Head Line

Head Line

FLASH NEWS

POWERED BY TEE CEE'S CREATIONS.......>

2011, ജൂൺ 30, വ്യാഴാഴ്‌ച














എം. എ അബ്ദുല്‍ ഖാദര്‍ മുസ്ലിയാരുടെ
ചരിത്ര സന്ദര്‍ശനം ഇന്ന് 
 
ദുബായ്: കേരള മുസ്ലിം നവോഥാന നായകന്‍ നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ നീണ്ട 8 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും യു. എ. ഇ യിലെത്തുന്നു. ജാമിയ സ അ ദിയ ദുബായ് കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിര ഉദ്ഘാടനത്തിന്റെ  
ഭാഗമായി സംഘടിപ്പിച്ച  വമ്പിച്ച പൊതു സമ്മേളനത്തെ അഭി സംഭോധനം ചെയ്യാനാണ് അനാരോഗ്യം വക വെക്കാതെ മൌലാന എം. എ. ഉസ്താദ് എത്തുന്നത്.

ഈ സുവര്‍ണ്ണ മുഹൂര്തത്തിന്റെ പ്രാധാന്യവും, മൌലാന എം. എ. ഉസ്താദ് കടന്നു പോയ വഴിത്താരകളെ കുറിച്ചും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം വെബ് എഡിറ്റര്‍ ടി. സി. ഇസ്മായില്‍, സിറാജ് ദിനപത്രത്തിന്റെ ഗള്‍ഫ് എഡിഷനില്‍ ജൂണ്‍ 29 നു എഴുതിയ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
.

2011, ജൂൺ 28, ചൊവ്വാഴ്ച


ദുബൈ – ത്രിക്കരിപ്പൂര്‍ മുസ്ലിം ജമാ‌അത്തിനു പുതിയ സാരഥികള്‍‍ 


ദുബൈ: പ്രവര്‍ത്തന പഥത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ദുബൈ – ത്രിക്കരിപ്പൂര് മുസ്ലിം ജമാ‌അത്ത് കമ്മിറ്റിയുടെ 34- ആം വാര്ഷികവും ജനറല്‍ ബോഡി യോഗവും ദേര അല്‍ മുതീനയിലെ ദുബൈ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര് ഓഡിറ്റോറിയത്തില്‍ നടന്നു. ടി.പി. സിറാജ് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്ന്ന ചടങ്ങ് പ്രമുഖ പണ്ഡിതന്‍ സക്കരിയ്യാ ദാരിമി ഉദ്ഘാടനം ചെയ്തു. കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള റിപ്പോര്ട്ട് യു.പി. മുഹമ്മദ് സഹീറും കണക്ക് അവതരണം ടി.സി. ഇസ്മായിലും നിര് വ്വഹിച്ചു.

പുതിയ വര്ഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളായി യു.പി. മുഹമ്മദ് സഹീര് (പ്രസിഡണ്ട്), എം. അബ്‌ദുല്‍ സലാം, കെ.വി.വി. അബ്ദുര് റഹ്‌മാന്‍ , സുബൈര്.സി., യു.പി. ഇഖ്‌ബാല്‍ (വൈസ് പ്രസിഡണ്ട്), സലാം തട്ടാനിച്ചേരി (ജന: സെക്രട്ടറി), നൌഷാദ്.വി.പി.എം, സുനീര്. എന്‍.പി, മുത്തലിബ്.എ.കെ, എന്‍ . ഷബീര് (സെക്രട്ടറി), എന്‍ .പി. ഹമീദ് ഹാജി (ട്രഷറര്), എന്‍ .കെ.പി. ഷാഹുല്‍ ഹമീദ് (കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്), നാസര്.സി. (ഓഡിറ്റര്), ടി. ഹമീദ് , എന്‍ . അബ്‌ദുള്ള ഹാജി, ടി.പി. സിറാജ്, ടി. മുഹമ്മദ്, എം. അബ്‌ദുള്ള, സി. ഹാമിദ്, സി.റഹീം, എന്‍ .കെ.പി സിറാജ് ( ഉപദേശക സമിതി) എന്നിവരെ തെരഞ്ഞെടുക്കയുണ്ടായി.

സി. റഹീം, എം. അബ്‌ദുള്ള, സി. ഹാമിദ്, നിസാര്‍ വടക്കെ കൊവ്വല്‍ , എ.കെ. സത്താര്‍ , യു.പി. ഹാരിസ്, ടി. മുഹമ്മദലി, ഒ.ടി. നാസര്‍ , മുജീബ്.സി എന്നിവര്‍ സംസാ‍രിച്ചു. യു.പി. മുഹമ്മദ് സഹീര്‍ സ്വാഗതവും സലാം തട്ടാനിച്ചേരി നന്ദിയും പറഞ്ഞു.
 
.
വീണ്ടും ഒരു മിഅറാജ് ദിനം

ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു കൂടിക്കാഴ്ചയുടെ സ്മരണ പുതുക്കി കൊണ്ട് വീണ്ടും ഒരു മിഅറാജ് ദിനം കൂടി സമാഗതമായി. അതെ, ഇത് പോലൊരു റജബ് 27  ആം രാവിലാണ് പ്രപഞ്ചത്തിന്റെ സൃഷ്ടാവും, അവന്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്തമനായ മുത്ത്‌ നബി (സ) യും തമ്മില്‍ സംഭാഷണം നടത്തിയത്.

നബി (സ) ക്ക്  പ്രവാചകത്വം ലഭിച്ചു 10  വര്‍ഷവും 3 മാസവും കഴിഞ്ഞ ഒരു റജബ് 27 ആം രാത്രിയിലാണ് ആ മഹാ സംഭവം നടന്നത്. മക്കയില്‍ നിന്നും ബൈതുല്‍ മുഖദ്ദസിലേക്കും അവിടെ നിന്നും ആകാശ ലോകങ്ങളിലേക്കും, അതിനുമപ്പുറം അല്ലാഹു സംവിധാനിച്ച പ്രത്യേക ഇടങ്ങളിലേക്കുമുള്ള ഒരു അതുല്യ യാത്ര !

ചരിത്രത്തില്‍ ഒട്ടേറെ കൂടിക്കാഴ്ചകളും, സന്ധി സംഭാഷണങ്ങളും നടന്നിട്ടുണ്ട്. ചരിത്ര പ്രസിദ്ധം എന്നൊക്കെ 
അവയില്‍ പലതിനെയും വിശേഷിപ്പിക്കാപെടാറുണ്ട്. എന്നാല്‍ പ്രപഞ്ച സൃഷ്ടാവും, അവസാനത്തെ പ്രവാചകര്‍ 
മുഹമ്മദ്‌ നബി (സ) യും നടത്തിയ ആ  കൂടിക്കാഴ്ചക്ക് തുല്യമായ ഒരു കൂടിക്കാഴ്ചയും ലോക  ചരിത്രത്തില്‍ ഇന്നോളം  ഉണ്ടായിട്ടില്ല.  ആ കൂടിക്കാഴ്ചയുടെ സമ്മാനമാണ് 5 വഖ്ത് നിസ്കാരം. ഒരു അടിമക്ക് സൃഷ്ടാവുമായി കാര്യങ്ങള്‍ നേരിട്ട് പറയാനുള്ള സന്ദര്‍ഭം ആണ് നിസ്കാര വേള. ഏതു പ്രതികൂല സാഹചര്യത്തിലും എന്റെ നിസ്കാരം ഖളാ ആക്കുകയില്ലെന്നു പ്രതിജ്ഞ എടുക്കാനുള്ള സന്ദര്‍ഭമായി ഈ ദിനത്തെ ഓരോ വിശ്വാസിയും കരുതുക. ഏവര്ക്കുകും ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിന്റെ മിഅറാജ് ദിനാശംസകള്‍. ഈ ദിനത്തില്‍ പ്രത്യേകം നോമ്പ് സുന്നത്ത് ഉണ്ട്. മാത്രമല്ല സ്വലാത്ത് താജ് ചൊല്ലുന്നതും നല്ലതാണ്.

സ്വലാത്ത് താജു ചൊല്ലുവാന്‍ താഴെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്യുക.

2011, ജൂൺ 23, വ്യാഴാഴ്‌ച

പി.പി ഇബ്രാഹിം മുസ്ലിയാര്‍ നിര്യാതനായി

പോത്താങ്കണ്ടം: ഉദിനൂര്‍ ജുമാ മസ്ജിദ് മുന്‍ ഖത്തീബ് പി.പി യൂസുഫ് മുസ്ലിയാരുടെ സഹോദരന്‍ പി.പി ഇബ്രാഹിം മുസ്ലിയാര്‍ (70)  നിര്യാതനായി.

പോത്താങ്കണ്ടം സ്വദേശിയായ ഇദ്ദേഹം ഉദിനൂര്‍ ജമാഅത്ത് ചീഫ് മുതവല്ലി മര്‍ഹൂം ടി. റംസാന്‍ ഹാജിയുടെ കുടുംബവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. മക്കള്‍: മുത്തലിബ്, റഹമ ത്തുള്ള,  യൂസുഫ്,    അബ്ദുള്ള. 

2011, ജൂൺ 21, ചൊവ്വാഴ്ച









ഉദിനൂരിനു അഭിമാന മുഹൂര്‍ത്തം
ടി. സുബൈര്‍ ഏഷ്യാനെറ്റ് കറസ്പോണ്ടന്റ്

സൗദിഅറേബ്യ: ഉദിനൂര്‍പരത്തിച്ചാലിലെ ടി. സുബൈറിന്റെ  ശബ്ദം ഇനി  ലോകത്തെമ്പാടുമുള്ള  ദശ  ലക്ഷക്കണക്കിന്‌ ശ്രോദ്ധാക്കള്‍ക്ക് ശ്രവിക്കാം. 
സുബൈറിനെ ഏഷ്യാനെറ്റ് ടി.വി.യുടെ ദമ്മാം കറസ്പോണ്ടന്റായി  തെരഞ്ഞെടുത്ത  സന്തോഷ  വാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് അതികൃതര്‍ പുറത്തു വിട്ടത്. 
കഴിഞ്ഞ ഏതാനും മാസത്തെ പരിശ്രമങ്ങള്‍ക്കും, പരിശീലനങ്ങള്‍ക്കും ഒടുവിലാണ് ഉദിനൂര്‍ നിവാസികളുടെ  അഭിമാനം വാനോളം ഉയര്‍ത്തിയ വാര്‍ത്ത പുറത്തു വന്നത്.  

സിറാജ് ദിന പത്രത്തിന്റെ തൃക്കരിപ്പൂര്‍ ലേഖകനായിട്ടാണ് സുബൈര്‍ മാധ്യമ പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നത്. പിന്നീട് പയ്യന്നൂര്‍ നെറ്റ് വര്‍ക്ക് ചാനല്‍, ജയ് ഹിന്ദ്‌ ടി. വി എന്നിവയിലും അല്‍പ്പകാലം ജോലി ചെയ്തു. ഇപ്പോള്‍ ഉദിനൂര്‍ ബ്ലോഗ്സ്പോടിന്റെ സൗദി കറസ്പോണ്ടന്റായി സേവനം അനുഷ്ടിക്കുന്നു. പുറമേ തൃക്കരിപ്പൂര്‍ ന്യൂസ് ഡോട്ട് കോമിനു വേണ്ടിയും റിപ്പോര്‍ട്ടിംഗ് നടത്തുന്നു.

ഇക്കഴിഞ്ഞ ദിവസം ദമ്മാമില്‍ വെച്ച്  ഏഷ്യാനെറ്റ് അധികൃതര്‍ നടത്തിയ സൌണ്ട് ടെസ്റിന് വേണ്ടി  സുബൈര്‍ സമര്‍പ്പിച്ചത് ഈ വര്ഷം ആദ്യത്തില്‍ ദുബായില്‍ നടന്ന ഉദിനൂര്‍ ബ്ലോഗ്സ്പോട്ട്  ഒന്നാം വാര്‍ഷികത്തിന് വേണ്ടി തയ്യാര്‍ ചെയ്ത തന്റെ അനൌണ്‍സ്മെന്റിന്റെ  ടേപ്പ്  ആയിരുന്നു.  പ്രസ്തുത ടേപ്പ് ആണ് സുബൈറിന്റെ നിയമനത്തില്‍ വഴിത്തിരിവായത്. 

ഉദിനൂര്‍ പരത്തിച്ചാലിലെ പി പി യൂസഫ്‌ ഹാജിയുടെയും ടി ആസിയ ഹജ്ജുമ്മയുടെയും മകനാണ് സുബൈര്‍. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സിവില്‍ ഇഞ്ചിനീയര്‍ പി കെ ഫസീല (രാമന്തളി) യാണ് ഭാര്യ. മകന്‍ മുഹമ്മദ്‌ ഫൈസീന്‍ . 
സുബൈറിന്റെ ഈ സ്വപ്ന തുല്യമായ നേട്ടത്തില്‍ ഉദിനൂര്‍ മഹല്ല് എസ്.വൈ. എസ്,  യുനീക് ഭാരവാഹികള്‍ അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ അറിയിച്ചു. തന്റെ ഉയര്‍ച്ചയില്‍ സഹായിച്ച മുഴുവന്‍ പേര്‍ക്കും സുബൈര്‍ നന്ദി അറിയിച്ചു. സിറാജിന്റെ ലേഖകനായി തന്നെ കൈ പിടിച്ചുയര്‍ത്തിയ ജനാബ് എ.ബി.അബ്ദുള്ള മാസ്റ ര്‍ ആണ് തന്നിലെ പ്രതിഭയെ ഉണര്ത്തിയതെന്നു ഒരു ചോദ്യത്തിനുത്തരമായി സുബൈര്‍ പ്രതികരിച്ചു.

.
പരത്തി ച്ചാലിലെ എന്‍. അബ്ദുല്‍ മജീദ്‌ നിര്യാതനായി 

ഉദിനൂര്‍: പരത്തിച്ചാല്‍ സ്വദേശി എന്‍. അബ്ദുല്‍ മജീദ്‌ (60) നിര്യാതനായി. ശ്വാസ തടസ്സം നേരിട്ട് ഒരാഴ്ചയായി പരിയാരത്ത്‌ ചികിത്സയിലായിരുന്നു.  ഇന്നലെ (ചൊവ്വ) വൈകുന്നേരം 4 മണിക്കായിരുന്നു അന്ത്യം. 
ബത്തക്ക സൈന്‍ ത്തയുടെ മകനാണ്. ഭാര്യ കുഞായിഷ എം. ടി പി. മക്കള്‍ ഹഫ്സത്, അഫ്സര്‍, അന്‍സാര്‍, അനീസ്‌. ഏക മകള്‍ ഹഫ്സതിന്റെ ഭര്‍ത്താവ് മരുമകന്‍ എന്‍. ബഷീര്‍ ആണ്.

2011, ജൂൺ 18, ശനിയാഴ്‌ച

ദുബായ് ഖിസൈസില്‍ ബുധനാഴ്ച ഉദ്ഘാടനം 
ചെയ്യപ്പെടുന്ന സഅദിയ ആസ്ഥാനത്തിന്റെ 
മിനുക്ക്‌ പണികള്‍ അന്തിമ ഘട്ടത്തില്‍  
 
കാസറഗോഡ് ജാമിയ സഅദിയക്ക്‌
ദുബായില്‍ വിപുലമായ ആസ്ഥാന കേന്ദ്രം

ദുബായിലെ മലയാളി മുസ്ലിംകള്‍ക്ക് മറ്റൊരു അഭിമാന മുഹൂര്‍ത്തം കൂടി സമ്മാനിച്ചു കൊണ്ട് കാസറഗോഡ് ജാമിയ സഅദിയക്ക്‌ ദുബായില്‍ അതി വിപുലമായൊരു ആസ്ഥാന കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഖിസൈസ് പോലീസ് സ്റെഷന് സമീപം പണി പൂര്‍ത്തിയായി വരുന്ന പ്രസ്തുത കേന്ദ്രം എസ്.വൈ.എസിന്റെ ഗള്‍ഫ് ഘടകമായ ഐ.സി.എഫിന്റെ പ്രവര്‍ത്തന കേന്ദ്രം കൂടിയായിരിക്കും. പ്രവാസി മലയാളികള്‍ക്കും, മലയാളി കുടുംബങ്ങള്‍ക്കും, വിദ്യാര്തികള്‍ക്കും ഉപകാരപ്പെടുന്ന ഒട്ടേറെ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ പ്രസ്തുത കേന്ദ്രത്തില്‍ നടക്കും.

കഴിഞ്ഞ വര്ഷം ഏപ്രിലില്‍ ദുബായ് അബൂ ഹൈലില്‍ ഉദ്ഘാടനം ചെയ്യാപ്പെട്ട മര്‍കസ് ആസ്ഥാന മന്ദിരത്ത് നടക്കുന്ന സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ് അധികൃതര്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് വീണ്ടും മറ്റൊരു സമ്മാനം നല്‍കിയിരിക്കുന്നത്. ജൂണ്‍ 22 ബുധന്‍ കാലത്ത് 10 മണിക്ക് ദുബായ് ഇസ്ലാമിക് മന്ത്രാലയ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഔദ്യോഗിക ഉത്ഘാടന ചടങ്ങും, ജൂലൈ 1 വെള്ളി വൈകുന്നേരം 7 . 30 നു സുന്നീ നേതാക്കള്‍ പങ്കെടുക്കുന്ന വമ്പിച്ച പൊതു സമ്മേളനവും നടക്കും.

സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍, എം. എ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, കുംബോല്‍ ആറ്റക്കോയ തങ്ങള്‍, പോസോട്ട് തങ്ങള്‍, കുറ തങ്ങള്‍ തുടങ്ങി നേതാക്കളുടെ ഒരു വന്‍ നിര തന്നെ പരിപാടിക്കായി ദുബായില്‍ എത്തിച്ചേരുന്നുണ്ട്. 






2011, ജൂൺ 16, വ്യാഴാഴ്‌ച

3 പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം കഴിഞ്ഞു
ശറഫു ഇച്ച ദുബായിയോട് വിട പറഞ്ഞു


ദുബായ്: നീണ്ട മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി ശറഫു ഇച്ച ദുബായിയോട് വിട പറഞ്ഞു. ഉദിനൂര്‍ മഹല്ലിലെ മണിയനോടി പ്രദേശത്ത് നിന്നും 1979 മാര്‍ച്ച് 24 ന് ദുബായില്‍ എത്തിയ എം.വി. ശറഫു ദ്ധീന്‍ എന്ന ഉദിനൂര്കാരുടെ പ്രിയപ്പെട്ട ശറഫു ഇച്ച ജീവിതത്തില്‍ ഒട്ടേറെ തീക്ഷണ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ദുബായിയോട് വിട പറഞ്ഞത്. ദേരാ ദുബായില്ലുള്ള  ഹൈദരാബാദ് റസ്ടോറന്റ് വിസയിലായിരുന്നു അദ്ദേഹം വന്നത്. ദേരക്ക് പുറമേ, ബാര്‍ ദുബായ്, സത്‌വ എന്നിവിടങ്ങളിലും പിന്നീട് അദ്ദേഹം ജോലി ചെയ്തു.


തന്റെ സ്പോന്സരുടെ മരണം കാരണം പാസ്പ്പോര്‍ട്ട് നഷ്ടപ്പെട്ടത് മൂലം 6 വര്‍ഷത്തോളം നാട്ടില്‍ പോകാനാവാതെ വിഷമിക്കുകയായിരുന്നു അദ്ദേഹം. ഒടുവില്‍ ഏറെ ശ്രമങ്ങള്‍ക്കും, കടംബകള്‍ക്കും ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് പോയത്. വിനയാന്വിതനും, രസികനുമായ അദ്ദേഹം കിട്ടുന്ന ഒഴിവു വേളകളില്‍ പള്ളികളില്‍ നടക്കുന്ന മതപഠന ക്ലാസ്സിന്റെ മുന്‍ നിരയില്‍ ഉണ്ടാകാറുള്ള നല്ലൊരു ദീനീ സ്നേഹിയാണ്.

തന്റെ നീണ്ട പ്രവാസ ജീവിതത്തിനിടക്ക് അനുജന്‍ കുഞ്ഞബ്ദുള്ളയുടെ മരണമായിരുന്നു ഏറെ വേദനാജനകമായ സംഭവം എന്ന് ശറഫു ഇച്ച ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോമിനോട് പറഞ്ഞു. ഒന്നര പതിറ്റാണ്ട് മുമ്പ് ദുബായില്‍ വെച്ച് രോഗം പിടിപെട്ടായിരുന്നു കുഞ്ഞബ്ദുള്ള മരണപ്പെട്ടത്. കുഞ്ഞബ്ദുള്ളയുടെ ജനാസ ഉദിനൂര്‍, തൃക്കരിപ്പൂര്‍ നിവാസികളായ വന്‍ ജനാവലിയുടെ  സാന്നിദ്ധ്യത്തിലായിരുന്നു  അന്ന് ഖിസൈസ് ഖബര്‍സ്ഥാനില്‍ സംസ്കരിച്ചിരുന്നത്.

ശറഫു ഇച്ചാക്ക് എസ്. വൈ. എസ് വക പ്രത്യേക ഉപഹാരം
തങ്ങളുടെ സഹകാരിയായ ശറഫു ഇച്ചയുടെ യാത്രാ വേളയില്‍ ഉദിനൂര്‍ മഹല്‍ എസ്. വൈ. എസിന്റെ യു.എ.ഇ കമ്മിറ്റി വകയായുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി ടി.സി.ഇസ്മായില്‍ അദ്ദേഹത്തിനു കൈമാറി. ടി.പി.അബ്ദുല്‍ സലാം ഹാജി, ടി.പി. അബ്ദുല്‍ റഹീം എന്നിവര്‍ സംസാരിച്ചു. 

ഈ പ്രതിസന്ധി ഘട്ടത്തില്‍ സംഘടന നല്‍കിയ വിലപ്പെട്ട സഹായം ഒരമൂല്യ നിധിയായി കരുതുന്നു എന്നും, താനും കുടുംബവും എന്നെന്നും ഈ സഹായം ഓര്‍ക്കുമെന്നും ഉപഹാരം ഏറ്റു വാങ്ങിക്കൊണ്ടു ശറഫു ഇച്ച പ്രതികരിച്ചു. ഇനിയും ഇത്തരം മാതൃകാ യോഗ്യമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനക്കു സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം. വി. ശറഫുദ്ധീന്‍ ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് ഡോട്ട് കോം
വെബ് എഡിറ്റര്‍ ടി.സി ഇസ്മായിലിനൊപ്പം


2011, ജൂൺ 15, ബുധനാഴ്‌ച

 ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് വാര്‍ഷികം 24 ന്


ദുബായ്: പ്രവര്‍ത്തന വീഥിയില്‍ മൂന്നു പതിറ്റാണ്ട് പിന്നിട്ട ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅതിന്റെ 34 ആം വാര്‍ഷിക ജനറല്‍ബോഡിയും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ജൂണ്‍ 24 വെള്ളി ജുമുഅ നിസ്കാര ശേഷം ദേരാ ദുബായ് അല്‍ മുതീനയിലെ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

പരിപാടിയില്‍ ജമാഅത്തിന്റെ കഴിഞ്ഞ കാല പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചെലവു കണക്കും അവതരിപ്പിക്കും. ജമാഅത്തിന് കീഴില്‍ പ്രവത്തിക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയായ മെഡിറ്റിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ചയുണ്ടാകും.

മൂന്നു പതിറ്റാന്ടിനിടക്ക് തൃക്കരിപ്പൂര്‍ മേഖലയില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് ദുബായ് തൃക്കരിപ്പൂര്‍ മുസ്ലിം ജമാഅത്ത് കാഴ്ച വെച്ചത്. തൃക്കരിപ്പൂര്‍ മേഖലയിലെ പ്രഥമ ആംബുലന്‍സ്, തൃക്കരിപ്പൂര്‍ ടെലഫോണ്‍ എക്സ്ചേഞ്ച് ബില്‍ഡിന്‍ഗ്, തൃക്കരിപ്പൂര്‍ മുനവ്വിര്‍ മദ്രസ്സക്കടുത്തുള്ള ഇരു നില കെട്ടിടം എന്നിവക്ക് പുറമെ നാട്ടില്‍ അവശതയനുഭവിക്കുന്ന ജനങ്ങള്‍ക്ക്‌ ലക്ഷക്കണക്കിന്‌ രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളും ഈ കൂട്ടായ്മയുടെ വകയായി നടന്നിട്ടുണ്ട്.

തൃക്കരിപ്പൂര്‍ ടൌ ണ്‍, നീലംബം, ബീരിച്ചേരി, പേക്കടം, കഞ്ചിയില്‍, കൂലേരി, വടക്കേ കൊവ്വല്‍, തട്ടാനിച്ചേരി തുടങ്ങിയ പ്രദേശത്ത് നിന്നും ദുബൈയില്‍ തൊഴിലെടുക്കുന്ന മുസ്ലിംകളുടെ കൂട്ടായ്മയാണ് ഈ സംഘടന. ടി.പി.സിറാജുദ്ധീന്‍ പ്രസിഡന്റും, യു.പി. മുഹമ്മദ്‌ സഹീര്‍ ജനറല്‍ സെക്രട്ടറിയും, ടി.സി ഇസ്മായില്‍ ഖജാന്ജിയും ആയ കമ്മിറ്റിയാണ് ഇപ്പോള്‍ സംഘടനയെ നയിക്കുന്നത്.

,

2011, ജൂൺ 11, ശനിയാഴ്‌ച

 തെരഞ്ഞെടുപ്പ് വോട്ടിങ്ങിലൂടെ
ഏ.കെ. സലാം ഹാജി ഉദിനൂര്‍ ജമാഅത്ത് പ്രസിടന്റ്റ് 

ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ പുതിയ പ്രസിടന്റായി 
ഏ.കെ. അബ്ദുല്‍ സലാം ഹാജി തെരഞ്ഞെടുക്കപ്പെട്ടു. ഏറെ ഉദ്വേഗം 
നിറഞ്ഞ നിമിഷങ്ങളും, നാടകീയ രംഗങ്ങള്‍ക്കും ശേഷം വോട്ടിങ്ങിലൂടെ  യാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഇതോടെ ഒന്നര പതിറ്റാണ്ടിലധികമായി ജമാഅത്തിനെ നയിച്ച ജനാബ് ടി.അഹമ്മദ് മാസ്ടര്‍ വേദനയോടെ പടിയിറങ്ങി.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജമാഅത്തിന്റെ പ്രഥമ പ്രവര്‍ത്തക സമിതിയില്‍ ജനാബ് എന്‍. ഇബ്രാഹിം കുട്ടി 
പുതിയ പ്രസിടന്റ്റ് സ്ഥാനത്തേക്ക് ജനാബ് ഏ.കെ. അബ്ദുല്‍ സലാം ഹാജിയുടെ പേര് നിര്‍ദ്ദേശിച്ചു. 
എന്നാല്‍ ജനാബ് ടി. അബ്ദുള്ള മാസ്റര്‍ നിലവിലെ പ്രസിടന്റായ ജനാബ് ടി.അഹമ്മദ് മാസ്ടരുടെ  പേരും നിര്‍ദ്ദേശിച്ചു. രണ്ടു പേര്‍ക്കും അനുകൂലമായും പ്രതികൂലമായും  മെമ്പര്‍മാര്‍ രംഗത്ത്‌ വന്നപ്പോള്‍  
ഒടുവില്‍ വോട്ടിങ്ങിലൂടെ പ്രസിഡന്റിനെ നിശ്ചയിക്കാം എന്നായി ചിലര്‍. ഒടുവില്‍ ജമാഅത്ത് ചരിത്രത്തില്‍  ഇദം പ്രദം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. അങ്ങിനെ വോട്ടിംഗ് 
കഴിഞ്ഞപ്പോള്‍ 8 വോട്ടുകള്‍ നേടി  ജനാബ് ഏ.കെ. അബ്ദുല്‍ സലാം ഹാജി വിജയിച്ചു. അതെ സമയം
ജനാബ് അഹമ്മദ് മാസ്ടര്‍ക്ക് 4 വോട്ടേ നേടാനായുള്ളൂ. എന്‍. സുലൈമാന്‍ മാസ്റര്‍ ആണ് ജനറല്‍ സെക്രട്ടറി.

...
.

2011, ജൂൺ 9, വ്യാഴാഴ്‌ച

നടക്കാവ് മസ്ജിദു റഹ്മാന് (ഫയല്‍ ഫോട്ടോ) 
ഇടിമിന്നലേറ്റ് നടക്കാവ് പള്ളിക്ക് സാരമായ കേട് പറ്റി

ഉദിനൂര്‍ : കാല വര്‍ഷം കനത്തതോടെ നാട്ടിലെങ്ങും ദുരിതങ്ങള്‍ പടരുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത ഇടി മിന്നലില്‍ നടക്കാവ് മസ്ജിദു റഹ്മാന് സാരമായ കേട് പറ്റി. പള്ളിയുടെ മൈക്ക് സെറ്റ്, ലൈറ്റ് തുടങ്ങിയവക്കൊക്കെ കേട് പറ്റിയിട്ടുണ്ട്. പള്ളിയുടെ ഭിത്തിക്കും കാര്യമായ കേടുണ്ട്. പള്ളിയിലെ ഉസ്താദ് ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പേക്കടം തൌഫീക്ക് മസ്ജിദിന്റെ മിനാരത്തിനും ഇടി മിന്നലേറ്റിരുന്നു. 

ഉദിനൂരിലെ നിരവധി വീടുകളിലെ ടി.വി, ഫ്രിഡ്ജ്‌, ടെലഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കും കേടു പറ്റിയതായി റിപ്പോര്‍ട്ടുണ്ട്. ഇടി മിന്നല്‍ ഉണ്ടാവുമ്പോള്‍ ടെലഫോണ്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ വയര്‍ ഊറി വെച്ചാല്‍ മിന്നലേല്‍ക്കാതെ അവയെ സംരക്ഷിക്കാം.

.

2011, ജൂൺ 8, ബുധനാഴ്‌ച

റജബിനെ വരവേല്‍ക്കുക
പവിത്രമായ റജബ് മാസം പിറന്നു. ഇനിയുള്ള ഓരോ ദിന രാത്രങ്ങളും വിശ്വാസികള്‍ക്ക് ഏറെ വിലപ്പെട്ടതാണ്‌. റജബിനെ കുറിച്ച സ്പെഷല്‍ റിപ്പോര്‍ട്ട് ......

വലുതായി കാണുവാന്‍ ഇമേജിന് മേല്‍ ക്ലിക്ക് ചെയ്യുക.

സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ബസ്

തൃക്കരിപ്പൂര്‍: എം.പി, എം.എല്‍.എ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ബസ്സിന്റെ ഉദ്ഘാടനം  നാളെ (വ്യാഴം) ഉച്ചയ്ക്ക്  രണ്ടിന് നടക്കും. പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

2011, ജൂൺ 7, ചൊവ്വാഴ്ച

പ്രകൃതിക്ക് കാവലാളാകാന്‍ കുട്ടിപ്പോലീസും

ഉദിനൂര്‍: പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതിയുടെ കാവലാളാവുക എന്ന മുദ്രാവാക്യവുമായി ലോക പരിസ്ഥിതി ദിനത്തില്‍ കുട്ടിപ്പോലീസുകാരും സേവന നിരതരായി. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 44 കാഡറ്റുകളാണ് കോരിച്ചൊരിയുന്ന മഴയെപ്പോലും അവഗണിച്ചുകൊണ്ട് മാതൃകയായത്.

സ്‌കൂള്‍പ്പറമ്പ് നാട്ടുമാവിന്‍ തൈകളാലും ഫലവൃക്ഷങ്ങള്‍ കൊണ്ടും പന്തലിക്കട്ടെയെന്ന ദീര്‍ഘ വീക്ഷണത്തോടെ നാട്ടുവൃക്ഷത്തൈകളാണ് നട്ടത്. സി.പി.ഒ. പി.പി.അശോകന്‍, അഡീഷണല്‍ സി.പി.ഒ. പുഷ്പ കൊയോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ് വി.സുധാകരന്‍, പി.ടി.എ. പ്രസിഡന്റ് പി.പി.കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.



2011, ജൂൺ 6, തിങ്കളാഴ്‌ച

തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പറയാനുള്ളത് അവഗണനയുടെ കഥ മാത്രം.

തൃക്കരിപ്പൂര്‍: മഴ കനത്തതോടെ തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന യാത്രകാരും ബുദ്ധിമുട്ടിലായി. കാത്തിരുന്ന മഴ നിറുത്താതെ ദിവസങ്ങളോളം തിമര്‍ത്തു പെയ്തപ്പോഴാണ് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും റെയില്‍വേ സ്റ്റേഷനും പരിസരവും ഒരുപോലെ ദുരിതമായി മാറിയത്

            മൂത്രപ്പുര, കക്കൂസ്, കുടിവെള്ള വിതരണം തുടങ്ങിയവയൊന്നും സ്റ്റേഷനില്‍ നിലവിലില്ല. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച പ്ലാറ്റ്‌ഫോമിന്റെ നിര്‍മാണപ്രവൃത്തി ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ് .അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തിയെത്തുടര്‍ന്ന് പ്ലാറ്റ്‌ഫോറത്തിന്റെ സിമന്റ് വേലി തകര്‍ന്നുവീഴുകയും വിള്ളലുണ്ടാവുകയും ചെയ്തിരുന്നു. കടപുഴകി വീണ വേലി പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് വിളക്കുകാലിലും പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. സ്റ്റേഷനില്‍ ഒന്നരവര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്ലാറ്റ്‌ഫോറം വികസനമാണ് ഇപ്പോള്‍ നടക്കുന്നത്. സ്റ്റേഷന്റെ മുന്നിലുള്ള പ്ലാറ്റ്‌ഫോറം ഉയര്‍ത്തുന്നതിനോ സ്റ്റേഷന്റെ വടക്കുഭാഗത്ത് സ്റ്റേഷനും ഇപ്പോള്‍ നിര്‍മിക്കുന്ന പ്ലാറ്റ്‌ഫോറത്തിനുമിടയില്‍ 150 മീറ്റര്‍ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്ത് പ്ലാറ്റ്‌ഫോറം നിര്‍മിക്കുന്നതിനോ നടപടിയെടുത്തിട്ടില്ല.
                      മുന്‍ റെയില്‍വേ സഹമന്ത്രി ഇ.അഹമ്മദ് പ്രഖ്യാപിച്ച ഫുട്ട് ഓവര്‍ബ്രിഡ്ജ്, റെയില്‍വേ സ്റ്റേഷന്‍ നവീകരണം തുടങ്ങിയവ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. ഇതില്‍ കമ്പ്യൂട്ടര്‍ റിസര്‍വേഷന്‍ സൗകര്യം മാത്രമാണ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടുമാസം മുമ്പ് അറ്റകുറ്റപ്പണി നടന്ന നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടവും ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. ചോര്‍ച്ചയെത്തുടര്‍ന്ന് സ്റ്റേഷനില്‍ വെള്ളം കെട്ടിനില്‍ക്കുകയാണ്. ഓഫീസിനകത്തെ ഫയലുകളും കമ്പ്യൂട്ടറും നനയാതിരിക്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെടുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണാനാവുന്നത് .
                റെയില്‍വേ സ്റ്റേഷന്‍ ബ്ലോക്ക് സ്റ്റേഷനായി ഉയര്‍ത്തുക, കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭരംഗത്താണ്. കഴിഞ്ഞദിവസം പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ റെയില്‍വേ വികസനത്തിനായി കമ്മിറ്റി രൂപവത്കരിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കൂടുതല്‍ സമര മുറകള്‍ അരങ്ങില്‍ എത്തുമ്പോഴും , വികസന സ്വപ്നവും കാത്തിരുക്കുകയാണ് യാത്രക്കാരും ഒപ്പം നാടുകാരും .

2011, ജൂൺ 3, വെള്ളിയാഴ്‌ച

ഉദിനൂര്‍ ജമാഅത്ത് ജനറല്‍ ബോഡി വെള്ളിയാഴ്ച

ഉദിനൂര്‍: ഖാദിമുല്‍ ഇസ്ലാം ജമാഅത്ത് വാര്‍ഷിക ജനറല്‍ ബോഡി ജൂണ്‍ 3  വെള്ളിയാഴ്ച ജുമുഅ: നിസ്കാര ശേഷം ഉദിനൂര്‍ മമ്പഉല്‍ ഉലൂം മദ്രസ്സ ഹാളില്‍ നടക്കും.

ജമാഅതിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, വരവ് ചെലവ് കണക്കും ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കും. പുതിയ വര്‍ഷത്തേക്കുള്ള കമ്മിറ്റി മെമ്പര്‍മാരുടെ തെരഞ്ഞെടുപ്പും ജനറല്‍ ബോഡിയില്‍ വെച്ചാണ് നടക്കുക. ജനാബ് ടി. അഹമ്മദ് മാസ്റര്‍ ആണ് നിലവിലുള്ള പ്രസിടന്റ്റ്. ജനാബ് ടി. അബ്ദുല്‍ സത്താര്‍ മണിയനോടി ജനറല്‍ സെക്രട്ടറിയുമാണ്.