്‍ മോഡറേറ്ററായിരിക്കും. വൈകീട്ട് 4ന് ‘അറിവിന്റെ സാമൂഹിക ശാസ്ത്രം’ ചര്‍ച്ച കേന്ദ്ര മന്ത്രി പ്രൊഫ. കെ വി തോമസ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം എ റഹീം അധ്യക്ഷത വഹിക്കും. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇകണോമിക്‌സിലെ പ്രൊഫ. സതീഷ് ദേശ്പാണ്ഡെ, പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍, കാലിക്കറ്റ് വാഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് സംബന്ധിക്കും.സമാപന ദിവസമായ 28ന് രാവിലെ ‘സമരത്തിന്റെ ഭാവിയും ഭാവിക്കു വേണ്ടിയുള്ള സമരങ്ങളും’ സെഷന്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. അഡ്വ. എ കെ ഇസ്മാഈല്‍ വഫ അധ്യക്ഷനായിരിക്കും. 10 മണിക്ക് ‘എസ് എസ് എഫ്: ധാര്‍മിക വിപ്ലവത്തിന്റെ നാല്‍പ്പതാണ്ട്’ സെഷന്‍ എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മജീദ് കക്കാട് അധ്യക്ഷത വഹിക്കും.5 .30 ന് സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ പ്രസിഡന്റ് സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ബഗ്ദാദ് മുഫ്തി ഡോ. റാഫിഈ അല്‍ ആനി മുഖ്യാതിഥിയായിരിക്കും.സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പതിനായിരം സ്ഥിരാംഗങ്ങള്‍ പ്രതിനിധികളായിരിക്കും. സമാപന പൊതുസമ്മേളനത്തില്‍ മൂന്ന് ലക്ഷം പേര്‍ പങ്കെടുക്കും. സമ്മേളനത്തിന് സമാപനം കുറിച്ചുള്ള വിദ്യാര്‍ഥി റാലിയില്‍ പ്രത്യേക യൂനിഫോം അണിഞ്ഞ നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍ അണിനിരക്കും.സമ്മേളനത്തിനെത്തുന്ന പതിനായിരം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യവും അയ്യായിരം പേര്‍ക്ക് നിസ്‌കാര സൗകര്യവും ഒരുക്കിയിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട മാലിന്യവും മറ്റും നീക്കം ചെയ്യുന്നതിന് 100 പേരുടെ പ്രത്യേക വളണ്ടിയര്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.ഗതാഗത നിയന്ത്രണത്തിന് 250 വളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്. വടക്കന്‍ ജില്ലകളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ ഇടപ്പള്ളിയിലും തെക്കന്‍ ജില്ലകളില്‍ നിന്നുള്ള വാഹനങ്ങള്‍ ടൗണില്‍ പ്രവേശിക്കാതെ പാര്‍ക്ക് ചെയ്യുന്നതിനും ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സമാപന ദിവസം പ്രകടനം ഇടപ്പള്ളിയില്‍ നിന്നാരംഭിക്കും. ഗതാഗത പ്രശ്‌നമുണ്ടാകാത്ത തരത്തില്‍ ക്രമീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി, ജനറല്‍ സെക്രട്ടറി കെ അബ്ദുല്‍ കലാം, പ്ലാനിംഗ്് ബോര്‍ഡ് അംഗം എന്‍ എം സ്വാദിഖ്, മീഡിയ കോ ഓര്‍ഡിനേറ്റര്‍ വി പി എം ഇഹാഖ് എന്നിവരും പങ്കെടുത്.

2013, ഏപ്രിൽ 21, ഞായറാഴ്‌ച

A.P Aboobacker Musliyar met Makka Governor

ഖമറുൽ ഉലമാ കാന്തപുരം ഉസ്താദ്‌ മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി


ജിദ്ദ: കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മക്കാ ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി. ഒന്നരമണിക്കൂറോളം അവര്‍ ചര്‍ച്ചകള്‍ നടത്തി. നിതാഖത്ത് മൂലം പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള മെമ്മോറാണ്ടം അദ്ദേഹം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു. ഹൂറൂബ് ആയ പ്രവാസികളെ ശിക്ഷ കൂടാതെ നാട്ടിലേക്ക് മടക്കിയയക്കണമെന്നും പിന്നീട് ആവശ്യമെങ്കില്‍ തിരിച്ചുവരാന്‍ അനുവദിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. ജിദ്ദ കൊട്ടാരത്തില്‍ ഗവര്‍ണറുടെ അതിഥിയായി എത്തിയ അദ്ദേഹം ഗവര്‍ണറുമൊത്ത് ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്. കാന്തപുരത്തിനൊപ്പം അബ്ദുല്‍ ഹക്കീം അസ്ഹരി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഗാമണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെയ്ഖ് മുഹമ്മദ് റഫീഖ് എന്നിവരുമുണ്ടായിരുന്നു.

SSF STATE CONFERENCE

ധര്‍മ സമര സ്മരണകളുയര്‍ത്തി എസ് എസ് എഫ് സമ്മേളനത്തിന് കൊടികളുയര്‍ന്നു


കൊച്ചി: നാലു പതിറ്റാണ്ടിന്റെ സുന്നി വിദ്യാര്‍ഥി സംഘ മുന്നേറ്റത്തിന്റെ ഉജ്വല സ്മരണകളില്‍ മുന്‍കാല സാരഥികളുടെ അപൂര്‍വ സംഗമത്തോടെ എസ് എസ് എഫ് സംസ്ഥാന സമ്മേളനത്തിന് സമ്മേളന നഗരിയായ രിസാല സ്ക്വയറില്‍ കൊടികളുയര്‍ന്നു. ചരിത്രത്തിന്റെ ഓര്‍മകളും വിപ്ളവവീര്യങ്ങളും വികാരങ്ങളും സംഗമിച്ച ചടങ്ങില്‍ 1979 മുതല്‍ എസ് എസ് എഫിന് സംസ്ഥാന തലത്തില്‍ നേതൃത്വം നല്‍കിയവരാണ് സംഘടനയുടെ ത്രിവണര്‍ണ പതാകകള്‍ നെഹ്റു സ്റേഡിയത്തിന്റെ കവാടത്തില്‍ ഒരുക്കിയ കൊടി മരങ്ങളില്‍ ഉയര്‍ത്തിയത്. കാസര്‍കോടുനിന്നും തിരുവനന്തപുരത്തുനിന്നും ആരംഭിച്ച സംസ്ഥാനത്തെ പ്രമുഖ ആത്മീയ, സരമ ചരിത്ര കേന്ദ്രങ്ങളില്‍നിന്നും സമസ്തയുടെ പ്രമുഖ പണ്ഡിത നേതാക്കളും ആത്മീയ നേതാക്കളും കൈമാറി പ്രവര്‍ത്തകര്‍ കാല്‍നട ജാഥയായി കൊണ്ടു വന്ന പതാകകളാണ് സമ്മേളന നഗരിയില്‍ ഉയര്‍ത്തിയത്. എറണാകുളം ജില്ലയിലെ നാല്‍പതു ചരിത്രസ്ഥാനങ്ങളില്‍നിന്നാണ് കൊടി മരങ്ങള്‍ കൊണ്ടുവന്നത്.

അഡ്വ. എ കെ ഇസ്മാഈല്‍ വഫ,
കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം,
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി,
അബൂബക്കര്‍ ശര്‍വാനി,
എന്‍ അലി അബ്ദുല്ല,
സി മുഹമ്മദ് ഫൈസി,
പ്രൊഫ. കെ എം എ റഹീം,
മുഹമ്മദ് ഇബ്രാഹിം,
എ കെ സി മുഹമ്മദ് ഫൈസി,
വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി,
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി,
കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി,
പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റര്‍,
പി എ അബു കല്ലൂര്‍,
അലവിക്കുട്ടി ഫൈസി എടക്കര,
പി കെ മുഹമ്മദ് ബാദുഷ സഖാഫി,
മുഹമ്മദ് കുട്ടി മാസ്റര്‍,
പി കെ ബാവദാരിമി,
പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍,
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,
കെ എസ് മുഹമ്മദ് സഖാഫി,
അബ്ദുല്‍ലത്വീഫ് സഅദി പഴശ്ശി,
കെ ടി ത്വാഹിര്‍ സഖാഫി,
എ മുഹമ്മദ് പറവൂര്‍,
സുലൈമാന്‍ സഖാഫി മാളിയേക്കല്‍,
പി എ മുഹമ്മദ് കുഞ്ഞി സഖാഫി,
സലീം അണ്ടോണ,
എം മുഹമ്മദ് സ്വാദിഖ്,
അബ്ദുല്‍ കരീം കക്കാട്,
ദേവര്‍ശോല അബ്ദുസ്സലാം മുസ്ലിയാര്‍,
അബ്ദുന്നാസിര്‍ സഖാഫി കരീറ്റി പറമ്പ്,
എം എം ഇബ്രാഹിം, മജീദ് പുത്തൂര്‍,
സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍,
വി പി എം ബശീര്‍, എം
എച്ച് ഷാനവാസ്,
എ പി ബശീര്‍,
ആര്‍ പി ഹുസൈന്‍,
എം എ നാസര്‍ സഖാഫി,
എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി
അബ്ദുല്‍ ജലീല്‍ സഖാഫി



എന്നിവരാണ് വിവിധ വര്‍ഷങ്ങളെ പ്രതിനിധീകരിച്ച് പതാകകള്‍ ഉയര്‍ത്തിയത്.
തുടര്‍ന്ന് സ്റേഡിയത്തില്‍ നടന്ന ചടങ്ങ് എസ് വൈ എസ് സംസ്ഥാന ജന. സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, പി കെ എം സഖാഫി, കെ അബ്ദുല്‍ കലാം തുടങ്ങിയവര്‍ സംസാരിച്ചു.
തിരുവനന്തുപുരത്തുനിന്നും എറണാകുളത്തുനിന്നും ആരംഭിച്ച് വിവധ ജില്ലകളിലെ ചരിത്ര ഭൂമികളില്‍നിന്നും ആത്മീയ കേന്ദ്രങ്ങളില്‍നിന്നും പതാകകള്‍ എറണാകുളം നഗരത്തില്‍ സംഗമിച്ച് എസ് എസ് എഫ് സംസ്ഥാന സന്നദ്ധ സേവന സംഘമായ ഐ ടീം അംഗങ്ങളാണ് ജാഥയായി സമ്മളന നഗരയിലേക്ക് കൊണ്ടു വന്നത്. സമരമാണ് ജീവിതം എന്ന സന്ദേശത്തില്‍ ഈ മാസം 26 മുതല്‍ 28 വരെയാണ് കലൂര്‍ സ്റേഡിയത്തിനു സമീപം സജ്ജീകരിച്ച് രിസാല സ്ക്വയറിയറില്‍ എസ് എസ് എഫ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളന സന്ദേശത്തിന്റെ ആശയം ഏറ്റെടുത്ത് സൃഷ്ടിപരമായ സമരങ്ങളും നിര്‍മാണാത്മക സേവനങ്ങളും ഏറ്റെടുത്ത് വിപുലമായ പ്രാചരണ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷമാണ് സമ്മേളനം നടക്കുന്നത്.
എസ് എസ് എഫിന്റെ സംഘടനാ ചരിത്രത്തില്‍ വികാരനിര്‍ഭരമായിരുന്നു ഇന്നലെ നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങ്. സംഘടനയുടെ പോയ നാളുകളില്‍ സംസ്ഥാന പ്രസിഡന്റ്, ജന. സെക്രട്ടറി ഉള്‍പെടെയുള്ള ഭാരവാഹികളും സഹ ഭാരവാഹികളുമായിരുന്നു പതാകകള്‍ ഉയര്‍ത്തിയത്. സംസ്ഥാന പ്രസിഡന്റായിരുന്ന എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് വെള്ളില മുഹമ്മദ് ഫൈസിയുടെ അഭാവം നേതാക്കള്‍ വേദനയോടെ സ്മരിച്ചു. സംസ്ഥാന ഭാരവാഹികള്‍ക്കു പുറമെ ദീര്‍ഘകാലം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച മുഹമ്മദ് ഇബ്രാഹം, സലീം അണ്ടോണ എന്നിവരും പതാക ഉയര്‍ത്തലിനു നേതൃത്വത്വം നല്‍കി. സംഘടനയുടെ മുന്‍കാല നേതാക്കളില്‍ പ്രമുഖരായിരുന്ന ഒ ഖാലിദ്, അബ്ദുര്‍റസാഖ് കൊറ്റി എന്നിവരുടെ സ്മരണകളും ചടങ്ങില്‍ നിറഞ്ഞു നിന്നു.

2013, ഏപ്രിൽ 6, ശനിയാഴ്‌ച

മത പ്രഭാഷണവും ദിക്ര് ദുആ മജ്‌ലിസും


ഉദിനൂര് യൂനിറ്റ് എസ്. വൈ. എസ്, എസ്. എസ്. എഫ് സംഘടിപ്പിക്കുന്ന മത പ്രഭാഷണവും ദിക്ര് ദുആ മജലിസും ഏപ്രില് 8 മുതല് 12 വരെ ഉദിനൂര് യുനീക് എജുക്കോം സെന്റര് ഗ്രൗണ്ടില് നടക്കും. 8 നു റഫീക്ക് സ അദി ദേലംപാടി, 9 നു അനസ് സിദ്ധീക്കി കാമില് സഖാഫി, 10 നു കുറാ തങ്ങളുടെ നേതൃത്വത്തിലുള്ള ആത്മീയ മജ്‌ലിസ്, 11 നു ഹുസൈന് സഖാഫി ആയിറ്റി, 12 നു അബ്ദുസ്സലാം മുസ്ലിയാര് ദേവര്ശോല എന്നിവര് പങ്കെടുക്കും.

11 നു ഹാഫിള്  മുഹമ്മദ്‌ ഷമീര് ചേരൂര്, ഹാഫിള്  മുഹമ്മദ്‌ ഷാഫി അടിവാരം എന്നിവര് അവതരിപ്പിക്കുന്ന ഖുറാന് വിസ്മയവും, ഹാഫിള്  മുഹമ്മദ്‌ ഫാളില് റസാ ആന്റ് പാര്ട്ടി അവതരിപ്പിക്കുന്ന ഇശല് വിരുന്നും ഉണ്ടായിരിക്കും. 

2013, ഏപ്രിൽ 5, വെള്ളിയാഴ്‌ച

തൃക്കരിപ്പൂര് മുജാഹിദ് പള്ളിയി ല് കൂട്ടത്തല്ല്


തൃക്കരിപ്പൂര്: അധിക്കാരതര്ക്കതിന്റെ പേരില് ത്രിക്കരിപ്പൂരിലെ മുജാഹിദ് വിഭാഗങ്ങള്ക്കിടയില് ഏറെ നാളായി തുടരുന്ന അസ്വാരസ്യം കൂട്ടത്തല്ലില് കലാശിച്ചു. ഇന്ന് ജുമാ നിസ്കാരതോടനുബന്ധിച്ചാണ് മുജാഹിദിലെ ജിന്ന്, ഇന്സ് വിഭാഗങ്ങള് നേര്ക്ക് നേര് ഏറ്റു മുട്ടിയത്. 

വാല്ക്കഷണം: സുന്നീ സംഘടനകള് മനുഷ്യന്റെ മാനവികത ഉണര്ത്താനായി സമ്മേളനങ്ങ ള് സംഘടിപ്പിക്കുമ്പോ ള് മുജാഹിദ് വിഭാഗങ്ങ ള്  ഈയിടെ നടത്തിയ സംസ്ഥാന സമ്മേളനം പരിപൂര്ണ്ണമായി  ജിന്നുകള്ക്ക് വേണ്ടിയായിരുന്നു. (എളമരം കരീം, മുന് വ്യവസായ മന്ത്രി)