Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച


ജനാബ് എ.ബി.അബ്ദുള്ള മാസ്റര്‍
വിശുദ്ധ ഹജ്ജിനു പുറപ്പെടുന്നു.


ഉദിനൂര്‍ മഹല്ല് സുന്നി യുവജന സംഘത്തിന്റെ ദീര്‍ഘകാല ജനറല്‍ സെക്രട്ടറിയും, കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത്‌ മുന്‍ പ്രസിഡന്റും, അല്‍ മുജമ്മഉ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മാനേജറുമായ ജനാബ് എ.ബി.അബ്ദുള്ള മാസ്റര്‍ ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിനു പുറപ്പെടുന്നതായി ഉദിനൂര്‍ ഡോട്ട് കോമിനെ അറിയിച്ചു.

ഗവ: മുഖേനയുള്ള യാത്ര ആയതിനാല്‍, യാത്രയെക്കുറിച്ചുള്ള പരിപൂര്‍ണ ഉറപ്പ് ലഭിക്കാത്തതിനാലാണ് സുഹൃത്തുക്കളോടും ബന്ധുക്കളോടും മുന്‍കൂട്ടി യാത്ര ചോദിക്കാന്‍ സാധിക്കാതിരുന്നതെന്നും, ആയതിനാല്‍ ഇതൊരറിയിപ്പായി കരുതി നിങ്ങള്‍ എനിക്ക് വേണ്ടി പ്രാര്ത്തിക്കണം എന്നും, തന്നില്‍ നിന്നും വാക്കിലോ പ്രവര്ത്തിയിലോ വിഷമകരമായ വല്ലതും വന്നു പോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കണം എന്നും അദ്ദേഹം അറിയിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍: 2270081

.

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

തൃക്കരിപ്പൂരില്‍ സംഘര്‍ഷം


തൃക്കരിപ്പൂര്‍: തെരഞ്ഞെടുപ്പ്‌ വിജയത്തില്‍ ആഹ്ലാദിച്ച്‌ യു.ഡി.എഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി ബസ്റ്റാന്റ്‌ പരിസരത്ത്‌ നടത്തിയ പൊതുയോഗം സംഘര്‍ഷത്തില്‍ കലാശിച്ചു. മൈക്ക് പെര്മിഷനില്ലാതെയാണ് പരിപാടി നടത്തിയതെന്ന കാരണം പറഞ്ഞ്ഞു യോഗ സ്ഥലത്തെത്തിയ പോലീസ് മൈക്ക് സെറ്റുകള്‍ കസ്ടടിയില്‍ എടുത്തപ്പോള്‍ ലീഗ് ജില്ല സെക്രട്ടറി എ.ജി.സി ബഷീര്‍ പോലീസുമായി കയര്‍ത്ത് സംസാരിച്ചതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷം ഉടലെടുത്തത്. എ.ജി.സി യെ പോലീസ് തള്ളി മാറ്റിയപ്പോള്‍ അണികള്‍ നിയന്ത്രണം വിടാന്‍ തുടങ്ങി. ഉടനെ പോലീസ് ലാത്തി വീശി രംഗം നിയന്ത്രണ വിധേയമാക്കി. തുടര്‍ന്ന് നവംബര്‍ 2 വരെ ചന്തേര പോലീസ് സ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അതിനിടെ ഇടതു സ്വതന്ത്രനായി പൂവള പ്പില്‍ മത്സരിച്ച  ഐ. എന്‍.എല്‍ നേതാവ് വി.എന്‍.പി അബ്ദുല്‍ റഹ്മാന്റെ വസതിക്ക് നേരെ ലീഗ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത് പരക്കെ പ്രതിഷേധത്തിന് ഇടയാക്കി. ആഹ്ലാദ പ്രകടനമായി വന്ന ലീഗ് പ്രവര്‍ത്തകരാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ അക്രമം നടത്തിയതെന്ന് ദ്രിക്സാക്ഷികള്‍ പറഞ്ഞു.



കഅബയുടെ കിസ്‌വ ചാര്‍ത്തല്‍ ചടങ്ങ് ദുല്‍ഹജ്ജു ഒന്നിന് .

മക്ക;മക്കയിലെ വിശുദ്ധ കഅബയ്ക്കുള്ള പുത്തന്‍ കസവ് ചാര്‍ത്തല്‍ ചടങ്ങ് ദുല്‍ഹജ്ജു ഒന്നിന് നടക്കും .
മേല്‍ത്തരം പട്ടില്‍നിര്‍മിച്ച കിസ്‌വ മാറ്റിയിടല്‍ ചടങ്ങാണ് ദുല്‍ ഹജ്ജു ഒന്നിന് സുബഹി നമസ്കാരാനന്തരം നടക്കുക. കഅബയ്ക്ക് ചാര്‍ത്താനുള്ള കിസ്‌വ ഹറം പള്ളിയുടെ പ്രധിനിധി അബ്ദുല്‍ റഹ്മാന്‍ ശൈബിക്ക് അധികൃതര്‍ കൈമാറും.

 
മേല്‍ത്തരം പട്ടില്‍നിര്‍മിച്ച കസവിന്റ്റെ ചെലവു രണ്ടു കോടി റിയാലാണ്. ശുദ്ധമായ കറുത്ത പട്ടില്‍ സ്വര്‍ണന്നൂല്‍ കൊണ്ട് സത്യസാക്ഷ്യവചനങ്ങളും, ഖുറാന്‍ സൂക്തങ്ങളും നെയ്തെടുത്താണ് കിസ്‌വ നിര്‍മിചിരികുന്നത്.മക്കയ്ക്ക് സമീപം ഉള്ള പ്രത്യേക ഫാക്ടറിയില്‍ നിന്നുമാണ് പുത്തന്‍ കിസ്‌വയുടെ പൂര്‍ത്തീകരണം നടന്നിട്ടുള്ളത് .

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

ജന വിധി 2010


തൃക്കരിപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫും
പടന്ന എല്‍.ഡി.എഫും നിലനിര്‍ത്തി.

ഉദിനൂര്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആവേശോജ്ജ്വല തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ല. പതിവ് പോലെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫും, പടന്ന എല്‍.ഡി.എഫും നിലനിര്‍ത്തി. ഇതില്‍ തൃക്കരിപ്പൂരില്‍ എല്‍.ഡി.എഫും, പടന്നയില്‍ യു.ഡി.എഫും നില മെച്ചപ്പെടുത്തി.

തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ആകെയുള്ള 21 സീറ്റില്‍ 16 എണ്ണം യു.ഡി.എഫും 5 എണ്ണം എല്‍.ഡി.എഫും കരസ്ഥമാക്കി. പ്രബല കക്ഷിയായ മുസ്ലിം ലീഗ് മത്സരിച്ച പത്തു സീറ്റില്‍ പത്തും കരസ്ഥമാക്കി മികവു തെളിയിച്ചപ്പോള്‍ കൊണ്ഗ്രസിനു നേരത്തെ ആറ് സീറ്റുണ്ടായിരുന്നത് നാലായി ചുരുങ്ങി. പഞ്ചായത്തില്‍ കേവലം രണ്ടു സീറ്റ് മാത്രം ഉണ്ടായിരുന്ന സി.പി.എം ആകട്ടെ 5 സീറ്റ് നേടി നില മെച്ചപ്പെടുത്തി. സ്വതന്ത്രന്മാരെ കൂട്ട് പിടിച്ചു ചില വാര്‍ഡുകളില്‍ മികച്ച പോരാട്ടം നടത്താനും അവര്‍ക്ക് സാധിച്ചു. ഇതില്‍ നാത്തൂന്മാര്‍ പോരിനിറങ്ങിയ കൈക്കോട്ടു കടവിലും, ഐ.എന്‍.എല്‍ സ്വതന്ത്രനെ ഇറക്കിയ പൂവളപ്പിലും, ഒളവറയിലും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്. എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെയും, എന്‍.ഡി.എഫിന്റെയും രാഷ്ട്രീയ മോഹങ്ങള്‍ ത്രിക്കരിപ്പൂരിന്റെ മണ്ണില്‍ ക്ലച്ചു പിടിച്ചില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. തൃക്കരിപ്പൂരില്‍ മുസ്ലിം ലീഗിലെ എ.ജി.സി ബഷീര്‍ 892 ന്റെ മൃഗീയ ഭൂരിപക്ഷം നേടി.

പടന്നയിലാകട്ടെ ആകെയുള്ള 14 സീറ്റില്‍ എല്‍.ഡി.എഫ് 8 ഉം, യു.ഡി.എഫ് 6 ഉം സീറ്റുകള്‍ നേടി. ഇവിടെ മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.വി.മുഹമ്മദ്‌ അസ്ലം 630 വോട്ടിന്റെ വന്‍ ഭൂരിപക്ഷം നേടി. ഉദിനൂര്‍ നിവാസികള്‍ സമ്മതിദാനം രേഖപ്പെടുത്തിയ ഉദിനൂര്‍ സൌത്തില്‍ എല്‍.ഡി.എഫിലെ സി.കുഞ്ഞികൃഷ്ണന്‍ മാസ്ടരും, പെക്കടത് യു.ഡി.എഫിലെ പി.വി.പദ്മജയും വിജയിച്ചു.

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

നിര്യാതനായി

ഉദിനൂര്‍: നടക്കാവിലെ മസ്ജിദു റഹ്മാന് സമീപം താമസിക്കുന്ന എം.ബി.ഹുസൈന്‍ നിര്യാതനായി. തങ്കയം സ്വദേശി ആണ് ഇദ്ദേഹം. ഭാര്യ എം.ടി.പി. ബീഫാതിമ, മക്കള്‍ മുഹമ്മദ്‌ കുഞ്ഞി (ഷാര്‍ജ), കുഞായിഷ.

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച


സുപ്രസിദ്ധ ബുര്‍ദ ഗായകന്‍ മുയീനുദ്ധീന്‍ ഉദിനൂരിലെത്തുന്നു


ഉദിനൂര്‍: തിരുനബി (സ) പ്രേമ കാവ്യാലാപന രംഗത്തെ വിസ്മയ താരം ഒമ്പത് വയസ്സുകാരനായ മാസ്റ്റര്‍ മുയീനുദ്ധീന്‍ ബാംഗ്ലൂര്‍, ഉദിനൂരിലെത്തുന്നു. ബലി പെരുന്നാളിനോടനുബന്ധിച്ചു ഉദിനൂര്‍ മഹല്ല് എസ് .വൈ.എസും, എസ്.എസ്.എഫും സംയുക്തമായി നടത്തുന്ന ഇഷ്ഖെ മദീനാ ശരീഫ് എന്ന പരിപാടിക്കാണ് ബുര്‍ദ ആലാപന രംഗത്തെ ഈ വിസ്മയ താരം ഇടം പ്രദമായി ഈ പ്രദേശത്ത് എത്തുന്നത്. 2010 നവമ്പര്‍ 21 ഞായര്‍ വൈകുന്നേരം 6 മണിക്ക് ഉദിനൂര്‍ യുനീക് എജുക്കോം സെന്റര്‍ ഗ്രൗണ്ടില്‍ അത്യന്താധുനിക സജീകരനങ്ങളോടെ തയ്യാറാകുന്ന മര്‍ഹൂം ഏ.ജി. ഹസൈനാര്‍ ഹാജി നഗറിലാണ് പരിപാടി നടക്കുക.


മുയീനുദ്ധീനെ കൂടാതെ ഇമാം ബൂസ്സൂരി ഫൌന്ടെഷന്‍ ഡയരക്ടര്‍മാരായ സയ്യിദ് സുഹൈല്‍ അസ്സഖാഫ്, അബ്ദുസ്സമദ് അമാനി പട്ടുവം എന്നിവരും പരിപാടിക്കെത്തും. ഇതേ വേദിയില്‍ ഇതിനു മുമ്പ് മുയീനുദ്ധീന്റെ സഹോദരന്‍ അഹ്മദ് നബീലിന്റെ സ്റ്റേജ് ഷോ എസ്.വൈ.എസ് സംഘടിപ്പിച്ചിരുന്നു. പ്രസ്തുത പരിപാടിയില്‍ നിന്നും ലഭിച്ച പ്രചോദനത്തിലാണ് അന്ന് മറ്റൊരാളുടെ അധീനത്തിലായിരുന്ന ഈ സ്ഥലം ഇപ്പോള്‍ എസ്.വൈ.എസിന്റെ അധീനത്തിലാകാന്‍ ഏറെ സഹായകരമായത്.


പരിപാടിയുടെ വിജയത്തിനായി ജ: ടി.പി. ഷാഹുല്‍ ഹമീദ് ഹാജി ചെയര്‍മാനും, ഏ.ജി. ഹാരിസ് കണ്‍വീനറും ആയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.



ഹാജിമാര്‍ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

മക്ക; വിശുദ്ധഭൂമിയില്‍ എത്തിയ ഹാജിമാര്‍ മക്കയിലെയും മദീനയിലെയും വിവിധ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.


തൃകരിപൂരില് ‍നിന്നും എത്തിയ മുജ്ജമ്മ ഹജ്ജു ഗ്രൂപാണ്‌ കഴിഞ്ഞ ദിവസം മക്കയിലെ പ്രധാനപെട്ട വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയത് . ഇസ്ലാമിലെ ഏറ്റവും ചരിത്ര പ്രാധാന്യമുള്ള ജബലന്നൂര്‍, ഹിറ, അറഫ .മിന, മുസ്ദലിഫ , തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഹജ്ജു സംഘം അമീര്‍ സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തങ്ങളുടെ നേത്രത്വത്തില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയത്

സന്ദര്‍ശനം ഏറെ സന്തോഷപ്പെടുത്തിയെന്നും, ചരിത്ര മുഹൂര്‍തങ്ങള്‍ക്കു സാക്ഷ്യം വഹിച്ച സ്ഥലങ്ങള്‍ എല്ലാം തന്നെ കാണാന്‍ കഴിഞ്ഞതില്‍ റബ്ബിനെ സ്തുതികുന്നുവെന്നും ഹാജിമാര്‍ ഉദിനൂര്‍ ‍ഡോട്ട് കോമിനോട് പറഞ്ഞു .

നാട്ടിലുള്ള മക്കളോടും കുടുംബക്കരോടും ഞങ്ങള്‍ക്കിവിടെ, സുഖമാണെന്നും, ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയാനും ഹാജിമാര്‍ മറന്നില്ല .

സുബൈര്‍ ഉദിനൂര്‍.


വീ ഹെല്‍പ്പ് ഹജ്ജ് അംഗങ്ങള്‍


2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

മുജമ്മഉ  ഹജ്ജ് സംഘാംഗങ്ങള്‍ വിശുദ്ധ ഹറം മസ്ജിദില്‍
 

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

തെരഞ്ഞെടുപ്പ് സമാധാന പരം, ഒറ്റപ്പെട്ട ആക്രമങ്ങള്‍

ത്രിക്കരിപ്പൂര്‍; ത്രിതല പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ത്രിക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ കനത്ത പോളിംഗ് നടന്നു. പോളിംഗ് ശതമാനം കൂടിയത് തങ്ങല്‍ക്കനുകൂലമാകുമെന്നു ഇരു മുന്നണികളും പ്രത്യാശ പ്രകടിപ്പിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ വോട്ടിംഗ് ശതമാനം വളരെ കൂടിയിട്ടുണ്ടായിരുന്നു. വോട്ടിംഗ് രംഗത്തെ യുവാക്കളുടെ ശക്തമായ പ്രാതിനിധ്യമായിരുന്നു ഇത്തവണ ത്രിക്കരിപ്പൂരില്‍ കണ്ടത്. ഇന്ത്യന്‍ ഫുഡ്ബോള്‍ ഇതിഹാസം മുഹമ്മദ്‌ റാഫി വോട്ടു ചെയ്യാനെത്തിയത് കാഴ്ചക്കാരില്‍ ഏറെ ആവേശം ഉളവാക്കി.

ഉദിനൂര്‍ നിവാസികള്‍ ഉദിനൂര്‍ സെന്‍ട്രല്‍ സ്കൂളിലും, സെന്‍റ് പോള്‍സ് സ്കൂളിലും വോട്ടു ചെയ്യാനെത്തി. പരമാവധി ആളുകളെ വോട്ടു ചെയ്യിക്കാനായി ഇരു മുന്നണികളും വാഹന സൗകര്യം ഉള്‍പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് വോട്ടര്‍മാര്‍ക്ക് ഏറെ ഗുണകരമായി. വോട്ടെടുപ്പ് പൊതുവേ സമാധാന പരമായിരുന്നുവെങ്കിലും കള്ളവോട്ട് നടന്നതായി ആരോപിച്ചു പടന്ന പഞ്ചായത്തിലെ എടച്ചാക്കൈ എഴാം വാര്‍ഡില്‍ റീപോളിംഗ് വേണമെന്ന് യു.ഡി.എഫ് ആവശ്യപെട്ടു . എടച്ചാക്കൈ എ.യു.പി.സ്കൂളിലും കിനാത്തില്‍ ശിശു മന്ദിരത്തിലുമാണ് ഈ വാര്‍ഡിലെ ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. കിനാത്തിലെ ശിശു മന്ദിരം ബൂത്തിലെ യു.ഡി.എഫ് ഏജന്റിനെ തള്ളി പുറത്താക്കിയ ശേഷം സി.പി.എം ഇവിടെ നിര്‍ബാധം കള്ള വോട്ടു ചെയ്‌തുവെന്നാണ് യു.ഡി.എഫിന്‍റെ പരാതി. ഈ ബൂത്തില്‍ വീണ്ടും റീപോളിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ അറിയിച്ചു.

വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂര്‍ കടപ്പുറം നാലാം വാര്‍ഡിലെ രണ്ടു ബൂത്തുകളും സി.പി.എമ്മുകാര്‍ പിടിച്ചെടുത്തതായി ഡി.സി.സി.ജനറല്‍ സെക്രട്ടറി കെ.വി.ഗംഗാധരന്‍ കുറ്റപെടുത്തി. രണ്ടു ബൂത്തുകളിലുമായി നൂറോളം കള്ള വോട്ടുകള്‍ സി.പി.എം ചെയ്‌തതെന്നും പരാതിപെട്ടു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ ഉളിയം പതിനൊന്നാം വാര്‍ഡില്‍ ഇളംബച്ചി ഗവ : ഹയര്‍ സെക്കണ്ടറി സ്കൂളിലെ ബൂത്തില്‍ സി.പി.എമ്മുകാര്‍ വ്യാപകമായി കള്ള വോട്ടു ചെയ്തെന്നു യു.ഡി.എഫ് ആരോപിച്ചു. കള്ള വോട്ടിനെ തുടര്‍ന്ന്‍ ഇവിടെ നിന്ന് യു.ഡി.എഫ് ബൂത്ത് എജന്റ്റ് ഇറങ്ങി പോയി.

തങ്കയം വായനശാലക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന അങ്കണവാടി പരീസരത്ത് നാടന്‍ ബോംബേറ് നടന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് തങ്കയത്തില്‍ കര്‍ണ്ണാടക പോലീസ് സംഘത്തെ ഇറക്കി. പ്രദേശമാകെ ഇപ്പോള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. തലിച്ചാലം ഭാഗത്ത് നിന്നും വന്നവരാണ് നാടന്‍ ബോംബെറിഞ്ഞ് പരിഭ്രാന്തി പരത്തിയത്. രാത്രി എട്ടരമണിയോടെയായിരുന്നു സംഭവം. കള്ളവോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

എന്നാല്‍ ഇദം പ്രദമായി തൃക്കരിപ്പൂരില്‍ ഒരു തട്ടിക്കൊണ്ടു പോകല്‍ നാടകവും അരങ്ങേറി. ചന്തേര പോലീസ് സ്റ്റെഷനടുത്ത് ഓട്ടോ ഡ്രൈവര്‍ എ.പി. രാമചന്ദ്രനെയാണ് ഇന്നലെ രാത്രി ബൈക്കില്‍ പോകുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസിനു സമീപത്ത് വെച്ച് എല്‍. ഡി. എഫുകാര്‍ എന്ന് പറയപ്പെടുന്നവര്‍ തട്ടിക്കൊണ്ടു പോയത്. തലയില്‍ തുണിയിട്ട് മുഖം മറച്ചു വണ്ടിയില്‍ കയ്യൂര്‍ ഭാഗത്തേക്കായിരുന്നു യു.ഡി.എഫ് ബൂത്ത് ഏജന്റായ ചന്ദ്രനെ കൊണ്ട് പോയത്. ചന്ദ്രന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അക്രമികള്‍ കയ്യില്‍ വെച്ചിരുന്നുവെങ്കിലും രണ്ടാമതൊരു മൊബൈല്‍ ചന്ദ്രന്റെ കയ്യിലുണ്ടായിരുന്നത് കൊണ്ട് തന്നെ തട്ടിക്കൊണ്ട് പോയ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വൈകീട്ട് അഞ്ചര മണിയോടെ കണ്ണ് കെട്ടി കാറില്‍ പുത്തിലോട്ട് കൊണ്ട് വന്ന് ഇറക്കിയിട്ട് ഉടനെ വീട്ടിലേക്ക് പോകുക ഇവിടെ കണ്ട് പോകരുത് എന്ന് ഭീഷണിപ്പെടുത്തിയിട്ടാണ് അക്രമികള്‍ തിരിച്ച് പോയതെന്ന് ‍രാമചന്ദ്രന്‍ പറഞ്ഞു.




മക്ക; പരിശുദ്ധ ഭൂമിയില്‍ എത്തി പ്രവാചകന്റ്റെ പള്ളിയില്‍ ആദ്യ ജുമാ നിസ്കാരത്തില്‍പങ്കെടുക്കാന്‍ കഴിഞ്ഞതിന്റ്റെ സന്തോഷത്തിലാണ് മലയാളി ഹാജിമാര്‍ .


ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി എത്തിയ വ്യത്യസ്ത രാജ്യങ്ങളിലെ ഹജിമാരോടൊപ്പം ആദ്യ ജുമഅയ്ക്ക് എത്തിയപ്പോള്‍ ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മ നിര്‍വ്രുതിയിലയിരുന്നു മലയാളി ഹാജിമാര്‍ .

വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ തന്നെ ഹറമും പരിസരവും വിശ്വാസികളെ കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. പല ഹാജിമാര്‍ക്കും വീഥികളില്‍ വെച്ചും , ഹറം പള്ളിയുടെ മുറ്റത്ത്‌ പുതുതായി സ്ഥാപിച്ച കുടകള്‍ക്കു കീഴിലും ജുമഅയ്ക്കായി സംഗമിക്കേണ്ടി വന്നു . പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ വെച്ച് ജുമഅ നമസ്കാരത്തില്‍ പങ്കെടുക്കുന്നവരേയും കാണാമായിരുന്നു .

കേരളത്തില്‍ നിന്നുമുള്ള സമസ്ഥാന ഹജ്ജു കമ്മിറ്റി മുഖേനയുള്ള ഹാജിമാരുടെ ഹാജിമാരുടെ ഹറമില്‍ നിന്നുമുള്ള ആദ്യ ജുമഅയായിരുന്നു ഇന്നലത്തേത് . കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് ഹറമില്‍ ജുമഅ നമസ്കാരത്തിന് നല്ല തിരക്കായിരുന്നു. ഏതാണ്ട് എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഹാജിമാര്‍ മക്കയിലും മദീനയിലും എത്തികൊണ്ടിരിക്കുകയാണ് തൃകരിപൂരില്‍ നിന്നുമുള്ള വീഹെല്പ്പു ഹജ്ജു ,മുജമ്മ ഹജ്ജു ഗ്രൂപുകളിലെ ഹാജിമാര്‍ എല്ലാം വെള്ളിയാഴ്ച നേരത്തെ തന്നെ ഹറമില്‍ എത്തി ജുമ നമസ്കാരത്തിനുള്ള ഇടം കണ്ടെത്തിയിരുന്നു. വിശാലമായ സൌകര്യത്തോടെ കഅബയുടെ അരികത്തായി തന്നെ ഇരു സംഘങ്ങള്‍ക്കും സ്ഥാനം ലഭിച്ചിരുന്നു. ജുമ നമസ്കാരത്തിന് ശേഷവുംഇവരില്‍ പലരും ഉംറ നിര്‍വഹിച്ചിരുന്നു. ചില ഹാജിമാര്‍ക്ക് ആരോഗ്യ കാരണം മൂലം ഉംറ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ലെങ്ങിലും, ഇവരെ പ്രത്യേക സമയങ്ങളില്‍ കൊണ്ട് പോയി ഉംറ നിര്‍വഹിപ്പിക്കുന്ന ഹജ്ജു ഗ്രൂപ്പ് അമീരുമാരുടെ പരിശ്രമം ഏറെപ്രശംസനീയമാണ്.

സുബൈര്‍ ഉദിനൂര്‍

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

ഇന്ത്യന്‍ ഹാജിമാരുടെ താമസ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാന്‍




..
കലാശക്കൊട്ട് കഴിഞ്ഞു. ഇനി പോളിംഗ് ബൂത്തില്‍

ഉദിനൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകുന്നേരത്തോടെ സമാപിച്ചു. ഇനി നാളെ പോളിംഗ് ബൂത്തില്‍ സമ്മതിദായകര്‍ തങ്ങളുടെ മനസ്സ് തുറക്കും. ജില്ലാ പഞ്ചായത്തിലേക്കും, ബ്ലോക്കുകളിലേക്കും, ഗ്രാമ പഞ്ചായത്തിലെക്കുമുള്ള വിധിയെഴുത്താണ് നാളെ (23.10.2010 ശനി) നടക്കുക.

കാസറഗോഡ് ജില്ലാ പഞ്ചായത്തിലേക്ക് പതിനാറു ഡിവിഷനുകളില്‍ നിന്ന് 69 പേര്‍ മത്സരിക്കുന്നു. ഇതില്‍ 37 പുരുഷന്മാരും 32 സ്ത്രീകളുമാണ്. ജില്ലയിലെ 6 ബ്ലോക്ക് പഞ്ചായതുകളിലെക്കായി 248 പേര്‍ മത്സരിക്കുന്നു. 117 പുരുഷന്മാരും, 131 സ്ത്രീകളും സ്ഥാനര്തികളായി ഉണ്ട്. . 38 ഗ്രാമ പഞ്ചായതുകളിലെക്കായി മൊത്തം 1961 പേരുണ്ട്. 982 പുരുഷന്മാരും, 979 സ്ത്രീകളും.

ഉദിനൂര്‍ ഗ്രാമത്തിലെ വോട്ടര്‍മാര്‍ തൃക്കരിപ്പൂര്‍, പടന്ന എന്നീ രണ്ടു പഞ്ചായത്തുകളിലായി പരന്നു കിടക്കുന്നു. കിനാത്തില്‍, സെന്‍ട്രല്‍, പരത്തിച്ചാല്‍, തെക്കുപുറം എന്നീ പ്രദേശങ്ങള്‍ പടന്ന പഞ്ചായത്തിലും, ബെദയില്‍, പേക്കടം, മണിയനോടി പ്രദേശങ്ങള്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തിലും ഉള്‍പ്പെടുന്നു. നിലവില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്ത് യു.ഡി.എഫും, പടന്ന പഞ്ചായത്ത് എല്‍. ഡി. എഫും ആണ് ഭരിക്കുന്നത്. വികസനത്തിന്റെ കാര്യത്തില്‍ രണ്ടു പഞ്ചായത്തുകള്‍ തമ്മിലുള്ള വൈവിധ്യം എപ്പോഴും ഉദിനൂരില്‍ പ്രതിഫലിക്കാറുണ്ട്.

എങ്ങിനെ വോട്ടു ചെയ്യാം ?

ത്രി തല തെരഞ്ഞ്ഞ്ഞെടുപ്പായതിനാല്‍ ഒരാള്‍ക്ക്‌ മൊത്തം 3 വോട്ടാണ് ഉണ്ടാവുക. വോട്ടു ചെയ്യാനെത്തുന്ന വോട്ടറെ ഒന്നാം പോളിംഗ് ഓഫീസര്‍ തിരിച്ചറിയും. രണ്ടാമത്തെ പോളിംഗ് ഓഫീസര്‍ വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടു വിരലില്‍ മായിക്കാനാവാത്ത മഷിയില്‍ അടയാളപ്പെടുത്തും. അദ്ദേഹം ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് വോട്ടര്‍ക്ക്‌ നല്‍കും. മൂന്നാമത്തെ പോളിംഗ് ഓഫീസര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും, നാലാമത്തെ പോളിംഗ് ഓഫീസര്‍ ജില്ലാ പഞ്ചായത്തിന്റെയും ബാലറ്റ് പേപ്പര്‍ നല്‍കും. എല്ലാ ബാലറ്റ് പേപ്പറിന്റെയും കൌണ്ടര്‍ ഫോയിലുകളില്‍ വോട്ടര്‍മാരുടെ ഒപ്പ് രേഖപ്പെടുത്തുന്നതാണ്. അഞ്ചാമത്തെ പോളിംഗ് ഓഫീസര്‍ വോട്ടറില്‍ നിന്നും ബാലറ്റ് പേപ്പര്‍ വാങ്ങിക്കുകയും, അവ പെട്ടിയില്‍ നിക്ഷേപിക്കാന്‍ തരത്തില്‍ മടക്കി കാണിച്ചു തരികയും ചെയ്യും.  ആറാമത്തെ ഓഫീസര്‍ വോട്ടു ചെയ്യാനുള്ള സീല്‍ നല്‍കും. തുടര്‍ന്ന് നിങ്ങള്ക്ക് രഹസ്യ അറയിലേക്ക് നീങ്ങിയ ശേഷം ബാലറ്റ് പേപ്പര്‍ തുറന്നു ഇഷ്ടമുള്ള ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കാം. മൂന്നു വോട്ടുകളും ഇത്തരത്തില്‍ രേഖപ്പെടുത്തി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കണം.

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

കേന്ദ്ര ഹജ്ജു കമിറ്റി മുഖേന കേരളത്തില്‍ നിന്നും എത്തുന്ന ഹാജിമാര്‍ ഇന്ന് പുണ്യ ഭൂമിയില്‍





മദീന ; കേന്ദ്ര ഹജ്ജു കമിറ്റി മുഖേന കേരളത്തില്‍നിന്നും പരിശുദ്ധ ഹജ്ജു കറ്മത്തിന്നായി വരുന്ന ഹാജിമാരുടെ സംഘം ഇന്ന്(വ്യാഴം ) മദീനയില്‍ എത്തും .


ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മുന്നൂറോളം വരുന്ന തീര്‍ത്ഥടകരെയും വഹിച്ചു കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും പുറപെടുന്ന സൗദി എയര്‍ ലൈന്‍സ് വിമാനം ഉച്ചയ്ക്ക് മൂന്നു മണിയോടെ മദീന ഇബ്നു അബ്ദുല്‍ അസീസ്‌ വിമാനതാവളത്തില്‍ എത്തും. പുണ്യ ഭൂമിയില്‍ എത്തുന്ന ഹാജിമാരെ ഇന്ത്യന്‍ ഹജ്ജു മിഷന്‍ ഉദ്യോഗസ്ഥരും ,മദീന ഹജ്ജു വെല്‍ ഫെയര്‍ ഫോറം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും .

കരിപൂരില്‍ നിന്നുമുള്ള തീര്‍ത്ഥടകരെ വഹിച്ചും കൊണ്ടുള്ള രണ്ടു വിമാനങ്ങള്‍ ആണ് ഇന്ന് മദീനയില്‍ എത്തുന്നത്‌. ആദ്യ വിമാനം ഉച്ചയ്ക്ക് മൂന്നു മണിക്കും ,രണ്ടാമത്തെ വിമാനം വൈകീട്ട് നാലു മണിക്കുമാണ്‌ എത്തുക .

ഏഴായിരത്തി തൊള്ള യിരത്തി തൊണ്ണൂറ്റി മൂന്നു പേര്‍ക്കാണ് ഇപ്രാവശ്യം സമസ്ഥാന ഹജ്ജു കമിറ്റി മുഖേന ഹജ്ജിന്നായുള്ള അനുമതി ലഭിച്ചത് . മുന്നൂറ്റി പത്തൊന്‍പതു പേര്‍ക്ക് കേന്ദ്ര ക്വാട്ടയിലൂടെയും അനുമതി ലഭിച്ചു.

ഇന്ത്യയില്‍ നിന്നുമുള്ള തീര്‍ത്ഥാടകരുടെ മദീനയിലെകുള്ള വരവ് ഒക്ടോബര്‍ ഒന്‍പതു മുതല്‍ ആരംഭിച്ചിരുന്നു . എന്നാല്‍ കേരളത്തില്‍ നിന്നുമുള്ള ഹജ്ജു തീര്‍ത്ഥാടകര്‍ ഇന്നാണ് എത്തുന്നത്‌ എന്നുള്ളതിനാല്‍ കേരളത്തിലെ ഹാജിമാര്‍ക്ക് മദീനയിലെ ഹരമിന് സമീപംഉള്ള കെട്ടിടങ്ങളില്‍ താമസ സൌകര്യം ലഭിക്കനുള്ള സാധ്യത ഏറെ കുറവാണ്‌. സമീപത്തുള്ള കെട്ടിടങ്ങളില്‍ എല്ലാം തന്നെ തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് .

മലയാളി തീര്‍ത്ഥാടകരുടെ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിച്ചു ചികിത്സാ നടപടികള്‍ സ്വീകരികുന്നതിന്നായി മലയാളികളായ അഞ്ചു ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട് .

മദീനയിലും മക്കയിലും മിതമായ കാലാവസ്ഥ നിലനില്കുന്നതിനാല്‍ ഇപ്പോള്‍ ഹാജിമാര്‍ക്ക് ആരോഗ്യ പ്രശ്നം ഉണ്ടാവാനുള്ള സാധ്യതയും ഏറെ കുറവാണ്

ഇന്ന് , മദീനയിലെ വിമാനതാവളത്തില്‍ എത്തുന്ന മലയാളി ഹാജിമാരെ സ്വീകരിക്കാന്‍ മലയാളികളുടെ നേത്രത്വതിലുള്ള നിരവധി സംഘടനാ പ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും കര്‍മ നിരതരായി കഴിഞ്ഞു .

പ്രവാചകനഗരിയിലെക്ക് എത്തുന്ന ഹാജിമാര്‍ക്ക് ആവശ്യമായ പാനീയങ്ങള്‍ നല്‍കുന്നതിന്നും ,ഒരേ കവര്‍ നമ്പരില്‍ വരുന്നവരെ ഒരേ ബസ്സില്‍ തന്നെ കയറ്റി ഒരേ റൂമില്‍ തന്നെ പാര്‍പികുന്നതിന്നും, ലഗേജുകള്‍ കണ്ടെത്താന്‍ സഹായികുന്നതിന്നും , വഴി തെറ്റുന്നവരെ സഹായികുന്നതിനും എല്ലാം ഉള്ള ഒരുകങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു .

വിവധ ഗ്രൂപ്പുകള്‍ തരിച്ചു കൊണ്ടുള്ള വളണ്ടിയര്‍മാരും സേവന രംഗത്ത് സജീവമായി തന്നെ നിലഉറപിച്ചു കഴിഞ്ഞു .

സുബൈര്‍ ഉദിനൂര്‍




.

അറഫ ഹജ്ജ് ഗ്രൂപ്പിലെ അംഗങ്ങള്‍ പരിപൂര്‍ണ സംതൃപ്തര്‍


മക്ക: തൃക്കരിപ്പൂരില്‍ നിന്നും ആദ്യമായി വിശുദ്ധ ഭൂമിയിലെത്തിയ അറഫ ഹജ്ജ് ഗ്രൂപ്പിലെ അംഗങ്ങളെല്ലാം പരിപൂര്‍ണ സംതൃപ്തരാണ് എന്ന് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം.ടി.പി അഷ്‌റഫ്‌ (വീ ഹെല്‍പ്പ് ട്രാവല്‍സ്) ഉദിനൂര്‍ ഡോട്ട് കോമിനെ അറിയിച്ചു. പുണ്യ ഭൂമിയിലെ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖഅദ്  ഇരുപത്തി ആറിനു അംഗങ്ങള്‍ മദീന സിയാരത്തിനായി പുറപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മുജമ്മഉ ഹജ്ജ് സംഘം താമസിക്കുന്ന കെട്ടിടത്തിനു അഭിമുഖമായുള്ള കെട്ടിടത്തിലാണ് അറഫ ഗ്രൂപ്പ് അംഗങ്ങളും താമസിക്കുന്നത് എന്നത് നാട്ടുകാര്‍ക്ക് പരസ്പരം കാണാനുള്ള സൌകര്യമായി.


അതേ സമയം ത്രിക്കരിപൂരിലെ ഏറ്റവും അധികം ഹാജിമാരുമായി പുറപ്പെടുന്ന ഖിദ്മത്ത് (സി.ടി) ഹജ്ജ് സംഘം നാളെ എത്തുമെന്ന് അതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. തൃക്കരിപ്പൂര്‍ ടൌണ്ണ്‍ ജുമാ മസ്ജിദ് ഖത്തീബ് ചുഴലി മുഹ്യുദ്ധീന്‍ മൌലവിയുടെ നേതൃത്വത്തില്‍ ഇരുനൂറിലധികം പേരാണ് സംഘത്തോടൊപ്പം യാത്ര പുറപ്പെടുന്നത്. ഇവര്‍ കൂടി എത്തുന്നതോട് കൂടി ഹറമില്‍ അത്യപൂര്‍വ്വ തൃക്കരിപ്പൂര്‍ സംഗമം തീര്‍ക്കപ്പെടും.


സുബൈര്‍ ഉദിനൂര്‍
 
 
.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

മുജമ്മഉല്‍ ഇസ്ലാമി ഹജ്ജു സംഘം മക്കയില്‍  എത്തി

മക്ക ; തൃകരിപൂര്‍ മുജമ്മ ഉല്‍ ഇസ്ലാമിയുടെ കീഴില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന്നായി പുറപെട്ട തീര്‍ഥാടകര്‍ സുഖകരമായി മക്കയിലെത്തി;


പുലര്‍ച്ചെ മൂന്നു മണിയോടെ തന്നെ ഹാജിമാര്‍ ജിദ്ദ ഇന്റര്‍നാഷനല്‍ എയര്‍പോട്ടില്‍ എത്തിയിരുന്നു, യാത്രാ രേഖാ പരിശോധനകള്‍ എല്ലാം കഴിഞ്ഞു , രാവിലെ ഒന്‍പതു മണിയോടെ എല്ലാവരും പരിശുദ്ധ മക്കയില്‍ എത്തി, തക്ബീര്‍ ധ്വനികളോടെയാണ് ഹാജിമാര്‍ മക്കയുടെ കവാടത്തിലേക്ക് പ്രവേശിച്ചത്‌, എല്ലാ ഹാജിമാരും തീര്‍ത്തും സന്തുഷ്ടരാണ് , കാലാവസ്ഥ പ്രശനം കാര്യമായി ആര്‍ക്കും ബാധിച്ചിട്ടില്ല . പ്രതേകിച്ചു ഉദിനൂരില്‍ നിന്നുമുള്ള ഹാജിമാര്‍ എല്ലാം തന്നെ പൂര്‍ണ സംതൃപ്തരാണ് . ഹരമിന്റ്റെ തൊട്ടടുത്തുള്ള ഹില്ടന്‍ ഹോട്ടലിനു സമീപത്തുള്ള ഹജിമാര്കായുള്ള പുതിയ കെട്ടിടത്തിലാണ് മുജമ്മ സംഘം താമസികുന്നത്,

മുജമ്മഉ ഹജ്ജ് സംഘത്തിലെ ഉദിനൂര്‍ നിവാസികള്‍

എ.ബി. മൈമൂന, അന്ന നഫീസ ഉമ്മ, എ.ജി.കുഞ്ഞായിഷ ഇവര്‍ക്ക് പുറമേ മണിയനോടിയില്‍ നിന്നുള്ള എ.ജി.ഖദീജയും ഈ സംഘത്തിലുണ്ട്.

BY: സുബൈര്‍ ഉദിനൂര്‍

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച





2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ചിലി ദുരന്തവും കേരളവും 

ചിലിയിലെ സ്വര്‍ണ ഖനിയില്‍ അകപ്പെട്ടു പോയ തൊഴിലാളികളെ മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്ത വാര്‍ത്ത ഏറെ അതിശയോക്തി പരമാണ്. പ്രസ്തുത ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു ?

ചില പത്രവാര്‍ത്തകളിലുടെ

· ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്‍ ചാണ്ടി

· രക്ഷാപ്രവര്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി

· ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല

· ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം

· ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി

· ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍

· ദുരന്തത്തില്‍ പ്രതിഷേധിച്ചു യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു

· ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം

· ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍

· ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം

· ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്‍ ചാണ്ടി

· അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍

· ദുരന്തത്തിന് പിന്നില്‍ അല്‍ഖാഇദ: ആര്‍.എസ്.എസ്‌

· ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്

· ദുരന്തത്തിന് പോപുലര്‍ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷന്‍

. ദുരിതാശ്വാസ ഫണ്ടിലെ അഴിമതി കുഞ്ഞാലിക്കുട്ടിക്ക് കെ. ടി. ജലീലിന്റെ തുറന്ന കത്ത്


ഗുണ പാഠം: വിഷയങ്ങളെ പോസിറ്റീവായി കാണാതെ അനാവശ്യ വിവാദങ്ങള്‍ മാത്രം ഉണ്ടാക്കുന്ന കേരളീയരായ നമുക്ക് ഏറെ പഠിക്കാനുള്ള പാഠങ്ങളാണ് ‍ ചിലി എന്ന കൊച്ചു രാജ്യവും അവിടുത്തെ ഭരണാധികാരിയും നല്‍കുന്നത്.

സമ്പാദനം: മഹറൂഫ് അന്ജില്ലത്ത് 

.

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

റാഫി ഇലവന്‍ വിവ കേരളയെ അട്ടിമറിച്ചു


ത്രക്കരിപ്പൂര്‍: ഇന്ത്യന്‍ ഫുട്ബോളിലെ പ്ലയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ റാഫിക്ക് ജന്മ നാട്ടില്‍ നല്‍കിയ സ്വീകരണ പരിപാടിയുടെ ഭാഗമായി ത്രക്കരിപ്പൂര്‍ മിനി സ്റെടിയത്തില്‍ നടന്ന പ്രദര്‍ശന മത്സരത്തില്‍ റാഫി ഇലവന്‍ വിവ കേരളയെ അട്ടിമറിച്ചു.


അവസാന വിസിലിനു രണ്ട് മിനിറ്റ് മുമ്പ് റാഫി ഇലവന്റെ ഷിബു ആണ് വിവയുടെ ഗോള്‍ വല ചലിപ്പിച് റാഫി ഇലവനു അട്ടിമറി വിജയം സമ്മാനിച്ചത്. നാല് വിദേശ താരങ്ങളുമായി കളിക്കാനിറങ്ങിയ വിവ തന്നെയായിരുന്നു കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിരുന്നത്. ബെല്ലോ, ഡിസാഹ്, മാന്‍ഗറ്റ്, എന്നീ നൈജീരിയന്‍ താരങ്ങളും, നേപ്പാളി സ്വദേശി കര്‍മ്മയും ആണ് വിവയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞ വിദേശ താരങ്ങള്‍. റാഫിയുടെ സഹോദരന്‍ ഷാഫിയും വിവയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞു. എന്നാല്‍ റാഫി ഇലവന് വേണ്ടി എസ്.ബി. ടി താരവും ത്രക്കരിപ്പൂര്‍ സ്വദേശിയുമായ മുഹമ്മദ്‌ അസ്ലം, എടാട്ടുമ്മല്‍ സ്വദേശിയും വാസ്കോ ഗോവയുടെ താരവുമായ സജിത്ത് കുമാറും അണിനിരന്നു. റാഫിയില്‍ നിന്നും ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ ഉണ്ടായെങ്കിലും നാട്ടുകാരുടെ മുന്നില്‍ വെച്ച് എതിരാളികളുടെ ഗോള്‍ വല ചലിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല എങ്കിലും മൈതാനത്തിന്റെ നാല് ഭാഗവും തിങ്ങി നിറഞ്ഞ കാണികള്‍ക്ക് നല്ലൊരു ഫുട്ബോള്‍ വിരുന്നായി ഈ മത്സരം.

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച


മുഹമമദ് റാഫിക്ക് ജന്‍മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി

തൃക്കരിപ്പൂര്‍: ഇന്ത്യന്‍ ഫുട്ബാള്‍ താരം മുഹമമദ് റാഫിക്ക് ജന്‍മ നാട്ടില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഇന്ന് (വെള്ളി) വൈകുന്നേരം 4.30ന് തങ്കയം ജംഗ്ഷനില്‍ നിന്നും തുറന്ന ബി.എം.ഡ്ബ്ള്യു വാഹനത്തില്‍ ഘോഷയാത്രയായി ഇതിഹാസ താരത്തെ സ്വീകരണ സ്ഥലമായ ഹൈസ്കൂള്‍ ഗ്രൌണ്ടിലേക്ക് ആനയിച്ചു. മുത്തുകുടകളും വാദ്യ മേളങ്ങളും, വിവിധ കലാ രൂപങ്ങളോടെയുള്ള ഘോഷയാത്രയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍, വിവിധ ക്ളബ്ബുകളിലെ അംഗങ്ങള്‍, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കുടുംബ ശ്രീ അംഗങ്ങള്‍ , വിവിധ പരിശീലന കളരികളിലെ ഫുട്ബാള്‍ താരങ്ങള്‍ തുടങ്ങിയവര്‍ അണി നിരന്നു.


തുടര്‍ന്ന് തൃക്കരിപ്പൂര്‍ ഗവ : ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഫിഫ അപ്പീല്‍ കമ്മറ്റിയംഗം പി.പി.ലക്ഷ്മണന്‍ ഉപഹാരം നല്‍കി മുഹമമദ് റാഫിയെ ആദരിച്ചു. സമീപ കാലത്ത് തൃക്കരിപ്പൂര്‍ കണ്ട ഏറ്റവും വലിയ ജനാവലിയായിരുന്നു പരിപാടി കാണാനെത്തിയത്. ഇതോടനുബന്ധിച്ച് നാളെ (16.10.2010) ന് വിവ കേരളയും റാഫി ഇലവനും തമ്മില്‍ മിനി സ്റ്റേടിയത്തില്‍ ഫുട്ബോള്‍ പ്രദര്‍ശന മത്സരമുണ്ട് .

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

ബൈക്കപകടം എലൈറ്റ് ശിഹാബിന്ന് പരിക്കേറ്റു.

ത്രിക്കരിപ്പൂര്‍: ത്രിക്കരിപ്പൂര്‍ നീലമ്പം മസ്‌ജിദ് പരിസരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. പേക്കടം എലൈറ്റ് ഹൌസിലെ ശിഹാബിന്റെ ബൈക്ക് തന്റെ നാട്ടുകാരനായ സുനിലിന്റെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.


കല്ല്യാണം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിയുന്നതിന് മുമ്പായിരുന്നു സുനില്‍ അപകടത്തില്‍ പെട്ടത്. ത്രിക്കരിപ്പൂരിലേക്ക് ബൈക്കുമായി പോവുകയായിരുന്ന സുനില്‍ എതിരെ വന്നിരുന്ന ശിഹാബിന്റെ ബൈക്കിലിടിക്കുകയായിരുന്നു. റോഡിലുണ്ടായിരുന്ന ഓട്ടോ റിക്ഷയെ മറികടക്കനുള്ള ശ്രമമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികള് പറഞ്ഞു. അപകടത്തില്‍ രണ്ട് പേര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ത്രിക്കരിപ്പൂര്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ദ ചികിത്സക്കായി കണ്ണൂരിലേക്ക് കൊണ്ട് പോയി.


റാഫിക്ക് പൌര സ്വീകരണം , ജന്മ നാടൊരുങ്ങി
      
തൃകരിപൂര്‍ ;          ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോളറായി തെരഞ്ഞെടുത്ത് തൃകരിപ്പൂരിന് അഭിമാനമായി മാറിയ മുഹമ്മദ്‌ റാഫിക്കു ജന്മനാട് നല്‍കുന്ന പൌര സ്വീകരണ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു .

 

ഒക്ടോബര്‍ 15 ന് തൃകരിപൂര്‍ ഹൈസ്കൂള്‍ ഗ്രൌണ്ടിലാണ് സ്വീകരണ പരിപാടികള്‍ ഒരുകുന്നത് .
വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ തങ്കയം മുക്കില്‍നിന്നും വാദ്യങ്ങളുടെയും, മുത്തുകുടകളുടെയും അകമ്പടിയോടെ റാഫിയെ സ്വീകരണ നഗരിയിലേക്ക് ആനയിക്കും . തൃകരിപ്പൂരിലെ വിവധ കായിക താരങ്ങള്‍ , ക്ലബ്ബുകളിലെ പ്രധിനിധികള്‍, സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ , കുടുംബ ശ്രീ അംഗങ്ങള്‍ , തുടങ്ങീ വിവിധ മേഗലകളിലെ നിരവധി പേര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും, ഫിഫ അപീല്‍ കമ്മിറ്റി അംഗം പി പി ലക്ഷ്മണന്‍ സ്വീകരണ യോഗത്തില്‍ വെച്ച് ഉപഹാരം റാഫിക്ക് നല്‍കി ആദരിക്കും .


സ്വീകരണ പരിപാടിയുടെ ഭാഗമായി വൈകുന്നേരം അഞ്ചു മണിക്ക് തൃകരിപ്പൂര്‍ മിനി സ്റ്റെടിയത്തില്‍ വെച്ച് , വിവ കേരളയും ,റാഫി ഇലവനും തമ്മിലുള്ള സൌഹ്രത ഫുട്ബോള്‍ മത്സരവും നടക്കും


ഇബ്രാഹിം കുട്ടി . ടി

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

സഹപാഠിയുടെ ചേതനയറ്റ ശരീരം കണ്ടു അവര്‍ വിങ്ങിപ്പൊട്ടി

ഉദിനൂര്‍: ഞായറാഴ്ച വലിയപറമ്പ് കടലില്‍ കുളിക്കുന്നതിനിടയില്‍ അപകടത്തില്‍ പെട്ട വിധ്യാര്തികളുടെ ചേതനയറ്റ ശരീരം കണ്ടു ഉദിനൂര്‍ ഗവ: ഹൈസ്കൂള്‍ വിധ്യാര്തികളും അധ്യാപകരും വിങ്ങിപ്പൊട്ടി. ദിവസങ്ങള്‍ക്കു മുമ്പ് വരെ തങ്ങളോടൊപ്പം കളി തമാശകളില്‍ പങ്കു കൊണ്ട കൂട്ടുകാരന്‍ നിശ്ചലമായി കിടക്കുന്ന കാഴ്ച ആരുടേയും കരലളിയിക്കുന്നതായിരുന്നു.

ഉദിനൂര്‍ ഗവ: ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ വിനീത് കൂട്ടുകാരോടൊപ്പം സാധാരണയുള്ള ഫുട്ബോള്‍ കളി കഴിഞ്ഞ ശേഷം കടലില്‍ കുളിക്കാനിറങ്ങിയതായിരുന്നു. പക്ഷെ അവിചാരിതമായി വിനീതും കൂട്ടുകാരായ അനൂപ്‌, പ്രണവ്, വിജിന്‍, എന്നിവര്‍ ചുഴിയില്‍ അകപ്പെടുകയായിരുന്നു. ഇതില്‍ പ്രണവ്, വിജിന്‍, എന്നിവരെ രക്ഷപ്പെടുത്താനയെങ്കിലും വിനീത്, അനൂപ്‌ എന്നിവര്‍ വിധിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കാഞ്ഞാങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞു മൃതദേഹം ഉദിനൂര്‍ ഗവ: ഹൈസ്കൂളില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം വലിയപറമ്പ് ശ്മശാനത്തില്‍ സംസ്കരിച്ചു.
 
അതേസമയം മരണത്തിനു മുന്നില്‍ നിന്നും തങ്ങളുടെ രണ്ട് കൂട്ടുകാരെ രക്ഷപ്പെടുത്തിയ ചാരിതാര്ത്യത്തിലാണ് ശരത്തും, സനലും. ചുഴിയിലകപ്പെട്ട പ്രണവ്, വിജിന്‍ എന്നിവരെ അതിസാഹസികമായിട്ടാണ് ഇരുവരും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. എന്നാല്‍ വിനീതിനെയും, അനൂപിനെയും കൂടി രക്ഷപ്പെടുത്താന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഇരുവര്‍ക്കും ദുഃഖം അടക്കാനാവുന്നില്ല.

ഈ വര്‍ഷത്തെ ഹജ്ജു സര്‍വീസ് സൗദി എയര്‍ലൈന്‍സിന് , എയര്‍ ഇന്ത്യക്ക് വിശ്രമ കാലം


                                                                     






ജിദ്ദ; ചരിത്രത്തില്‍ തന്നെ ആദ്യമായി ഹാജിമാരുടെ വിമാന യാത്ര സര്‍വീസില്‍ എയര്‍ ഇന്ത്യക്ക് സ്ഥാനമില്ലാതായി. ഇതാദ്യമായാണ് ഹാജിമാരുടെ വരവിലും മടക്കയാത്രയിലും എയര്‍ ഇന്ത്യയുടെ സര്‍വീസ് സ്ഥാനം ഇല്ലാതാകുന്നത് . മാത്രമല്ല എയര്‍ ഇന്ത്യ ഇനി ആരുടെയും പഴി കേള്കാനും തയ്യാറല്ലത്രേ. സര്‍വീസ് അരഭിച്ച കാലം മുതല്‍ എന്നും ജനങ്ങളുടെ പഴി മാത്രം കേട്ടു വളര്‍ന്ന എയര്‍ ഇന്ത്യക്ക് ദൂരെ മാറിനിന്നു സൂക്ഷ്മമായി വീക്ഷിക്കാനുള്ള ഒരു അവസരം കൂടിയായിത് .



സാധാരണ എല്ലാ വര്‍ഷവും ഇന്ത്യന്‍ സിവില്‍ വ്യോമയാന വകുപ്പ് വിമാന കമ്പനികളില്‍ നിന്ന് ആഗോള  ടെണ്ടര്‍ വിളിക്കുകയും അതില്‍നിന്നും മെച്ചപെട്ട കൊട്ടേഷന്‍ സ്വീകരിക്കുകയായിരുന്നു പതിവ് . എന്നാല്‍ ഈ വര്‍ഷമാകട്ടെ സൗദി എയര്‍ ലൈന്സിന്നും , നാസ് എയര്‍ ലൈന്സിന്നും ഭാഗ്യം തുണയാവുകയായിരുന്നു . അതെ സമയം എയര്‍ ഇന്ത്യ സവീസിന്നു പകരം ഏറെ കൊട്ടിഘോഷിച്ചു സൗദി എയര്‍ ലയ്ന്സു സര്‍വീസ് ആരംഭിച്ചെങ്കിലും ആദ്യ സര്‍വീസില്‍ തന്നെ മെല്ലെ കാലൊന്ന് ഇടറി , ഇന്ത്യയിലെ ഹജിമാരെയും വഹിച്ചു ശനിയാഴ്ച മദീനയില്‍ എത്തേണ്ട വിമാനം ഏറെ വൈകിയാണത്രേ എത്തിയത് എന്നാണ് ഒടുവില്‍ കിട്ടിയ വിവരം. ഏതായാലും വൈകി പറക്കലും , പൈലറ്റ് മാരുടെ കടുംപിടുത്തം മൂലമുള്ള വിമാനം റദ്ധാക്കലും അനന്ധമായി നീളുന്ന ഷെഡ്യൂള്‍ മാറ്റവും , സൗദി എയര്‍ ലയ്ന്സിനു ഉണ്ടാവില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം .


ഇസ്മായില്‍ ടി ജിദ്ദ

.

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

വിവാഹപ്പന്തല്‍ ദിക്ര്‍ ഹല്‍ഖ വേദിയായി,
ദുഃഖ: ഭാരത്തോടെ കൂട്ട് കുടുംബങ്ങള്‍

പേക്കടം : മകന്റെ വിവാഹത്തിനായി കാത്തു നില്‍ക്കാതെ വിട പറഞ്ഞു പോയ ഉമ്മയുടെ സ്മരണയില്‍ ഇട്ടംമല്‍ ഹൌസ് ഇപ്പോഴും തേങ്ങുന്നു. മകന്‍ അയ്യൂബിന്റെ വിവാഹത്തിനായി ഒരുക്കിയ പന്തല്‍ ഉമ്മ ബീഫാതിമയുടെ കണോക്കിന്റെ ചടങ്ങുകള്‍ക്ക് വഴി മാറിയപ്പോള്‍ കണ്ടു നിന്നവര്‍ മുഴുവന്‍ ഈറനണിഞ്ഞു. ദുഃഖ സൂചകമായി ഇട്ടംമല്‍ ഹൌസിലെ ആഘോഷ പരിപാടികളെല്ലാം നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ നിക്കാഹ് മുന്‍ നിശ്ചയിച്ച സമയത്ത് തന്നെ ലളിതമായ നിലയില്‍ നടക്കുമെന്ന് ബീഫാതിമയുടെ സഹോദരനും, വധുവിന്റെ പിതാവുമായ എ.ജി.അബ്ദുല്‍ ജബ്ബാര്‍ ഹാജി അറിയിച്ചു.

തുടര്‍ന്ന് വായിക്കുക



..

ഹജ്ജിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ആദ്യ തീര്‍ഥാടക സംഘം പുണ്യ ഭൂമിയില്‍ .


ജിദ്ദ ; ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിനുള്ള തീര്‍ഥാടകരുടെ വരവിന്‌ തുടക്കമായി,

ഇന്ത്യയിലെ ഗവാഹതിയില്‍ നിന്നും ഉള്ള ഇരിനൂറ്റിപത്തു യാത്രകരാണ് ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് മദീനയില്‍ എത്തിയത് . ഇന്ത്യയ്ക്ക് പുറമേ , പാകിസ്ഥാന്‍ ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഉള്ള തീര്താടകരും വരും ദിവസങ്ങളില്‍ പുണ്യ ഭൂമിയില്‍ എത്തിച്ചേരും .

ജിദ്ദ ഇന്റര്‍നാഷനല്‍ എയര്പോട്ടു വഴി ഇന്ത്യയില്‍ നിന്നും എത്തുന്ന തീര്താടകരുടെ വരവ് നാളെ മുതല്‍ ആരംഭിക്കും . മദീനയില്‍ തീര്താടകര്‍ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂര്തീകരിച്ചതായി മദീന ഇന്ത്യന്‍ ഹജ്ജു മിഷന്‍ പ്രതിനിധി എം എ ശുകൂര്‍ പറഞ്ഞു .

തീര്താടകരുടെ യാത്രയ്ക്ക് വിദേശ എയര്‍ലൈന്‍ കമ്പനികള്‍ക്ക് പുറമേ , സൗദി എയര്‍ലൈന്‍ , നാസ് , തുടങ്ങിയവയും സര്‍വീസിന്നായി സജ്ജമായി കഴിഞ്ഞു .

ഹാജിമാരെ സ്വീകരികുന്നതിന്നായി മദീനയിലെയും മക്കയിലെയും കവാടങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട് . ജിദ്ദയിലെയും മദീനയിലെയും ഏയര്പോട്ടുകളില്‍ യാത്ര രേകകള്‍ വേഗത്തില്‍ ആക്കുന്നതിന്നായി‍ ആധുനീക സജ്ജീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .

ഇസ്മായില്‍ ടി. ജിദ്ദ

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

പ്രതിശ്രുത വരന്റെ മാതാവ് മരണപ്പെട്ടു.


ഉദിനൂര്‍: പേക്കടം ഇട്ടമ്മല്‍ ഹൌസിലെ എ.ജി. ബീഫാത്തിമ മരണപ്പെട്ടു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്.


ഈ വരുന്ന ഞായരാഴ്ച മകന്‍ അയ്യൂബിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടയിലാണ് ബന്ധുക്കളെ തേടി ദുരന്ത വാര്‍ത്ത എത്തിയിരിക്കുന്നത്. മര്‍ഹൂം ‍കെ.പി.അബ്ദുള്ള (മാട്ടൂല്‍) യുടെ ഭാര്യയും, മര്‍ഹൂം എ.ജി.ഹസൈനാര്‍ ഹാജിയുടെ സഹോദരിയുമാണ്. മറ്റൊരു സഹോദരനായ എ.ജി.അബ്ദുല്‍ ജബ്ബാര്‍ ഹാജിയുടെ പുത്രിയെ ആണ് അയ്യൂബ് വിവാഹം ചെയ്യുന്നത്. ബീഫാത്തിമക്കു ഏഴു മക്കളുണ്ട്. നാല് ആണും, മൂന്നു പെണ്‍ മക്കളും. മുംബയിലുള്ള മകന്‍ അസ്ലം നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജനാസ ഉദിനൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ സംസ്കരിക്കുമെന്നു ബന്ധുക്കള്‍ അറിയിച്ചു.
 
Reported By: T.C.Abdul Khader Haji

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

2010, ഒക്‌ടോബർ 2, ശനിയാഴ്‌ച

വാനില്‍ പറക്കും പൗര സേവനം

എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല എന്ന പോലെയാണ് രാജ്യത്തിന്റെ ഔദ്യോഗിക എയര്‍ ലൈന്‍സിന്റെ കഥ. ആ കഥ ഇപ്പോഴും തുടരുകയാണ് .........






..

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

PHOTO ALBUM

Pls see some Exclussive photoes






...